കൊച്ചി: മുംബൈയില്‍ നിന്നുള്ള
അങ്കിത കാരാട്ട് മിസ് ക്വീന്‍ ഓഫ് ഇന്ത്യ കിരീടം ചൂടി. ചിക്കമംഗളൂരുവില്‍
നിന്നുള്ള രശ്‌മിത ഗൗഡ ഫസ്റ്റ് റണ്ണറപ്പും ബെംഗളൂരുവില്‍ നിന്നുള്ള ഐശ്വര്യ
ദിനേശ് സെക്കന്‍ഡ് റണ്ണറപ്പുമായി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18
സുന്ദരികളാണ് ഗ്രാന്റ് ഫിനാലയില്‍ മാറ്റുരച്ചത്. മിസ് ക്വീന്‍ ഓഫ് ഇന്ത്യ
വിജയിയെ മുന്‍ ജേതാവ് കനിക കപൂറും ഫസ്റ്റ് റണ്ണറപ്പിനെയും സെക്കന്റ്
റണ്ണറപ്പിനെയും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡി വി.പി നന്ദകുമാറും, സുഷമ
നന്ദകുമാറും കിരീടമണിയിച്ചു.
ഒന്നര ലക്ഷം രൂപയാണ് വിജയിക്കു
ലഭിക്കുന്നത്. ഫസ്റ്റ് റണ്ണറപ്പിന് 60,000 രൂപയും സെക്ക?ഡ് റണ്ണറപ്പിന് 40,000
രൂപയും സമ്മാനം ലഭിച്ചു. കൊച്ചിയില്‍ നിന്നുള്ള അര്‍ച്ചന രവി മിസ്
പഴ്‌സനാലിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു വിഭാഗങ്ങളിലെ വിജയികള്‍:
മിസ് സൗത്ത് ഇന്ത്യ: മീര മിതുന്‍ (ചെന്നൈ), മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍: വൈനൈനം
സിന്‍സണ്‍ (നാഗാലാന്റ്‌്), മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ പ്രാ?ഥന (കുടക്), മിസ്
ബ്യൂട്ടിഫുള്‍ സ്‌കിന്‍: അസ്‌മിത കൗശിക് (ഡല്‍ഹി), മിസ് ബ്യൂട്ടിഫുള്‍ ഐസ്:
രശ്‌മിത ഗൗഡ, മിസ് കന്‍ജീനിയാലിറ്റി: ഷിഫാലി അറോറ (ജയ്‌പുര്‍), മിസ് കാറ്റ്
വാക്ക്: ദേവിക ധന്യുണി (വിശാഖപട്ടണം), മിസ് പെര്‍ഫക്ട് ടെന്‍: അങ്കിത കാരാട്ട്,
മിസ് ടാലന്റഡ്: രശ്‌മിത ഗൗഡ, മിസ് ഫോട്ടോജനിക്: സ്റ്റൂടി ചോപ്ര (ഡല്‍ഹി), മിസ്
വ്യൂവേഴ്‌സ് ചോയ്‌സ്: വൈനൈനം സിന്‍സണ്‍
ഡിസൈന? സാരി, ബ്ലാക്ക്
കോക്ക്‌ടെയി?, റെഡ് ഗൗ? എന്നീ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങ? നടന്നത്.
മോഡലുകളായ നൊയോനിത ലോധ്, നിയാതി ജോഷി, ദീപ ചാരി, നട? രാജീവ് പിള്ള, റ്റോഷ്‌മ ബിജു
എന്നിവരാണ് വിജയികളെ കണ്ടെത്തിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ