2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ദുലീപ്‌ ട്രോഫി ഫൈനലും മഴ കുളമാക്കാന്‍ സാധ്യത




നാളെ ആരംഭിക്കുന്ന ഉത്തരമേഖല-ദക്ഷിണമേഖല ദുലീപ്‌ ട്രോഫി ഫൈനലും മഴ കുളമാക്കാന്‌ സാധ്യത. ഇന്നലെ രാത്രി പെയ്‌ത മഴമൂലം ഇന്നുരാവലി പ്രാക്ടീസ്‌ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ന്‌ ഉച്ചയോടെയും ഗ്രൗണ്ട്‌ ഉണങ്ങിയട്ടില്ല. ഈ നിലയില്‍ നാളെ ആരംഭിക്കുന്ന ഫൈനല്‍ കുളമാകം. അഞ്ചു ദിവസം നീളുന്ന മത്സരം ആണെങ്കിലും ഇപ്പോഴത്തെ നിലയില്‍ ഒരു ദിവസത്തെ ഓവര്‍ ക്വാട്ട തന്നെ തികക്കാന്‍ കഴിയില്ല.
ഗ്രൗണ്ടിന്റെ സ്ഥിതിയാണ്‌ കാരണം. ഡ്രെയ്‌നേജ്‌ പൈപ്പുകള്‍ മുഴുവന്‍ തോണ്ടിമാറ്റി പുതിയത്‌ ഇട്ടെങ്കിലും ഇപ്പോഴും വെള്ളം വാര്‍ന്നു പോകുന്നില്ല. കാരണം മറ്റൊന്നുമല്ല. ഗ്രൗണ്ട്‌ പണിതിരിക്കുന്നത്‌ തറ നിരപ്പിലാണ്‌.ഈ പ്രദേശത്ത്‌ വെള്ളം കാണുവാന്‍ 10 സെന്റി മീറ്റര്‍ പോലും താഴ്‌ത്തേണ്ടി വരില്ല. അതിനാല്‍ പെയ്‌ത മഴ പോകാന്‍ സാധ്യതയില്ല. അതേപോലെ ചെളിനിറഞ്ഞ പാടത്താണ്‌ ഈ ഗ്രൗണ്ട്‌ . അതുകൊണ്ടു തന്നെ വെള്ളം താഴേക്ക്‌ ഒലിച്ചിറങ്ങുകയുമില്ല. ഇതിനു പരിഹാരം ഗ്രൗണ്ട്‌ മൂന്ന്‌ അടിയെങ്കിലും ഉയര്‍ത്തുക മാത്രം. വിദേശ രാജ്യങ്ങളിലെ ഗ്രൗണ്ടുകളിലെപോലെ കളിക്കാര്‍ മൈതാനത്തേക്കു പടികള്‍ ചവിട്ടി കയറുന്ന തരത്തില്‍ ഉയര്‍ത്തണം. അല്ലാതെ ഈ ഗ്രൗണ്ടില്‍ മഴ അല്‍പ്പമെങ്കിലും പെയ്‌താല്‍ ക്രിക്കറ്റ്‌ കളിക്കാനാവില്ല.. വെള്ളം ഊര്‍ന്നിറങ്ങാന്‍ മാര്‍ഗമില്ലാതെ എന്തു ചെയ്‌തിട്ടും കാര്യമില്ല. 15 മിനിറ്റ്‌ മാത്രം പെയ്‌ത മഴയെ തുടര്‍ന്നു ഇന്ത്യ -ഓസ്‌ട്രേലിയ ഏകദിന മത്സരം ഉപേക്ഷിക്കേണ്ടി വന്ന കാര്യം അത്ര എളുപ്പം മറക്കാനാവില്ല.
നവംബര്‍ മാസത്തില്‍ വരുന്ന ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ആദ്യ ഏകദിനവും ഇതേ ഭീഷണിയുടെ നിഴലിലായിരിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ