കൊച്ചി
ശോഭാ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോനെ ബിസിനസ്‌മാന്‍ ഓഫ് ദി ഇയര്‍ ആയി സ്‌റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് തിരഞ്ഞെടുത്തു. സമ്പദ്‌ഘടനയ്‌ക്ക് മേനോന്‍ നല്‍കിയ സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ മികവും കണക്കിലെടുത്താണ് പുരസ്‌കാരം. സ്റ്റേ ബാങ്കേഴ്‌സ് പ്രസിഡന്റ് പിപി സുരേഷ് , സെക്രട്ടറി കെ.ി.യു ബാലകൃഷ്‌ണ്‍ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.
സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ബാങ്ക് ആയി സൗത്ത് ഇന്ത്യന്‍ ബാങ്കിനെ തിരഞ്ഞെടുത്തു. ഞായറാഴ്‌ച ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ വൈകിട്ട് 4.30നു നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയും കെ.വി തോമസും അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മികച്ച പൊതുമേഖല ബാങ്ക് ,ബാങ്ക് ഓഫ് മഹാരാഷ്‌ട്രയാണ്. സിന്‍ഡിക്കേറ്റ് ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മികച്ച പഴയതലമുറ സ്വകാര്യബാങ്ക് ആയി ജമ്മു ആന്റ് കാശ്‌മീര്‍ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുതുതലമുറ സ്വകാര്യ ബാങ്ക് ,യെസ് ബാങ്കാണ്.
പൊതുമേഖല വിഭാഗത്തില്‍ സംസ്ഥാനത്തെ മികച്ച ബാങ്ക് ആയിമാറിയത് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കൊളപ്പുള്ളി ബ്രാഞ്ചാണ്. പുതുതലമുറ ബാങ്കുകളില്‍ ആക്‌സിസ് ബാങ്കിന്റെ കോഴിക്കോട്‌ശാഖയും ഒന്നാമതെത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ