2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

ബിസിനസ്‌ ബാങ്കിങ്ങിലെ പുതിയ പ്രവണതകളെക്കുറിച്ച്‌ സെമിനാര്‍ നടന്നു

 കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി (കെസിസിഐ) ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന്‌ ബിസിനസ്‌ ബാങ്കിങ്ങിലെ പുതിയ പ്രവണതകളും ധനവിനിയോഗ സേവനങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കെസിസിഐ ചെയര്‍മാന്‍ രാജാ സേതുനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) കെസിസിഐ സെക്രട്ടറി എ.ജെ. രാജന്‍, ഐസിസിഐ ബാങ്ക്‌ കൊച്ചി ബ്രാഞ്ച്‌ ചീഫ്‌ മാനേജര്‍ രാംദാസ്‌ നായര്‍, ബാംഗളൂര്‍ ഐസിഐ ബാങ്ക്‌ ക്യാഷ്‌ മാനേജ്‌മെന്റ്‌ സര്‍വീസസ്‌ വിഭാഗം റീജിണല്‍ മാനേജര്‍ വിവേക്‌ കദം എന്നിവര്‍ സമീപം


കൊച്ചി: കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി (കെസിസിഐ) ഐസിഐസിഐ ബാങ്ക്‌, ഇടപ്പള്ളിയുമായി ചേര്‍ന്ന്‌ ബിസിനസ്‌ ബാങ്കിങ്ങിലെ പുതിയ പ്രവണതകളും ധനവിനിയോഗ സേവനങ്ങളും (എമേര്‍ജിംഗ്‌ ട്രെന്‍ഡ്‌സ്‌ ഇന്‍ ബിസിനസ്‌ ബാങ്കിങ്‌ ആന്‍ഡ്‌ ക്യാഷ്‌ മാനേജ്‌മെന്റ്‌) എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ചേംബര്‍ ഹാളില്‍ നടന്ന സെമിനാര്‍ കെസിസിഐ ചെയര്‍മാന്‍ രാജാ സേതുനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ബാംഗളൂര്‍ ഐസിഐസിഐ ബാങ്ക്‌ ക്യാഷ്‌ മാനേജ്‌മെന്റ്‌ സര്‍വീസസ്‌ വിഭാഗം റീജിണല്‍ മാനേജര്‍ വിവേക്‌ കദം മുഖ്യപ്രഭാഷണം നടത്തി. കെസിസിഐ സെക്രട്ടറി എ.ജെ. രാജന്‍, ഐസിസിഐ ബാങ്ക്‌ കൊച്ചി ബ്രാഞ്ച്‌ ചീഫ്‌ മാനേജര്‍ രാംദാസ്‌ നായര്‍, കെസിസിഐ യൂത്ത്‌ ഫോറം എക്‌സിക്യൂട്ടിവ്‌ കമ്മിറ്റിയംഗം രാജേഷ്‌ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ