ന്യൂഡല്‍ഹി:
ഡിജി ലോക്കറിലേക്ക് ഡ്രൈവിങ്ങ് ലൈസന്‍സുകളും
വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സംയോജിപ്പിക്കുന്ന പുതിയ സേവനം കേന്ദ്ര
റോഡ് ഗതാഗത, ദേശീയപാത, ഷിപ്പിങ്ങ് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിയും കേന്ദ്ര
ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി ശ്രീ രവി ശങ്കര്‍ പ്രസാദും ചേര്‍ന്ന്
ഉദ്‌ഘാടനം ചെയ്‌തു. ഇതോടെ ജനങ്ങള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍
സര്‍ട്ടിഫിക്കറ്റും കയ്യില്‍ കൊണ്ടു നടക്കുന്നതിനു പകരം ഡിജിലോക്കര്‍ മൊബൈല്‍
ആപ്പിലൂടെ എപ്പോള്‍ വേണമെങ്കിലും അവയുടെ ഡിജിറ്റല്‍ കോപ്പികളെടുക്കാം. ഈ ഡിജിറ്റല്‍
കോപ്പികള്‍ ഐഡന്റിറ്റി, മേല്‍വിലാസ രേഖകളായി മറ്റു വകുപ്പുകളുമായി ആവശ്യാനുസരണം
പങ്കുവയ്‌ക്കാന്‍ സാധിക്കും. ട്രാഫിക്ക് പോലീസ് പോലുള്ള നിയമപാലകര്‍ക്ക് പൗരന്റെ
മൊബൈലിലൂടെ ഉടനടി വേരിഫിക്കേഷന്‍ നടത്താനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. സുതാര്യത
ഉറപ്പാക്കുന്നതിനും അഴിമതിയും ചുവപ്പുനാടയും കുറയ്‌ക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം
പ്രധാന ചുവടുവയ്‌പ്പാണെന്ന് നിതിന്‍ ഗഡ്‌കരി പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ