2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളെജിന്റെ കലൂരിലെ ഗ്രൗണ്ട്‌ സംരക്ഷിക്കാനായി പൂര്‍വ വിദ്യാര്‍ഥികള്‍.










മെട്രോ റെയില്‍ നിര്‍മ്മാണം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ കോളെജിന്റെ കലൂരിലെ ഗ്രൗണ്ട്‌ സംരക്ഷിക്കാനായി പൂര്‍വ വിദ്യാര്‍ഥികള്‍. കൊച്ചി മെട്രോ റെയില്‍ സ്ഥലം എടുപ്പിന്റ ഭീഷണിയിലാണ്‌ കോളേജ്‌ ഗ്രൗണ്ട്‌.
തുശത്ത്‌ ആല്‍ബര്‍ട്‌സിനു ഉണ്ടാടിരുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു അവിടെ ഫിഷറീസിനു കെട്ടിടം നിര്‍മ്മിച്ചതോടെ ഇല്ലാതായ ആല്‍ബര്‍ട്‌സിന്റെ ഗൗണ്ട്‌ എഴുപുതളിലും എണ്‍പതുകളിലും അന്നത്തെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ്‌ അനുവദിക്കപ്പെട്ടത്‌. അന്ന്‌ ബാനര്‍ജി റോഡ്‌ ഉപരോധിച്ചു ഫുട്‌ബോള്‍ കളിച്ച തലമുറയാണ്‌ വീണ്ടും ഗ്രൗണ്ടിനായി എത്തിയത്‌.
ഗ്രൗണ്ട്‌ സംരക്ഷിക്കുന്നതിനുള്ള മത്സരം കാണാന്‍ ആല്‍ബര്‍ട്‌സിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ടോണി ചമ്മിണിയും എത്തിയത്‌ കൗതുകമായി.
കൊച്ചി മെട്രോ റെയിലിന്റെ സ്ഥലം എടുപ്പ്‌ ഭീഷണിയിലാണ്‌ സെന്റ്‌ ആല്‍ബര്‍ട്‌സിന്റെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുന്നിലെ കളിസ്ഥലം. ഈ ഭാഗത്ത്‌ സര്‍ക്കാരിന്റെ നിരവധി സ്ഥലങ്ങളുണ്ടെങ്കിലും അതൊന്നും ഏറ്റെടുക്കാതെ കോളേജിന്റെ ഗ്രൗണ്ട്‌ മാത്രം ഏറ്റെടുക്കുന്നത്‌ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരിക്കുകയാണ്‌. ഈ ഗ്രൗണ്ട്‌ സ്വന്തമാക്കാനായി വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ബാനര്‍ജി റോഡില്‍ ഫുട്‌ബോള്‍ കളിച്ചിട്ടുള്ള പൂര്‍വവിദ്യാര്‍ഥികള്‍ ഇവിടെ സൗഹൃദ മത്സരം നടത്തിക്കൊണ്ടാണ്‌ ഇവിടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌.
കോളേജിലെ നിലവിലുള്ള ഫുട്‌ബോള്‍ ടീമും പൂര്‍വ വിദ്യാര്‍ഥികളുടെ ടീമും തമ്മിലായിരുന്നു മത്സരം. കോളേജിന്റെ ഗ്രൗണ്ട്‌ കെഎംആര്‍എല്‍ ഏറ്റെടുത്താല്‍ അത്‌ കോളേജിന്റെ അക്രഡിറ്റേഷനെ ബാധിക്കുമെന്നതാണ്‌ കോളേജ്‌ മാനേജ്‌മെന്റിന്റെ പ്രധാന ഭയം. അധികാരികളുടെ നടപടി അധാര്‍മ്മികമാണെന്നും കോളേജി പ്രിന്‍സിപ്പാല്‍ ഹാരി ക്ലീറ്റസ്‌ പറഞ്ഞു. ഗ്രൗണ്ട്‌ ഏറ്റെടുക്കുന്നതിനെതിരെ ജില്ലാ ,സംസ്ഥാന ഭരണകൂടങ്ങളെയും മന്ത്രിമാരെയും കോളേജ്‌ അധികൃതര്‍ സമീപിച്ചിട്ടുണ്ട്‌. കോളേജിലെ ഇപ്പോഴുള്ള വിദ്യാര്‍ഥികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെ ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ കോളേജ്‌ ടീം ഒരു ഗോളിനു ജയിച്ചു. സിനിമാ താരം ടിനി ടോം ട്രോഫികള്‍ വിതരണം ചെയ്‌തു.
കോളേജിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട്‌ പൂര്‍വവിദ്യാര്‍ഥികള്‍ കൂടി രംഗത്തെത്തിയതോടെ പ്രതിഷേധം വ്യാപകമാകുകയാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ