2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

സംഘാടകര്‍ ചിരിച്ചു, ക്രിക്കറ്റ്‌ തോറ്റു



ഒരു സെമിഫൈനലും ഒരു ഫൈനലും ചേര്‍ത്ത്‌ 10 ദിവസങ്ങളില്‍ ഒരു ദിവസം പോലും പൂര്‍ണമായി കൊച്ചിയില്‍ കളി നടത്താന്‍ കഴിയില്ലെന്നു വ്യക്തമായി. കളിക്കാര്‍ ഹാപ്പി. സംഘാടകരും ഡബിള്‍ ഹാപ്പി.
ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും ടീയും അടിച്ചും സോറ പറഞ്ഞും കളിക്കാര്‍ ഗ്രൗണ്ട്‌ വിട്ടു. സംഘാടകരും .
കെസിഎയ്‌ക്കു മത്സരം നടത്താനുള്ള നല്ല തുക തന്നെ ബിസിസിഐ നല്‍കുന്നുണ്ട്‌. അതകൊണ്ട്‌ അവര്‍ക്കും നഷ്ടമില്ല കണക്കു കാണിച്ചു ബിസിസിഐയുടെ പക്കല്‍ നിന്നും പണം വാങ്ങാം. ഇനി ഏകദിനം നടക്കുമോ എന്നതു മാത്രമാണ്‌ അറിയാനുള്ളത്‌
ക്രിക്കറ്റ്‌ നടന്നാലും നടന്നില്ലെങ്കിലും കെസിഎയ്‌ക്കു കൈ നഷ്ടമില്ല. സ്‌പോണ്‍സര്‍മാര്‍ ഉള്ളകാലത്തോളം ബിസിസിഐയ്‌ക്കും സംഗതി ലാഭം.
യഥാര്‍ഥത്തില്‍ തോറ്റത്‌ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന സെവാഗിന്റെയും ഗംഭീറിന്റയും വെടിക്കെട്ട്‌ ബാറ്റിങ്ങ്‌ കാണുവാന്‍ കൊതിച്ച ചുരുക്കം ചിലര്‍ക്കു മാത്രമാണ്‌. .
പൊടി മഴ പെയ്‌താല്‍ , പോലും കളി മുടങ്ങുന്നത്‌ ക്രിക്കറ്റ്‌ ലോകത്ത്‌ തന്നെ ഇതാദ്യമായിരിക്കും.
ചാനലുകളൊന്നും ഇതറിഞ്ഞ മട്ടേ ഇല്ല. അവര്‍ക്ക്‌ ഏക ആശങ്ക തിരിച്ചു വരവിനു ഒരുങ്ങിയ ചിലരുടെ ഭാവി അവതാളത്തിലാകുമോ എന്നാണ്‌. അതില്‍ യാതൊരു കാര്യവുമില്ല. ദേശീയ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്നു നേരത്തെ തന്നെ സെലക്‌്‌ടര്‍ മാര്‍ നിശ്ചിയിച്ചു കഴി്‌ഞ്ഞു. ഇതൊരു പ്രഹസനം മാത്രം.
എന്തായാലും ഒരു കാര്യം ഉറപ്പ്‌ ഈ ചതുപ്പില്‍ പണിത ഗ്രൗണ്ടില്‍ ഇന്നത്തെ നിലയില്‍ ക്രിക്കറ്റ്‌ നടക്കില്ല. 

 ഇന്ത്യയിലെ മറ്റേതെങ്കിലും ഗ്രൗണ്ടില്‍ ഇത്ര നിരാശകരമായ അവസ്ഥ ഉണ്ടാകുമായിരുന്നുവോ.... .പക്ഷേ കണ്ടില്ല കേട്ടില്ല എന്ന ലൈനിലാണ്‌. എന്തും ഏതിനും ഏറ്റുപിടിക്കുന്ന ചാനലുകള്‍ 
ഇതൊന്നും അറിഞ്ഞിട്ടില്ല. എന്തു കൊണ്ടു മത്സരം ഇവിടെ നടത്താന്‍ പറ്റാതെ പോകുന്നുവെന്നാരും പറയുന്നില്ല. പൊടി മഴ പെയ്‌താല്‍ പോലും ഇവിടെ കളി ഒലിച്ചു പോകുന്ന നിലയിലാണ്‌. ഒരു ക്രിക്കറ്റ്‌ ഗ്രൗണ്ടിനു അത്യാവശ്യം വേണ്ട ഗുണം ആണ്‌ എത്ര കനത്ത മഴ പെയ്‌താലും മഴ നി്‌ന്ന ശേഷം അര മണിക്കൂറിനുള്ളില്‍ ്രകളി നടത്താനാവുന്ന അവസ്ഥ കലൂര്‍ സ്റ്റേഡിയത്തില്‍ രണ്ടു ദിവസം മുന്‍പ്‌ പെയ്‌ത മഴപോലും കളി മുടക്കും. പിന്നെ എന്തിനാണ്‌ ഈ ഗ്രൗണ്ട്‌ കെസിഎ തലയിലേറ്റി വെക്കുന്നത്‌. 
മൂന്നടിയെങ്കിലും ഉയര്‍ത്താതെ ഈ ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ നടത്താനാവില്ലെന്ന്‌ ആര്‍ക്കും അറിയാം. .കാരണം ഇപ്പോല്‍ തറനിരപ്പില്‍ കിടക്കുന്ന ഗ്രൗണ്ടില്‍ നിന്നും വെള്ളം ഒലിച്ചുപോകാന്‍ മാര്‍ഗമില്ല. സമീപ പ്രദേശങ്ങളില്‍ വെള്ളക്കെട്ട്‌ സാധരണമാണ്‌. 
കെസിഎ എന്തു അവകാശം പറഞ്ഞാലും പൂര്‍ണമായി ഗ്രൗണ്ട്‌ ഉണങ്ങാതെ ബിസിസിഐ കളി നടത്തില്ല. ഇന്നത്ത നിലയില്‍ കെസിഎ പരാജയപ്പെട്ടിരിക്കുന്നു. . മുഖം രക്ഷിക്കുക, ഏകദിനം മുടങ്ങാതെ നോക്കുക എന്നതാണ്‌ കെസിഎയുടെ ആഗ്രഹം. എന്നാല്‍ അല്ലേ കെസിഎയ്‌ക്കും സംഘാടക സമിതിക്കും എന്തെങ്കിലും തടയൂ..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ