കൊച്ചി
ഗോശ്രീ
ദ്വീപ് വികസന അതോറിറ്റിയുടെ പദ്ധ്‌തികള്‍ക്ക് മെട്രോ മോഡല്‍ സ്ഥലം
ഏറ്റെടുക്കുന്നതിനു സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു.
മൂലമ്പിള്ളി-ചാത്തനാട്
പാലങ്ങളുടെ നിര്‍മ്മാണം രണ്ടു മാസത്തിനുള്ളില്‍ തുടങ്ങുമെന്നു പൊതുമരാമത്ത്
വകുപ്പു മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ
പദ്ധതികള്‍ക്കുവേണ്ട സ്ഥലം ഏറ്റെടുപ്പ് ത്വരിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ
തീരുമാനം. കൊച്ചി മെട്രോയ്‌ക്കു സ്ഥലം ഏറ്റെടുത്ത മാതൃകയില്‍ സ്ഥലം ഏറ്റെടുക്കാനും
ജിഡയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി.
ജില്ലാ കലക്‌ടര്‍ക്ക്
സ്ഥലം ഏറ്റെടുക്കുന്നതിന്റെ പൂര്‍ണ അധികാരം നല്‍കും. സ്ഥലം ഉടമകളുമായി ഒത്തു
തീര്‍പ്പ് ചര്‍ച്ച നട്‌ത്താനും കലക്‌ടറിനെ ചുമതലപ്പെടുത്തി. വൈപ്പിന്‍,കടമക്കുടി
എന്നിവയുടെ വികസനത്തിനൊപ്പം മൂലമ്പിള്ളി, ചാത്തനാട് പാലങ്ങളുടെ നിര്‍മാണവും ഉടന്‍
തുടങ്ങും.കേരള സ്റ്റേറ്റ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.
ദേശീയ ജലപാതയുടെ ഭാഗമായതിനാല്‍ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും പാലങ്ങള്‍
നിര്‍മ്മിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ