2013, നവംബർ 13, ബുധനാഴ്‌ച

കൊച്ചിയിലെ ബസ്‌ യാത്രയ്‌ക്കായി ഇനി റീ ചാര്‍ജബിള്‍ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌



കൊച്ചി:
കൊച്ചിയിലെ ബസ്‌ യാത്രയ്‌ക്കായി ഇനി റീ ചാര്‍ജബിള്‍ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ ഉപയോ#ിഗിക്കാം ചില്ലറ ക്ഷാമം ഇനിയെങ്കിലും സ്വകാര്യ ബസുകളില്‍ പരിഹരിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ബസുകളില്‍ നിന്നും വാങ്ങാവുന്ന സ്‌മര്‍ട്ട്‌ കാര്‍ഡ്‌ കണ്ടക്‌ടര്‍മാരുടെ കൈവശമുള്ള യന്ത്രത്തില്‍ ഉരസിയാല്‍ മതി . . ടിക്കറ്റ്‌ തുക ബസ്‌ ഉടമയുടെ ബാങ്ക്‌ അക്കൗണ്ടിലെത്തും. സ്‌മര്‍ട്ട്‌ കാര്‌ഡിലെ പൈസ തീരുമ്പോള്‍ ബസില്‍ നിന്നും തന്നെ റീചാര്‍ജ്‌ ചെയ്യാം. 50 രൂപ മുതലാണ്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ നിരക്ക്‌. ടെക്‌നോവിയ എന്ന സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ കമ്പനിയാണ്‌ ഇതിനു പിന്നില്‍ . ഈ കാര്‌ഡ്‌ ഉപയോഗിച്ചു എല്ലാ ബസുകളിലും ഉപയോഗിക്കാം. ഏകദേശം നഗരത്തിലെ നൂറോളം ബസുകളില്‍ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ യന്ത്രം നല്‌കി കഴിഞ്ഞു. ബസുകളില്‍ ന്ന്‌നു മാത്രമല്ല പ്രധാന ബസ്‌ സ്റ്റാന്‍ഡുകളില്‍ നിന്നും കാര്‍ഡ്‌ ലഭിക്കും
എല്ലാ ജില്ലകളിലും ഈ സംവിധാനം വ്യാപിപ്പിക്കാനാണ്‌ ടെക്‌നോവിയടുടെ ശ്രമം.
കൊച്ചി വൈറ്റില ഹബ്ബില്‍ നടന്ന ചടങ്ങില്‍ കളക്‌ടര്‍ ഷെയ്‌ഖ്‌ പരീത്‌ സംവിധാനം ഉദ്‌ഘാടനം ചെയ്‌തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ