2016, ജൂൺ 1, ബുധനാഴ്‌ച

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഇല്ലാതാക്കാന്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചു



കൊച്ചി
ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ പുറപ്പെടുവിക്കുന്ന അന്തരീക്ഷ മലിനീകരണം ഏകദേശം പൂര്‍ണമായും തന്നെ ഇല്ലാതാക്കുന്ന ഫില്‍ട്ടര്‍സംവിധാനം ഹൈദരാബ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.എം.മാര്‍ക്കറ്റിങ്ങ്‌ വികസിപ്പിച്ചു.
വളരെ കുറഞ്ഞ ചെലവില്‍ ഈ ഉപകരണം ലഭ്യമാണ്‌. ജലം ഉപയോഗിച്ചുകൊണ്ടുള്ള ഫില്‍ട്ടര്‍ ആണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. ജലത്തിലൂടെ കടത്തിവിടുന്ന പുക പൂര്‍ണമായും ഈ ഫില്‍ട്ടര്‍ ഉന്മൂലനം ചെയ്യും. 
ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്‌ രംഗത്ത്‌ കഴിഞ്ഞ 15 വര്‍ഷമായി നടന്നുവരുന്ന പരീക്ഷണ-ഗവേഷണങ്ങളുടെ ഭാഗമായാണ്‌ ഫലപ്രദമായ രൂപത്തിലുല്‌ള ഏറ്റവും അത്യന്താധൂികമായി വാഹന പുക മലിനീകരണ നിയന്ത്രണ ഉപകരണം കണ്ടെത്തിയതെന്ന്‌ എ.എം.മാര്‍ക്കറ്റിങ്ങ്‌ എം.ഡി.യും ചീഫ്‌ ടെക്‌നിക്കല്‍ എഞ്ചിനിയറുമായ ഷാജി മാത്യു പറഞ്ഞു. 
ഓട്ടോ റിക്ഷകളില്‍ ഘടിപ്പിക്കാവുന്ന ഉപകരണത്തിന്‌ 3000 രൂപയും കാറുകള്‍ക്ക്‌ 5000 രൂപയ്‌ക്കും മിനി ലോറി,ടെമ്പോ എന്നിവയ്‌ക്ക്‌ 7000 രൂപയ്‌ക്കും ബസ്‌,ലോറി തുടങ്ങിയ ഹെവി വെഹിക്കിള്‍സ്‌ എന്നിവയ്‌ക്ക്‌ 10,000 രൂപയുമാണ്‌ വില. കാറുകള്‍ക്ക്‌ ഉപയോഗിക്കുന്ന ഫില്‍ട്ടറില്‍ 20 ലിറ്റര്‍ ജലവും ബസുകള്‍ക്ക്‌ 50 ലിറ്റര്‍ ജലവും ഫില്‍ട്ടറിങ്ങിനു വേണ്ടിവരും യഥാക്രമം 6-8 മണിക്കൂര്‍ വരെ 100 ശതമാനം പുകയില്ലാതെ ഓടിക്കുവാന്‍ കഴിയും. ഈ ഉപകരണത്തിന്റെ ഭാരം 45 കിലോഗ്രാം വരും. ഓട്ടോ റിക്ഷകളില്‍ മൂന്നു ഫില്‍ട്ടറുകളും കാറുളില്‍ അഞ്ചും ലോറികളിലും ബസുകളിലും ഏഴ്‌ വീതം ഫില്‍ട്ടറുകള്‍ വേണ്ടിവരും. അഞ്ച്‌ ചേമ്പറുകള്‍ വരുന്ന സംവിധാനത്തിന്‌ അഞ്ച്‌ ഇഞ്ച്‌ കനവും മൊത്തം 10 അടി നീളവും വരും.5000 ഡിഗ്രിവരെ താപനില ഉയര്‍ന്നാലും യാതൊരു കേടും വരാത്ത ഹെവി മെറ്റല്‍ ആണ്‌ പുക കടത്തിവിടുന്ന ചേമ്പറില്‍ ഉപയോഗിച്ചിരിക്കുന്നത്‌. മൂന്നുമാസത്തില്‍ ഒരിക്കല്‍ ക്ലീന്‍ ചെയ്‌താല്‍ മതി. സ്വയം വൃത്തിയാക്കാനും സാധിക്കും
നിലവില്‍ കൊറിയ, ജപ്പാന്‍ എന്നിവടങ്ങളില്‍ നിന്നും വാഹന പുക മലിനീകരണ ഉപകരണങ്ങള്‍ ലഭ്യമാണ്‌.എന്നാല്‍ ഇവയ്‌ക്ക്‌ 45,000 രൂപയ്‌ക്കു മുകളിലാണ്‌ വില. എന്നാല്‍ തദ്ദേശിയമായി നിര്‍മ്മിക്കുന്നതിനാല്‍ ചുരുങ്ങിയ ചെലവില്‍ നല്‍കുവാനാകും. ഗവണ്മന്റ്‌ സബ്‌സിഡി അനുവദിക്കുകയാണെങ്കില്‍ ഇതിന്റെ പകുതി ചെലവ്‌ മാത്രമെ വരുകയുള്ളു. ഊ ഉപകരണത്തിനു പേറ്റന്റ്‌ അപേക്ഷ കഴിഞ്ഞ മാര്‍ച്ച്‌ 16നു നല്‍കിയിട്ടുണ്ട്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ