2018, ജനുവരി 4, വ്യാഴാഴ്‌ച

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ 30 മിനിറ്റിനുളളില്‍ സേവനം



കൊച്ചി: എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വാഹന ഉടമകള്‍ക്കും ലൈസന്‍സ് ഉടമകള്‍ക്കും നേരിട്ട് വരുന്നവര്‍ക്കും 30 മിനിറ്റിനുളളില്‍ സേവനം നല്‍കി വരുന്നു.
ലൈസന്‍സ് സംബന്ധിച്ചും രജിസ്റ്റ്രേഷന്‍ സംബന്ധിച്ചുമുള്ള സേവനങ്ങളാണ് മുപ്പത് മിനിറ്റിനുള്ളില്‍ നല്കുന്നത്. ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, അഡ്രസ് മാറ്റുക, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഹസാഡഡ് ലൈസന്‍സ് ചേര്‍ക്കുക എന്നിവ സംബന്ധിച്ച സേവനങ്ങളും പ്രൈവറ്റ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുക, എല്ലാ വാഹനങ്ങളുടെയും ഹൈപ്പോത്തിക്കേഷന്‍ ചേര്‍ക്കല്‍, രജിസ്‌ട്രേഷന്‍ രേഖകളുടെ കോപ്പി, ഓട്ടോറിക്ഷയുടെടെയും, ടാക്‌സി വാഹനങ്ങളുടെയും പെര്‍മിറ്റ് പുതുക്കല്‍, ഉടമസ്ഥന്റെ അഡ്രസ് മാറ്റുക തുടങ്ങിയ സേവനങ്ങളും ഇതിലുള്‍പ്പെടുന്നു. വാഹന ഉടമകള്‍ ഈ സര്‍വ്വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എറണാകുളം ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു