കൊച്ചി
വനിതാ ജീവനക്കാരികളുടെ വസ്‌ത്രം ഉരിഞ്ഞ് ദേഹപരിശോധന നടത്തിയ സംഭവത്തില്‍ കാക്കനാട് സ്‌പെഷ്യല്‍ ഇക്കോണമിക് സോണിലെ (സെസ്‌്) രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വനിതാ സൂപ്രവൈസര്‍മാര്‍ക്കെതിരെയാണ് തൃക്കാക്കര പോലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 10നായിരുന്നു സംഭവം. ഉപയോഗിച്ച നാപ്‌കിന്‍ ബാത്ത്‌റൂമില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നാപ്‌കിന്‍ ഉപേക്ഷിച്ച യുവതി ഏതാണെന്നു കണ്ടെത്താന്‍ വേണ്ടിയായിരുന്നു ദേഹപരിശോധന നടത്തിയത്. ഈ മാസം 10നു പ്രത്യേകസാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കയ്യുറ നിര്‍മ്മാണ യൂണിറ്റിലായിരുന്നു സംഭവം. ഓരോ യുവതിയേയും പ്രത്യേകം വിളിച്ചു മാറ്റിനിര്‍ത്തി പ്രത്യേകം വസ്‌ത്രപരിശോധന നടത്തി ഈ യുവതി ഏതാണെന്നു അറിയാനുള്ള ശ്രമമാണ് കമ്പനി അധികൃതര്‍ നടത്തിയത്.
സംഭവം സ്‌ത്രീത്വത്തിനെ അപമാനിക്കന്ന പ്രശ്‌നം ആണെന്നു ചൂണ്ടിക്കാട്ടി നാലു ദിവസം മുന്‍പു മാത്രമാണ് സ്‌ത്രീകള്‍ പോലീസില്‍ പരാതി കൊടുക്കുവാന്‍ തയ്യാറായത്. അധികൃതരുടെ ഭീഷണിയെ തുടര്‍ന്നാണ് ജീവനക്കാരികള്‍ ഇതുവരെ പരാതി നല്‍ക്കാന്‍ മടിച്ചു നിന്നത്. ശമ്പളം ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ തടയുമെന്നു ജീവനക്കാരികളെ കമ്പനി അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം കൊണ്ടാണ് ഇവര്‍ പരാതി നല്‍കുന്നതില്‍ നിന്നും ആദ്യം വിട്ടുനിന്നത്.
ജീവനക്കാരികളുടെ എല്ലാം വസ്‌ത്രം മാറ്റി നടത്തിയ കൂട്ട തുണിയുരിയല്‍ പരിശോധന .സ്‌ത്രീത്വത്തിനെ അപമാനിക്കുന്നതാണെന്നും ഇതേതുടര്‍ന്നു ഐപിസി 304 -ാം വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്‌്. ആദ്യം ഇക്കാര്യത്തില്‍ പോലീസ് അനുകൂലമായ നിലപാട് ആയിരുന്നില്ലെ സ്വീകരിച്ചിരുന്നത്. സ്‌ത്രീകളുടെ വസ്‌്‌ത്രങ്ങള്‍ സ്‌ത്രീകള്‍ ഉരിഞ്ഞാല്‍ എന്താണ് കുഴപ്പം എന്ന നിലപാടിലായിരുന്നു പോലീസ്. പിന്നീട് വനിതാ കമ്മീഷന്‍ അംഗം ലിസി ജോസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ തയ്യാറായത്.
എന്നാല്‍ ഇക്കാര്യത്തില്‍കൂടുതല്‍ ശക്തമായ നിയമം നടപ്പാക്കുന്നതിനു ലേബര്‍ കമ്മീഷനും വനിതാ കമ്മീഷണര്‍ക്കും കഴിയില്ല. പ്രത്യേക സാമ്പത്തിക മേഖലയിലേക്കു പുറത്തുനിന്നുള്ളവര്‍ക്കു പ്രവേശിക്കാനാവില്ല. ഇക്കോണമിക് സോണിലെ ഡെവലപ്പ്‌മെന്റ് ഓഫീസറുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ ഇത്തരത്തിലുള്ള തൊഴില്‍ സംബന്ധമായ പരിശോധനകള്‍ ഇവിടെ നടത്താന്‍ കഴിയുകയുള്ളു.
സെസിനുള്ളില്‍ ഒന്നരമാസം മുന്‍പും അനധികൃതമായി സസ്‌പെന്‍ഷന്‍ ചെയ്‌ത നടപടിയെ ചൊല്ലി വന്‍ തോതില്‍ പ്രശ്‌നം ഉണ്ടായിരുന്നു. അത് സമ്മര്‍ദ്ദനത്തിന തുടര്‍ന്നു പരാതി പിന്‍വലിക്കേണ്ടിവന്നു. സെസില്‍ മനുഷ്യാവകാശ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി നിരന്തരം പരാതികള്‍ ഉണ്ടായിട്ടുണ്ട്.ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം ആണിത്.
ഇവിടെയുള്ള തൊഴിലാളികളെക്കൊണ്ട് മാക്‌സിമം പണിയെടുപ്പിക്കുന്ന രീതിയാണുള്ളത്. മാനുഷികമായ പരിഗണന പോലും നല്‍കാറില്ല. ടോയിലറ്റില്‍ പോകുവാന്‍ പോലും ടോക്കണ്‍ എടുക്കണം.
ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്ക് ഇത് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അതേപോലെ സ്‌ത്രീ തൊഴിലാളികള്‍ക്കു എട്ടുമണിക്കൂറും നിന്നു തന്നെ പണി എടുക്കേണ്ടി വരുന്നു. പരസ്‌പരം സംസാരിക്കുന്നതിനും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഇവിടെ ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണെന്നതാണ് ചൂഷണത്തിനു അനുകൂലമായ ഘടകം. കുറഞ്ഞ വേതനം നല്‍കിയാല്‍ മതി എന്ന കാരണത്തിലാണ് ഇവിടെ സ്‌ത്രീ തൊഴിലാളികള്‍ക്കു മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. പ്രധാനമായും ഇവിടെ എത്തുന്ന സ്‌ത്രീതൊഴിലാളികള്‍ ചേര്‍ത്തല ,അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. ബസ് അയച്ചാണ് ഈ സ്‌ത്രീകളെ ഇവിടേക്കു കൊണ്ടുവരുന്നത്.
് സ്ഥിരം തൊഴിലാളികള്‍ ഇവിടെ വിരലില്‍ എണ്ണാവുന്നവരാണ്. കരാര്‍ കാലാവധി ആയ 11 മാസം ആകുമ്പോള്‍ പിരിച്ചുവിടും. പിന്നീട് വീണ്ടും ജോലിക്ക് തിരിച്ചെടുക്കുകയും ചെയ്യുന്ന നിരന്തരമായ പ്രക്രീയ ആണ് ഇവിടെ നടക്കുന്നത്.
ഏറ്റവും കൂടുതല്‍ വിദേശമൂലധനം ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കു രൂപം നല്‍കിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും കയറ്റുമതി ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇവിടെയുള്ള എല്ലാ കമ്പനികള്‍ക്കും സര്‍ക്കാരിന്റെ എല്ലാതരത്തിലുള്ള നികുതി ഇളവുകളും ലഭിക്കുന്നു.
അതേപോലെ ഇവിടെയുള്ള കമ്പനികള്‍ക്കു അനുവദിച്ചിരിക്കുന്ന മറ്റൊരു ആനുകൂല്യം ട്രേഡ് യുണിയന്‍ സംഘടനകള്‍ക്കൊന്നും ഇവിടെയുള്ള ഒരു കമ്പനിയിലും കാല്‍കുത്താനുള്ള സ്വാതന്ത്ര്യം ഇല്ല. എല്ലാ തൊഴില്‍ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടുമ്പോഴും അതുകൊണ്ടു തന്നെ സര്‍ക്കാരിനു ഇടപെടാന്‍ കഴിയുന്നില്ല.
ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു തൊഴിലാളികളെ സപ്ലൈ ചെയ്യുന്നത് ഇടനിലക്കാരാണ്. കരാര്‍ അടിസ്ഥാനത്തില്‍ ഇവര്‍ തൊഴിലാളികളെ കൊണ്ടുവരുമ്പോഴും നിലവിലുള്ള കരാര്‍ തൊഴിലാളി നിയമം പോലും പരിപാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം.
പരാതി പുറത്തറിഞ്ഞാല്‍ ഇതേക്കുറിച്ചു അന്വേഷണത്തിനു തൊഴില്‍ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുന്‍പു തന്നെ പ്രശ്‌നം കമ്പനി അധികൃതര്‍ കൈകാര്യം ചെയ്‌തിരിക്കും. അന്വേഷണ കമ്മീഷനോട് എന്താണ് പറയേണ്ടതെന്നു കമ്പനി അധികൃതര്‍ തൊഴിലാളികളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചിരിക്കും. ഭൂരിഭാഗവും സ്‌ത്രീ തൊഴിലാളികള്‍ ആയതിനാല്‍ കാര്യമായ ഭീഷണി കൂടാതെ തന്നെ പരാതികള്‍ കുഴിച്ചുമൂടുകയാണ് പതിവ്.
അതുകൊണ്ടു തന്നെ ഈ സംഭവത്തിലും വനിതാ കമ്മീഷന്‍ എത്തി തെളിവെടുപ്പ് നടത്തിയാലും ഗുണമുണ്ടാകില്ലെന്നു വനിതാ സംഘടനകള്‍ പറയുന്നു. വലിയ തോതിലുള്ള ചൂഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും ചില കാര്യങ്ങള്‍ മാത്രമാണ് പുറത്തുവരുന്നതെന്നും അടുത്തിടെ ഇവിടെ വനിതാ കമ്മീഷന്‍ പരിശോധന നടത്തിയെങ്കിലും ആരും പരാതിയുമായി വന്നില്ലെന്നും വനിതാ കമ്മീഷനംഗം ലിസി ജോസ ്‌പറഞ്ഞു.ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിസി ജോസ് പറഞ്ഞു.
കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ സ്‌ത്രീകളെ ഉടുതുണിയുരിഞ്ഞ് ദേഹപരിശോധന നടത്തിയെന്ന പരാതിയില്‍ സൂപ്പര്‍ വൈസര്‍ ഉള്‍പെടെ മൂന്നുപേരെ സസ്‌പെന്റ് ചെയ്‌തു.
കാക്കനാട് കൊച്ചിന്‍ എക്‌്‌സ്‌പോര്‍ട്ട് സോണില്‍ പ്രവര്‍ത്തിക്കുന്ന അസ്‌്‌്‌്‌മ റബര്‍ പ്രോഡക്ട് എന്ന കമ്പനിയിലെ സൂപ്പര്‍ വൈസര്‍ എ.എം.ബീന, അസിസ്‌റ്റന്റ് സൂപ്രവൈസര്‍ ബിജി എം.പോള്‍,സ്വീപ്പര്‍ പ്രമീള
എന്നിവരേയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത നടപടി.
ഉപയോഗിച്ച നാപ്‌കിന്‍ കമ്പനിയിലെ ടോയ്‌ലറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് ആരുടേതെന്ന് തിരിച്ചറിയുന്നതിനായി ജീവനക്കാരായ സ്‌ത്രീകളെ വസ്‌ത്രമഴിച്ച് പരിശോധന നടത്തിയെന്നായിരുന്നു പരാതി. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസ്‌മ റബര്‍ ഇന്‍ഡസ്‌ട്രീസ് പ്രശ്‌നം അവസാനിക്കുന്നത് വരെ അടച്ചിടുന്നതിനും മാനേജ്‌മെന്റ് തീരുമാനിച്ചു.വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ സ്ഥാപനം അടച്ചിടാനാണ് തീരുമാനം. സംഭവത്തില്‍ പോലീസ് അന്വേഷണവും സെസ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ നിയമിച്ച നാലംഗ കമ്മീഷന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
സെസ് ഡെവലപ്പ്‌മെന്റ് കമ്മീഷണരുടെ നിര്‍ദ്ദേശപ്രകാരമാണ് ആരോപണ വിധേയരെ പുറത്താക്കിയത്.
അതേസമയം സംഭവത്തെക്കുറിച്ച് ജീവനക്കാര്‍ രണ്ടു തട്ടിലാണെന്നു വരുത്താന്‍ കമ്പനി ശ്രമം നടത്തുന്നുണ്ട്. പരാതിനല്‍കിയ ഉടുതുണി ഉരിയേണ്ടിവന്ന പതിനഞ്ചുപേര്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു.
ഒരുമിച്ചു ജോലി ചെയ്‌തവരില്‍ നിന്നും ഒരാളെ സൂപ്രവൈസര്‍ ആക്കിയതിലുള്ള വ്യക്തിവൈരഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് ചിലര്‍ പറയുന്നത്. പരാതിയില്‍ നടപടി വേണമെന്നു ആവശ്യപ്പെട്ട് പ്രത്യേക സാമ്പത്തിക മേഖയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ