കൊച്ചി: ഇന്ന് വിജയദശമി. ഹരിശ്രീ കുറിച്ച് കുരുന്നുകള്‍
ഇന്ന് അക്ഷരമുറ്റത്തേക്ക്. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി
കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
കൊല്ലൂരിലും തുഞ്ചന്‍പറമ്‌ബിലും പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ സരസ്വതി
മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു. സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ
പ്രമുഖരാണ് കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്നത്.
കൊല്ലൂര്‍
മൂകാംബിക ക്ഷേത്ര സന്നിദ്ധിയില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന്
കുരുന്നുകളാണ് ഇത്തവണയും എത്തിച്ചേര്‍ന്നിരിക്കുന്നത്. പുലര്‍ച്ചെ 3 മണി മുതല്‍
തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു.
മുഖ്യ തന്ത്രി
രാമചന്ദ്ര അഡികയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന്
നടക്കുന്ന വിജയോത്സവത്തോടെ ഒന്‍പത് നാള്‍ നീണ്ട് നില്‍ക്കുന്ന കൊല്ലൂര്‍ മൂകാംബിക
ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സമാപനമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ