2014, ജൂലൈ 29, ചൊവ്വാഴ്ച

ആഡംബര ബോട്ടിലെ നിശാപാര്‍ട്ടി- പോലീസ്‌ അട്ടിമറിച്ച തട്ടേക്കാട്ട്‌ നിശാപ്പാര്‍ട്ടിക്കേസിലെ നായകന്‍ തന്നെ പ്രധാന താരം






കൊച്ചി
നാലുവര്‍ഷം മുന്‍പ്‌ തട്ടേക്കാട്‌ നടന്ന നിശാപാര്‍ട്ടിയും അതോടൊപ്പം ഒരു യുവാവ്‌ മരിക്കാന്‍ ഇടയാക്കിയ ദുരന്തവും പോലീസ്‌ ഒതുക്കിയെങ്കിലും പുതിയ സംഭവവികാസങ്ങള്‍ പോലീസിനെ വീണ്ടും വെട്ടിലാക്കി
അന്ന്‌ തട്ടേക്കാട്‌ നടന്ന നിശാപാര്‍ട്ടിയും അതോടൊപ്പം ഉണ്ടായ സംഭവങ്ങളും പൊലീസ്‌ സഹായത്തോടെ ഈ വ്യവസായി ഒതുക്കിതീര്‍ക്കുകയായിരുന്നു. . ഇനിയും ഈ വ്യവസായിയെ പിടികൂടാന്‍ പോലീസിനു കഴിയുന്നില്ല. ഉന്നതങ്ങളിലെ ബന്ധമാണ്‌ അതിനുപിന്നില്‍.
തട്ടേക്കാട്ടെ നിശാപാര്‍ട്ടിക്കിടെ റഷ്യന്‍ യുവതികള്‍ ഉണ്ടായിരുന്ന ബോട്ട്‌ മുങ്ങി യുവാവ്‌ മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടായിരുന്നു. വനത്തിനുള്ളില്‍ മദ്യപാവും അനാശാസ്യങ്ങളും പതിവായി നടന്നിരുന്നുവെന്ന കാര്യം സ്ഥലത്തെ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെല്ലാം അറിവുണ്ടായിരുന്നു .അതുകൊണ്ടു തന്നെ പോലീസ്‌ തന്നെ അതെല്ലാം ഒതുക്കി.
നാലുവര്‍ഷം മുന്‍പ്‌ തട്ടേക്കാട്‌ സംഘടിപ്പിച്ച ഈ നിശാപാര്‍ട്ടിയുടെ മാതൃകയിലാണ്‌ ഇപ്പോള്‍ കൊച്ചിയില്‍ നിശാപാര്‍ട്ടികള്‍ വ്യാപകമയാിരിക്കുന്നത്‌.
2010 ഫെബ്രുവരിയില്‍ തട്ടേക്കാടിനു സമീപം കുട്ടിക്കലില്‍ റഷ്യന്‍ യുവതികള്‍ സഞ്ചരിച്ചിരുന്ന ബോട്ട്‌ മറിഞ്ഞ്‌ ആലുവ സ്വദേശി നദീം എന്ന യുവാവ്‌ മരിച്ചതോടെയാണ്‌ ഇവിടെ നടന്ന നിശാപാര്‍ട്ടിയെക്കുറിച്ച്‌ പുറം ലോകമറിയുന്നത്‌. ആഡംഭര ബോട്ടിലെ ഉള്‍പ്പെടെ ഇപ്പോള്‍ കൊച്ചിയില്‍ വ്യാപകമായിരിക്കുന്ന നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്‌ സിനിമാ നിര്‍മാതാവ്‌ ആയ ഈ ഹോട്ടല്‍ വ്യവസായി തന്നെയാണ്‌ . തട്ടേക്കാടും റഷ്യന്‌ സുന്ദരികളെ കൊണ്ടുവന്നു നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ചത്‌ പാര്‍ട്ടിക്കിടെ രാത്രി ബോട്ടിങ്ങിനു പോയപ്പോഴാണ്‌ നദീം എന്ന യുവാവ്‌ ബോട്ടുമറിഞ്ഞു മരിച്ചത്‌. റഷ്യാക്കാരികള്‍ നീന്തി രക്ഷപ്പെട്ടു.
പാര്‍ട്ടി നടക്കുന്നിടത്ത്‌ കോതമംഗലം സിഐ യും സജീവമായി ഉണ്ടായിരുന്നു. സിഐയെ പിന്നീട്‌ സസ്‌പെന്‍്‌ഡ്‌ ചെയ്യുകയും അധികം വൈകാതെ കേസ്‌ ആറിതണുത്തോടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്‌തു. റഷ്യന്‍ യുവതികളെ ഇവിടെ എത്തിച്ചത്‌ കൊച്ചിക്കാരനായ വ്യവസായി ആണെന്നു വ്യക്തമായിട്ടും പോലീസ്‌ ചോദ്യം ചെയ്‌തു വിട്ടയക്കുകയായിരുന്നു. റഷന്‍ യുവതികള്‍ക്കു മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന വിവരവും പോലീസിനു ലഭിച്ചിരുന്നു. എന്നാല്‍ അധികം അന്വേഷണത്തിനു പോകാതെ പോലീസ്‌ കേസ്‌ പെട്ടെന്നു ഒതുക്കി തീര്‍ത്തു.
ഇപ്പോള്‍ ഈ കേസിനെക്കുറിച്ച്‌ ആര്‍ക്കും കേട്ടറിവുപോലും ഇല്ല. സിനിമ നിര്‍മ്മാതാവായ വ്യവസായി ആണ്‌ കൊച്ചിയില്‍ വ്യാപകമായി നിശാപാര്‍ട്ടികള്‍ നടത്തുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെളിവു തേടുകയാണ്‌ പോലീസ്‌.തട്ടേക്കാട്‌ നിശാപാര്‍ട്ടിക്ക്‌ ഉണ്ടായ അവസ്ഥ പുതിയ കേസിലും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്‌. പോലീസ്‌ പിടികൂടി മാധ്യമങ്ങളുടെ മുന്നില്‍ നിര്‍ത്തുന്നത്‌ ഗതികേടില്‍ കുടുങ്ങിയ സാധുക്കളും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ