മെട്രോ റെയിലിന്റെ മുന്നൊരുക്കത്തിനു ആക്കം കൂട്ടി വീതികൂട്ടി പുനര്‍ നിര്‍മ്മിച്ച
എറണാകുളം നോര്‍ത്ത് മേല്‍പ്പാലം ഞായറാഴ്‌ച പൊതുജനങ്ങള്‍ക്കു സമര്‍പ്പിച്ചു..
ഇപ്പോള്‍ പാലത്തിന്റെ ലൈനില്‍ ഒന്ന് ,നാല് എന്നിവയിലൂടെ ഒരുവരി ഗതാഗതം
മാത്രമാണ് നടക്കുന്നത്. നടുവിലെ രണ്ടു ലൈനുകളുടേയും പുനര്‍ നിര്‍മ്മാണം ഏറെക്കുറെ
പൂര്‍ത്തിയായി കഴിഞ്ഞു. മിനുക്കുപണികള്‍ക്കു ശേഷം 29നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
പാലം തുറന്നുകൊടുത്തു 29നു ഉച്ചയ്‌ക്കു ശേഷം രണ്ടുമണിക്ക് ടൗണ്‍ഹാളിലായിരുന്നു
ഉദ്‌ഘാടന ചടങ്ങ്.
നവംബര്‍ പകുതിയോടെ ഇവിടത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുമെന്ന് പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുത്തിരുന്ന ഡിഎംആര്‍സി
അറിയിച്ചിരുന്നത്. എന്നാല്‍ നോര്‍ത്തിലെ പാലത്തിനു മധ്യത്തിലൂട ഉയര്‍ന്ന
മെട്രോയുടെ തൂണുകളുടെ പണികള്‍ പൂര്‍ത്തിയായതിനു ശേഷം മാത്രം മതി ലൈന്‍ മൂന്ന്
,നാല് എന്നിവയിലൂടെയുള്ള ഗതാഗതം അനുവദിക്കാന്‍ എന്ന് ഡിഎംആര്‍സി തീരുമാനിച്ചതിനെ
തുടര്‍ന്നാണ് പാലം പൂര്‍ണമായും തുറന്നു കൊടുക്കന്നത് നീട്ടിയത്.
ഉദ്‌ഘാടനം
ചെയ്യാന്‍ പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ കാത്തിരുന്നത് ഇടതുപക്ഷ പ്രവര്‍ത്തകരുടെ
ഗോ ബാക്ക് വിളികളാ.യിരുന്നു. സ്വതസിദ്ധമായ ചിരിയോടെ പ്രതിഷേധക്കാരെ നേരിട്ട
ഉമ്മന്‍ ചാണ്ടി വന്‍ പോലീസ് സുരക്ഷയോടെ തുറന്ന പോലീസ് വാഹനത്തില്‍ കയറി പാലം
കടന്നു. പ്രതിഷേധക്കാര്‍ വീട്ടിലേക്കും മടങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ