2013, മാർച്ച് 27, ബുധനാഴ്‌ച

കോടികള്‍ വിലമതിക്കുന്ന ചിത്രങ്ങളുമായി യൂസഫ്‌ അറയ്‌ക്കല്‍

        ഇന്ത്യയിലെ പ്രമുഖ ചിത്ര-ശില്‍പ്പകലാകാരന്മാരില്‍ ഒരാളായ യൂസഫ്‌ അറയ്‌ക്കലിന്റെ കോടികള്‍ വിലമതിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗാലറിയില്‍ നടന്നു വരുന്നു. ആദ്യമായാണ്‌ യൂസഫ്‌ അറയ്‌ക്കല്‍ എറണാകുളത്ത്‌ സോളോ എക്‌സിബിഷന്‍ ചെയ്യുന്നതെന്ന പ്രത്യേകത കൂടി ഈ പ്രദര്‍ശനത്തിനുണ്ട്‌. ബാംഗ്ലൂരില്‍ താമസമാക്കിയിരിക്കുന്ന അേേദ്ദഹം 1987ലാണ്‌ ഏറ്റവും ഒടുവില്‍ കേരളത്തില്‍ പ്രദര്‍ശനം നടത്തിയത്‌. തിരുവനന്തപുരത്ത്‌
ഇപ്പോള്‍ കൊച്ചിയില്‍ നടക്കുന്ന പ്രദര്‍ശനം പ്രധാനമായും മൂന്നായി തിരിച്ചാണ്‌..എണ്ണച്ചായത്തില്‍ വരച്ച അദ്ദേഹത്തിന്റെ മാസ്റ്റര്‌ പീസുകളാണ്‌ ആദ്യഭാഗം. എണ്ണച്ചായത്തിനു പുറമെ അക്രിലിക്‌ ,മിക്‌സഡ്‌ മീഡിയം തുടങ്ങിയവയും ഇതില്‍ വരുന്നു.രണ്ടാമത്തെ സെക്ഷന്‍ ചാര്‍ക്കോളില്‍ വരച്ച മനോഹരമായ സ്‌കെച്ചുകളാണ്‌. മിക്കവയും 1990 നും 2009നും ഇടയില്‍ വരുന്നവ. മൂന്നാമതായി വരുന്നത്‌ അദ്ദേഹത്തിന്റെ ്ര്രപസിദ്ധമായ സ്‌കള്‍പചറുകളുടെ ഫോട്ടോകളാണ്‌.ഇവയില്‍ അധികവും ബാംഗ്ലൂരിലെ വിവിധ സ്ഥാപനങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ചവയാണ്‌. ഉമ്മയുടെ പ്രശസ്‌തമായ ചാവക്കാട്ടെ അറയ്‌ക്കല്‍ കുടുംബത്തില്‍ ജനിച്ച യൂസഫിനു വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിതാവ്‌ കോഴിക്കോടും തലശ്ശേരിയിലും നിരവധി ബിസനസ്‌ നടത്തിവന്നിരുന്നു.മാതാപിതാക്കളുടെ മരണത്തോടെ ്‌ക്രമേണ ബാംഗ്ലൂരിലേക്കു മാറ്റപ്പെടുകയായിരുന്നു.
കര്‍ണാടക ചിത്രകല പരിക്ഷത്തിന്റെ കീഴില്‍ ഡിപ്ലോമ എടുത്തശേഷം ഡല്‍ഹിയില്‍ ഗ്രാഫിക്‌ പ്രിന്റ്‌ മേക്കിങ്ങില്‍ പ്രത്യേക പരിശീലനം നേടി.
സ്‌കെച്ചുകളാണ്‌ യൂസഫിന്റെ ചിത്രകലയുടെ പ്രധാന വഴിത്തിരിവ്‌. ചുമര്‍ചിത്രങ്ങള്‍,ശില്‍പനിര്‍മാണം,പ്രിന്റിങ്ങ്‌,എന്നിവയ്‌ക്കു പുറമെ ചിത്രരചനയെക്കുറിച്ചു നിരവധി പുസ്‌തകങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്‌.
ഫ്‌ളോറന്‍സ്‌ രാജ്യാന്തര ബിനാലെയില്‍ ലഭിച്ച സ്വര്‍ണമെഡലാണ്‌ യൂസഫ്‌ അറയ്‌ക്കലിനു ലഭിച്ച കരിയറിലെ ഏറ്റവും വലിയ പുരസ്‌കാരം. ബേക്കണ്‍സ്‌ മാന്‍ വിത്ത്‌ ദി ചൈല്‍ഡ്‌ ആന്റ്‌ പ്രീസ്റ്റ്‌ എന്ന ചിത്രത്തിനു ലഭിച്ച ഈ സ്വര്‍ണ മെഡല്‍ അദ്ദേഹത്തിന്റെ ഖ്യാതി ലോകമെങ്ങും ഉയര്‍ത്തി. ഫ്രാന്‍സിലെ ലിമോസിന്‍,ലെ ഹവ്‌റെ,ന്യൂയോര്‌ക്കിലെ ചെല്‍സി,ലണ്ടനിലെ ഡവര്‍ സ്‌ട്രീറ്റ്‌ സിംഗപ്പൂര്‍ ആര്‍ട്ട്‌ ഫോറം ഗാലറി എന്നിവടങ്ങളില്‍ ഏകാംഗ ചിത്രപ്രദര്‍ശനം നടത്തിയ അദ്ദേഹം ക്യൂബ,മെക്‌സിക്കോ,സാവോപോളെ,ബ്രിട്ടീഷ്‌ കൊളംബിയ,ഹോംങ്കോങ്ങ്‌,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലായി രണ്ടു ഡസനിലേറെ ഗ്രൂപ്പ്‌ എക്‌സിബിഷനുകളിലും പങ്കാളിയായി.
കര്‍ണാടക ലളിതകലാ അക്കാദമിയുടെ 1979,1981വര്‍ഷത്തെ അവാര്‍ഡുകള്‍ക്കര്‍ഹനായ യൂസഫ്‌ അറയ്‌ക്കല്‍ അടുത്തിടെ ലഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ രാജരവിവര്‍മ്മ അവാര്‍ഡിന്റെ പശ്ചാത്തലത്തിലാണ്‌ കൊച്ചിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്‌.
എക്‌സപ്രഷണിസത്തി്‌ന്റെ വക്താവായി അറിയപ്പെടുന്ന യൂസഫിന്റെ ചിത്രങ്ങളുടേയും ശില്‌പങ്ങളുടേയും പൊതുവായ സ്വഭാവം ഏകനായ സാധാരണ മനുഷ്യന്റേതാണ്‌. ക്യാന്‍വാസിലേക്കു മാറുമ്പോള്‍ കലാകാരന്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ തന്നെ ഈ നിസംഗതയുടെ ഏകാന്തതയുടെ പാതയിലേക്കു വഴിമാറുന്നു. ഇരുളും നിഴലും വീണ ചിത്രങ്ങളില്‍ മുഖങ്ങളില്ലാത്ത മനുഷ്യരാണ്‌ കടന്നു വരുന്നത്‌. സാധാരണക്കാരായ ഈ മനുഷ്യര്‍ക്കു മുഖം മറച്ചുവെക്കാന്‍ ഇരുളിന്റെ കവചങ്ങള്‍ മാ്ര്രതമാണുള്ളത്‌. ഏറ്റവും വലുത്‌ 68ഇഞ്ച്‌ നീളവും 68 ഇഞ്ച്‌ വീതിയും വരുന്ന പിക്കാസോ ഡ്രോയിങ്ങ്‌ മൈ ഡ്രോയിങ്ങാണ്‌.
എന്നാല്‍ കാഴ്‌ചക്കാരനെ പിടിച്ചു നിര്‍ത്തുന്ന ചിത്രങ്ങള്‍ ഇന്‍ സോളിറ്റിയൂഡ്‌്‌ (പരമ്പര 5 ചിത്രങ്ങള്‍), ന്‌്യൂഡ്‌, ഗംഗ (3 ചിത്രങ്ങള്‍), ദി ബുക്ക്‌ (6ചിത്രങ്ങള്‍ )എന്നിവയാണ്‌. എപ്പാരല്‍,എക്‌്‌സപെക്‌റ്റേഷന്‍ തുടങ്ങിയ ചിത്രങ്ങളും കാഴ്‌്‌ചക്കാരനോടു സംസാരിക്കുന്നവയാണ്‌. ബുക്ക്‌ പരമ്പരയിലെ ചിത്രങ്ങള്‍ കോരിയിട്ട മനസിലാകാത്ത ലിപികളും ഇരുളും വെളിച്ചവും ചേര്‍ന്ന ചിത്രങ്ങളും കൊണ്ടു സമ്പന്നമാണ്‌. ഗംഗ എന്ന പരമ്പരയാകട്ടെ ആത്മീയതയുടെ വേരുറവ പൊട്ടി അലതല്ലിവരുന്ന ജലപ്രവാഹത്തിലേക്കു കൂ്‌ട്ടിക്കൊണ്ടുപോകുന്നവയാണ്‌.
കേരള ടൂറിസം വകുപ്പു പ്രസിദ്ധീകരിച്ച പുസ്‌തകത്തിനു വേണ്ടി വരച്ചവയാണ്‌ ചാര്‍ക്കോളിലുള്ള സ്‌കെച്ചുകള്‍.ഇവയില്‍ മാരാരിക്കുളം,കാപ്പാട്‌,ആലപ്പുഴ എന്നിവ കലാകാരന്റെ മനസിലൂടെ കടന്നു പോകുന്നു.
ദര്‍ബാര്‍ഹാളില്‍ നട്‌കുന്നപ്രദര്‍ശനം ഈ മാസം 21നു സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ .......സാറ യൂസഫ്‌ അറയ്‌ക്കല്‍ ഫോണ്‍ - 09845039648










































   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ