കൊച്ചി
എത്രയോ പേരുടെ സ്വപ്‌നങ്ങളാണ് ഈ പെട്ടിയില്‍ ഒളിച്ചുവെച്ചിരിക്കുന്നത്. ജീവിതം തന്നെ മാറ്റി മറിക്കുന്ന നിധിശേഖരം. വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ വിധിയെഴുത്ത് ഈ പെട്ടിയിലാരിക്കും.
ഇവിടെ മത്സരിക്കാനെത്തുന്ന താരങ്ങളുടെ പ്രതീക്ഷകളാണ് സര്‍വകലാശാല നല്‍കുന്ന ഈ സര്‍ട്ടിഫിക്കറ്റുകള്‍. ് ബിരുദാനന്തര ബിരുദത്തിനും ജോലിക്കും കായിക താരങ്ങള്‍ക്ക് എടുത്തു കാണിക്കാനുണ്ടാകുന്നത്. ഈ സര്‍ട്ടിഫിക്കറ്റുകളാണ് .അതിനു വേണ്ടിയാണ് ജീവിതത്തില്‍ നല്ല പങ്കും ട്രാക്കിലും ഫീല്‍ഡിലുമായി ചെലവിടുന്നതും.
പക്ഷേ കായിക താരങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഈ പെട്ടിക്ക് കാവലിനു പലപ്പോഴും ആളില്ല. എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന എംജി സര്‍വകലാശാല അത്‌ലറ്റിക് മീറ്റിലെ ജേതാക്കള്‍ക്ക് നല്‍കാനുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നാഥനില്ലാതെ കിടന്നിരുന്നത്. പണ്ട് പട്ടാളക്കാര്‍ കൊണ്ടുവന്നിരുന്ന ട്രങ്ക് പെട്ടിയിലാണ് കായികതാരങ്ങള്‍ക്കു നല്‍കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ഭാഗ്യത്തിനു പെട്ടി കളവുപോയില്ല. പോയിരുന്നുവെങ്കില്‍ ആശ്വസിക്കുമായിരുന്നു താക്കോല്‍ കൈവശമുണ്ടല്ലോ ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ