സംസ്ഥാനത്തിനു തന്നെ മാതൃകയായ വൈറ്റില മൊബിലിറ്റി ഹബിന്റെ രണ്ടാം
ഘട്ടവികസനം കടലാസില്‍ ഒതുങ്ങുന്നു.
ആദ്യഘട്ടം പൂര്‍ത്തിയായി അഞ്ച് വര്‍ഷം
പിന്നിടുമ്പോഴും പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ കിറ്റ്‌കോയെ ഏല്‍പ്പിച്ചതല്ലാതെ
മറ്റൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല.
നഗരത്തിനു സമാന്തരമായ ഒരു
പൊതുഗതാഗതകേന്ദ്രമായി വൈറ്റിലയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011ല്‍ വൈറ്റില
മൊബിലിറ്റി ഹബ് പ്രതീക്ഷകള്‍ നിരവധിയായിരുന്നു. എന്നാല്‍ ഇന്ന് ദീര്‍ഘദൂര
ബസുകള്‍ക്കും സ്വകാര്യബസുകള്‍ക്കുമുള്ള ഇടത്താവളമായി മൊബിലിറ്റി ഹബ്
ഒതുങ്ങി.നാട്ടുകാരെ കുടിയൊഴിപ്പിച്ചു സര്‍ക്കാര്‍ ഏറ്റെടുത്ത പ്രദേശമാകെ
കാടുകയറികിടക്കുന്നു.
പാമ്പുകളുടെ സുരക്ഷിതതാവളമായിരിക്കുകയാണ് മൊബിലിറ്റി
ഹബിന്റെ സമീപപ്രദേശം. ആധൂനിക ബോട്ട് ജട്ടിയും വ്യാപാര സമുച്ചയവും വിശാലമായ
പാര്‍ക്കിങ്ങ് സൗകര്യവും ഉള്‍പ്പെടുന്നതാണ് രണ്ടാംഗട്ട വികസനം. രണ്ടവര്‍ഷം
മുന്‍പ് ഇതിനായി 431 കോടി രൂപയുടെ പദ്ധതി തയ്യാറായിരുന്നു. വായ്‌പ നല്‍കാന്‍
ബാങ്കുകളും രംഗത്തുവന്നിരുന്നു.എന്നാല്‍ ബജറ്റ് വിഹിതം സര്‍ക്കാര്‍
നല്‍കാതിരുന്നതോടെ പദ്ധതി താളം തെറ്റി.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍
ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ തുകതരാന്‍ സര്‍ക്കാരിനു ബുദ്ധിമുട്ടാണെന്നാണ്
അരിയിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ