2014, ജൂലൈ 31, വ്യാഴാഴ്‌ച

ദേശീയതൊഴിലുറപ്പ്‌ പദ്ധതിയുടെ ലക്ഷ്യത്തെ തകിടം മറിക്കും





ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിലാസിനി ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്‌തു സംസരിക്കുന്നു, രാജ്യാന്തര പഠന വിഭാഗം ഡയറക്‌ടര്‍ പ്രൊഫ. കെ.എം. സീത,ജില്ലാ അസി.പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അലസണ്ടര്‍ എന്നിവര്‍ സമീപം. 


കൊച്ചി
ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പിന്‌ സമീപകാലത്തു വരുത്തിയ മാറ്റങ്ങള്‍ പദ്ധതിയുടെ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആസ്‌തി നിര്‍മ്മാണത്തിന്‌ ഊന്നല്‍ നല്‍കുന്നത്‌ അവിദഗ്‌ദ്ധ തൊഴിലാളികളെ ഒഴിവാക്കുന്നതും കൃഷി, പരമ്പരാഗത മേഖലകളെ അവഗണിക്കുന്നതുമാണെന്ന്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ ജില്ലാതല ശില്‍പ്പശാല വിലയിരുത്തി. സംസ്ഥാന ഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ടിനുവേണ്ടി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ രാജ്യാന്തര പഠനവിഭാഗം എറണാകുളം ജില്ലയിലെ തൊഴിലുറപ്പു പദ്ധതിയെപ്പറ്റി പഠനം നടത്തികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ശില്‍പ്പശാല. വിദഗ്‌ദ്ധതൊഴിലാളികള്‍ക്ക്‌ പ്രാധാന്യം നല്‍കുന്നതാണ്‌ ആസ്‌തി ആര്‍ജ്ജിക്കല്‍ പ്രവൃത്തികള്‍. എന്നാല്‍ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പണിയെടുക്കുന്നവരില്‍ 94% ഉം അവിദഗ്‌ദ്ധ സ്‌ത്രീതൊഴിലാളികളാണ്‌. അതേപോലെ രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെയും, പരമ്പരാഗത നിര്‍മ്മാണ മേഖലയെയും അവഗണിക്കുന്നതാണ്‌ പുതിയ നിര്‍ദ്ദേശങ്ങള്‍. ജില്ല ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റുമായി സഹകരിച്ചുകൊണ്ട്‌ നടത്തിയ ശില്‍പ്പശാലയില്‍ വിവിധതലങ്ങളിലുളള ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, ജനപ്രിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ്രവിലാസിനി ശില്‍പ്പശാല ഉദ്‌ഘാടനം ചെയ്‌തു. രാജ്യാന്തര പഠന വിഭാഗം ഡയറക്‌ടര്‍ പ്രൊഫ. കെ.എം. സീതി മോഡറേറ്ററായിരുന്നു. . സുദീപ്‌ എം.ന്‌ നന്ദി രേഖപ്പെടുത്തി.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ