2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച
ഡെയ്‌ലി മലയാളം : പുഷ്പാലംകൃതയായി ലുലു മാള്‍, ഫ്‌ളവര്‍ ഫെസ്റ്റിന് ത...
ഡെയ്‌ലി മലയാളം : പുഷ്പാലംകൃതയായി ലുലു മാള്‍, ഫ്‌ളവര്‍ ഫെസ്റ്റിന് ത...: കൊച്ചി : പുഷ്‌പോദ്യാനമായി മാറിയ ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്,...
പുഷ്പാലംകൃതയായി ലുലു മാള്‍, ഫ്‌ളവര്‍ ഫെസ്റ്റിന് തുടക്കം
കൊച്ചി : പുഷ്‌പോദ്യാനമായി മാറിയ ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്നു കേക്ക് മുറിച്ചും ഉദ്ഘാടനം ചെയ്തു. ലുലു റിട്ടെയിൽ ജനറൽ മാനേജർ സുധീഷ് , ലുലു ഗ്രൂപ്പ് മിഡീയ കോ - ഒർഡിനേറ്റർ എൻ.ബി.സ്വരാജ്, ലുലു മാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ എന്നിവർ സംബന്ധിച്ചു.
ലുലു മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. ഒമ്പത് നഴ്‌സറികളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പുഷ്പ-ഫല- സസ്യങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വീടിനകത്തും പുറത്തും വളര്‍ത്തുന്ന വിവിധ തരം അലങ്കാരച്ചെടികളുടെ അതിവിപുലമായ ശേഖരം ഫ്‌ളവര്‍ ഫെസ്റ്റിലുണ്ട്. പുഷ്പ സസ്യങ്ങള്‍ക്ക് പുറമെ മണിക്കൂറുകള്‍ കഴിഞ്ഞാലും നാവില്‍ നിന്ന് മധുരം മാറാത്ത മിറക്കിള്‍ ഫ്രൂട്ട്, മില്‍ക്ക് ഫ്രൂട്ട്, പോഷക സമ്പന്നമായ ദൂരിയാന്‍, എല്ലാ കാലത്തും പൂക്കുന്ന തായ്‌ലന്‍ഡ് മാവ്, വിളഞ്ഞില്‍ ഇല്ലാത്ത ചക്ക തുടങ്ങി അത്യപൂര്‍വ ഇനം ഫലവൃക്ഷങ്ങളും പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമുണ്ട്. ഏറ്റവും മികച്ച പൂന്തോട്ട ഉപകരണങ്ങളും സസ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രത്യേക വളങ്ങളും ഫ്‌ളവര്‍ ഫെസ്റ്റില്‍ ലഭ്യമാണ്.
15ന് പുഷ്പ രാജകുമാരിയെയും പുഷ്പരാജകുമാരനെയും തിരഞ്ഞെടുക്കും.
ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തിലെ വിജയികള്‍ക്ക് 5000 രൂപ വീതമാണ് സമ്മാനം. മൂന്നു വയസിനും ആറു വയസിനുമിടയിലുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ശനിയാഴ്ച വൈകീട്ട് പുഷ്പാലങ്കാര മത്സരം നടക്കും. ലുലു ഹൈപ്പർമാർക്കറ്റ്,ഫാഷന്‍ സ്റ്റോറും ലുലു ഇവന്റ്‌സും ചേര്‍ന്നാണ് ഫ്‌ളവര്‍ഷോ സംഘടിപ്പിക്കുന്നത്.
എല്ലാ ദിവസനും വൈകീട്ട് ആറു മുതല്‍ കലാപരിപാടികള്‍ നടക്കും. ഞായറാഴ്ച ലുലു ഫ്ളവര്‍ ഫെസ്റ്റ് സമാപിക്കും.
കൊച്ചി ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്നു കേക്ക് മുറിച്ചും ഉദ്ഘാടനം ചെയ്യുന്നു. ലുലു മാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ, ലുലു ഗ്രൂപ്പ് മിഡീയ കോ - ഒർഡിനേറ്റർ എൻ.ബി.സ്വരാജ്, ലുലു റിട്ടെയിൽ ജനറൽ മാനേജർ സുധീഷ് എന്നിവർ സമീപം
കൊച്ചി ലുലു മാളിൽ നാലു ദിവസം നീളുന്ന ഫ്‌ളവര്‍ ഫെസ്റ്റിവലിന് സിനിമ താരങ്ങളായ ടോവിനോ തോമസ്, മംമത് മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തശേഷം പുഷ്പ-ഫല- സസ്യങ്ങളാണ് പ്രദര്‍ശനത്തിനത്തിലെ റോസപൂക്കളുമായി
ഡെയ്‌ലി മലയാളം : പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്...
ഡെയ്‌ലി മലയാളം : പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്...: കൊച്ചി:പ്രാദേശിക ആവശ്യങ്ങളോടും പ്രാദേശിക സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന്ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ഇന്...
പ്രാദേശിക ആവശ്യങ്ങളോടും സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണം
കൊച്ചി:പ്രാദേശിക ആവശ്യങ്ങളോടും പ്രാദേശിക സംസ്‌കാരങ്ങളോടും സമന്വയിച്ചു വേണം നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന്ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയല്‍ ഡിസൈനേഴ്‌സ് (iiid) സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷന്‍ 2020 ഉച്ചകോടി. ഡിസൈന്‍ സ്‌കൂളുകളുടെ പഠനരീതി ആവശ്യങ്ങള്‍ മനസിലാക്കിയും സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുമാകണം. വ്യവസായവും ഡിസൈനര്‍ സഹകരണവും തടസമില്ലാത്തും കൂടുതല്‍ സംയോജിതവുമാകണം. ഡിസൈന്‍ ഇന്‍ഡസ്ട്രി കൂടുതല്‍ സാങ്കേതികമായി സജ്ജീകരിക്കേണ്ടതുണ്ട്. അതിനായി ഡിസൈന്‍ സ്‌കൂളുകള്‍ സമൂത്തിലേക്ക് ഇറങ്ങി വസ്തുതകള്‍ മനസിലാക്കി അതിനനുസൃതമായ നിര്‍മാണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സമ്മിറ്റ് വിലയിരുത്തി.
വിഷന്‍ സമ്മിറ്റ് 2020ല്‍ നീരജ്ഷാ, വിവേക് ഗുപ്ത, ജയന്തി നേതാ സലിഗന്‍ (jayanthi Neda saligan), അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ഐഐഐഡി ദേശീയ പ്രസിഡന്റ് മലയാളിയായ ജബീന്‍ സക്കറിയാസ് സ്ഥാനമേറ്റു. ഡിസൈന്‍ എന്ന പ്രക്രിയ മാറ്റത്തിനു വേണ്ടിയുള്ളതാണെന്ന് ജബീന്‍ സക്കറിയാസ് പറഞ്ഞു. ആഗോള താപനത്തിന്റെയും തൊഴില്‍രാഹിത്യത്തിന്റെയും കാലത്ത് ഉചിതമായ ഡിസൈന്‍ വേണമെന്നും അത് മാറ്റത്തിന്റെ ചാലക ശക്തിയാകുമെന്നും അവര്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയല്‍ ഡിസൈനേഴ്‌സ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിഷന്‍ സമ്മിറ്റ്2020ല്‍ നീരജ്ഷാ സംസാരിക്കുന്നു. വിവേക് ഗുപ്ത, ജയന്തി നേതാ സലിഗന്‍, അനീഷ് ബജാജ്, രവി ഹസ്ര, ചിരഞ്ജീവ് ലെങ്കാഡ്, സഞ്ജയ് അഗര്‍വാള്‍ എന്നിവര്‍ സമീപം.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയല്‍ ഡിസൈനേഴ്‌സ് സമ്മേളനത്തില്‍ പൂനെയില്‍ നിന്നുള്ളവര്‍ ശിങ്കാരമേളത്തിനൊത്ത് പുതിയ പ്രസിഡന്റ് ജബീന്‍ സക്കറിയാസിനൊപ്പം ചുവടുവയ്ക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)