കൊച്ചി
ഈ മാസം 21നു അന്താരാഷ്ട്ര യോഗദിനം ആഘോഥിക്കുന്നതിന്‍രെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്തും.
21നു രാവിലെ എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെ സാമൂഹിക യോഗ പരിശീലനവും 9.30 മുതല്‍ 11.30 വരെ ധ്യാന പരിശീലനവും 10 മുതല്‍ 12 വരെ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ 600 ഓളം വിദ്യാര്‍ഥികളുടെ യോഗാനുഭൂതി സാമൂഹ്യ സുര്യനമസ്‌കാരവും യോഗനിദ്രാ പ്രദര്‍ശനവും 3മുതല്‍ 6.30വരെ സാംസ്‌കാരിക സമ്മേളനവും നടക്കും. ജസ്റ്റിസ് കെ.ടി ശങ്കരന്‍ സന്മേളനം ഉദ്‌ഘാടനം ചെയ്യും. ജില്ലയില്‍ 34 കേന്ദ്രങ്ങളില്‍ സാമൂഹിക യോഗ പരിശീലന വേദികള്‍ ഉണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ.എ.പ്രകാശ് ചന്ദ്രന്‍, ജി.ദേവന്‍,സി.ജി രാജഗോപാല്‍, ഡോ.ആര്‍.രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ