കൊച്ചി
സ്‌പോര്‍ട്‌സ് കേവലം റെക്കോര്‍ഡ് പുസ്‌തങ്ങളില്‍ ഒതുങ്ങുന്നതല്ലെന്നു തെളിയിക്കുന്നവയാണ് ആന്റണി മാത്യുവിന്റെ കളക്‌ഷന്‍. സ്‌പോര്‍ട് ഇവിടെഒരു വികാരമായി മാറുന്നു. കാലദേശങ്ങളുടെ അതിര്‍ത്തികളില്ലാതെ, ജാതി മതം വിത്യാസമില്ലാതെ കുതിപ്പും കിതപ്പും ഇവിടെ ചിന്നിയും ചിതറിയും കിടക്കുന്നു. ട്രാക്കിലും ഫീല്‍ഡിലും ഗ്രൗണ്ടിലും തെളിയുന്ന കാലം മറക്കാത്ത ഒരുപാട് ഏടുകള്‍. ഇവയെല്ലാം പെറുക്കി ഒതുക്കി. ഒട്ടിച്ചുവെച്ചു വെക്കുകയാണ് ചങ്ങനാശേരി മുഴിക്കുന്നേല്‍ വീട്ടില്‍ ആന്റണി മാത്യു.. കാഞ്ഞിരപ്പിള്ളിയില്‍ നിന്നും അടുത്ത കാലത്താണ് ചങ്ങനാശേരിയില്‍ താമസം ആരംഭിച്ചത്. എയര്‍ഫോഴ്‌സില്‍ 15 വര്‍ഷം സേവനം ചെയ്‌തു. ചെറുപ്പം മുതലേ അത്‌ലറ്റായിരുന്നു.. ഇഷ്‌ട ഇനം വോളിബോള്‍ .സര്‍വീസില്‍ ഇരിക്കുമ്പോള്‍ കേട്ട മോണ്‍ട്രിയോള്‍ ഒളിമ്പിക്‌സ് സംബന്ധമായി വാര്‍ത്തകളും ചിത്രങ്ങളുമായിരുന്നു മാത്യുവിനെ പേപ്പര്‍ കട്ടിങ്ങുകള്‍ ശേഖരിക്കാന്‍ പ്രേരണയായത്. പതിനായിരത്തോളം പേപ്പര്‍ കട്ടിങ്ങുകളാണ് ശേഖരത്തിലുള്ളത്. ആദ്യ കാലത്തില്‍ എക്‌സ്‌റേ ഫിലിം വരുന്ന പേപ്പറുകളിലാണ് ഒട്ടിക്കാന്‍ തുടങ്ങിയത്.
സ്‌പോര്‍ട്‌സിലും ഗെയിംസിലുമായ 50ഓളം ഇനങ്ങളുടെ കളക്ഷന്‍ ഇപ്പോള്‍ മാത്യുവിന്റെ പക്കലുണ്ട്. രണ്ടു മുന്നു വര്‍ഷം മുന്‍പ് ഇതു കാണുവാന്‍ ഇടയായ സ്‌പോര്‍ട്‌സ് ലേഖകരായിരുന്നു മാത്യുവിനോട് ഇത് കായിക വേദികളില്‍ പ്രദര്‍ശനത്തിനു വെക്കാന്‍ നിര്‍ദ്ദേശിച്ചത്.
നിരവധി ദേശീയ ,മീറ്റുകളില്‍ മാത്യു തന്റെ പത്രകട്ടിങ്ങുകള്‍ മാത്യുവിന്റെ ശേഖരത്തിലുണ്ട്. മില്‍ഖാസിംഗ്, പി.ടി ഉഷ ,അഞ്‌ജു ബോബി ജോര്‍ജ്,,ഷൈനി വില്‍സണ്‍, മേഴ്‌സികുട്ടന്‍, ബോബി അലോഷ്യസ്, സുരേഷ് ബാബു, തുടങ്ങിയ കഴിഞ്ഞ തലമുറയുടെ കളിക്കളങ്ങളിലെ ആവേശമായ നിരവധി താരങ്ങളുടെ ചിതരങ്ങളും വാര്‌ത്താകുറിപ്പുകളുമെല്ലാം മാത്യു നിരത്തിവെക്കുന്നു. പുതിയ തലമുറക്കാര്‍ ഇവ വളരെ ആകാംഷയോടെയാണ് നോക്കിക്കാണുന്നതാണ് ഇതാണ് മാത്യുവിന്റെ സംതൃപ്‌തി.
മാത്യുവിനോടൊപ്പം എയര്‍ഫോഴ്‌സില്‍ ഉണ്ടായിരുന്ന പരിശീലകനും സംഘാടകനുമായ പി.ടി ഔസേപ്പ് .തങ്കച്ചന്‍.,,സേതുമാധവന്‍, യുണിവേഴ്‌സിറ്റി കോച്ച് എന്‍ .ഗോപിനാഥ് ,ദേവസ്യ ,എന്നിവരുടെ പഴയ കാല ചിത്രങ്ങളും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്.
അറുപതാം വയസിലും 100മീറ്റര്‍ 13 സെക്കന്റില്‍ പൂര്‍ത്തിയാക്കുന്ന മാത്യു ഏഷ്യന്‍ വെറ്റിറന്‍സ് മീറ്റിലെ സ്വര്‍ണമെഡലുടമ കൂടിയാണ് .. മഹാരാജാസ് കോളേജ് ഗ്രൗണ്ടിലേക്കുള്ള മാത്യുവിന്റെ വരവിനു മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്തെ ഊര്‍ജം നല്‍കുന്ന , രക്തത്തിലെ വിഷാംശങ്ങള്‍ നീക്കുന്ന ഡാക്‌സറ്റണ്‍ എന്ന മലേഷ്യന്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുക കൂടിയാണ് വരവിന്റെ ലക്ഷ്യം. ഉത്തേജക മരുന്നുകള്‍ക്കെതിരെയും മാത്യു രംഗത്തുണ്ട്. മരുന്നു കഴിച്ച് രോഗിയാകാതിരിക്കുക എന്നതാണ് മാത്യുവിന്റെ വക കമ്പനി പരസ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ