2020, ഒക്‌ടോബർ 20, ചൊവ്വാഴ്ച

കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ്

 


കേരള ലളിതകലാ അക്കാദമി നല്‍കുന്ന കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള
കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ്


കൊച്ചി: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍ക്കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ., എം.വി.എ./ബി.എഫ്.എ., ബി.വി.എ. കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്.
എം.എഫ്.എ./എം.വി.എ.യ്ക്ക് 6,000/- രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കും ബി.എഫ്.എ./ബി.വി.എ.യ്ക്ക് 5,000/- രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പുകള്‍. പ്രസ്തുത കോഴ്‌സുകളില്‍ 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌ക്കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപന മേധാവിയോ വകുപ്പ് തലവനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.
സ്‌ക്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും, അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org)  
ലഭിക്കുന്നതാണ്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20”എന്ന വിലാസത്തില്‍ അയയ്ക്കുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍
2020 നവംബര്‍ 20 നകം ലഭിച്ചിരിക്കണം.

തദ്ദേശ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

 



എറണാകുളം: കോവിഡ് പ്രതിസന്ധികൾക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.  വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും അവസാന ഘട്ടത്തിലാണ്. അടുത്ത മാസം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന മുപ്പത് ശതമാനം പൂർത്തിയായി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അഞ്ച് എഞ്ചിനീയർമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. 20 റവന്യൂ ഉദ്യോഗസ്ഥരും ഇവരെ സഹായിക്കാനുണ്ട്. മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾക്കു ശേഷം നഗരസഭ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകൾ ആരംഭിക്കും. ഈ മാസം തന്നെ യന്ത്രങ്ങളുടെ പരിശോധനകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനവും പുരോഗമിക്കുകയാണ്. 11 ബ്ലോക്കു പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലനമാണ് പൂർത്തിയായത്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഈ യാഴ്ച നടക്കും. ഒക്ടോബർ 28 ന്  പരിശീലനങ്ങൾ പൂർത്തിയാകും. തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക 21ന്  (21/10/2020) പ്രസിദ്ധീകരിക്കും.

കൊറോണയെ അകറ്റാൻ കുട്ടിക്കെകൾ ഒരുക്കിയത് ഒരു ലക്ഷം മാസ്കുകൾ

 




 കൊറോണയെ വൈറസിനെ പ്രതിരോോധിക്കാൻ കുട്ടിക്കൈകൾ തുന്നിയെടുത്തത് ഒരു ലക്ഷം മാസ്കുകൾ. 2000 ത്തിലധികം വിദ്യാർത്ഥികൾ തയാറാക്കിയ മാസ്കുകൾ ജില്ലാ കളക്ടർ എസ്.സു ഹാസ് ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധ മേഖലയിൽ സേവനം ചെയ്യുന്നവർക്ക് മാസ്കുകൾ വിതരണം ചെയ്യും. 

ആലുവ വിദ്യാഭ്യാസ ജില്ലയിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അംഗങ്ങളാണ് മാസ്ക് തുന്നിയത്. 
ജില്ലയിലെ 120    സ്കൗട്ട്  ഗൈഡ് യൂണിറ്റുകളിലാണ്  ഈ പ്രവർത്തനം നടന്നത്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളാണ് തയാറാക്കിയത്. തൊഴിലുറപ്പ് പ്രവർത്തകൾ, പ്രൈമറി ഹെൽത് സെൻ്റർ, പോലീസ്, വൃദ്ധസദനം, ഓർഫനേജ് , പാലിയേറ്റീവ് സെൻ്റർ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്റർ എന്നിവിടങ്ങളിലാണ് മാസ്കുകൾ വിതരണം ചെയ്യുന്നത്. 

ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ. ഡി. സുരേഷ്, സ്റ്റേറ്റ് ഓർഗനൈസർ സി. എസ്. സുധീഷ് കുമാർ, ജില്ലാ സെക്രട്ടറി ജോസഫ് പുതുശ്ശേരി, ജില്ലാ ട്രൈനേഴ്‌സ് എൻ. കെ. ശ്രീകുമാർ, ടി. എസ്. റോസക്കുട്ടി, ജിനീഷ് ശശി, സിസ്റ്റർ പ്രിൻസി മരിയ എന്നിവർ ഇതിന് നേതൃത്വം നൽകി.
ഇടപ്പള്ളി - മൂത്തകുന്നം ദേശീയ പാത വികസനം, സർവ്വേ നടപടികൾ പുരോഗമിക്കുന്നു
എറണാകുളം : ഇടപ്പള്ളി -മൂത്തകുന്നം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ പുരോഗമിക്കുന്നു. വടക്കെക്കര, നോർത്ത് ഇടപ്പള്ളി വില്ലേജുകളിലെ സർവ്വേ നിലവിൽ പൂർത്തിയായി. ആലങ്ങാട് വില്ലേജിൽ 80 ശതമാനവും ചേരാനെല്ലൂരിൽ 60 ശതമാനവും മൂത്തകുന്നം വില്ലേജിൽ 90 ശതമാനവും സർവ്വേ പൂർത്തിയായിട്ടുണ്ട്. ഈ വില്ലേജുകളിലെ സർവ്വേ പൂർത്തിയാവുന്ന മുറക്ക് പറവൂർ, വരാപ്പുഴ, കൊട്ടുവള്ളി വില്ലേജുകളിലെ സർവ്വേ ആരംഭിക്കും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശിയ പാത വികസന അവലോകന യോഗത്തിലാണ് നിലവിലെ സ്ഥിതി വിലയിരുത്തിയത്. ഓഗസ്റ്റ് 18 ന് ആരംഭിച്ച കല്ലിടൽ സെപ്റ്റംബർ 29 ഓടെ പൂർത്തിയായിരുന്നു.
നവംബർ പകുതിയോടെ സർവ്വേ നടപടികൾ പൂർത്തിയാക്കി നവംബർ അവസാന വാരത്തോടെ 3 ഡി പ്രസിദ്ധികരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ വികസന കാര്യ കമ്മിഷണർ അഫ്‌സാന പർവിൻ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടു

അനുസ്യൂത യാത്ര' കൊച്ചിയിൽ യാഥാർത്ഥ്യമാക്കും: മുഖ്യമന്ത്രി

 






   എറണാകുളം : വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കി 'അനുസ്യൂത യാത്ര' എന്ന സ്വപ്നം കൊച്ചിയിൽ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായുള്ള മെട്രോപൊളിറ്റൻ ആക്ടിൻ്റെ ആദ്യചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന സീം ലെസ് മൊബിലിറ്റി യാഥാർത്ഥ്യമാക്കാൻ ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി  ഗതാഗതക്കുരുക്ക്  ഒഴിവാക്കി  സുരക്ഷിത യാത്രയൊരുക്കുന്ന  ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റം വീഡിയോ കോൺഫറൻസിലൂടെ    ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സൗകര്യ വർദ്ധനവിന് കാര്യക്ഷമമായ നഗര സേവനങ്ങൾ ലഭ്യമാക്കുന്ന കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി     കൊച്ചി മെട്രോ, വാട്ടർ മെട്രോ, ബസ് - ഓട്ടോ തൊഴിലാളികളുടെ സൊസൈറ്റി തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിയാകും അനുസ്യൂത യാത്ര സൗകര്യം ഒരുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. 

വെഹിക്കിള് ആക്യുവേറ്റഡ് സിഗ്നലുകള്, കാല്നടക്കാര്ക്കു റോഡ് കുറുകെ കടക്കാന് സ്വയം പ്രവര്ത്തിപ്പിക്കാവുന്ന പെലിക്കണ് സിഗ്നല്, മൂന്ന് മോഡുകളില് ഏരിയ ട്രാഫിക് മാനേജ്മെന്റ്, നിരീക്ഷണ ക്യാമറകള്, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം,  നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്നങ്ങള് പ്രദര്ശിപ്പിക്കുന്ന ബോര്ഡുകള്, നിയന്ത്രണ കേന്ദ്രം എന്നിവയാണ് ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി  സജ്ജമാക്കിയിരിക്കുന്നത്.

നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ സിഗ്നൽ നിലവിൽ വരുന്നതോടെ  കാത്തു നിൽപ്പ് ഒഴിവാക്കി വാഹനങ്ങൾ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നൽകി സിഗ്നലുകൾ പ്രവർത്തിക്കും. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നൽ സമയം ക്രമീകരിക്കും. കൊച്ചി നഗരത്തിലും പുറത്തുമായി 21 പ്രധാന ജംഗ്ഷനുകളിലാണ് സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ തിരക്കനുസരിച്ച് ഗതാഗതം സുഗമമാക്കാൻ ഇതു വഴി കഴിയും.  

കാൽനടയാത്രക്കാർക്ക് റോഡ് കുറുകെ കടക്കാൻ പെലിക്കൺ  സിഗ്നലുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐടിഎം എസ് സഹായിക്കും. റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാനായി 35 കേന്ദ്രങ്ങളിൽ  നൂതന ക്യാമറകളും സിസ്റ്റത്തിൻ്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. .  രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഇവക്കാകും. 

സെൻട്രൽ കൺട്രോൾ സിസ്റ്റം വഴി ഐ ടി എം എസ് സ്ഥാപിച്ച ജംഗ്ഷനുകളുടെ നിയന്ത്രണം ഒരു കേന്ദ്രത്തിൽ നിന്ന് നടത്താനാകും. മുഴുവൻ കേന്ദ്രങ്ങളിലെയും വിവരങ്ങൾ കാണാനും ആവശ്യമായ പരിഷ്കാരങ്ങൾ നടത്താനും ഇതിലൂടെ കഴിയും. റവന്യൂ ടവറിൽ ഒരുക്കിയിരിക്കുന്ന കൺട്രോൾ സെൻററിൽ ഗതാഗതം നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും സൗകര്യമുണ്ട്. അഞ്ച് വർഷത്തെ പരിപാലനവും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുൾപ്പടെ 27 കോടി രൂപയ്ക്കാണ് പദ്ധതി കെൽട്രോൺ നടപ്പാക്കിയത്.

 കേന്ദ്ര -  സംസ്ഥാന സർക്കാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേന്ദ്രീകൃത ഹെൽത്ത് കെയർ   സംവിധാനമായ ഇ ഹെൽത്ത് വളരെ പെട്ടെന്ന് ചികിൽസ കിട്ടാൻ വഴി തുറക്കുമെന്നും ഇത് ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നും എറണാകുളം ജനറൽ ആശുപത്രിയിൽ നടപ്പിലാക്കുന്ന ഈ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

ഐസി ഫോറിലെ ( IC 4) മോട്ടോർ വാഹന വകുപ്പ് സെല്ലിൻ്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കേരളത്തിൽ  ആദ്യമായി കൊച്ചിയിൽ നിലവിൽ വന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം ഐസിസി ഫോറിലെ ( IC 4) എം വി ഡി സെല്ലിലായിരിക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ ക്യാമറ സിസ്റ്റത്തിലൂടെ  ഇ ചെല്ലാൻ ഉപയോഗിച്ച് നിയമ നടപടി സ്വീകരിക്കും. നിയമം ലംഘിക്കാതിരിക്കുന്നതാണ് പ്രധാനമെന്ന് ജനപ്രതിനിധികൾ ജനങ്ങളെ പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും സഹകരണത്തോടെ ബോധവാന്മാരാക്കണം എന്ന് മന്ത്രി പറഞ്ഞു. ലോക്ക് ഡൗണിൽ ഇളവ് വന്നതിനുശേഷവും വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

സിറ്റി ഗ്യാസ് പദ്ധതി; അലംഭാവം അനുവദിക്കില്ലെന്ന് സർക്കാർ

 








എറണാകുളം: ജില്ലയുടെ പ്രധാന വികസന പദ്ധതികളിലൊന്നായ സിറ്റി ഗ്യാസ് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശം നൽകി. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനകം സർക്കാരിനെ കാര്യം രേഖാമൂലം അറിയിക്കാനും കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ജില്ലാ വികസന ഓഫീസർ അഫ്സാന പർവീ ണിൻ്റ അധ്യക്ഷതയിൽ നഗരകാര്യ വകുപ്പു സെക്രട്ടറി വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. 

പദ്ധതിക്കായി റോഡ് കുഴിക്കുന്നതിലായിരുന്നു നഗരസഭകൾ പ്രതിഷേധവുമായി രംഗത്തു വന്നത്‌. കുഴിക്കുന്ന റോഡുകൾ ആര് പൂർവസ്ഥിതിയിലാക്കും എന്ന ആശങ്കയായിരുന്നു തുടക്കത്തിൽ. വാർഡ് കൗൺസിലർമാർ ആയിരുന്നു പ്രതിഷേധം ആദ്യം ഉയർത്തിയത്. പുതിയതായി ടാറിംഗ് പൂർത്തിയാക്കിയ റോഡുകൾ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പിടലിന് വെട്ടിപൊളിക്കുന്നു എന്ന പരാതിയാണ് ഉയർന്നത്. 
റോഡിൻ്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറായില്ല. തുടർന്നു നടന്ന ചർച്ചയിൽ പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെ റോഡിൻ്റെ പുനർ നിർമ്മാണവും ഉറപ്പു നൽകി. എന്നാൽ എത്ര ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കും എന്നത് കരാറിൽ വ്യക്തമാക്കാത്തതു കൊണ്ട് പല നഗരസഭകളും ധാരണാപത്രം അംഗീകരിക്കാൻ മടിച്ചു. കുഴിയെടുത്തതിന് രണ്ട് ദിവസത്തിനകം താല്കാലികമായി കുഴി അടക്കുകയും 30 ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കി നൽകണമെന്നു മായിരുന്നു നഗരസഭകളുടെ ആവശ്യം. ഈ ആവശ്യവും നടത്തിപ്പ് കമ്പനി അംഗീകരിക്കുകയായിരുന്നു. 

21 ദിവസത്തിനകം തടസങ്ങൾ നീക്കി നൽകണമെന്നും പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. കൊച്ചി കൊർപറേഷൻ, കളമശ്ശേരി, മരട്‌, ഏലൂർ, തൃപ്പൂണിത്തുറ, ആലുവ, തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.

ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ: യോഗം വിളിക്കുമെന്ന് കലക്ടർ കുണ്ടന്നൂരിൽ വൈറ്റില ഭാഗത്തേക്കുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കുഴികൾ അടക്കുന്നതിനുമായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ്.സുഹാസ് അറിയിച്ചു.

ഫാ: സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം

 


നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രധിഷേധ സംഗമം

ആലുവ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകനും ജസ്യൂട്ട് സഭാഗവുമായ ഫ: സ്റ്റാൻ സ്വാമിയെ ഉടൻ മോചിപ്പിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി എ സംസ്ഥാന സമിതി അംഗവുമായ കുരുവിള മാത്യുസ് പ്രധാനമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടു
ഭീമ കൊറെഗാവ് കലാപക്കേസുമായി ബന്ധപ്പെട്ടാണ് 83 വയസ് പ്രായമുള്ള ഫാ: സ്റ്റാൻ സ്വമിയെ അറസ്റ്റ് ചെയതത് ഇക്കാര്യത്തിൽ മനുഷ്യത്തപരമായ സമീപനം കേന്ദ്ര ഗവണ്മൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം സി ബി സി ഐ ഉൾപ്പെടെയുള്ള സംഘടനകളും ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട് കുരുവിള മാത്യൂസ് തുടർന്ന് ചൂണ്ടിക്കാട്ടി
ഫാ: സ്റ്റാൻ സ്വാമിയെ അടിയന്തിരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രധിഷേധ സംഗമത്തിൻ്റെ സംസ്ഥാന തല ഉൽഘാടനംആലുവ ബാങ്ക് ജംഗ്ഷനിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലാ പ്രസിഡൻ്റ് ജോയി ഇളമക്കര ,ജനറൽ സെക്രട്ടറിമാരായ എം എൻ ഗിരി ,എൻ .എൻ ഷാജി സുധീഷ് നായർ എന്നിൽ പങ്കെടുത്ത് പ്രസംഗിച്ച

വോട്ടിംഗ് മെഷീനുകളുടെ വെരിഫിക്കേഷൻ നടത്തി



എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വെരിഫിക്കേഷൻ നടത്തി.   ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർമ്മാതാക്കളായ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് യൂണിറ്റിലെ എഞ്ചിനീയർമാരാണ് വെരിഫിക്കേഷന് നേതൃത്വം നൽകുന്നത്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ മേൽ നോട്ടത്തിൽ ആയിരുന്ന വെരിഫിക്കേഷൻ നടപടികൾ..ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എ. പ്രദീപ് സന്നിഹിതനായിരുന്നു. 3000 കൺട്രോൾ യൂണിറ്റുകളും 9000 ബാലറ്റ് യൂണിറ്റുകളുമാണ് കച്ചേരിപ്പടിയിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത് . ഈ മാസം അവസാനത്തോടെ വെരിഫിക്കേഷൻ പൂർത്തിയാകും. 

ഇടച്ചിറയിലുള്ള സെൻട്രൽ ഇലക്ഷൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കേരളത്തിലെ  മുൻസിപ്പാലിറ്റി  കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്  നൽകുന്നതിൻ്റെ ഭാഗമായുള്ള  വെരിഫിക്കേഷനും പൂർത്തിയാക്കി. 7500 കൺട്രോൾ യൂണിറ്റുകളും 8000 ബാലറ്റ് യൂണിറ്റുകളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

--

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ പഠിപ്പിക്കുന്ന വീഡിയോ ഫിലിമുമായി കുഫോസ് വിദ്യാര്‍ത്ഥികള്‍



കൊച്ചി- ഭക്ഷ്യവസ്തുക്കളിലെ മായം ശാസ്ത്രീയമായി കണ്ടെത്താനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ഫിലിം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ലോക ഭക്ഷ്യദിനാചരണം വ്യത്യസ്തമാക്കിയിരിക്കുകയാണ് കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ് ) ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥികള്‍. 1945 ല്‍ ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ച ഒക്ടോബര്‍ 16 ആണ് ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.

മുളക്, മല്ലി, തേന്‍, നെയ്യ്, മഞ്ഞള്‍ പൊടി, വെളിച്ചണ്ണ തുടങ്ങി മലയാളിയുടെ അടുക്കളയിലെ നിത്യവിഭവങ്ങളെല്ലാം മായം കലര്‍ന്നതാണോ ശുദ്ധമായത് ആണോ എന്ന് തിരിച്ചറിയുന്നത് എങ്ങിനെയെന്ന് വിശദമാക്കുന്നതാണ് എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വിഡിയോ ഫിലിം. കുഫോസിലെ ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പില്‍ എം.എസ്.സി ഫുഡ് സയന്‍സ് കോഴ്‌സിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ഫിലിം തയ്യാറാക്കിയത്.

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നിന്ന് പുറത്ത് പോകാതെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം അളക്കാനും മായം കലര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്താനും കഴിയുന്ന ലളിതമായ മാര്‍ഗ്ഗങ്ങളാണ് ഫിലിമില്‍ വിശദീകരിക്കുന്നത്. ഫിലിമിന്റെ പ്രകാശനം കുഫോസ് ഭരണസമിതി യോഗത്തില്‍ വൈസ് ചാന്‍സലര്‍ ടിങ്കു ബിശ്വാള്‍ ഐ.എ.എസ് നിര്‍വഹിച്ചു. കുഫോസിന്റെ യൂട്യൂബ് ചാനലില്‍ പൊതുജനങ്ങള്‍ക്ക് കാണം ( https://youtu.be/xrPZHOL7cjQ ) how to find food adulteration at your home എന്ന് യൂ ട്യൂബ് ചാനലില്‍ സേര്‍ച്ച് ചെയ്താല്‍ ഫിലിമിന്റെ ലിങ്ക് ലഭിക്കും.

കുഫോസില്‍ പി.ജി ഒന്നാംഘട്ട അലോട്ട്‌മെന്റ് 19 മുതല്‍

 




കൊച്ചി -കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകാലാശാലയില്‍ (കുഫോസ് ) 2020-21 അധ്യയനവര്‍ഷത്തില്‍ വിവിധ പി.ജി.കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് ഒക്ടോബര്‍ 19 ന് തുടങ്ങും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍  സര്‍വ്വകലാശാല വെബ് സൈറ്റ് വഴി
ഓപ്ഷന്‍ സമര്‍പ്പിക്കേണ്ടതാണ്. ഒക്ടോബര്‍ 23 വൈകീട്ട് 4 ന് മുന്‍പ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നവരെ മാത്രമേ ഒന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കുവെന്ന് രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നിശ്ചിതഫിസ് ഓണ്‍ലൈനായി  അടച്ച് അഡ്മിഷന്‍ നേടണംകോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തവണ പൂര്‍ണ്ണമായും ഓണ്‍ലൈനായി  കുഫോസില്‍ പി.ജി.കോഴ്‌സുകളിലേക്ക് 
 പ്രവേശനം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ സര്‍വ്വകലാശ വെബ് സൈറ്റ് (www.kufos.ac.in) സന്ദര്‍ശിക്കുക. ഫോണ്‍- 2701085

ബി.പി.സി.എല്‍ സംരക്ഷണ സമര സഹായ സമിതി വെബ് റാലി ഇന്ന്

 ബി.പി.സി.എല്‍ പെതുമേഖലയില്‍ നിലനിര്‍ത്തുക;



കൊച്ചി, ഒക്‌ടോബര്‍ 16: ബി.പി.സി.എല്‍ പെതുമേഖലയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബി.പി.സി.എല്‍ സംരക്ഷണ സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് (17-10-2020) വെബ് റാലി സംഘടിപ്പിക്കും. സി.ഐ.ടി.യു കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വൈകീട്ട് 6ന് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ റാലി ഉദ്ഘാടനം ചെയ്യും. മഹാരത്‌ന കമ്പിനിയായ ബി.പി.സി.എല്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കരുതെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങള്‍ ഒരു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് വെബ് റാലി സംഘടിപ്പിക്കുന്നത്. ബെന്നി ബഹനാന്‍ എം.പി അധ്യക്ഷനാകും. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം.പി, കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി ധനപാലന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, െകാച്ചിന്‍ റിഫൈനറീസ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമാരായ അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, അഡ്വ. വി.ഡി സതീശന്‍ എം.എല്‍.എ, റിഫൈനറി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ വി.പി സജീന്ദ്രന്‍, എം. സ്വരാജ്, മോന്‍സ് ജോസഫ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ മണിശങ്കര്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി, മുന്‍ മന്ത്രി കെ. ബാബു, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍ ഗോപി, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.എം വേലായുധന്‍, തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ അയ്യപ്പന്‍കുട്ടി, ബി.പി.സി.എല്‍ സംരക്ഷണ സമര സഹായ സമിതി ചെയര്‍മാന്‍ തോമസ് കണ്ണടിയില്‍, കണ്‍വീനര്‍ എന്‍.കെ ജോര്‍ജ്, പി.ഇ.യു ജനറല്‍ സെക്രട്ടറി ബി. ബാലഗോപാല്‍, ബെഫി സംസ്ഥാന സെക്രട്ടറി അനില്‍ എസ്, കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജയപ്രകാശ്, എ.ഐ.യു.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ സദാനന്ദന്‍, ടി.യു.സി.ഐ ജില്ലാ സെക്രട്ടറി ടി.ബി മിനി, ജെയ്‌സണ്‍ ജോസഫ്, എം. ഷാജര്‍ഖാന്‍, ബി. ഹരികുമാര്‍, പി.കെ അനില്‍കുമാര്‍, ടി.എസ് മനോജ്കുമാര്‍, അര്‍ഷാദ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിക്കും.

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം ഇന്ന് (17.10.2020,ശനി) തുറക്കും



കൊച്ചി :(16.10.2020)  വിനോദ സഞ്ചാരികളുടെ എക്കാലത്തെയും ഇഷ്ട ഇടമായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം ഇന്ന് (17.10.2020,ശനി) തുറക്കുന്നു. 2018 -ലെ പ്രളയത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ച ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തെ സില്‍വര്‍ സ്റ്റോം അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സഹകരണത്തോടെയാണ് എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പുനരുദ്ധരിച്ചത്. മാര്‍ച്ചില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെങ്കിലും , കോവിഡ് 19 ലോക്ഡൗണ്‍  വില്ലനായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രകൃതി ഗ്രാമം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയെന്ന് എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എസ് വിജയകുമാര്‍ പറഞ്ഞു. ഇതോടൊപ്പം സില്‍വര്‍ സ്റ്റോം റിസോര്‍ട്ടും റെസ്‌റ്റോറന്റും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്ന് എം.ഡി. എ.ഐ.ഷാലിമാര്‍ അറിയിച്ചു. രാവിലെ 9.00 മുതല്‍ വൈകീട്ട് 6.00 വരെയായിരിക്കും സന്ദര്‍ശന സമയം.  www.dtpcezhattumugham.com എന്ന വെബ്‌സൈറ്റില്‍ ബുക്ക്‌ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 944 600 5429 എന്ന നമ്പറിലും ബന്ധപ്പെടാം.

2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ആയുര്‍വേദ മരുന്നുകള്‍ അപകടകാരിയായ വ്യാജ കറുവപ്പട്ടയുടെ പിടിയില്‍




ജോസഫ്‌ റോയ്‌

ഭാരതത്തിന്റെ തനത്‌ ചികിത്സാരീതിയായിട്ടാണ്‌ ആയുര്‍വേദത്തിനെ വിശേഷിപ്പിക്കുന്നത്‌.എന്നല്‍ ആയുര്‍വേദ മരുന്നുകള്‍ അപകടം കൊയ്യുന്നു. ഇവയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ അപര്യാപ്‌തമായതാണ്‌ ഗുണനിലവാരം കുറഞ്ഞ ആയുര്‍വേദ മരുന്നുകള്‍ സുലഭമാകന്‍ ഇടയാക്കുന്നത്‌ . 
രോഗം ശമിപ്പിക്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ നല്‍കുന്ന ഔഷധങ്ങളില്‍ ഏറെയും ആയുര്‍വേദ വിധിപ്രകാരം ചേര്‍ക്കേണ്ട ചേരുവകള്‍ ചേര്‍ക്കാതെയാണ്‌ നിര്‍മ്മിക്കുന്നത്‌. ആയുര്‍വേദ ഔഷധങ്ങളിലെ പ്രധാന ചേരുവയാണ്‌ കറുവാപ്പട്ട അഥവ സിനമണ്‍. എന്നാല്‍ കേരളത്തിലെ വിപണിയില്‍ എത്തുന്ന കറുവപ്പട്ടയില്‍ ഏറെയും അപകടകാരിയായ കാസിയ എന്ന വ്യാജനാണ്‌ എത്തുന്നത്‌. രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക്‌ കഴിയാറില്ല. ഒര്‍ജിനല്‍ കറുവപ്പട്ട നേര്‍ത്ത ചുരുളുകളായിട്ടാണെങ്കില്‍ കാസിയ എന്ന വ്യാജന്‍ കട്ടിയേറിയ കടുത്ത ബ്രൗണ്‍നിറത്തിലുള്ളവായണ്‌. അതേപോലെ വ്യാജനു മണവും രുചിയില്‍ എരിവും മുന്നിലാണ്‌. കേരളത്തിലെ സുഗന്ധ വ്യഞ്‌ജന വിപണിയില്‍ ഏറെയും വിറ്റഴിക്കുന്നത്‌. വ്യാജ കറുവപ്പട്ടയാണ്‌. കൊമറിന്‍ എന്ന രാസപദാര്‍ത്ഥം അടങ്ങിയ കാസിയ
ഉദര രോഗങ്ങള്‍,കിഡ്‌നി-കരള്‍ തകരാറുകള്‍,ക്യാന്‍സര്‍ എന്നിവ ഉണ്ടാക്കുന്നു. സിനമണ്‍ എന്ന ഒര്‍ജിനല്‍ കറുവപ്പട്ട നിലവില്‍ ശ്രീലങ്കയില്‍ നിന്നാണ്‌ എത്തുന്നത്‌. എന്നാല്‍ വ്യാജ കറുവപ്പട്ട ചൈന,വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്നു.
ഇന്ത്യയില്‍ തന്നെ തമിഴ്‌നാട്‌ പോലുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനകം കാസിയ നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ വിപണിയില്‍ ഇവ സുലഭം. കേരളത്തില്‍ നിന്നും ഉറങ്ങുന്ന മിക്ക മസാല ബ്രാന്‍ഡുകളിലും കാസിയ ആണ്‌ സുലഭമായി ചേര്‍ക്കുന്നത്‌. 
അതിലേറെ വിപത്താണ്‌ രോഗം ശമിക്കന്‍ നല്‍കുന്ന ആയൂര്‍വേദ ഔഷധങ്ങളില്‍ വന്‍ തോതില്‍ വ്യാജ കറുവപ്പട്ട ചേര്‍ക്കുന്നത്‌. ഇത്‌ പിടികൂടാന്‍ #ഡ്രഗസ്‌ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടര്‍മാരായി ആകെ രണ്ടുപേരാണുള്ളത്‌. ഏഴ്‌ തസ്‌തികകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഈ തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. എറണാകുളത്തെ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടറുടെ കാര്യാലത്തിലെ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടര്‍ അടുത്തിടെ മരണമടഞ്ഞതിനെ തുടര്‍ന്ന്‌ ഇപ്പോള്‍ തിരുവനന്തപുരത്തു നിന്നുള്ള ഉദ്യോഗസ്ഥനാണ്‌ ചുമതല.
കേരളത്തില്‍ 20 ഓളം ആയുര്‍വേദ മരുന്ന്‌ ഉല്‍പ്പാദന ശാലകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ നിന്നും വിപണത്തിന്‌ എത്തുന്നത്‌ 786 ഓളം വരുന്ന ആയുര്‍വേധ ഔഷധശാലകളിലാണ്‌. നിലവില്‍ സ്‌റ്റാറ്റിയുട്ടറി സാമ്പിള്‍ ശേഖരിച്ചു പരിശോധിക്കുക അസാധ്യമാണെന്ന്‌ സീനിയര്‍ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടര്‍ കാര്യലയത്തില്‍ നിന്നുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നു. 

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആയുര്‍വേദമരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്ടര്‍മാര്‍ ഇതുവരെ ശ്രമിക്കാത്തതിനാലാണ്‌ കാസിയ അടങ്ങിയ ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍ബാധം വില്‍പ്പന നടത്തുന്നത്‌. ഈ നിലയില്‍ ഇനി ഉടനെ ഈ പരിശോധന നടത്താന്‍ കേരളത്തിലെ ആയുര്‍വേദ രംഗത്തിനു തന്നെ ഇതൊരു കളങ്കമായി മാറും.
ഇന്ത്യയില്‍ സുഗന്ധവ്യഞ്‌ജനങ്ങളുടെ പ്രധാന വ്യാപാരികള്‍ ഗുജറാത്തില്‍ നിന്നുള്ളവരാണ്‌. വന്‍ ലോബിയാണ്‌ ഇവര്‍ക്കു പിന്നിലുള്ളത്‌. നിരവധി രോഗങ്ങള്‍ക്കു കാരണമായ കൊമറിന്‍ അടങ്ങിയ കാസിയ എന്ന വ്യാജ കറുവപ്പട്ട നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കണ്ണൂര്‍ പയ്യമ്പലം സ്വദേശി ലിയോണാര്‍ഡ്‌ ജോണ്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതിയില്‍ നിന്ന്‌ അനുകൂല വിധി ഉണ്ടായെങ്കിലും പിന്നീട്‌ കോടതിയെ കബളിപ്പിക്കുന്ന രീതിയിലാണ്‌ ഫുഡ്‌ ആന്റ്‌ സേഫറ്റി ഉദ്യോഗസ്ഥര്‍ പരിശോധനയെ അട്ടിമറിച്ചത്‌. 
സംസ്ഥാനത്തെ കോടികളുടെ വില്‍പ്പന നടത്തുന്ന ഒരു സ്ഥാപനം വിറ്റഴിക്കുന്ന മസാലക്കൂട്ടില്‍ വ്യാപകമായി കൊമറിന്‍ അടങ്ങിയ കാസിയ ചേര്‍ക്കുന്നതായി പരാതി ഉയര്‍ന്നുവെങ്കിലും സാമ്പിള്‍ പരിശോധനയ്‌ക്ക്‌ എടുത്ത എറണാകുളം കാക്കനാട്ടെ ലാബില്‍ അട്ടിമറി നടത്തി. കൊമറിനു പകരം അന്നജത്തിന്റെ തോതാണ്‌ ലാബില്‍ നിന്നും നല്‍കിയത്‌. കോടതി ഇതോടെ കേസ്‌ ഈ സ്ഥാപനത്തിനു അനൂകൂലമായി വിധിച്ചു. ഇതോടെ ഈ സ്ഥാപനം തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ വ്യാജന്‍ ഇല്ലെന്ന പരസ്യവുമായി രംഗത്തെത്തി. 
ഞെട്ടിപ്പിക്കുന്ന തോതിലാണ്‌ ഇന്ത്യയിലേക്ക്‌ കാസിയ ഇറക്കുമതി ചെയ്യുന്നത്‌. കൊച്ചി തുറമുഖത്ത്‌ മാത്രം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 21 ലക്ഷം കിലോഗ്രാം കാസിയ ആണ്‌ ഇറക്കുമതി ചെയ്‌തത്‌. ഇന്ത്യയിലെ അഞ്ച്‌ തുറമുഖങ്ങളിലൂടെ 83.77 ലക്ഷം കിലോഗ്രാമും ഇറക്കുമതി ചെയ്‌തതായി ഔദ്യോിക കണക്കുകള്‍ പറയുന്നു. കേരളത്തിലേക്കാണ്‌ ഇത്‌ പ്രധാനമായും എത്തുന്നത്‌. ഗുജറാത്ത്‌ കേന്ദ്രമായ വന്‍ മാഫിയ ആണ്‌ കാസിയ ഇറക്കുമതിക്കു പിന്നില്‍. ഒരു കിലോഗ്രാം സിനമണിനു400-600 രൂപവരെ വിലവരുമ്പോള്‍ കാസിയയ്‌ക്ക്‌ 100-150 രൂപ വരെ മാത്രമെ വരുകയുള്ളു.
്‌മറ്റൊരു വന്‍ തട്ടിപ്പ്‌ സിനമണ്‍ ഓയില്‍ എന്ന പേരില്‍ കാസിയയുടെ ഓയില്‍ കയറ്റുമതി ചെയ്യുന്നതാണ്‌. ഒരു കിലോഗ്രാം സിനമണ്‍ ഓയിലിനു 30,000 -40,000 രൂപവരെ വിലവരുമ്പോള്‍ കാസിയയുടെ ഓയിലിനു കേവലം 5000 രൂപമാത്രമെ വരുകയുള്ളു.നിഷാന്ത്‌ എക്‌സ്‌പോര്‍ട്ട്‌്‌,കാന്‍കോര്‍, സിന്തൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ എന്നീ കമ്പനികളാണ്‌ ഓയില്‍ കയറ്റുമതി ചെയ്യുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ പിടിക്കപ്പെടുമെന്നതിനാല്‍ പരിശോധന കാര്യമായ തോതില്‍ ഇല്ലാത്ത ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമാണ്‌ പ്രധാന കയറ്റുമതി. 
കേരളത്തിലെ സുഗന്ധവ്യഞ്‌ജന കര്‍ഷകരെ മറയാക്കി സംസ്ഥാനം കേന്ദ്രമാക്കി ഈ മേഖലയില്‍ വന്‍ മാഫിയ നിര്‍ബാധം പ്രവര്‍ത്തിക്കുയാണ്‌,. ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്ന ഈ വ്യാജ കറുവപ്പട്ട ലോബിക്കെതിര ഇതുവരെ ഒരു നടപടിയും എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. 

ക്യാപ്‌ഷന്‍---
വ്യാജ കറുവപ്പട്ടയ്‌ക്ക്‌ എതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന കണ്ണൂര്‍ സ്വദേശി ലിയോണാര്‍ഡ്‌ ജോണ്‌

റോബാട്ടിക്‌ പാര്‍ക്കിങ്ങ്‌ സൗകര്യവുമായി ലൂര്‍ദ്ദ്‌ ആശുപത്രി



 

#അവൾക്കൊപ്പം #Avalkoppam

 


അവൾ മരിച്ചിട്ടില്ല!
അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! "മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന എ.എം. എം. എ യുടെ ജനറൽ സെക്രട്ടറിയുടെ ചാനൽ ചർച്ചയിലെ പരാമർശത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

മാധ്യമങ്ങൾ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞു കൊണ്ടായിരുന്നു WCC ചേർത്തു പിടിച്ചത്. എന്നാൽ  അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തിൽ നിർണ്ണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണ്ണമായും വെളിവാക്കുന്നതായിരുന്നു.

നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് പാർവ്വതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചത്.

ആ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും  ക്രൂരമായി പൊതു മദ്ധ്യത്തിൽ വലിച്ചിഴക്കുകയും സഹപ്രവർത്തകനായിരുന്ന കുറ്റാരോപിതനുമായി ചേർത്ത് പലതരത്തിലുള്ള ദുസ്സൂചനകൾ നൽകുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.

സോഷ്യൽ മീഡിയയിൽ എ എം.എം.എ യുടെ എക്സികൂട്ടിവ് അംഗമായ നടൻ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പർ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചർച്ചയിൽ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടൻ സിദ്ധിഖിന്റെ  വിശദീകരണത്തിൽ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയിൽ എന്തെങ്കിലും ആവാൻ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും , ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും , ഈ തൊഴിലിടത്തിന്റെ ജീർണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.

ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എ എം എം.എ എന്ന സംഘടനയും ഒരു പോലെ മൽസരിക്കുകയാണ്.

ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എ എം എം എ നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആൺകോയ്മയുടെ ബലത്തിലുമാണ് എന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അമ്മ അംഗമായിരുന്ന പ്രസിദ്ധ നടൻ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട്  നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങൾ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.

പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങൾ ഉറച്ച ശബ്ദത്തിൽ വീണ്ടും പറയുന്നു.
അവളെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല. അവൾ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തിൽ പോരാടാനുള്ള ശക്തി പകർന്നു കൊണ്ട് WCC കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.

#അവൾക്കൊപ്പം #Avalkoppam 

കുഫോസില്‍ ഫീല്‍ഡ് അസിസ്റ്റന്റ് ഒഴിവ്

 




കൊച്ചി - കേരള ഫിഷറീസ് സമുദ്ര-പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുടെ ഉന്നമനത്തിയായുള്ള പ്രൊജക്ടില്‍ ഫീല്‍ഡ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 11,000 രൂപ.  സുവോളജിയില്‍ ബിരുദമോ ഫിഷറീസ് വി.എച്ച്.സി.യോ പാസ്സായ ശേഷം അക്വാകള്‍ച്ചറില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നേടിയവര്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 30 ന് മുന്‍പ്   project.recruit@kufos.ac.in      എന്ന വിലാസത്തില്‍ ഇ-മെയിലായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ് സൈറ്റ് (www.kufos.ac.in)  സന്ദര്‍ശിക്കുക

സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ പ്രസ്താവന



സ്മാര്‍ട്ട്‌സിറ്റി കൊച്ചി സര്‍ക്കാര്‍ ഐടി പാര്‍ക്കല്ലെന്നും സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ ഐടി കമ്പനികള്‍ക്ക് അനുവദിച്ചിട്ടുള്ള വാടകയിളവ് സ്മാര്‍ട്ട്‌സിറ്റി കൊച്ചിക്ക് ബാധകമല്ലെന്നും ഒക്ടോബര്‍ 6-ാം തീയതിയിലെ (G.O.(Rt)No.124/2020/ITD) സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സ്മാര്‍ട്ട്‌സിറ്റി സ്വീകരിച്ച നിലപാടിനെ ന്യായീകരിക്കുന്നതാണ് പ്രസ്തുത ഉത്തരവെന്ന് സ്മാര്‍ട്ട്‌സിറ്റി കൊച്ചി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സ്മാര്‍ട്ട്‌സിറ്റിയിലെ വാടക കുടിശ്ശിക വരുത്തിയ നാല് കമ്പനികളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവെങ്കിലും അത് സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും ബാധകമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാണ്. വിവിധ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌സിറ്റിയിലെ കെട്ടിടം സര്‍ക്കാര്‍ ഐടി പാര്‍ക്കുകളുടെ ഉടമസ്ഥതയിലുള്ളതല്ല. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക് എന്നിവയാണ് സര്‍ക്കാര്‍ ഐടി പാര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്നവ. ഈ ഐടി പാര്‍ക്കുകളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതും വികസിപ്പിച്ചതും സര്‍ക്കാരാണെങ്കിലും ഇവിടങ്ങളിലുള്ള സ്വകാര്യ ബില്‍ഡര്‍മാരുടെ കെട്ടിടങ്ങളില്‍ പോലും വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഏപ്രില്‍ 27-ലെ ഉത്തരവ് ബാധകമല്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

യാദൃശ്ചികമായി ഒക്ടോബര്‍ 6-ന് തന്നെ സ്മാര്‍ട്ട്‌സിറ്റിയിലെ മറ്റ് 7 കമ്പനികള്‍ വാടകയിളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച സമാനമായ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യം പരിഗണിക്കാന്‍ സര്‍ക്കാരിന് ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടിയതാണെങ്കിലും നേരത്തെ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയ കാരണങ്ങള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍  ഒക്ടോബര്‍ 6-ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഇവിടുത്തെ എല്ലാ ഐടി കമ്പനികള്‍ക്കും ബാധകമാകുമെന്ന് തന്നെയാണ് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ വാടകയിളവ് അനുവദിച്ചുകൊണ്ടുള്ള ഏപ്രില്‍ മാസത്തെ ഉത്തരവില്‍ അവിടെയുള്ള കെട്ടിടങ്ങള്‍ക്ക് മെയിന്റനന്‍സ് കുടിശ്ശികയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നില്ല.  2020 സെപ്റ്റംബര്‍ വരെ വാടക കുടിശ്ശിക നല്‍കാന്‍ സ്മാര്‍ട്ട്‌സിറ്റി സാവകാശം നല്‍കിയിട്ടും അത് നിരാകരിച്ചുകൊണ്ട് വാടകയും മെയിന്റനന്‍സ് ചാര്‍ജും നല്‍കേണ്ടതില്ലെന്ന ചില കമ്പനികളുടെ ഏകപക്ഷീയ തീരുമാനം തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥയെയും കോടതികളെയും ബഹുമാനിക്കുകയും സ്വന്തം സാമ്പത്തിക സ്രോതസ്സിലൂടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രൈവറ്റ് കമ്പനി എന്ന നിലയ്ക്ക് സ്മാര്‍ട്ട്‌സിറ്റി കൊച്ചിക്കും ഇളവോ സാവകാശമോ ഇല്ലാത്ത സാമ്പത്തികവും കരാര്‍ സംബന്ധിയായതുമായ ബാധ്യതകള്‍ നിറവേറ്റേണ്ടതുണ്ട്.

ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എല്ലാ സൗകര്യങ്ങളും സ്മാര്‍ട്ട്‌സിറ്റി കൊച്ചി ലഭ്യമാക്കുമ്പോള്‍ വാടക, മെയിന്റനന്‍സ് ചാര്‍ജ് തുടങ്ങിയ ബാധ്യതകള്‍ കൃത്യസമയത്ത് അടച്ച് കമ്പനികള്‍ കരാര്‍ പ്രകാരമുള്ള തങ്ങളുടെ ബാധ്യത തിരിച്ചും നിറവേറ്റേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധി മൂലം വാടകയും മറ്റും നല്‍കുന്നതിന് സാവകാശം ആവശ്യപ്പെട്ട ചില കമ്പനികള്‍ക്ക് നിലവിലെ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അത് അനുവദിച്ചിട്ടുമുണ്ട്. സ്മാര്‍ട്ട്‌സിറ്റി കൊച്ചിയുമായി ഐടി കമ്പനികള്‍ വാടക ഉടമ്പടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രണ്ട് സ്വകാര്യ സ്ഥാപനങ്ങളെന്ന നിലയ്ക്കാണ്. അതില്‍ അവരുടെ ബാധ്യതകളും ഉത്തരവാദിത്തങ്ങളും കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്.

2020, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

അമ്പിളിക്ക് ഡോക്ടറേറ്റ് ലഭിച്ചു

 കേരള സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ അമ്പിളിക്ക് ഡോക്ടറേറ്റ് ലഭിച്ചു.

ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ്റെ മകനും, കേരള സർവ്വകലാശാല

ലൈബ്രറി ജീവനക്കാരനുമായ ജിതിൻ കണ്ണാടൻ്റെ ഭാര്യയുമാണ് അമ്പിളി .
ചിത്രം: മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച അമ്പിളി