2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

കളിക്കാരെത്തി ചാനല്‍ പടയും, കാണികള്‍ക്കു വേണ്ട കളി വൈകും





കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്നു ആരംഭിക്കേണ്ട ഉത്തര-പൂര്‍വ മേഖലകള്‍ തമ്മിലുള്ള ദുലീപ്‌ ട്രോഫി സെമിഫൈനല്‍ ആരംഭിക്കാന്‍ വൈകും. രാത്രി പെയ്‌ത മഴയാണ്‌ കാരണം. ചെറിയ മഴ പെയ്‌താല്‍ പോലും വെള്ളം കെട്ടിക്കിടക്കുന്നത്‌ സ്‌റ്റേഡിയത്തിന്റെ ശാപമാണ്‌. കെസിഎ കോടികള്‍ തന്നെ മുടക്കി പുതിയ ഡ്രെയ്‌നേജ്‌ സംവിധാനം തയാറാക്കിയിട്ടുണ്ടെങ്കിലും മഴ പെയ്‌താല്‍ കുളമാകും. 14 വരെ മഴ തുടരുമെന്നാണ്‌ കാലാവസ്ഥ പ്രവചനം.
നിര്‍മാണ്‌ത്തിലെ അപാകതയാണ്‌ കാരണം. പണ്ട്‌ പാടം ആയി കിടന്നിരുന്ന ഇവിടെ ഒരടി കുഴിച്ചാല്‍ ചെളിയാണ്‌. അതുകൊണ്ട്‌ വെള്ളം താഴേക്ക്‌ ഇറങ്ങുകയില്ല. തറനിരപ്പില്‍ നിന്നും രണ്ടടിയെങ്കിലും ഉയരത്തില്‍ ഗ്രൗണ്ട്‌ നിര്‍മ്മിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു.
മഴവെള്ളം സൂപ്പര്‍ സോപ്പറുകള്‍ ഉപയോഗിച്ചു നീക്കിക്കൊണ്ടിരിക്കുകയാണെങ്കിലും ഔട്ട്‌ ഫീല്‍ഡിലെ നനവ്‌ നല്ല വെയില്‍ ലഭിച്ചാല്‍ മാത്രമെ മാറുകയുള്ളു.
അറിയപ്പെടുന്ന കളിക്കാരനായി രാജ്യാന്തര താരം ഹര്‍ബജന്‍സിംഗ്‌ മാത്രമായതിനാല്‍ ക്രിക്കറ്റ്‌ പ്രേമികളെ ദുലീപ്‌ ട്രോഫി ആകര്‍ഷിക്കില്ല. പ്രവേശനം സൗജന്യമാണെങ്കിലും കളികാണാന്‍ എത്തുന്നതു മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാകും.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ