2021, മാർച്ച് 3, ബുധനാഴ്‌ച

ജാമ്യത്തിനായി കോടതിയെ കബളിപ്പിച്ചതായി തോന്നുന്നു';ഹൈക്കോടതി




കൊച്ചി : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്‌ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നി്‌ന്നും പുറത്താക്കിയതിനു പിന്നാലെ വി.കെ. ഇബ്രാഹിം കുഞ്ഞ്‌ എം.എല്‍. എയ്‌ക്ക്‌ എതിരെ കോടതിയും.
മുസ്ലിം ലീഗ്‌ എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചെന്ന്‌ സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഗുരുതര അസുഖമുണ്ടെന്ന്‌ പറഞ്ഞാണ്‌ ജാമ്യം അനുവദിച്ചത്‌. എന്നാല്‍ പിന്നീട്‌ പൊതുപരിപാടികളില്‍ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ തേടി ഇബ്രാഹിം കുഞ്ഞ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതിയുടെ നിരീക്ഷണം.

'ജാമ്യം വ്യവസ്ഥയില്‍ ഇളവ്‌ തേടി നിങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നു. നേരത്തെ ജാമ്യം തന്നെ നല്‍കിയത്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ്‌. എന്നാല്‍ ജാമ്യം ലഭിച്ച ശേഷം നിങ്ങളുടെ പൊതുപരിപാടികള്‍ ശ്രദ്ധിക്കുമ്പോള്‍ കോടതിയെ തന്നെ നിങ്ങള്‍ കബളിപ്പിച്ചോ എന്ന സംശയം കോടതിക്കുണ്ട്‌' ജസ്റ്റിസ്‌ വിവി കുഞ്ഞികൃഷ്‌ണന്‍ ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കി. കോടതി വിമര്‍ശനത്തിനു പിന്നാലെ ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടിയുള്ള ഹര്‍ജി ഇബ്രാംഹിം കുഞ്ഞ്‌ പിന്‍വലിക്കുകയും ചെയ്‌തു. കളമശേരി മണ്ഡലത്തില്‍ ഇത്തവണയും മത്സരിക്കാന്‍ ഇബ്രാഹിം കുഞ്ഞ്‌ നീക്കം നടത്തുന്നതിനിടെയാണ്‌ കോടതിയുടെ വിമര്‍ശനം.

ജനുവരി മാസത്തിലാണ്‌ പാലാരി വട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. ആരോഗ്യ നിലപരിഗണിച്ച്‌ കര്‍ശന ഉപാധികളോടെയായിരുന്നു കേസിലെ അഞ്ചാം പ്രതിയായ എംഎല്‍എയുടെ ജാമ്യം.

ധര്‍മ്മജനെ നേരിടാന്‍ ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്‌, റിയാസിന്‌ ബേപ്പൂര്‍, പേരാമ്പ്രയില്‍ പി മോഹനന്‍





കോഴിക്കോട്‌: കോഴിക്കോട്‌ ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കി ജില്ലാ സെക്രട്ടേറിയറ്റ്‌. സിറ്റിങ്‌ എംഎല്‍എമാരെയടക്കം പരിഗണിച്ചാണ്‌ സാധ്യതാപട്ടിക. കൊയ്‌ലാണ്ടിയില്‍ കെ ദാസന്‍, പേരാമ്പ്രയില്‍ ടിപി രാമകൃഷ്‌ണന്‍, കോഴിക്കോട്‌ നോര്‍ത്തില്‍ എ പ്രദീപ്‌ കുമാര്‍ എന്നിവരെയാണ്‌ സിറ്റിങ്‌ സീറ്റുകളില്‍ പരിഗണിക്കുന്നത്‌.

പേരാമ്പ്രയില്‍ ജില്ലാ സെക്രട്ടറി പി മോഹനന്റെയും കൊയ്‌ലാണ്ടിയില്‍ എ മഹബൂബിന്റെയും പേരുകള്‍ക്കൂടി സാധ്യതാപ്പട്ടികയിലുണ്ട്‌. ബേപ്പൂരില്‍ വികെസി മുഹമ്മദ്‌ കോയക്ക്‌ പകരം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പിഎം മുഹമ്മദ്‌ റിയാസിന്റെ പേരാണ്‌ സാധ്യതാ പട്ടികയിലുള്ളത്‌.

ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവിനാണ്‌ സാധ്യത. കുറ്റിയാടിയില്‍ കെപി കുഞ്ഞമ്മദ്‌ കുട്ടിയെയും തിരുവമ്പാടി സീറ്റ്‌ കേരള കോണ്‍ഗ്രസിന്‌ നല്‍കേണ്ടന്ന തീരുമാനമാണ്‌ സിപിഐഎമ്മിനുള്ളത്‌. ഗിരീഷ്‌ ജോണിനെയാവും ഇവിടെ പാര്‍ട്ടി ഇറക്കുക. യുഡിഎഫ്‌ വിട്ടെത്തിയ കേരള കോണ്‍ഗ്രസ്‌ ജോസ്‌ വിഭാഗത്തിന്‌ തിരുവനമ്പാടി നല്‍കാന്‍ നേരത്തെ എല്‍ഡിഎഫില്‍ ആലോചനകള്‍ നടന്നിരുന്നെങ്കിലും വിട്ടുകൊടുക്കില്ലെന്ന നിലപാടായിരുന്നു സിപിഐഎമ്മിന്‌.

കോഴിക്കോട്‌ നോര്‍ത്തില്‍ സംവിധായകന്‍ രഞ്‌ജിത്ത്‌ പേര്‌ ആദ്യഘട്ടത്തില്‍ ഉയര്‍ന്നിരുന്നെങ്കിലും എ പ്രദീപ്‌ കുമാറിന്‌ ഒരു അവസരം കൂടി നല്‍കാം എന്നാണ്‌ ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം

ഓര്‍ത്തഡോക്‌സ്‌ സഭ -ആര്‍എസ്‌.എസ്‌ ചര്‍ച്ച തെരഞ്ഞെടുപ്പ്‌ നയം വ്യക്തമാക്കും



കൊച്ചി: ഓര്‍ത്തഡോക്‌സ്‌ സഭയുമായി ചര്‍ച്ച നടത്തി ആര്‍എസ്‌എസ്‌. ഓര്‍ത്തഡോക്‌സ്‌ ബിഷപ്പുമാര്‍ കൊച്ചിയിലെ ആര്‍എസ്‌എസ്‌ കാര്യാലയത്തില്‍ എത്തിയാണ്‌ ചര്‍ച്ച നടത്തിയത്‌. മുതിര്‍ന്ന ആര്‍എസ്‌എസ്‌ നേതാവും ദേശീയ ജോയിന്‍ സെക്രട്ടറിയുമായ മന്‍മോഹന്‍ വൈദ്യയുമായാണ്‌ കൂടിക്കാഴ്‌ച.

സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യമടക്കമുള്ള കാര്യങ്ങള്‍ ആര്‍എസ്‌എസ്‌ നേതാവുമായി ചര്‍ച്ച ചെയ്‌തെന്നാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം ബിഷപ്പുമാര്‍ പറഞ്ഞത്‌. പള്ളിത്തര്‍ക്കം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച്‌ അഹമ്മദാബാദ്‌ ഭദ്രാസനത്തിന്റെ ചുമതലയുള്‌്‌ള ബിഷപ്പും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പ്‌ യാക്കോബ്‌ മാര്‍ ഐറേനിയോസുമാണ്‌ ആര്‍എസ്‌എസ്‌ കാര്യാലയത്തില്‍ എത്തിയത്‌.

കേരളത്തിലെ െ്രെകസ്‌തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്‌ കൂടിക്കാഴ്‌ചയെന്നാണ്‌ റിപ്പോര്‍ട്ട്‌.

ആര്‍എസ്‌എസും ഓര്‍ത്തഡോക്‌സ്‌ സഭയും തമ്മില്‍ മികച്ച ബന്ധമാണ്‌ പുലര്‍ത്തുന്നതെന്നും ആ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ തങ്ങള്‍ മോഹനന്‍ വൈദ്യയെ കാണാന്‍ പോയതെന്നുമാണ്‌ ബിഷപ്പുമാര്‍ അറിയിച്ചിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധമാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കുള്ളത്‌. അത്തരം ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായാണ്‌ കൂടിക്കാഴ്‌ച. ആരാണ്‌ ചര്‍ച്ചയ്‌ക്ക്‌ മുന്‍ കൈ എടുത്തത്‌ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ ഇരുകൂട്ടരും ഒന്നിച്ചെടുത്ത തീരുമാനമെന്നായിരുന്നു മറുപടി.

ഇന്ന്‌ രാവിലെയാണ്‌ മന്‍മോഹന്‍ വൈദ്യ ഗുജറാത്തില്‍നിന്നും കൊച്ചിയില്‍ എത്തിയത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വലിയ രീതിയില്‍ പിന്തുണയ്‌ക്കുന്ന സമീപനമായിരുന്നു ഓര്‍ത്തഡോക്‌സ്‌ സഭ സ്വീകരിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌, പള്ളിത്തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ്‌ അടക്കമുള്ള നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതോടുകൂടി ഓര്‍ത്തഡോക്‌സ്‌ വിഭാഗം ഇടതില്‍നിന്നും അകലം പാലിക്കുകയാണ്‌. യുഡിഎഫിനെയും വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ്‌ സഭയ്‌ക്ക്‌ ഇപ്പോഴുള്ളതെന്നാണ്‌ വിവരം. പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയില്‍ യുഡിഎഫ്‌ നിലപാടുകള്‍ പരസ്യമാക്കുന്നില്ല എന്നതില്‍ സഭയ്‌ക്ക്‌ എതിര്‍പ്പുണ്ട്‌. അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ നേരിട്ട്‌ ഇടപെട്ടത്‌ ഓര്‍ത്തഡോക്‌സ്‌ സഭയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ്‌ി സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.