2015, ഡിസംബർ 2, ബുധനാഴ്‌ച

ജനറല്‍ ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഗീത സ്വാന്തനവും


ജനറല്‍ ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സംഗീത സ്വാന്തനവും ജയസൂര്യയുടെ രണ്ടുവരിപാട്ടും




കൊച്ചി
എറണാകുളം ജനരല്‍ ആശുപത്രിയിലെ രോഗികള്‍ക്ക്‌ സ്വാന്തന സംഗീതവുമായി കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍. 
എറണാകുളം പ്രസ്‌ ക്ലബും കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷനും സംയുക്തമായാണ്‌ സ്വാന്തന സംഗീതപരിപാടി സംഘടിപ്പിച്ചത്‌. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക്‌ സാന്ത്വനം പകരുന്ന പ്രതിവാര പരിപാടിയുടെ 95-ാം പതിപ്പായിരുന്നു ഇത്‌. ഗായകരും അല്ലാത്തവരുമായ ഒരുപറ്റം ഗായകരാണ്‌ ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റിയുടെ മുന്നിലെ ചെറിയവേദിയില്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നത്‌. 
എന്നാല്‍ ഇക്കുറി ഗാനങ്ങളുമായി എത്തിയത്‌ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരാണ്‌. . മാധ്യമപ്രവര്‍ത്തകരിലെ ഗായകരും ഗായികളും പഴയയതും പുതിയതുമായ പാട്ടുകള്‍ പാടി തകര്‍ത്തതോടെ മുഖ്യ അതിഥി സിനിമാ താരം ജയസൂര്യയും നല്ലപാട്ടുകാരനായി രണ്ടുവരി ആലപിച്ചു. പാ്‌ട്ടിനിടയിലെ കൊച്ചുവര്‍ത്തമാനത്തിനിടയില്‍ കൊച്ചിയിലെ റോഡുകളെക്കുറിച്ചും ജയസൂര്യയ്‌ക്ക്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത കൊച്ചി മേയര്‍ സൗമിനി ജെയിനോട്‌ പറയാനുണ്ടായിരുന്നു. 
മെഹബൂബ്‌ മെമ്മോറിയലാണ്‌ സ്ഥിരമായി ഇവിടെ ഓര്‍ക്കസ്‌ട്ര ഒരുക്കുന്നത്‌. ഗുരുതര രോഗങ്ങളുമായി ആശുപത്രി മുറികളില്‍ കഴിയുന്നവര്‍ക്കും സംഘര്‍ഷഭരിതമായ മനസുമായി വരുന്ന കൂട്ടിരിപ്പുകാര്‍ക്കും തികച്ചും സ്വാന്തനമായി മാധ്യമപ്രവര്‍ത്തകരുടെ സ്വാന്തന സംഗീതം. ആശുപത്രി മടുപ്പിന്റെ ഇടയില്‍ സ്വാന്ത്വനമായി സംഗീതം പെയ്‌തിറങ്ങി. 25ഓളം പേര്‍ നല്‍കിയതില്‍ നിന്നും 12 പേരെ തിരഞ്ഞെടുത്താണ്‌ പരിപാടിയില്‍ പങ്കെടുപ്പിച്ചത്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ