പ്രഥമ കൊച്ചി രാജ്യാന്തര ഹാഫ് മാരത്തണ്‍ കെനിയന്‍ താരങ്ങള്‍ അടക്കിവാണു.
ആഫ്രിക്കന്‍ ആധിപത്യത്തിനു കൊച്ചിയിലും വെല്ലുവിളി ഉണ്ടായില്ല. കെനിയന്‍ താരങ്ങളുടെ മാസ്‌മരിക പ്രകടനത്തിനാണ് കൊച്ചി മാരത്തണ്‍ സാക്ഷ്യം വഹിച്ചത്. ഒരുമണിക്കൂര്‍ രണ്ട് മിനിറ്റ് 57 സെക്കന്റിന് 21 കിലോമീറ്റര പിന്നിട്ട് കെനിയയുടെ ബെര്‍ഡാര്‌ഡ് കിപ്‌യോഗോ ഒന്നാമതെത്തി. ലോക മാരത്തണ്‍ റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരനായ കെനിയിയില്‍ നി്‌നുതന്നെയുള്ള ഇമ്മാനുവല്‍ മുത്തായ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു കിപിയോഗോയുടെ നേട്ടം. കെനിയയുടെ തന്നെ എലീഡ് ടാറസ് (1:03:15) മൂന്നാമനായി.
കെനിയയുടെ തന്നെ ഹേല കിപ്‌റോപ് വനിതാവിഭാഗത്തില്‍ ഒന്നാമതെത്തി. വേണ്ടി വന്നത് ഒരു മണിക്കൂറും 11 മിനിറ്റും 57 സെക്കന്റും എത്യോപ്യന്‍ താരങ്ങളായ യെയെനേഷ് തിലാഹുന്‍ ഡിന്‍കെസെ രണ്ടാ സ്ഥാനത്തും (1:13:28) ടിതിത നിഗുസെ വുബിഷെത് (1:15:32) മൂന്നാമതായും ഫിനിഷ് ചെയ്‌തു. ദേശീയ വിഭാഗത്തിന്റെ പുരുഷന്‍മാരില്‍ ഖേതാ റാം (1:06:57) രണ്ടും, മലയാളിയായ സോജി മാത്യു (1:07:39) മൂന്നാം സ്ഥാനവും നേടി.രാജ്യാന്തര വിഭാഗത്തില്‍ സോജി മാത്യുവാണ് ആദ്യം ഫിനീഷ് ചെയ്‌ത മലയാളി. വനിതകളില്‍ യഥാക്രമം സുധാ സിംഗ് (1:19:51), കവിതാ റാവുത്ത് (1:20:03) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി
.ദേശീയ വിഭാഗം പുരുഷ വിഭാഗത്തില്‍ ജി.ലക്ഷ്‌മണും (1:04:38) വനിതകളില്‍ എല്‍.സൂര്യയും(1:19:47) ഒന്നാമതെത്തി..മലയാളി താരം പ്രീജയില്‍ നിന്നും കവിതയില്‍ നിന്നും അടക്കം കനത്ത വെല്ലുവിളി നേരിട്ടതായി സൂര്യ പറഞ്ഞു.
.ഡല്‍ഹി മാരത്തണില്‍ സ്വര്‍ണം നേടിയ മലയാളി താരം പ്രീജ ശ്രീധരനു സ്വന്തം തട്ടകത്തില്‍ തിളങ്ങാനായില്ല. ഒരു മണിക്കൂറും 20 മിനുറ്റും 21 സെക്കന്റുകളുമെടുത്ത് ഫിനിഷ് ലൈന്‍ തൊട്ട പ്രീജ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ജി.ലക്ഷമണ്‍ തന്റെ മികച്ച സമയമാണ് കൊച്ചിയില്‍ കുറിച്ചത്.ഒളിമ്പ്യന്‍മാരെയും ഏഷ്യന്‍ മെഡല്‍ ജേതാക്കളെയും പിന്തള്ളിയായിരുന്നു 24കാരിയായ സൂര്യയുടെ വിജയകുതിപ്പ്. ഇന്ത്യന്‍ വിഭാഗത്തില്‍ മൂംബൈ, ഡല്‍ഹി ഹാഫ് മാരത്തണുകളില്‍ ജേതാവാണ് 23കാരനായ ലക്ഷമണ്‍ 20 എലിറ്റ് അത്‌ലറ്റുകളാണ് ഇന്ത്യന്‍ വനിതാ വിഭാഗത്തില്‍ മത്സരിച്ചത്.
ഹാഫ് മാരത്തണില്‍ 59:10 സമയം കുറിച്ചിട്ടുള്ള കിപ്‌യെഗോ 2009 ല്‍ വേള്‍ഡ് ഹാഫ് മാരത്തണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിരുന്നു. ടോക്കിയോ, ബെയ്‌ജിങ് മാരത്തണുകളിലെ രണ്ടാംസ്‌ഥാനവും ബര്‍ണാഡ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ബര്‍ലിന്‍ ഹാഫ് മാരത്തണില്‍ ഒരു മണിക്കൂറും ഏഴു മിനിറ്റും 39 സെക്കന്‍ഡുമെടുത്ത്‌് ഹേല വിജയം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ 10 കിലോമീറ്റര്‍ മാരത്തണ്‍ വിജയി കൂടിയാണ്.
അയ്യായിരം പേര്‍ പങ്കെടുത്ത ഫണ്‍ റണും, സിനിമ താരങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത സെലിബ്രിറ്റി റണും കൊച്ചിക്ക് ആവേശമായി. സെലിബ്രിറ്റി റണ്ണില്‍ രാഹുല്‍ ഈശ്വര്‍ ഒന്നാമതെത്തി. വിവിധ വിഭാഗങ്ങളിലായി 16 രാജ്യാന്തര ഓട്ടക്കാരാണ് കൊച്ചിയില്‍ വേഗം പരീക്ഷിക്കാനിറങ്ങിയത്. 100 വയസു പിന്നിട്ട ധരംപാല്‍ സിംഗ് ഗുര്‍ജ്ജാറാണ് മാരത്തണില്‍ പങ്കെടുത്ത പ്രായമേറിയ താരം.
ഹാഫ് മാരത്തണില്‍ ഒന്നാം സ്‌ഥാനം നേടിയ പുരുഷ, വനിതാ താരങ്ങള്‍ക്ക് 5,000 ഡോളര്‍ വീതമാണു സമ്മാനമായി നല്‍കിയത്. ഇന്ത്യന്‍ പുരുഷ, വനിതാ വിഭാഗങ്ങളിലെ ആദ്യ സ്ഥാനത്തെത്തിയ താരങ്ങള്‍ക്കു രണ്ടു ലക്ഷം രൂപ വീതം ലഭിച്ചു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും മെഡലുകളും സമ്മാനിച്ചു ഏകദേശം രണ്ടരക്കോടി രൂപ ചെലവുവരുന്ന മാരത്തണിന്റെ വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുക. അടുത്ത വര്‍ഷം കൊച്ചിയില്‍ 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണായിരിക്കും സംഘടിപ്പിക്കുകയെന്ന് മത്സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മിണി അറിയിച്ചു. ചെറിയ പോരായ്‌മകള്‍ അടുത്ത മാരത്തണില്‍ പരിഹരിക്കുമെന്നും അതിനുള്ള ശ്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും മേയര്‍ വ്യക്തമാക്കി. മാരത്തണ്‍ ഡയറക്ടര്‍ എഡ്‌ഗാര്‍ ഡിവീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
രാവില ആറേകാലോടെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മന്ത്രി കെ.ബാബു ,അഞ്‌ജുബോബി ജോര്‍ജ് ,മഞ്‌ജു വാര്യര്‍ എന്നിവരുട സാന്നിധ്യത്തില്‍ കേന്ദ്ര മന്ത്രി കെ.വി തോമസ് ഫ്‌ളാഗ് ഓഫ് ചെയ്‌തു.
രാജ്യാന്തര അത്‌ലറ്റുകള്‍ ഉള്‍പ്പെടെ 7500 പേരാണ് മാരത്തണില്‍ പങ്കെടുത്തത്.21 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ 2500 പേരം ഏഴു കിലോമീറ്റര്‍ അമേച്വര്‍ ഫണ്‍ റണ്ണില്‍ 5000 പേരുമാണ് ഇറങ്ങിയത്. കെനിയ , എത്യോപ്യ, എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളില്‍ നി്‌ന്നും 20 വിദേശതാരങ്ങളും മത്സരത്തല്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ