വീട്ടുകാരുമായി ഒരു ജഗഡയ്‌ക്ക്
ഇനി മീര ജാസ്‌മിനെ കിട്ടില്ല. നല്ല കുട്ടിയായി മാറുവാനും മാതപിതാക്കള്‍ നിശ്ചയിച്ച
പുരുഷനെ വിവാഹം ചെയ്യാനും മീര തീരുമാനിച്ചു.
അടുത്ത ഫെബ്രുവരി 12നു
തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വെച്ചാണ് വിവാഹം. തുടര്‍ന്നു
എടപ്പഴഞ്ഞി ആര്‍ ഡി ഓഡി്‌റ്റോറിയത്തില്‍ വെച്ചു വിരുന്നു സല്‍ക്കാരവും
നടക്കും.അനില്‍ ജോണ്‍ ടൈറ്റസ് ആണ് വരന്‍. പ്രശസ്‌തമായ മദ്രാസ് ഐഐടിയില്‍ നിന്നും ബിടെക് ബിരുദം എടുത്ത അനില്‍ ദുബായി കേന്ദ്രമായ ഒരു സോഫ്‌റ്റവെയര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. .തിരുവനന്തപുരം നന്ദാവനം ടെറ്റ്‌സ്- സുഗത ദമ്പതികളുടെ മകനാണ് അനില്‍.്. ഇന്റര്‍നെറ്റ് വഴിയാണ് ഈ ബന്ധത്തിനു തുടക്കം. ഒരു മലയാളം മാട്രിമോണിയല്‍ പോര്‍ട്ടല്‍ വഴിയാണ് ഈ ബന്ധത്തിനു തുടക്കം. ഇരുകൂട്ടരുടേയും മാതാപിതാക്കള്‍ രണ്ടു കൂട്ടരുടേയം വീടുകളിലും സന്ദര്‍ശനം നടത്തി. ബന്ധുമിത്രാദികളെ കണ്ടു പരിചയപ്പെട്ടു. . ബന്ധം ഉറപ്പിക്കുകയായിരുന്നു.
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ മീര ജാസ്‌മി്‌ന്‍ ഒരു പ്രേമ ബന്ധത്തിന്റെ ഹാങ്‌്‌ഓവറിനെ തുടര്‍ന്നു മലയാളം സിനിമകളില്‍ നിന്നും കുറെ നാളുകളായിവിട്ടുനില്‍ക്കുകയായിരുന്നു. . ഏകദേശം ഉറപ്പിച്ചുവെന്ന വിധത്തിലേക്കു തന്നെ പ്രമുഖ മാന്‍ഡലില്‍ വിദ്വാന്‍ രാജേഷും തമ്മിലുള്ള ബന്ധം വളര്‍ന്നിരുന്നു. സിനിമാ മാസികള്‍ക്കു പുറമെ വനിതാ പ്രസിദ്ധീകരണങ്ങളും ഈ ബന്ധം ആഘോഷമാക്കി .
എന്നാല്‍ ഈ ആഘോഷങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. മീര ജാസ്‌മിന്‍ വീണ്ടും അഭിനയവും തുടങ്ങി.മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ആണ് മീര ജാസ്‌മിന്റെ ആദ്യ തിരിച്ചുവരവ് ചിത്രം. തുടര്‍ന്നു മിസ് ലേഖ തരൂര്‍ കാണത് എന്ന ചിത്രത്തിലും ഇപ്പോള്‍ ജയറാമിനോടൊപ്പം ഒന്നും മിണാതെ എന്ന ചിത്രത്തിലു അഭിനയിക്കുന്നു.
പ്രണയദിനങ്ങളുടെ അന്ത്‌്യം കണ്ടതോടെയാണ് മീര ജാസ്‌മിന്‍ വീട്ടുകാരുമായി വീണ്ടും അടുത്തത്.
2004 ഒക്ടോബറില്‍ കൊച്ചിയില്‍ അന്ന് ഡിഐജി ആയിരുന്ന ആര്‍.ശ്രീലേഖ യുടെ മുന്നില്‍ വീട്ടുകാര്‍ക്കെതിരെ മീര ജാസ്‌മിന്‍ പരാതി നല്‍കിയിരുന്നു. തന്റെ പണം ഉപയോഗിച്ചു ഒരു സഹോദരിക്കു കൊച്ചിയില്‍ ഫ്‌ളാറ്റുവാങ്ങുകയും മറ്റൊരാള്‍ക്ക് കോഴിക്കോട് ആശുപത്രി നിര്‍മ്മിച്ചു നല്‍കിയതായും പരാതിയെില്‍ പറഞ്ഞിരുന്നു. പിതാവ് ജോസഫ് ഫിലിപ്പിനെ.യും സഹോദരിമാരെയുമാണ് മീര പ്രതിയാക്കിയത് .എന്നാല്‍ മീര രണ്ടാമതൊന്ന് ആലോചിക്കാതെ ലോഹിതദാസിനു രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പണം എടുത്തുകൊടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നായിരുന്നു പിതാവ് ജോസഫ് ഫിലിപ്പ് വ്യക്തമാക്കിയത്..മീരയുടെ പരാതിയെ തുടര്‍ന്ന് സഹോദരിമാരായ ജെന്നി സൂസന്‍ ജേക്കബിനും ജിബി സാറ ജോസഫിനും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം വരെ എടുക്കേണ്ടി വന്നു. 2006ല്‍ കേസി അവസാനിക്കുന്ന നാളുകളില്‍ മീരയുടെ സഹോദരി ജെന്നി രണ്ട് മൂന്നു തമിഴ് സിനിമകളിലും കലാഭവന്‍ മണി നായകനായ രാവണനിലും അഭിനയിച്ചിരുന്നു.പക്ഷേ പിന്നീട് ക്ലിക്കായില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ