2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച
സി.1.2 കോവിഡ് വകഭേദം പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം
സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം; വാക്‌സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച ആറ് ജില്ലകളില്‍ ആര്‍ ടി പി സി ആര്‍ പരിശോധന മാത്രം
വാക്‌സിനേഷന്‍ എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ച മൂന്നു
ജില്ലകളിലും എണ്‍പത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആര്‍ ടി പി സി ആര്‍
പരിശോധന മാത്രം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു.സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ
രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക
സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും
ക്വാറന്റൈയിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
വയനാട്,
പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എണ്‍പത് ശതമാനം പൂര്‍ത്തീകരിച്ചത്.
വാക്‌സിനേഷന്‍ എണ്‍പത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം,
ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക.
അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം
വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍
നിര്‍ദേശിച്ചു.
ജില്ലകള്‍ക്ക് വാക്‌സിന്‍ വിതരണം നടത്തുമ്‌ബോള്‍ താരതമ്യേന
കുറഞ്ഞ തോതില്‍ വാക്‌സിനേഷന്‍ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ
വാക്‌സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി
വാക്‌സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം.
അറുപത് വയസ്സിന് മുകളില്‍
പ്രായമുള്ളവര്‍ക്ക് നല്ലതോതില്‍ വാക്‌സിന്‍ നല്‍കാനായിട്ടുണ്ട്.
ബാക്കിയുള്ളവര്‍ക്ക് കൂടി എത്രയും പെട്ടെന്ന് നല്‍കാന്‍ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍
ഡബ്യൂഐപിആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പൂര്‍ണ ലോക് ഡൗണാണ്. ഗ്രാമ
പഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്.
ഇത് ലഭ്യമാകുന്ന മുറയ്‌ക്ക് വാര്‍ഡ്‌തല ലോക് ഡൗണാകും
ഏര്‍പെടുത്തുക.
അധ്യാപകരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ജോലിയില്‍ നിന്ന്
ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും
മുഖ്യമന്ത്രി നിര്‍ദേശിച്ചു. സന്നദ്ധരാവുന്ന അധ്യാപകരെ
ഉള്‍പെടുത്താവുന്നതാണ്.
നിലവില്‍ എട്ട് ലക്ഷം ഡോസ് വാക്‌സിന്‍
സംസ്ഥാനത്തിന്റെ പക്കലുണ്ട്. അത് ഉടന്‍ നല്‍കി തീര്‍ക്കും. സിറിഞ്ചുകളുടെ അഭാവം
ഇല്ല. ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും ഏണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും
മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്‌സിനേഷന്‍
സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും
മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നിഷിന് മികച്ച സര്‍ക്കാര്‍ അസിസ്റ്റീവ് ടെക്നോളജി ഇനിഷ്യേറ്റീവ് അവാര്‍ഡ്
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കി നിഷില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്) പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (സിഎറ്റിഐ) മികച്ച സര്‍ക്കാര്‍ അസിസ്റ്റീവ് ടെക്നോളജി ഇനിഷ്യേറ്റീവ് അവാര്‍ഡ് സ്വന്തമാക്കി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രഥമ അസിസ്റ്റീവ് ടെക്നോളജി ഇന്നൊവേഷനായ അസിസ്ടെക് ഫൗണ്ടേഷന്‍റെ (എടിഎഫ്) അവാര്‍ഡാണ് നിഷിന് ലഭിച്ചത്.
ഭിന്നശേഷിക്കാര്‍ക്കാവശ്യമായ സഹായക സാങ്കേതികവിദ്യകളെക്കുറിച്ച് അവബോധം സൃഷ്ടിച്ചതിലും സുസ്ഥിര പ്രതികരണം ഉളവാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കിയതിലുമാണ് നിഷിന്‍റെ ഭാഗമായി 2015 ല്‍ ആരംഭിച്ച സിഎറ്റിഐ അവാര്‍ഡിന് അര്‍ഹമായത്.
കാല്‍ നൂറ്റാണ്ടോളമായി ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും പഠനത്തിനുമായി നിഷ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് നിഷിലെ സിഎറ്റിഐ ഡയറക്ടര്‍ പ്രൊഫ. കെ ജി സതീഷ് കുമാര്‍ പറഞ്ഞു. അസിസ്റ്റീവ് ടെക്നോളജിക്കായുള്ള സമര്‍പ്പിത കേന്ദ്രവും അസിസ്റ്റീവ് ടെക്നോളജിയിലൂന്നി രാജ്യത്ത് ആദ്യമായി തുടങ്ങിയ അക്കാദമിക കോഴ്സുമാണ് ഇതില്‍ സുപ്രധാനം. രാജ്യം 2016 ലെ ഭിന്നശേഷിക്കാര്‍ക്കുള്ള നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും പ്രൊഫഷണല്‍ മാര്‍ഗനിര്‍ദേശം തേടുകയും ചെയ്യുന്ന ഈ സമയത്ത് സിഎടിഐ അസിസ്റ്റീവ് ടെക്നോളജിയിലും അക്സസിബിലിറ്റി കണ്‍സള്‍ട്ടിങ്ങിലും ചുവടുറപ്പിച്ചു കഴിഞ്ഞു. ഇത്തരത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിഷ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നശേഷിക്കാരോടൊപ്പം വിവിധ വിഭാഗത്തിലുള്ള എന്‍ജിനീയര്‍മാരും റീഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാണ് വിപണിയില്‍ നിലവിലുള്ള പ്രതിവിധികള്‍ തിരഞ്ഞെടുക്കുകയോ അനുയോജ്യമായ സാങ്കേതിക പ്രതിവിധികള്‍ വികസിപ്പിക്കയോ ചെയ്യുന്നത്. തുടര്‍ന്ന് പരിശീലനവും ലഭ്യമാക്കുന്നുണ്ട്. അസിസ്റ്റീവ് ടെക്നോളജി സൊലൂഷന്‍സില്‍ ആറുമാസത്തെ പാര്‍ട്ടൈം കോഴ്സ് സിഎറ്റിഐ നടത്തുന്നുണ്ട്. രാജ്യാന്തര തലത്തിലുളള വിഗദ്ധരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ലോകത്താകമാനമുളളവരില്‍ നിന്നും മികച്ച സ്വീകാര്യത കോഴ്സിന് ലഭിച്ചിട്ടുണ്ട്.
MD NICHE
ചെല്ലാനം തീര സംരക്ഷണത്തിനുള്ള 344 കോടി രൂപയുടെ പദ്ധതി
ചെല്ലാനം തീര സംരക്ഷണത്തിനുള്ള 344 കോടി രൂപയുടെ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു
ചെല്ലാനം തീര സംരക്ഷണത്തിനുള്ള 344 കോടി രൂപയുടെ പദ്ധതി ജലവിഭവ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. അടുത്ത കാലവർഷത്തിൽ ചെല്ലാനം നിവാസികളെ മാറ്റി പാർപ്പിക്കേണ്ട അവസ്ഥയ്ക്ക് വിരാമമിടുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കാലതാമസം കൂടാതെ ചെല്ലാനത്ത് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.ചെല്ലാനം തീരദേശം സംസ്ഥാനത്തിന്റെ തന്നെ ദുഃഖഭാവം കൂടെയാണ്. ചെല്ലാനം പഞ്ചായത്തിലെ ജനങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു നല്‍കുന്നതിനും കടല്‍ കയറ്റത്തിനും തീരശോഷണത്തിനു പരിഹാരം കാണുന്നതിനാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രദേശമായ ചെല്ലാനത്ത് ശ്രദ്ധേയമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. പദ്ധതിക്ക് കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമാക്കാൻ വേണ്ട സെപ്റ്റംബർ 15 ന് ടെൻഡർ നടപടികൾ ആരംഭിച്ച് നവംബറിൽ നടപടി ക്രമം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശേഷിച്ച ഭാഗം പഠന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇറിഗേഷൻ വകുപ്പിന് ഡിപിആർ തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് വേണ്ട തുകയും അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന പത്ത് ഹോട്ട്സ്പോട്ടുകളിൽ ആദ്യ ഘട്ട നിർമ്മാണം ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 5300 കോടി പൂർണ്ണമായും പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം ചെല്ലാനത്ത് നടപ്പിലാക്കും. ഇറിഗേഷൻ വകുപ്പ് ഡാം കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ കണ്ണീരായിരുന്നു ചെല്ലാനം എന്നും പ്രദേശവാസികൾ നേരിടുന്ന ദുരിതത്തിന് ശാശ്വത പരിഹാരം നാടിന്റെ പൊതു ആവശ്യം ആയിരുന്നു എന്നും
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വ്യവസായ- നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ചെല്ലാനം തീര സംരക്ഷണത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന് അതിവേഗത്തിലുള്ള പ്രവർത്തനമാണ് നടന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ കൃത്രിമ ബീച്ച് നിർമ്മാണ പ്രവർത്തിയും നടത്തിയാൽ ചെല്ലാനത്തെ ടൂറിസം കേന്ദ്രമായി മാറ്റാൻ സാധിക്കുമെന്നും ച മന്ത്രി പി. രാജീവ് പറഞ്ഞു.
ചെല്ലാനം തീര സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം പ്രദേശത്തെ കടലേറ്റപ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും സര്‍ക്കാരും. സംസ്ഥാനമൊട്ടാകെ 5300 കോടിയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചെല്ലാനം തീരത്തു ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. കടലേറ്റ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യ മത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പിലാക്കും .
ചെന്നെ ആസ്ഥാനമായ നാഷണല്‍ സെൻറര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനമോട്ടാകെ തീരമേഖലകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ 10 ഹോട്ട്സ്പോട്ടുകൾ ആണ് തീവ്രമായ തീര ശോഷണം നേരിടുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ചെല്ലാനം തീരത്തിന് പ്രഥമ പരിഗണന നൽകിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ടെട്രാപോഡുകള്‍ ഉപയോഗിച്ച് തീരം സംരക്ഷിക്കുന്നതിനൊപ്പം ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും ചെല്ലാനത്ത് നടപ്പാക്കുന്നുണ്ട്.
ചെല്ലാനം പഞ്ചായത്തിലെ ഹാര്‍ബറിന് തെക്കുവശം മുതല്‍ 10 കി.മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കടല്‍ ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളും ബസാര്‍- കണ്ണമാലി
ഭാഗത്ത് 1കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുലിമുട്ട ശ്വംഖലയുടെയും നിര്‍മാണ
പ്രവര്‍ത്തികളുമാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. കടലാക്രമണം ഏറ്റവും കൂടുതല്‍
ബാധിക്കുന്ന കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കടവ് എന്നിവിടങ്ങളില്‍ കടല്‍ ഭിത്തിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ഈ പ്രദേശങ്ങളിലെ കടല്‍കയറ്റത്തിന് ശമനം ലഭിക്കും . കൂടാതെ ബസാറിൽ ആറും കണ്ണമാലിയിൽ ഒൻപതും പുലിമുട്ട് ശ്യംഘയുടെയും നിര്‍മാണ പ്രവര്‍ത്തികള്‍
നടപ്പിലാക്കുന്നതിലൂടെ തീരശോഷണത്തിനു പരിഹാരമാവുകയും തീരം തിരിച്ചു പിടിക്കാന്‍ സാധിക്കുകയും ചെയ്യും. ഈ പദ്ധതിയിലൂടെ കൊച്ചി കോര്‍പറേഷനിലെയും ചെല്ലാനം പഞ്ചായത്തിലെ തീര പ്രദേശത്തെയും സമീപ പ്രദേശങ്ങളെയും കടലാക്രമണം
മൂലമുണ്ടാകുന്ന കടല്‍കയറ്റത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും.
10കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കുന്ന കടല്‍ഭിത്തിയുടെ
പുനരുദ്ധാരണ പ്രവര്‍ത്തിയില്‍ കടല്‍ഭിത്തിയുടെ ഉയരം - 5.5 മീറ്ററും വീതി 24 മീറ്ററുമാണ്. ജിയോ ഫാബ്രിക് ഫിൽറ്റർ, മണല്‍ നിറച്ച ജിയോ ബാഗ് , 10-50, 150-200 കി. ഗ്രാം
കല്ലുകള്‍, അതിനു മുകളില്‍ 2 ടൺ ഭാരമുള്ള ടെട്രാപോഡ് എന്നിങ്ങനെയാണ് പ്രവര്‍ത്തിയുടെ
നിര്‍മ്മാണ ഘടന. പുലിമുട്ട് ശൃംഖലയുടെ നിര്‍മാണ പ്രവര്‍ത്തിയില്‍ ബസാര്‍ ഭാഗത്ത്
700 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ശരാശരി 140 മീറ്റര്‍ ഇടവിട്ട് ടി ആകൃതിയിലുള്ള 55
മീറ്റര്‍ നീളത്തില്‍ 4 പുലിമുട്ടും അറ്റത്ത് 35 മീറ്റര്‍ നീളത്തില്‍ 2 പുലിമുട്ടും ,കണ്ണമാലി ഭാഗത്ത്
1.2 കി മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ശരാശരി 140 മീറ്റര്‍ ഇടവിട്ട് ടി ആകൃതിയിലുള്ള യഥാക്രമം 45, 55, 75 മീറ്റര്‍ നീളത്തില്‍ 7 പുലിമുട്ടും അറ്റത്ത് 35 മീറ്റര്‍
നീളത്തില്‍ 2 പുലിമുട്ടും ആണ് നിർമ്മക്കുക. ഇതിനായി കടല്‍ടഭിത്തിയുടെ നിര്‍മ്മാണa
പ്രവര്‍ത്തികള്‍ക്ക് 254 കോടി രൂപയും പുലിമുട്ട് ശൃംഖലയുടെ നിര്‍മാണ
പ്രവര്‍ത്തികള്‍ക്കുമായി 90കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ ബസാര്‍-
കണ്ണമാലി ഭാഗത്തെ പുലിമുട്ടുകള്‍ക്കിടയില്‍ 2.35 മില്യണ്‍ മീറ്റര്‍ ക്യൂബ് മണല്‍ നിറച്ച് കൃത്രിമ ബീച്ച് നിർമ്മിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ജോലിയിലെ സമ്മര്‍ദ്ദം വ്യക്തി ജീവിതത്തെ ബാധിക്കുന്നതായി
ജോലിയിലെ സമ്മര്ദ്ദം മൂന്നിലൊന്നു പേരുടേയും വ്യക്തി ജീവിതത്തെ ബാധിക്കുന്നതായി ഐസിഐസിഐ ലോംബാര്ഡ് സര്വ്വേ
* ഭാഗികമായി വീട്ടില്‍ നിന്നു ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യം കോവിഡ് കാലത്ത് ഉയര്ന്നതായി പഠനം വെളിപ്പെടുത്തുന്നു. ആരോഗ്യ നിലവാരത്തിന്റെ അനുപാതം കോവിഡിനു മുന്പുണ്ടായിരുന്ന 54 ശതമാനത്തില്‍ നിന്ന് 34 ശതമാനത്തിലേക്ക് കുറഞ്ഞതായും കാണാം
* തൊഴില്ദായകര്‍ ആരോഗ്യ-ക്ഷേമ പരിപാടികള്‍ നടപ്പാക്കണമെന്ന് 89 ശതമാനം പേര്‍ പ്രതീക്ഷിക്കുമ്പോള്‍ 75 ശതമാനം പേര്‍ മാത്രമേ ഇപ്പോള്‍ തങ്ങളുടെ തൊഴില്ദായകര്‍ ലഭ്യമാക്കുന്നവയില്‍ സംതൃപ്തരായുള്ളു
മുംബൈ, 2021 ആഗസ്റ്റ് 31: ക്ഷേമത്തെ കുറിച്ചും അതിന് മാനസികാരോഗ്യവുമായുളള ബന്ധത്തെക്കുറിച്ചും ജനങ്ങള്ക്കുള്ള കാഴ്ചപ്പാടിനെ മഹാമാരി പൂര്ണമായി മാറ്റിയിരിക്കുകയാണെന്നും 86 ശതമാനം പേര്‍ തങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്ത്തനങ്ങളില്‍ ഏര്പ്പെട്ടിരിക്കുകയാണെന്നും ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്ഷൂറന്സിന്റെ സര്വ്വേ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ മഹാമാരിക്കു ശേഷമുള്ള കാലത്ത് ആരോഗ്യത്തേയും ക്ഷേമത്തേയും കുറിച്ച് ജനങ്ങള്ക്കുള്ള താല്പര്യം മനസിലാക്കാനാണ് ഇന്ത്യയിലെ മുന്നിര സ്വകാര്യ ജനറല്‍ ഇന്ഷൂറന്സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാര്ഡ് സര്വ്വേ നടത്തിയത്. കോവിഡിനു ശേഷമുള്ള ലോകത്ത് ആരോഗ്യ-ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലും ആരോഗ്യകരമായി മുന്നോട്ടു പോകുന്നതിലും ഈ ക്രിയാത്മക സമീപനം ദൃശ്യമാണ്. ആരോഗ്യ ഇന്ഷൂറന്സ് സംബന്ധിച്ച അവബോധത്തിലും അതിനെ തുടര്ന്നുള്ള ആവശ്യത്തിലും ഇതു പ്രകടമാണ്.
ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് ഉപഭോക്തൃ സമീപനത്തില്‍ മൊത്തത്തിലുള്ള മാറ്റം മനസിലാക്കുന്നതിനായി ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്ഷൂറന്സ് അഖിലേന്ത്യാ തലത്തില്‍ വിവിധ മെട്രോകളിലും വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്ക്കിടയിലും ഭാഗികമായോ പൂര്ണമായോ വീട്ടില്‍ നിന്നു ജോലി ചെയ്യുന്ന 1532 പേരെ ഉള്പ്പെടുത്തി സര്വ്വേ നടത്തിയിരുന്നു. കൃത്യമായ ദിശയില്‍ ഉറങ്ങുന്നതടക്കമുള്ള ആരോഗ്യകരമായ ജീവിത ശൈലിയെക്കുറിച്ച് അറിയാമെന്നതാണ് മൂന്നില്‍ രണ്ടു പേരിലുമുള്ള പ്രധാന പ്രചോദനമെന്നും സര്വ്വേ ചൂണ്ടിക്കാട്ടി.
ജനങ്ങള്ക്കിടയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ഉപഭോക്തൃനിര ആരോഗ്യ ഇന്ഷൂറന്സിനെ അനാരോഗ്യ വേളയിലെ സാമ്പത്തിക പരിരക്ഷയായി മാത്രമല്ല കാണുന്നതെന്നും തങ്ങളുടെ സമഗ്ര ക്ഷേമത്തിന്റെ പാതയിലെ പങ്കാൡയായാണു കാണുന്നതെന്നും സര്വ്വേയിലെ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ലോംബാര്ഡ് ജനറല്‍ ഇന്ഷൂറന്സ്
...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)