കൊച്ചി: ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡാണ് കഞ്ചാവിനു പുതിയ മാനം നല്‍കിയത്.കഞ്ചാവ് പ്രകൃതിദത്തമാണെന്നും സിഗരറ്റ്,ബീഡി പോലെ അപകടമല്ലായെന്ന സന്ദേശം നല്‍കിയ സിനിമയാണിത്. നടന്‍ ശ്രീനിവാസന്‍ ന്യൂ ജനറേഷന്‍ സിനിമയിലെ ഒരു വിഭാഗം കഞ്ചാവ് വലിക്കാരാണെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും പരസ്യമായി പറഞ്ഞിരുന്നു. അത് അടി വരയിടുന്ന തരത്തിലാണ് നടനായ ഷൈന്‍ ടോം ചാക്കോ പൊലീസ് പിടിയിലായത്.
ആഷിക് അബുവിന്റെ സൗഹൃദത്തിലാണ് ഷൈന്‍ സിനിമാതാരമായത്. ഒടുക്കം ലഹരിയുടെ ലോകത്ത് വില്ലനായി കുടുങ്ങി. കമലിന്റെ അസിസ്റ്റന്റായി പ്ലസ് ടുവിനു പഠിക്കുമ്പോഴായിരുന്നു ഷൈന്‍ സിനിമയില്‍ എത്തിയത്. പൊന്നാനിയാണ് സ്വദേശം. എന്നാല്‍ തൃശുരായിരുന്നു തട്ടകം.
കമലിനെ വിട്ട് ആഷിക് അബുവിന്റെ സഹ സംവിധായകനായതോടെയാണ് ഷൈന്റെ ദുശ്ശീലങ്ങള്‍ ഒന്നൊന്നായി പുറത്തു വന്നത്. നീട്ടി വളര്‍ത്തിയ മുടിയുമായി പ്രത്യേക രീതിയിലായിരുന്നു പിന്നീടുള്ള അയാളുടെ ജീവിതം. ആഷിക് അബുവിന്റെ കാലം മുതല്‍ ഷൈനു മയക്കു മരുന്നു ലോബിയുമായി ബന്ധം തുടങ്ങി. നീട്ടിയ മുടി ഷൈനു സിനിമാഭിനയത്തിനു സഹായകമായി.തുടര്‍ന്ന് ഗദ്ദാമയിലെ ആട്ടിടയനാകാന്‍ കമല്‍ ഷൈനെ വിളിച്ചു.തരക്കേടിലാതെ അയാള്‍ അഭിനയിക്കുകയു ചെയ്‌തു.രാജീവ് രവിയുടെ അന്നയും റസൂലിലെ ഗുണ്ട അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.പിന്നിട് ഒരുപാട് ചിത്രങ്ങള്‍. ഇതിഹാസയില്‍ നായകനായതോടെ ശ്രദ്ധേയനായി. അസീസിന്റെ വര്‍ത്തമാനം എന്ന സിനിമയിലും നായകനായിരുന്നു. ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുന്‍പ് അയാള്‍ അകത്തായി.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡി ജെ പാര്‍ട്ടികളിലായിരുന്നു മയക്കു മരുന്നു ഉപയോഗം പൊലീസ് കണ്ടെത്തിയത്. ഇപ്പോള്‍ ഫ്‌ളാറ്റുകളില്‍ സ്‌മോക്കര്‍ പാര്‍ട്ടിയെന്ന പേരിലാണ് നടക്കുന്നത്. ഈ സ്‌മോക്കര്‍ പാര്‍ട്ടിയിലേക്ക് താരങ്ങളും സംവിധായകരും തിരകഥാകൃത്തുക്കളും എത്തുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ