2017, മാർച്ച് 17, വെള്ളിയാഴ്‌ച

കര്‍ഷകരെ സംരംഭകരാക്കുവാനുള്ള പദ്ധതി പി.സി.തോമസ്‌ പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു



കൊച്ചി:
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും രാജ്യത്തിനു വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയുന്ന പദ്ധതി കേരള കോണ്‍ഗ്രസ്‌ ചെയര്‍ാനും എന്‍ഡിഎ ദേശീയ കമ്മീറ്റി അംഗവുമായ പി.സി. തോമസ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ സമര്‍പ്പിച്ചു. കര്‍ഷകനെ എങ്ങനെ സംരംഭകനാക്കാം എന്നു പ്രതിപാദിക്കുന്ന പദ്ധതി സ്വീകരിച്ച പ്രധാനമന്ത്രി കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കുമെന്നും അറിയിച്ചു കേന്ദ്രസര്‍ക്കാരിന്റെ നിലവിലുള്ള അഗ്രോ ഇന്‍ഡസ്‌ട്രീയല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ എന്ന പേരില്‍ വ്യവസായങ്ങള്‍ക്കായി നിലവിലുള്ള ഒരു ദേശീയ കൗണ്‍സിലിന്റെ മാതൃകയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കുകയാണ്‌ ലക്ഷ്യം.. എല്ലാ കാര്‍ഷിക വിഭവങ്ങളും മൂല്യവര്‍ധിത രൂപത്തിലാക്കാന്‍ ഇതിലൂടെ കഴിയുമെന്നും പി.സി തോമസ്‌ പറഞ്ഞു.
വയനാട്ടില്‍ തെറ്റായ കാരണങ്ങള്‍ കാണിച്ച്ര്‌ കര്‍ഷകരായ കാഞ്ഞിരത്തിങ്കല്‍ ജോര്‍ജ്‌,ജോസ്‌ എന്നിവരുടെ കുടുംബത്തിനെ ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ചു നടത്തുന്ന സമരം 570 ാം ദിവസം പിന്നിട്ട വിവരം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും പി.സി.തോമസ്‌ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന വൈസ്‌ ചെയര്‍മാന്‍ അഹമ്മദ്‌ തോട്ടത്തില്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജെ.ബാബു, മാനുവല്‍ കാപ്പന്‍, ജില്ലാ പ്രസിഡന്റ്‌ സജി തുരുത്തിക്കുന്നേല്‍, കാര്‍ഷിക പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ജോസ്‌ ഫ്രാന്‍സിസ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 



- കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും രാജ്യത്തിനു വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനും കഴിയുന്ന പദ്ധതി കേരള കോണ്‍ഗ്രസ്‌ ചെയര്‍ാനും എന്‍ഡിഎ ദേശീയ കമ്മീറ്റി അംഗവുമായ പി.സി. തോമസ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിക്കുന്നു. 

2017, മാർച്ച് 13, തിങ്കളാഴ്‌ച

മിഷേലിന്റെ മരണം ഒരാളെ പോലീസ്‌ ചോദ്യം ചെയ്യുന്നു



കൊച്ചി
സിഎ വിദ്യര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഇന്നലെ പോലീസ്‌ ഒരാളെ ചോദ്യം ചെയ്‌തു. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്‌തിരുന്ന യുവാവിനെയാണ്‌ പോലീസ്‌ ചോദ്യം ചെയ്‌തത്‌. പോലീസ്‌ സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇതില്‍ ഒരാളെ വിട്ടയച്ചു. ചെന്നൈയില്‍ ജോലി ചെയ്യുന്ന യുവാവിനെയാണ്‌ പോലീസ്‌ ചോദ്യം ചെയ്യുന്നത്‌. 
മിഷേലും ഈ യുവാവും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായി പോലീസിനു വ്യക്തമായിട്ടുണ്ട്‌. നിരന്തരം യുവാവ്‌ പെണ്‍കുട്ടിയെ ഫോണ്‍വിളിക്കുകയും സന്ദേശങ്ങള്‍ കൈമാരുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടിയെ കാണാതായ ദിവസം നിരവധി തവണ ഇയാള്‍ ഫോണില്‍ വിളിച്ചിട്ടുണ്ട്‌. വാട്ട്‌സ്‌ആപ്പിലൂടെ നിരവധി സന്ദേശങ്ങളും കൈമാറിയട്ടുണ്ട്‌. ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന ഫോണും രണ്ട്‌ സിം കാര്‍ഡുകളും പോലീസ്‌ പരിശോധിച്ചെങ്കിലും യാതൊരു സന്ദേശവും കണ്ടെത്താനായില്ല.സന്ദേശങ്ങളെല്ലാം ഇതിനകം നീക്കം ചെയ്‌തതായി കരുതുന്നു. യുവാവിന്റെ ബന്ധുക്കളെയും പോലീസ്‌ വിളിച്ചുവരുത്തിയട്ടുണ്ട്‌. നിലവില്‍ അസ്വഭാവിക മരണത്തിനു മാത്രമാണ്‌ പോലീസ്‌ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്‌. 
മിഷേലിന്റെ മരണത്തിലെ ദൂരൂഹത നീക്കം ചെയ്യണമെന്നും അന്വേഷണത്തിലെ പോലീസ്‌ അനാസ്ഥയില്‍ പ്രതിഷേധിച്ചും ഇന്ന്‌ പിറവത്ത്‌ കടകള്‍ അടച്ചിട്ട്‌ ഹര്‍ത്താല്‍ ആചരിക്കും. പിറവം നഗരസഭ പരിധിയില്‍ ഇന്ന്‌ രാവിലെ ആറ്‌ വരെയാണ്‌ ഹര്‍ത്താല്‍. ബുധനാഴ്‌ച സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിട്ട്‌ കാണാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്‌.
മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ടു പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴചയില്‍ പ്രതിഷേധിച്ച്‌ ഇന്നലെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. പോലീസ്‌ സുഭാഷ്‌ പാര്‍ക്കിനു സമീപം മാര്‍ച്ച്‌ തടഞ്ഞു. 
പോലീസ്‌ അന്വേഷണത്തില്‍ വീഴ്‌ചയുണ്ടായി എന്ന്‌ മിഷേലിന്റെ വീട്ടില്‍ എത്തിയ എം.പി.സുരേഷ്‌ ഗോപി കുറ്റപ്പെടുത്തി. കാണാതായി എന്ന പരാതിയെ തുടര്‍ന്നു പോലീസ്‌ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ മിഷേല്‍ മരിക്കുകയില്ലായിരുന്നുവെന്നാണ്‌ ബന്ധുക്കളുടെ നിലപാട്‌. 

പോലീസിനെതിരെ ആരോപണവുമായി മരിച്ച സിഎ വിദ്യര്‍ഥിനി മിഷേല്‍ ഷാജിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പോലീസ്‌ അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചുവെന്നാണ്‌ മിഷേലിന്റെ കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ ദുരൂഹ മരണം പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട്‌ പിറവത്ത്‌ വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ പങ്കെടുക്കവെ മിഷേലിന്റെ പിതാവ്‌ ഷാജി വര്‍ഗീസാണ്‌ ഇക്കാര്യം പറഞ്ഞത്‌.
മിഷേലിന്റെ ദുരൂഹ മരണം െ്രെകംബ്രാഞ്ച്‌ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സഭയെ അറിയിച്ചിരുന്നു. അനൂപ്‌ ജേക്കബ്‌ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി നല്‍കവെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. വീഴ്‌ച വരുത്തിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
മാര്‍ച്ച്‌ ആറിനാണ്‌ മിഷേലിനെ കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നാണ്‌ പോലീസ്‌ നിഗമനം. എന്നാല്‍ കൊലപാതകമാണെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌.

കൊച്ചി മെട്രോ ആദ്യഘട്ട ഉദ്‌ഘാടനം ഏപ്രിലില്‍ ,അനിശ്ചിതത്വം നീങ്ങി


കൊച്ചി: മെട്രോയുടെ ആദ്യഘട്ട ഉദ്‌ഘാടനം അടുത്തമാസം നടത്തുമെന്ന്‌ ഇ ശ്രീധരന്‍.
ആദ്യ സര്‍വീസ്‌ ആലുവമുതല്‍ പാലാരിവട്ടം വരെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ - പാലാരിവട്ടം ഉദ്‌ഘാടനത്തിന്‌ സര്‍ക്കാര്‍ സമ്മതം അറിയിച്ചു. ആലുവ മുതല്‍ മഹാരാജാസ്‌ വരെ വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌.
റെയില്‍വേ സുരക്ഷാ കമ്മീഷന്റെ അംഗീകാരം ലഭിച്ചശേഷം ഉദ്‌ഘാടന തീയതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഇതോടെ കൊച്ചി മെട്രോയുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ടു നിലനിന്നരുന്ന അനിശ്ചിതത്വം നീങ്ങി. ആലുവ മുതല്‍ മഹാരാജാസ്‌ കോളേജ്‌ ഗ്രൗണ്ട്‌ വരെ വേണമെന്നായിരുന്നു നേരത്തെ സര്‍ക്കാരിന്റെ നിലപാട്‌. ആലുവ മുതല്‍ പേട്ടവരെ നിശ്ചയിച്ച കൊച്ചി മെട്രോയുടെ പണികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ സര്‍ക്കാര്‍ ഉത്‌കണ്‌ഠ അറിയിച്ചിരുന്നു. കൊച്ചി മെട്രോയുടെ സ്‌റ്റേഷനുകളില്‍ ഒന്നുപോലും ഇതുവരെ പണി പൂര്‍ത്തിയാക്കാനായിട്ടില്ലെന്നതും സര്‍്‌ക്കാരിന്റെ അതൃപ്‌തിക്കു കാരണമായി.
റെയില്‍വേ സുരക്ഷ കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ ആയിരിക്കും ആലുവ-പാലാരിവട്ടം കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്‌ഘാടന തീയതി പ്രഖ്യാപിക്കുക. 
മാര്‍ച്ച്‌ 31നകം പാലാരിവട്ടം വരെയുള്ള പണികള്‍ എല്ലാം കഴിയുമെന്നാണ്‌ ഇ. ശ്രീധരന്‍ ഇന്നലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ധരിപ്പിച്ചത്‌. ഏപ്രില്‍ ആദ്യവാരം റെയില്‍വെ സുരക്ഷാ വിഭാഗം കമ്മീഷണര്‍ പരിശോധനയ്‌ക്കു വേണ്ടി എത്തും. അതിനുശേഷം ആയിരിക്കം ഉദ്‌ഘാടനം,
രാജ്യത്തെ എല്ലാ മെട്രോ റെയില്‍ സര്‍വീസുകളും തുടങ്ങുമ്പോള്‍ ആദ്യം എട്ട്‌ ഒന്‍പത്‌ കിലോമീറ്റര്‍ മാത്രമായിരിക്കും പൂര്‍ത്തിയാകുക. എന്നാല്‍ കൊച്ചിയില്‍ ആണ്‌ ഏറ്റവും കൂടുതല്‍ ദൂരം ആദ്യഘട്ടത്തില്‍ പണി പൂര്‍ത്തിയായിട്ടുള്ളത്‌. പാലാരിവട്ടം വരെ 13 കിലോമീറ്റര്‍ ദൂരം പണികള്‍ പൂര്‍ത്തിയായെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
തിരുവനനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍സി പ്രതിനിധികളുമായി നടന്ന ചര്‍ച്ചയ്‌ക്കു ശേഷം ഇ.ശ്രീധരന്‍ വാര്‍ത്താ ലേഖകരുമായി ഉദ്‌ഘാടന തീയതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചു.ആലുവ മുതല്‍ മഹാരാജാസ്‌ വരെ ആദ്യ ഘട്ടം പണി പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമെ ഉദ്‌ഘാടനം നടത്തിയാല്‍ മതിയെന്ന കടുംപിടുത്തം എടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ്‌ ഇ.ശ്രീധരന്റെ നിലപാടുമായി യോജിച്ചു. 
റെയില്‍വെ സുരക്ഷാവിഭാഗത്തിന്റെ പച്ചക്കൊടി ലഭിച്ചതിനു ശേഷം കേന്ദ്രമന്ത്രിമാരുടെ സമയം കൂടി പരിഗണിച്ചതിനുശേഷമായിരിക്കും ഉദ്‌ഘാടന തീയതി പ്രഖ്യാപിക്കുക. അടുത്ത മാസം പകുതിയോടെ ഉദ്‌ഘാടനം നിര്‍വഹിക്കാനാകുമെന്നാണ്‌ കരുതുന്നത്‌. 
സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും ഉദ്‌ഘാടന തീയതി പ്രഖ്യയാപിക്കുക. അടുത്ത ഘട്ടം മഹാരാജാസ്‌ വരെ അടുത്ത നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന്‌ ഇ.ശ്രീധരന്‍ മുഖ്യമന്ത്രിക്കു ഉറപ്പ്‌ നല്‍കി. കൊച്ചിയില്‍ ഏറ്റവും വേഗത്തില്‍ മെട്രോ റെയില്‍ പണി പൂര്‍ത്തിയാക്കാനായിട്ടുണ്ടെന്നും ഇ.ശ്രീധരന്‍ അവകാശപ്പെട്ടു. 
എന്തായാലും കൊച്ചി മെട്രോ ഓടിത്തുടങ്ങുമ്പോള്‍ നിലവില്‍ പദ്ധതി വിജയകരമാകുമോ എന്ന കാര്യം വ്യക്തമാകും.. ബാംഗ്ലൂര്‍ മെട്രോ ആദ്യം ഓടിത്തുടങ്ങുമ്പോള്‍ ഒന്‍പത്‌ കിലോമീറ്റര്‍ ആയിരുന്നു ദൈര്‍ഘ്യം..അതിനുശേഷം ഘട്ടംഘട്ടമായിട്ടായിരുന്നു ബാക്കി പണികള്‍ പൂര്‍ത്തിയാക്കാനായത്‌്‌. ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോയുടെ പണികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നുണ്ട്‌. ഇടപ്പള്ളിവരെയുള്ള ഭാഗത്ത്‌ ട്രയല്‍ റണ്‍ പൂര്‍ത്തീകരിച്ച്‌ ട്രാക്കുകള്‍ ഗതാഗതത്തിനു അനുയോജ്യമായ രീതിയില്‍ ആണെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. ഇനി റെയില്‍വേ സേഫ്‌റ്റി കമ്മീഷണറുടെ പരിശോധനയാണ്‌ പൂര്‍ത്തീകരിക്കേണ്ടത്‌ 
എന്നാല്‍ ആദ്യം ഇ.ശ്രീധരന്‍ നിശ്ചയിച്ച തീയതി അനുസരിച്ച്‌ ആലുവ മുതല്‍ പേട്ടവരെയുള്ള മെട്രോ റെയില്‍ കഴിഞ്ഞ വര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യേണ്ടതായിരുന്നു. ഇപ്പോഴും വൈറ്റില മുതല്‍ പേട്ടവരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കല്‍ പാതി വഴിയിലാണ്‌. 


സ്വമനസിനെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാലേ ബിസിനസില്‍ വിജയിക്കാനാവൂ: സദ്‌ഗുരു

കൊച്ചിയില്‍ കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്‍ വാര്‍ഷിക ദേശീയ കണ്‍വെന്‍ഷന്‍ ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും മാനേജ്‌മെന്റ്‌ വിദഗ്‌ധനുമായ പദ്‌മവിഭൂഷണ്‍ സദ്‌ഗുരു ജഗ്ഗി വാസുദേവ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ആര്‍. മാധവ്‌ ചന്ദ്രന്‍, ടി.എന്‍. മനോഹരന്‍, മാത്യു ഉറുമ്പത്ത്‌, വിവേക്‌ കൃഷ്‌ണ ഗോവിന്ദ്‌ എന്നിവര്‍ സമീപം.



  1. കൊച്ചി: ബിസിനസ്‌ രംഗത്തു നേടുന്ന വിജയമാണ്‌ ഒരു രാജ്യത്തിന്റെ യഥാര്‍ഥ വിജയമെന്ന്‌ പ്രമുഖ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍ പദ്‌മവിഭൂഷണ്‍ സദ്‌ഗുരു ജഗ്ഗി വാസുദേവ്‌. സൈനികമോ രാഷ്ട്രീയമോ ആയ വിജയമല്ല രാജ്യത്തിന്റെ വിജയം കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്റെ ദേശീയ മാനേജ്‌മെന്റ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  2. കൃത്യമായി ആസൂത്രണം ചെയ്‌തു നടപ്പാക്കുന്ന ബിസിനസുകള്‍ക്കേ വിജയം വരിക്കാന്‍ കഴിയൂ. ബിസിനസില്‍ പല മേഖലകളെ മാനേജ്‌ ചെയ്യേണ്ടതുണ്ട്‌. മാനവവിഭവശേഷിയും മറ്റു സംവിധാനങ്ങളുമെല്ലാം ഇതില്‍പ്പെടും. ആയിരം പേരെ മാനേജ്‌ ചെയ്യുക എന്നതിനര്‍ഥം ആയിരം മനസുകളെ മാനേജ്‌ ചെയ്യുക എന്നതാണ്‌. അതിന്‌ ആദ്യം സ്വന്തം മനസിനെ ആസൂത്രണം ചെയ്യേണ്ടതുണ്ട്‌. അതു സാധിച്ചില്ലെങ്കില്‍ ഒരു വലിയ ബിസിനസ്‌ നടത്തിക്കൊണ്ടുപോകാനാവില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
  3. എണ്ണമറ്റ ബുദ്ധിജീവികളുള്ള രാജ്യമാണു നമ്മുടേത്‌. എന്നാല്‍ അവരെ കൃത്യമായി മാനേജ്‌ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണു പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. കനറ ബാങ്ക്‌ ചെയര്‍മാനും ഐസിഎഐ മുന്‍ പ്രസിഡന്റുമായ ടി.എന്‍. മനോഹരന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. ഒരു രൂപയും ഒരു ഡോളറും തുല്യമാകുന്ന കാലമാണു തന്റെ സ്വപ്‌നമെന്ന്‌ അദ്ദേഹം പറഞ്ഞു. 
  4. അമേരിക്കക്കാര്‍ ഇന്ത്യന്‍ വിസയ്‌ക്കു വേണ്ടി നമ്മുടെ എംബസികള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കാലം വരണം. യുവാക്കളുടെ ഇന്ത്യയാണിത്‌. സാമ്പത്തികരംഗത്തു മുന്നേറുന്ന രാജ്യമാണിത്‌. എന്നാല്‍ നൈപുണ്യരംഗത്തും ആരോഗ്യരംഗത്തുമെല്ലാം പിന്നിലാണ്‌ എന്നതാണു വലിയ വെല്ലുവിളി. ബിസിനസ്‌ ചെയ്യാന്‍ ഇവിടെ അത്ര എളുപ്പമവുമല്ല. നോട്ട്‌ അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ അല്‍പ്പം മന്ദത ഉണ്ടാക്കിയെങ്കിലും ആ സാഹചര്യം മറികടക്കാനായെന്നു മനോഹരന്‍ ചൂണ്ടിക്കാട്ടി.
  5. .



കേരളത്തിലെ ആദ്യ 3 ഡി മോഡല്‍ ഇടുപ്പ്‌ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ വിപിഎസ്‌ ലേക്ക്‌ഷോറില്‍




കൊച്ചി: ഇടുപ്പിന്റെ ത്രിമാന മാതൃക ഉപയോഗിച്ചുള്ള ആദ്യ ഇടുപ്പ്‌ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ കൊച്ചിയിലെ വിപിഎസ്‌ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നടന്നു. 2014ലുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ ഇടുപ്പുവേദനയ്‌ക്ക്‌ ചികിത്സ തേടിയെത്തിയ കോട്ടയം സ്വദേശിനിയായ വീട്ടമ്മ പെണ്ണമ്മ മണിയ്‌ക്കാണ്‌ (60) കേരളത്തിലെ ആദ്യ 3 ഡി മോഡല്‍ ഇടുപ്പ്‌ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ ആശ്വാസമായത്‌.

ഇടുപ്പ്‌ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയില്‍ പ്രാവീണ്യം നേടിയ ഡോ. ബിപിന്‍ തെരുവിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കിയത്‌. രോഗിയുടെ ഒടിഞ്ഞ ഇടുപ്പിന്റെ സിടി സ്‌കാനുകള്‍ സവിശേഷ സോഫ്‌റ്റ്‌വെയറിലൂടെ വിശകലനം ചെയ്‌താണ്‌ 3 ഡി പ്രിന്റര്‍ ഉപയോഗിച്ച്‌ പ്രിന്റ്‌ ചെയ്യുന്നത്‌. വലിപ്പത്തിലും വിശദാംശങ്ങളിലും രോഗിയുടെ ഇടുപ്പിന്റെ കൃത്യമായ കോപ്പിയാണ്‌ 18 മണിക്കൂറെടുക്കുന്ന 3 ഡി പ്രിന്റിംഗിലൂടെ പുറത്തു വന്നത്‌. ആദ്യം ഒരു പരീക്ഷണ ശസ്‌ത്രക്രിയയിലൂടെ പ്രിന്റ്‌ ചെയ്‌തെടുത്ത ഇടുപ്പിന്റെ കൃത്യത ഉറപ്പുവരുത്തിയ ശേഷമാണ്‌ പിന്നീട്‌ യഥാര്‍ത്ഥ ശസ്‌ത്രക്രിയ നടത്തിയത്‌. 

നാലു മണിക്കൂറെടുത്ത യഥാര്‍ത്ഥ ശസ്‌ത്രക്രിയ ചെയ്‌ത അതേദിവസം തന്നെ രോഗിയ്‌ക്ക്‌ നടക്കാനായി. സങ്കീര്‍ണമായ കേസുകളില്‍ അവിശ്വനീയമായ കൃത്യത ഉറപ്പുവരുത്തുന്നതിനാല്‍ ഈ പുതുരീതി ഈ രംഗത്ത്‌ വിപ്ലവകരമാണെന്ന്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോ. ബിപിന്‍ തെരുവില്‍ പറഞ്ഞു. `3 ഡി പ്രിന്റഡ്‌ ഇടുപ്പ്‌ ഉപയോഗിച്ചുള്ള ഇടുപ്പ്‌ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയില്‍ കാലേക്കൂട്ടി ആസൂത്രണം ചെയ്യാനും പരീക്ഷിക്കാനും സമയം ലഭിക്കാനും രോഗശമനം നേരത്തേയാക്കാനും രക്ത നഷ്ടം പരമാവധി കുറയ്‌ക്കാനും സാധിക്കുന്നു,` അദ്ദേഹം പറഞ്ഞു. താരതമ്യേന ചെലവുകുറഞ്ഞ രീതിയാണ്‌ ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗികളുടെ ശരീരശാസ്‌ത്രം കൃത്യമായി മനസ്സിലാക്കി ചികിത്സ ലഭ്യമാക്കുന്നുവെന്നതിനാല്‍ 3 ഡി പ്രിന്റിംഗ്‌ ഉപയോഗിച്ചുള്ള ശസ്‌ത്രക്രിയകള്‍ ഈ രംഗത്ത്‌ അതിശയകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന്‌ വിപിഎസ്‌ ലേക്ക്‌ഷോര്‍ ഓര്‍ത്തോപിഡിക്‌സ്‌ വിഭാഗം തലവന്‍ ഡോ. ജേക്കബ്‌ വര്‍ഗീസ്‌ ചൂണ്ടിക്കാണിച്ചു. 

ഡോ. മഹേഷ്‌ കെ. സോഫ്‌റ്റ്‌വെയര്‍ ഒപ്‌റ്റിമൈസേഷനും 3 ഡി പ്രിന്റിംഗിനും നേതൃത്വം നല്‍കി. ഡോ. ജോണ്‍ ഫേണ്‍സും സംഘത്തിന്റെ ഭാഗമായിരുന്നു. 

2017, മാർച്ച് 11, ശനിയാഴ്‌ച

ആള്‍ദൈവ പരാമര്‍ശം: സ്വാമി പൂര്‍ണാമൃതാനന്ദപുരി വടികൊടുത്ത്‌ പിണറായിയുടെ അടിവാങ്ങി








കൊച്ചി
മാതാ അമൃതാനന്ദമയിയെ ആള്‍ദൈവം എന്നുവിശേഷിപ്പിക്കുന്നതിനെതിരായി സ്വാമി പൂര്‍ണാമൃതാനന്ദമയി നടത്തിയ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്റെ തിരിച്ചടിക്കു കാരണമായി. 
ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ ഇന്നലെ നടന്ന അതിസൂഷ്‌മ റേഡിയേഷന്‍ തെറാപ്പിയുടെ ഉദ്‌ഘാടനത്തിനിടെ ആമുഖ പ്രഭാഷണത്തില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദമയി അമൃതാനന്ദമയിയെ ചിലര്‍ ആള്‍ദൈവം എന്നുവിളിച്ചു ആക്ഷേപിക്കുന്നതായി പരാമര്‍ശിച്ചത്‌. എല്ലാ മനുഷ്യരിലും ദൈവാംശം ഉണ്ടെന്നും തീരെ താഴെത്തട്ടില്‍ നിന്നും വന്ന അമൃതാനന്ദമയിയുടെ മഹത്വങ്ങളും എല്ലാം സ്വാമി പൂര്‍ണാമൃതാനന്ദമയി ഭക്കിരൂപേണ വിശദീകരിച്ചു. 
പിണറായി ഇതിനോട്‌ പ്രതീകരിക്കില്ലെന്നായിരുന്നു സ്വാമിയുടെ ധാരണ. എന്നാല്‍ ഇതെല്ലാം വിശദമായി കേട്ടിരുന്ന പിണറായി വിജയന്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ആദ്യം തന്നെ തിരിച്ചടിച്ചു.
്‌സ്വാമിയുടെ പരാമര്‍ശത്തോട്‌ വ്യക്തമായ അഭിപ്രായങ്ങളുള്ള ആളാണ്‌ താനെന്നും ഈ വേദി ്‌അതിനുവേണ്ടി പൂര്‍ണമായും താന്‍ ഉപയോഗിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു പിണറായിയുടെ തുടക്കം. സാധാരണ നിലയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ നമ്മുടെ സ്വപ്‌നങ്ങളുടെ അപ്പുറത്തേക്ക്‌ ഉയരുന്നത്‌ നാം കാണുന്ന കാഴ്‌ചയാണ്‌.അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക്‌ ഇപ്പോള്‍ പോകുന്നില്ലെന്നും പിണറായി ആദ്യ അമ്പ്‌ എയ്‌തു.
ആള്‍ ദൈവം എന്ന പരാമര്‍ശം വരാന്‍ ഇടയായത്‌്‌ മാര്‍ക്കറ്റ്‌ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണെന്നും പിണരായി വിശദീകരിച്ചു. ഇത്തരം കഴിവുകള്‍ ലഭിച്ചവര്‍ അത്‌ മാര്‍ക്കറ്റ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്‌. അതിനായി അവരുടേതായ പ്രത്യേക രീതികള്‍ അവര്‍ ആര്‍ജ്ജിച്ചിട്ടുള്ളതാണ്‌. ഇതെല്ലാം ഈ വേദി ഉപയോഗിച്ചു താന്‍ പരാമര്‍ശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു
നമ്മുടെ നാട്ടില്‍ ആതുരാലയങ്ങള്‍ നടത്തുന്നതില്‍ വ്യത്യസ്ഥതകള്‍ ഉണ്ടെന്നു കാണാനാകും. അമൃതാന്ദമയി ആശുപത്രിയെ പുട്ടപ്പര്‍ത്തിയിലെ സത്യസായി ബാബയുടെ പേരിലുള്ള ആശുപത്രിയുമായി താരതമ്യം ചെയ്‌ത പിണറായി സത്യാസായി ബാബ സ്ഥാപിച്ച ആശുപത്രയിില്‍ പൂര്‍ണമായും ചികിത്സ സൗജന്യമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്നാല്‍ അദ്ദേഹത്തെ മാതാ അമൃതാന്ദമയിയെക്കാണുന്നതുപോലെ അല്ല കാണുന്നതെന്നും ലോക പ്രശസ്‌തരായ ഡോക്ടര്‍മാര്‍ അവിടെ എത്തി താമസിച്ചു രോഗികളെ സൗജന്യമായി ചികിത്സിച്ചു മടങ്ങിപ്പോകുന്നു.എന്നാല്‍ അവിടെ ചികിത്സയ്‌ക്കു കാശ്‌ വാങ്ങുന്നില്ല.എന്നാല്‍ ഇവിടെ അങ്ങനെ അല്ല. ചികിത്സയ്‌ക്ക്‌ കാശ്‌ ഈടാക്കുന്നുണ്ട്‌. ചിലര്‍ക്ക്‌ സൗജന്യനിരിക്കിലും ചികിത്സ നല്‍കുന്നു.
ആശുപത്രികള്‍ രോഗികളോട്‌ വാങ്ങുന്ന ചാര്‍ജ്‌ എത്രയാണെന്നു പുതിയ സ്ഥാനത്ത്‌ എത്തിയശേഷം താന്‍ മനസിലാക്കുന്നുണ്ടെന്നും അതിലേക്കു കൂടുതലായി കടക്കുന്നില്ലെന്നും പിണറായി അടിവരയിട്ടു പറഞ്ഞു.
സദസില്‍ സന്നിഹിതരായിരുന്ന മേയര്‍ സൗമിനി ജെയിന്‍ , കെ.വി.തോമസ്‌ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ ,,സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവ്‌ എന്നിവര്‍ സ്വാമിയുടെ ആള്‍ദൈവ പരാമര്‍ശവും പിണറായിയുടെ തിരിച്ചടിയും നന്നായി ആസ്വദിച്ചു.



ക്യാപ്‌ഷന്‍--മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ ഇന്നലെ നടന്ന അതിസൂഷ്‌മ റേഡിയേഷന്‍ തെറാപ്പിയുടെ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുന്നു.


2017, മാർച്ച് 2, വ്യാഴാഴ്‌ച

ഗ്യാസ്‌ട്രോഎന്‍ട്രോളജി സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 4,5 തീയതികളില്‍




കൊച്ചി: മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം കൊച്ചിന്‍ ഗട്ട്‌ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്‌റ്ററിന്റെ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 4,5 തീയതികളില്‍ നടക്കും. ഐഎംഎ ഹാളില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഔപചാരിക ഉദ്‌ഘാടനം മാര്‍ച്ച്‌ 4 വൈകിട്ട്‌ 6 ന്‌ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ ഡോ. രമേഷ്‌ നിര്‍വ്വഹിക്കും. ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഗ്യാസ്‌ട്രോഎന്‍ട്രോളജി പ്രസിഡന്റ്‌ പത്മശ്രീ ഡോ. ടി.എസ്‌. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരിക്കും. ഈ സമ്മേളനത്തില്‍ മുതിര്‍ന്ന അധ്യാപകര്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുരുപ്രണാമമര്‍പ്പിക്കും. കേരളത്തിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി മേഖലയ്‌ക്ക്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക്‌ പ്രൊഫ. വി. ബാലകൃഷ്‌ണന്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നല്‍കും.

രണ്ട്‌ ദിവസമായി നടക്കുന്ന സിഎംഇയില്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഓങ്കോളജി കരള്‍, പിത്താശയം, ചെറുകുടല്‍,വന്‍കുടല്‍, ആമാശയം, തുടങ്ങി ഉദരസംബന്ധമായ കാന്‍സര്‍ കണ്ടുപിടിക്കുക, പ്രതിരോധിക്കുക, ചികിത്സിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും സെമിനാറുകളും നടക്കും. മുന്‍കരുതലുകള്‍ മുതല്‍ രോഗശമനം വരെയുള്ള വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. യുവ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്‌റ്റുകള്‍ക്കായി ആധുനിക എന്‍ഡോസ്‌കോപ്പി നടപടികള്‍ വീഡിയോയിലൂടെ അവതരിപ്പിക്കും. ഇആര്‍സിപി പരിശോധനയ്‌ക്കുള്ള പരിശീലനം, എന്‍ഡോസ്‌കോപ്പിക്‌ ടെക്‌നീഷ്യ�ാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നഴ്‌സുമാര്‍ക്കുമായി പുതിയ ഉപകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനരീതികളെക്കുറിച്ചുമുള്ള പരിശീലനവും ഇതോടൊപ്പം നടക്കും. നൂറോളം ഫാക്കല്‍റ്റി അംഗങ്ങള്‍ ക്ലാസെടുക്കും. നിരവധി പ്രബന്ധങ്ങളും അവതരിപ്പിക്കും. മുന്നൂറോളം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 

ജിഐ എന്‍ഡോസ്‌കോപ്പിയിലെ നൂതന സാങ്കേതികവിദ്യകളില്‍ ഇന്ത്യന്‍ സംഭാവന എന്ന വിഷയത്തെക്കുറിച്ച്‌ ഐഎസ്‌ജി ദേശീയ പ്രസിഡന്റ്‌ പത്മശ്രീ ഡോ. ടി.എസ്‌ ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും. സില്‍വര്‍ ജൂബിലി സുവനീര്‍ സൈനര്‍ജിയുടെ പ്രകാശനം ഐ.എസ്‌.ജി ദേശീയ പ്രസിഡന്റ്‌ (ഇലക്ട്‌) ഡോ.നരേഷ്‌ ഭട്ട്‌ നിര്‍വ്വഹിക്കും. മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍ ഡയറക്ടര്‍ പി.വി. ആന്റണി ആശംസകള്‍ അര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്‌റ്ററിന്റെ പ്രസിഡന്റും ഓര്‍ഗനൈസിംഗ്‌ ചെയര്‍മാനുമായ ഡോ. സുനില്‍ കെ മത്തായി, ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്‌റ്ററിന്റെ സെക്രട്ടറിയും, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയുമായ ഡോ. ബിനോയ്‌ സെബാസ്‌റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു. 


.

റാങ്ക് പട്ടിക റദ്ദായി


കൊച്ചി: ജില്ലയില്‍ ഗവ:ആയുര്‍വേദ കോളേജ് വകുപ്പില്‍ നഴ്‌സ് ഗ്രേഡ്-രണ്ട് (ആയുര്‍വേദം) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 216/2010) 2012 മെയ് ഏഴ് തീയതില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക പരമാവധി കാലാവധിയായ നാലര വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2016 നവംബര്‍ ഏഴു മുതല്‍ റദ്ദായതായി ജില്ല പി.എസ്.സി ഓഫീസര്‍ അറിയിച്ചു. 

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നാലിന്
കൊച്ചി: കാക്കനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് നാലിന് അഭിമുഖം നടത്തും. യോഗ്യത ബി.സി.എ, ബിടെക്(സി.എസ്, ഐ.റ്റി) എം.സി.എ. പ്രായം 18-35. താത്പര്യമുളളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം മാര്‍ച്ച് നാലിന് രാവിലെ 10.30-ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ല എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422452/2427494

വൈറ്റിലയിൽ ഫ്ളൈ ഓവർ ഹൈക്കോടതി ഇടപെടണം

കൊച്ചി : വൈറ്റിലയിൽ ഫ്ളൈ ഓവർ യാഥാർത്ഥ്യമാക്കാൻ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യവുമായി വൈറ്റില സ്വദേശി ഫ്രാൻസിസ് മാഞ്ഞൂരാൻ ഹർജി നൽകി. 
ഏറെ ഗതാഗതക്കുരുക്കും തിരക്കമുള്ള വൈറ്റില ജംഗ്ഷനു ശാപമോക്ഷം ലഭിക്കാൻ ഫ്ളൈ ഓവർ അനിവാര്യമാണ്. ഇതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2016 ഫെബ്രുവരി 28 ന് ശിലാസ്ഥാപനം നടത്തിയിരുന്നു. 2017 സെപ്തംബറിൽ ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പദ്ധതി ഏറെക്കുറേ ഉപേക്ഷിച്ച മട്ടാണെന്നും അടുത്തകാലത്തൊന്നും വൈറ്റിലയിൽ ഫ്ളൈ ഓവർ നിർമാണം നടക്കില്ലെന്ന സ്ഥിതിയായെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. 
വൈറ്റിലയിൽ എവിടെയാണ് ഫ്ളൈ ഓവർ നിർമിക്കുന്നതെന്ന കാര്യത്തിൽ പോലും ഇതുവരെ തീരുമാനമായിട്ടില്ല. ഈ ഭാഗത്തെ മെട്രോ റെയിലിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ ഫ്ളൈ ഓവർ നിർമാണം പിന്നീട് നടക്കില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളും ദേശീയ പാത അതോറിറ്റിയും ഫ്ളൈ ഓവർ നിർമാണത്തെക്കുറിച്ച് പുതിയ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പത്തു കോടി രൂപ ചെലവിട്ട് ഇതിനകം തന്നെ വിവിധ ഏജൻസികളെക്കൊണ്ട് പഠനം നടത്തി തയ്യാറാക്കിയ മൂന്നു റിപ്പോർട്ടുകൾ ഇവർ സ്വീകരിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പഠനത്തിന് ഒരുങ്ങുന്നത്. വൈറ്റിലയിലെ ഫ്ളൈ ഓവർ നിർമാണത്തെക്കുറിച്ച് കൊച്ചി മെട്രോ അധികൃതർക്കും വ്യക്തതയില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ദേശീയ പാത അതോറിറ്റിയുടെയുമൊക്കെ കൂട്ടായ പ്രവർത്തനമാണ് ഫ്ളൈ ഓവർ നിർമാണത്തിനാവശ്യം. ഇതിനു പകരം പരസ്പരം പഴിചാരി ഇക്കൂട്ടർ കാലം കഴിച്ചാൽ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് നിത്യശാപമായി തുടരും. ഈ അവസ്ഥ ഒഴിവാക്കാനും വൈറ്റില ഫ്ളൈ ഓവർ നിർമാണത്തിനും ഹൈക്കോടതി നിർദ്ദേശിക്കണമെന്നാണ്  ഹർജിയിലെ ആവശ്യം. അടുത്ത ദിവസം ഹൈക്കോടതി ഹർജി പരിഗണിച്ചേക്കും. 

കായൽ തീരം കയ്യേറി നിർമിച്ച അനധികൃത നിർമാണങ്ങളെല്ലാം പൊളിച്ചു നീക്കണമെന്ന്


കൊച്ചി : ചിലവന്നൂർ കായൽ തീരം കയ്യേറി നിർമിച്ച അനധികൃത നിർമാണങ്ങളെല്ലാം പൊളിച്ചു നീക്കണമെന്ന് കേരള തീരദേശ പരിപാലന അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കൊച്ചി, മരട് നഗരസഭകളാണ് തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള അനധികൃത നിർമാണങ്ങൾക്ക് വളംവച്ചു കൊടുക്കുന്നതെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്നുണ്ട്. 
ചിലവന്നൂർ കായലിനെ തണ്ണീർത്തടമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ചെഷയർ ടാർസൻ നൽകിയ ഹർജിയിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്. 2008 മുതൽ ചിലവന്നൂർ കായൽ തീരം കയ്യേറി അനധികൃത നിർമാണം നടത്തുന്നത് അതോറിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വിദഗ്ദ്ധ സമിതി 2011 ൽ റിപ്പോർട്ടും നൽകിയിരുന്നു. അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ അപ്പാർട്ട്മെന്റുകളും വൻകിട കെട്ടിടങ്ങളും തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് നിർമിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൊച്ചി, മരട് നഗരസഭകൾ ഇത്തരം നിർമാണങ്ങൾ അംഗീകരിച്ച് നൽകുകയാണ്. ഇത്തരത്തിൽ അനധികൃത നിർമാണം അംഗീകരിച്ചു നൽകിയതിലൂടെ രണ്ട് നഗരസഭകളും തീരദേശ പരിപാലനനിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു. രണ്ടു നഗരസഭകളോടും ഇക്കാര്യത്തിൽ അതോറിറ്റി വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്ന് തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിയോട് ഇക്കാര്യം നഗരസഭകളോടു നിർദേശിക്കാൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ നൽകാനും തുടരുന്ന നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനും നിർദേശിച്ചു. എന്നാൽ ഈ നിർദേശങ്ങളൊന്നും കൊച്ചി, മരട് നഗരസഭകൾ പാലിച്ചില്ല. പിന്നീട് നഗരസഭകൾക്ക് നിർദേശം നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഇതിലൊന്നും ഫലപ്രദമായ പുരോഗതി ഉണ്ടായില്ല.
ഇതിനിടെ നിയമം ലംഘിച്ച് നിർമിച്ച ഒരു അപ്പാർട്ട്മെന്റിന്  ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ വിധിയുണ്ടായി. ഇതിനെതിരായ അപ്പീലും തള്ളി. ഇതിനെ സുപ്രീം കോടതിയിൽ ചോദ്യംചെയ്തിട്ടുണ്ട്. തീരദേശ പരിപാലന അതോറിറ്റി അതത് സമയങ്ങളിൽ ഇടപെട്ട് അനധികൃത നിർമാണങ്ങൾ തടയാൻ നിർദേശിക്കുന്നുണ്ട്. എന്നാൽ പദ്ധതി നടത്തിപ്പുകാർ സ്വന്തം നിലയിൽ നിർമാണം നടത്തുകയാണെന്നും മെമ്പർ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു

വിജിലൻസ് കേസിലെ പ്രതികൾക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് നടപടി തുടരാമെന്ന്

കൊച്ചി : മലബാർ സിമന്റ്‌സിലേക്ക് ഫ്ളൈ ആഷ് , പാക്കിംഗ് ബാഗ് എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലെ പ്രതികൾക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റപത്രം നൽകുന്നതിന് കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
മലബാർ സിമന്റ്സ് അഴിമതിക്കേസിലെ പ്രതികൾക്കെതിരെ സാമ്പത്തിക വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയാരംഭിച്ചത്. ഇതിനെതിരെ പ്രതികളായ മുംബയിലെ ഋഷി പാക്കേഴ്സ് മാനേജിംഗ് ഡയറക്ടർ ഹർഷിദ്. ബി. പട്ടേൽ, എ.ആർ.കെ വുഡ്സ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. വടിവേലു എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇത്തരം കേസുകളിൽ എൻഫോഴ്സ്മെന്റിന് നടപടിയെടുക്കാൻ 2005 നു ശേഷമാണ് അധികാരം ലഭിച്ചതെന്നും 2003 - 2004 കാലഘട്ടത്തിൽ നടന്ന ഇടപാടുകളുടെ പേരിൽ എൻഫോഴ്സ്മെന്റിന് നടപടിയെടുക്കാൻ കഴിയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കോഴിക്കോട് സബ് സോണൽ ഓഫീസിൽ ഹാജരാകാനാണ് എൻഫോഴ്സ്മെന്റ് അധികൃതർ നിർദേശിക്കുന്നതെന്നും തുടർച്ചയായി ഇങ്ങനെയെത്താൻ ബുദ്ധിമുട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇത്തരം കേസുകളിൽ ഇടപെടാൻ അനുവാദം ലഭിക്കുന്നതിനു മുമ്പാണ് സാമ്പത്തിക ഇടപാട് നടന്നതെങ്കിൽ പോലും ആ തുകയുടെ ആനുകൂല്യം നിക്ഷേപമായും മറ്റും പ്രതികൾക്ക് ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരം നടപടി സാധ്യമാണെന്നും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് നടപടി തുടരാൻ ഹൈക്കോടതി അനുവദിച്ചത് . 

ഡോ. ഹരീഷ്‌ പിള്ള എഎച്ച്‌പിഐ കേരള ചാപ്‌റ്ററിന്റെ പ്രസിഡന്റ്‌



കൊച്ചി: അസോസിയേഷന്‍ ഓഫ്‌ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്‌ (എഎച്ച്‌പിഐ) കേരള ചാപ്‌റ്ററിന്റെ പുതിയ പ്രസിഡന്റായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചിയുടെ സിഇഒയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ മേധാവിയുമായ ഡോ. ഹരീഷ്‌ പിള്ള തെരഞ്ഞെടുക്കപ്പെട്ടു. കിംസ്‌ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ എംഡിയും ചെയര്‍മാനുമായ ഡോ. എം.ഐ. ഷഹദുള്ളയായിരുന്നു ഇതുവരെ പ്രസിഡന്റ്‌.
2018-ലെ എഎച്ച്‌പിഐ ഗ്ലോബല്‍ കോണ്‍ക്ലേവിന്‌ ആതിഥ്യം വഹിക്കുന്നത്‌ എഎച്ച്‌പിഐ കേരള ചാപ്‌റ്ററാണ്‌. ഇന്ത്യയിലെങ്ങുനിന്നുമുള്ള ആരോഗ്യരംഗത്തെ ഫാക്കല്‍റ്റികളുടെ പ്രതിനിധികളും ദേശീയ, അന്താരാഷ്ട്ര രംഗത്തെ ഏറ്റവും വിദഗ്‌ധരായ ഡോക്ടര്‍മാരുമായിരിക്കും കോണ്‍ക്ലേവില്‍ പങ്കെടുക്കുക. 
സര്‍ക്കാര്‍, കാര്യനിര്‍വഹണ സമിതികള്‍, ആരോഗ്യരംഗം, ഉപയോക്തൃരംഗം എന്നിങ്ങനെയുള്ള അനുബന്ധമേഖലയില്‍നിന്നുള്ളവരുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലധികം ആശുപത്രികള്‍ എഎച്ച്‌പിഐയില്‍ അംഗങ്ങളാണ്‌. രോഗികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്‌ ആരോഗ്യസേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ ആരോഗ്യസംവിധാനങ്ങളുടെ കാര്യനിര്‍വഹണശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമാണ്‌ എഎച്ച്‌പിഐ ശ്രദ്ധയൂന്നുന്നത്‌. ആരോഗ്യസേവനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെ ബാധിക്കുന്ന കാര്യങ്ങള്‍, സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി, വൈദ്യുതി നിരക്ക്‌, നികുതി, മെഡിക്കല്‍ വിദ്യാഭ്യാസം, പിസിപിഎന്‍ഡിറ്റി നിയമം, സിഇഎ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്‌ ഉപദേശങ്ങള്‍ നല്‌കുന്നതിനും എഎച്ച്‌പിഐ ശ്രദ്ധിക്കുന്നു. 
സംസ്ഥാനത്തെ ബാധിക്കുന്ന കാര്യങ്ങളാണ്‌ കേരള ചാപ്‌റ്ററിന്റെ ചുമതലയിലുള്ളത്‌. അതേസമയം എഎച്ച്‌പിഐയുടെ കേന്ദ്രസമിതി ഏറ്റെടുക്കേണ്ട കാര്യങ്ങളേക്കുറിച്ച്‌ ആവശ്യമായ പിന്തുണ നല്‌കുന്നു. 

: മിയാന്‍മാര്‍ നാവികസേനാംഗങ്ങള്‍ കൊച്ചിയില്‍



കൊച്ചി
മിയാന്‍മാര്‍ നാവിക സേനയുടെ പ്രതിനിധികള്‍ നാല്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ കൊച്ചിയില്‍ എത്തി. ലഫ്‌റ്റന്റ്‌ കമാന്‌ഡര്‍ തുറെയ്‌ന്‍ തുന്‍, ലഫ്‌റ്റന്റ്‌ കമാന്‍ഡര്‍ കിയാവ്‌ സെയാ കോ, ലഫ്‌റ്റന്റ്‌ യി വിന്റ്‌ തുന്‍ എന്നിവരടങ്ങുന്ന ഉന്നത നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ നേവല്‍ മീറ്റിയിറോളജി, ഓഷ്യാനോഗ്രാഫി, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാനാണ്‌ എത്തിയിരിക്കുന്നത്‌. 
ദക്ഷിണനാവികസേനയുടെ കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാനത്ത്‌ പ്രവര്‍ത്തിക്കന്ന സ്‌കൂള്‍ ഓഫ്‌ നേവല്‍ ഓഷ്യാനോളജി ആന്റ്‌ മീറ്റിയറോളജി സന്ദര്‍ശിച്ചു. കാലാവസ്ഥ പ്രവചനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ്‌ സന്ദര്‍ശനം. ഫ്‌ളൈറ്റ്‌ ആന്റ്‌ ടാക്ടിക്കല്‍ സിമുലേറ്ററിലും ഹൈഡ്രോ ഗ്രാഫിക്‌ സര്‍വേ യൂണിറ്റിലും സംഘം സന്ദര്‍ശനം നടത്തി.ദക്ഷിണ നാവികസേനാ മേധാവി റിയര്‍ അഡ്‌മിറല്‍ ആര്‍.ജെ.നട്‌കര്‍ണി സംഘത്തിനെ സ്വീകരിച്ചു. കഴിഞ്ഞ നവംബറില്‍ മിയാന്‍മാര്‍ നാവിക സേനാ മേധാവി കൊച്ചി സന്ദര്‍ശിച്ചിരുന്നു. 

നമാമി ഗംഗേ പദ്ധതി: 1050 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ അംഗീകാരം



ന്യൂഡല്‍ഹി:
നമാമി ഗംഗേ പദ്ധതിയുടെ ഭാഗമായി പട്‌നയില്‍ മലിനജല സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ 1050 കോടി രൂപയുടെ പദ്ധതിക്ക്‌ ഗവണ്‍മെന്റ്‌ അംഗീകാരം നല്‍കി. രണ്ട്‌ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ള ഒരു പ്ലാന്റ്‌ പുതുക്കി പണിയുന്നതിനും രണ്ട്‌ പമ്പിങ്ങ്‌ സ്റ്റേഷനുകളും പുതിയ ഭൂഗര്‍ഭ മലിനജല ശൃംഖല സ്ഥാപിക്കുന്നതിനും ഈ പണം ഉപയോഗിക്കും. ഈ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗംഗയിലേക്ക്‌ പട്‌നയില്‍ നിന്ന്‌ സംസ്‌കരിക്കാത്ത ജലം ചെന്നെത്തുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ സാധിക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന്‌ ശുചിത്വ ഗംഗയ്‌ക്കായുള്ള ദേശീയ ദൗത്യം ഇതിന്‌ മേല്‍നോട്ടം വഹിക്കും. 100 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള പട്‌ന നഗരം ആറു മലിനജല സോണുകളായി തരംതിരിച്ചിട്ടുണ്ട്‌. 


കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം
സ്വച്ഛതാ പക്‌വാഡ ആചരിക്കും

ന്യൂഡല്‍ഹി: 
സ്വച്ഛ ഭാരത്‌ അഭിയാനെ കുറിച്ച്‌ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ബോധവത്‌ക്കരണം സൃഷ്‌ടിക്കുന്നതിന്‌ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം 2017 മാര്‍ച്ച്‌ 1 മതല്‍ 15 വരെ സ്വച്ഛതാ പക്‌വാഡ ആചരിക്കും. അങ്കനവാടി കേന്ദ്രങ്ങളുടെ വിശാല ശൃംഖലയിലൂടെ സ്വച്ഛതാ പക്‌വാഡ ആചരിക്കാന്‍ ആവശ്യപ്പെട്ട്‌ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്‌ കത്തുകളയച്ചിട്ടുണ്ട്‌. സ്വച്ഛ ഭാരതം ഉറപ്പാക്കുന്നതില്‍ സ്‌ത്രീകള്‍ക്ക്‌ നിര്‍ണ്ണായക പങ്ക്‌ വഹിക്കാനുണ്ടെന്ന്‌ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി ശ്രീമതി മനേക ഗാന്ധി പറഞ്ഞു. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ സ്വച്ഛതാ പക്‌വാഡ ആചരണത്തിന്‌ നേതൃത്വം നല്‍കും. ചിത്രങ്ങള്‍ സഹിതമുള്ള ഇതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ http://sbm.gov.in/Swachh Samiksha/index.aspx എന്ന ലിങ്കിലുള്ള മൈ ഗവണ്‍മെന്റ്‌ സ്വച്ഛത സമീക്ഷാ പോര്‍ട്ടലില്‍ നിരന്തരം അപ്‌ലോഡ്‌ ചെയ്യും. 




ഉരുക്ക്‌ ഉപഭോഗം വര്‍ദ്ധിപ്പിക്കല്‍: 
റീജ്യണല്‍ കോണ്‍ഫറന്‍സ്‌ നാളെ
ന്യൂഡല്‍ഹി: 
ഇന്ത്യയിലെ ഉരുക്ക്‌ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയെന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങളുടെ റീജ്യണല്‍ കോണ്‍ഫറന്‍സ്‌ സിക്കിമിലെ ഗാംഗ്‌ടോക്കില്‍ കേന്ദ്ര മന്ത്രി ബീരേന്ദര്‍ സിങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. ഇത്തരത്തില്‍ നടത്താനുദ്ദേശിക്കുന്ന നാല്‌ റീജ്യണല്‍ കോണ്‍ഫറന്‍സുകളില്‍ ആദ്യത്തേതാണ്‌ നാളെ സിക്കിമില്‍ നടക്കുന്നത്‌. ഉരുക്കിന്റെ നൂതനരീതിയിലുള്ള ഉപഭോഗത്തിന്‌ ഇന്ത്യ നേതൃത്വം നല്‍കണമെന്ന്‌ പരിപാടിയെക്കുറിച്ച്‌ വിശദീകരിക്കവേ ബീരേന്ദര്‍ സിങ്ങ്‌ പറഞ്ഞു. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളിലെ വിദഗ്‌ധര്‍ നാളെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.




അസംസ്‌കൃത എണ്ണവില കുറഞ്ഞു
ന്യൂഡല്‍ഹി: 
അസംസ്‌കൃത എണ്ണയുടെ ഇന്ത്യയ്‌ക്കു ബാധകമായ അന്താരാഷ്‌ട്ര വില 2017 ഫെബ്രുവരി 28-ന്‌ ബാരലിന്‌ 54.85 ഡോളറായി കുറഞ്ഞു. തൊട്ടു മുന്‍ വിപണന ദിവസമായ 2017 ഫെബ്രുവരി 27-ന്‌ എണ്ണവില ബാരലിന്‌ 55.36 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ്‌ ആന്റ്‌ അനാലിസിസ്‌ സെല്‍ ആണ്‌ ഇന്ന്‌ ഈ കണക്ക്‌ പുറത്തു വിട്ടത്‌. 
രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന്‌ 3660.78 രൂപയായി കുറഞ്ഞു. 2017 ഫെബ്രുവരി 27-ന്‌ എണ്ണവില ബാരലിന്‌ 3694.17 രൂപ ആയിരുന്നു. രൂപ-ഡോളര്‍ വിനിയമ നിരക്കില്‍ രൂപയുടെ മൂല്യം 2017 ഫെബ്രുവരി 27-ന്‌ 66.72 രൂപയായിരുന്നത്‌ 2017 ഫെബ്രുവരി 28-ന്‌ 66.74 രൂപയായി. 


എല്‍പിജി ഉപഭോക്താക്കളെ വില വര്‍ദ്ധനവ്‌ ബാധിക്കില്ല
ന്യൂഡല്‍ഹി:
എല്‍പിജി ഉത്‌പന്നങ്ങളുടെ ആഗോള തലത്തിലുണ്ടായ വിലക്കയറ്റത്തെ തുടര്‍ന്ന്‌ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 2017 മാര്‍ച്ച്‌ 01 മുതല്‍ 86 രൂപയുടെ വര്‍ദ്ധനയുണ്ടായി. എന്നാലിത്‌ സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുന്നവരെ ബാധിക്കില്ല. ഉദാഹരണമായി ഡല്‍ഹിയില്‍ 2017 മാര്‍ച്ച്‌ 01 മുതല്‍ പാചകവാതക സിലിണ്ടറുകളുടെ വില 737 രൂപ ആകുമ്പോള്‍, അതില്‍ 303 രൂപ സബ്‌ഡിഡിയായി ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ തിരികെ ലഭിക്കും. അതിനാല്‍ സബ്‌സിഡി ലഭ്യമായ ഉപഭോക്താക്കള്‍ക്ക്‌ എല്‍പിജി സിലിണ്ടര്‍ വില 434 രൂപ തന്നെയായി മാറ്റമില്ലാതെ തുടരും. 

ഡോ. ഹരീഷ്‌ പിള്ള എഎച്ച്‌പിഐ കേരള ചാപ്‌റ്ററിന്റെ പ്രസിഡന്റ്‌



കൊച്ചി: അസോസിയേഷന്‍ ഓഫ്‌ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്‌ (എഎച്ച്‌പിഐ) കേരള ചാപ്‌റ്ററിന്റെ പുതിയ പ്രസിഡന്റായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചിയുടെ സിഇഒയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ മേധാവിയുമായ ഡോ. ഹരീഷ്‌ പിള്ള തെരഞ്ഞെടുക്കപ്പെട്ടു. കിംസ്‌ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ എംഡിയും ചെയര്‍മാനുമായ ഡോ. എം.ഐ. ഷഹദുള്ളയായിരുന്നു ഇതുവരെ പ്രസിഡന്റ്‌.
2018-ലെ എഎച്ച്‌പിഐ ഗ്ലോബല്‍ കോണ്‍ക്ലേവിന്‌ ആതിഥ്യം വഹിക്കുന്നത്‌ എഎച്ച്‌പിഐ കേരള ചാപ്‌റ്ററാണ്‌. ഇന്ത്യയിലെങ്ങുനിന്നുമുള്ള ആരോഗ്യരംഗത്തെ ഫാക്കല്‍റ്റികളുടെ പ്രതിനിധികളും ദേശീയ, അന്താരാഷ്ട്ര രംഗത്തെ ഏറ്റവും വിദഗ്‌ധരായ ഡോക്ടര്‍മാരുമായിരിക്കും കോണ്‍ക്ലേവില്‍ പങ്കെടുക്കുക. 
സര്‍ക്കാര്‍, കാര്യനിര്‍വഹണ സമിതികള്‍, ആരോഗ്യരംഗം, ഉപയോക്തൃരംഗം എന്നിങ്ങനെയുള്ള അനുബന്ധമേഖലയില്‍നിന്നുള്ളവരുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലധികം ആശുപത്രികള്‍ എഎച്ച്‌പിഐയില്‍ അംഗങ്ങളാണ്‌. രോഗികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്‌ ആരോഗ്യസേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ ആരോഗ്യസംവിധാനങ്ങളുടെ കാര്യനിര്‍വഹണശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമാണ്‌ എഎച്ച്‌പിഐ ശ്രദ്ധയൂന്നുന്നത്‌. ആരോഗ്യസേവനരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെ ബാധിക്കുന്ന കാര്യങ്ങള്‍, സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി, വൈദ്യുതി നിരക്ക്‌, നികുതി, മെഡിക്കല്‍ വിദ്യാഭ്യാസം, പിസിപിഎന്‍ഡിറ്റി നിയമം, സിഇഎ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്‌ ഉപദേശങ്ങള്‍ നല്‌കുന്നതിനും എഎച്ച്‌പിഐ ശ്രദ്ധിക്കുന്നു. 
സംസ്ഥാനത്തെ ബാധിക്കുന്ന കാര്യങ്ങളാണ്‌ കേരള ചാപ്‌റ്ററിന്റെ ചുമതലയിലുള്ളത്‌. അതേസമയം എഎച്ച്‌പിഐയുടെ കേന്ദ്രസമിതി ഏറ്റെടുക്കേണ്ട കാര്യങ്ങളേക്കുറിച്ച്‌ ആവശ്യമായ പിന്തുണ നല്‌കുന്നു. 

മിയാന്‍മാര്‍ നാവികസേനാംഗങ്ങള്‍ കൊച്ചിയില്‍


കൊച്ചി
മിയാന്‍മാര്‍ നാവിക സേനയുടെ പ്രതിനിധികള്‍ നാല്‌ ദിവസത്തെ സന്ദര്‍ശനത്തിന്‌ കൊച്ചിയില്‍ എത്തി. ലഫ്‌റ്റന്റ്‌ കമാന്‌ഡര്‍ തുറെയ്‌ന്‍ തുന്‍, ലഫ്‌റ്റന്റ്‌ കമാന്‍ഡര്‍ കിയാവ്‌ സെയാ കോ, ലഫ്‌റ്റന്റ്‌ യി വിന്റ്‌ തുന്‍ എന്നിവരടങ്ങുന്ന ഉന്നത നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ നേവല്‍ മീറ്റിയിറോളജി, ഓഷ്യാനോഗ്രാഫി, തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാനാണ്‌ എത്തിയിരിക്കുന്നത്‌.
ദക്ഷിണനാവികസേനയുടെ കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാനത്ത്‌ പ്രവര്‍ത്തിക്കന്ന സ്‌കൂള്‍ ഓഫ്‌ നേവല്‍ ഓഷ്യാനോളജി ആന്റ്‌ മീറ്റിയറോളജി സന്ദര്‍ശിച്ചു. കാലാവസ്ഥ പ്രവചനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ്‌ സന്ദര്‍ശനം. ഫ്‌ളൈറ്റ്‌ ആന്റ്‌ ടാക്ടിക്കല്‍ സിമുലേറ്ററിലും ഹൈഡ്രോ ഗ്രാഫിക്‌ സര്‍വേ യൂണിറ്റിലും സംഘം സന്ദര്‍ശനം നടത്തി.ദക്ഷിണ നാവികസേനാ മേധാവി റിയര്‍ അഡ്‌മിറല്‍ ആര്‍.ജെ.നട്‌കര്‍ണി സംഘത്തിനെ സ്വീകരിച്ചു. കഴിഞ്ഞ നവംബറില്‍ മിയാന്‍മാര്‍ നാവിക സേനാ മേധാവി കൊച്ചി സന്ദര്‍ശിച്ചിരുന്നു. 

അവശത അനുഭവിക്കുന്നവന്റെ വേദനകളിലേക്കുള്ള പങ്കുചേരലാകണം ഈ നോമ്പുകാലം :ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍

എറണാകുളം സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി കത്തീഡ്രലില്‍ നടന്ന വിഭൂതി തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശുന്നു.



കൊച്ചി : `മനുഷ്യാ നീ പൊടിയാകുന്നു, അതിലേക്കു മടങ്ങുക' എന്ന്‌ വിശ്വാസികളെ അനുസ്‌മരിപ്പിച്ചുകൊണ്ട്‌ ആഗോള കത്തോലിക്കാ സഭയ്‌ക്കൊപ്പം വരാപ്പുഴ അതിരൂപതയിലും ക്രൈസ്‌തവരുടെ വലിയ നോമ്പുകാലത്തിന്‌ തുടക്കമായി. വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ എറണാകുളം സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി കത്തീഡ്രലില്‍ ബുധനാഴ്‌ച രാവിലെ നടന്ന വിഭൂതി തിരുനാള്‍ തിരുക്കര്‍മങ്ങളിലും ദിവ്യബലിയിലും ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 
പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധര്‍മത്തിലൂടെയും ഈ വിശുദ്ധ കാലഘട്ടം ചെലവഴിക്കാന്‍ സഭ നമ്മെ ക്ഷണിക്കുകയാണ്‌. `മനുഷ്യാ നീ പൊടിയാകുന്നു, അതിലേയ്‌ക്കു മടങ്ങുക' എന്നത്‌ നമ്മെ നമ്മുടെ ജീവിതത്തിന്റെ ക്ഷണികതയെ, നൈമിഷികതയെ അനുസ്‌മരിപ്പിക്കുന്നു. 
ക്രിസ്‌തുനാഥന്റെ പീഢാസഹന രഹസ്യങ്ങള്‍ ആചരിക്കുന്ന ഒരുക്കകാലമാണ്‌ വിശുദ്ധ തപസുകാലം. നമ്മുടെ നോമ്പും പ്രാര്‍ത്ഥനയും ഉപവാസങ്ങളുമെല്ലാം അതില്‍ തന്നെ മേന്മയുള്ളതാകണമെങ്കില്‍ ദൈവവുമായും സഹോദരനുമായും രമ്യതപ്പെടാനും ഉപയുക്തമാകുന്ന വിധത്തിലുള്ളതാകണം ഈ നോമ്പാചരണമെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ വ്യക്തമാക്കി. ജോയേല്‍ പ്രവാചകന്‍ അനുസ്‌മരിപ്പിക്കുന്നു- ``നിങ്ങളുടെ വസ്‌ത്രങ്ങളല്ല, നിങ്ങളുടെ ഹൃദയങ്ങളാണ്‌ കീറേണ്ടത്‌.'' പൂര്‍ണഹൃദയത്തോടെ ദൈവത്തിലേയ്‌ക്കു തിരിച്ചുവരിക. ജീവിതത്തിലേയ്‌ക്കുള്ള തിരിച്ചുവരവാണ്‌ ഈ വിശുദ്ധ നോമ്പുകാലം. ക്രിസ്‌തുവിന്റെ പീഢാസഹനത്തില്‍ ധ്യാനിക്കുവാനും സത്‌പ്രവര്‍ത്തികളിലൂടെ ആ പെസഹാരഹസ്യങ്ങള്‍ ആഘോഷിക്കുന്നതിനും ഒരുങ്ങുന്നതിനുമായിട്ട്‌ ഈ കാലഘട്ടം നാം വിനിയോഗിക്കണമെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ പറഞ്ഞു.
വിശുദ്ധ നോമ്പുകാലത്ത്‌ നമ്മുടെ പരിത്യാഗത്തിന്റെ ഫലമായി വിശപ്പുമൂലം അവശത അനുഭവിക്കുന്നവര്‍ക്ക്‌ ആഹാരം ലഭ്യമാക്കാനും കിടപ്പാടമില്ലാത്തവര്‍ക്ക്‌ കിടപ്പാടം കൊടുക്കുവാനും വിശപ്പും ദാഹവും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവര്‍ക്ക്‌ സാന്ത്വനമായി മാറുവാനും നമുക്ക്‌ കഴിയണം. ഈ വിശുദ്ധ നോമ്പുകാലം യഥാവിധം ആചരിച്ചുകൊണ്ട്‌ നമുക്ക്‌ നമ്മെ തന്നെ ആന്തരികമായി ഒരുക്കാം. പൂര്‍ണഹൃദയത്തോടെ പാപകരമായ എല്ലാം പരിത്യജിച്ച്‌ ദൈവത്തിങ്കലേക്ക്‌ നമുക്ക്‌ തിരികെ വരാം. നമ്മുടെ പ്രാര്‍ത്ഥനാജീവിതം കൂടുതല്‍ ശക്തമാക്കാനും വിശുദ്ധ ഗ്രന്ഥപാരായണം വഴി വചനത്തെ ധ്യാനിക്കുവാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. അങ്ങനെ യഥാവിധി ഈ വിശുദ്ധ കാലഘട്ടം ആചരിച്ചുകൊണ്ട്‌ ക്രിസ്‌തുനാഥന്റെ പെസഹാ രഹസ്യങ്ങള്‍ ആഘോഷിക്കുവാന്‍ നമുക്ക്‌ നമ്മെ തന്നെ ഒരുക്കമെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ അനുസ്‌മരിപ്പിച്ചു.
തുടര്‍ന്ന്‌ തപസ്സുകാലത്തിനു തുടക്കം കുറിച്ചു കൊണ്ട്‌ ത്യാഗത്തിന്റെയും അനുതാപത്തിന്റെയും നോമ്പുകാല അടയാളമായി വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശി കുരിശടയാളം വരച്ചു. തിരുക്കര്‍മങ്ങളിലും തുടര്‍ന്നു നടന്ന ദിവ്യബലിയിലും വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, അസിസ്റ്റന്റ്‌ പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ്‌ കുരിശുപറമ്പില്‍, കത്തീഡ്രല്‍ വികാരി ഫാ. ജൂഡിസ്‌ പനക്കല്‍, സഹവികാരി ഫാ. റാഫേല്‍ കല്ലുവീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഫോട്ടോ കാപ്‌ഷന്‍: 

പുതിയ ഉല്‍പന്ന നിരയുമായി ഫോക്‌സ്‌വാഗണ്‍






കൊച്ചി : ഇന്ത്യയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫോക്‌സ്‌വാഗണ്‍ ജനപ്രിയ ആഗോള മോഡലുകളായ ടിഗ്വാനും പസറ്ററും രാജ്യത്തവതരിപ്പിക്കുന്നു.

യൂറോപ്പിലെ എസ്‌യുവി പ്രേമികളുടെ മനം കവര്‍ന്ന കാറാണ്‌ ടിഗ്വാന്‍. പുതിയ പസറ്റാണെങ്കില്‍ ആഢംബരത്തിന്റെ മറു നാമമാണ്‌.

കഴിഞ്ഞവര്‍ഷം വിപണിയിലെത്തിച്ച അമിയോയ്‌ക്കും ഈയിടെ പുറത്തിറക്കിയ ജിടിഐയ്‌ക്കും ശേഷം ടിഗ്വാനും പസററും കൂടി വരുന്നതോടെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ കരുത്ത്‌ ഇനിയും വര്‍ധിക്കുമെന്ന്‌ ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ്‌ ഇന്ത്യ ഡയറക്‌റ്റര്‍ മൈക്കല്‍ മേയര്‍ പറഞ്ഞു. 

ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഗ്യാസ്‌ട്രോഎന്‍ട്രോളജി സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 4,5 തീയതികളില്‍



കൊച്ചി: മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം കൊച്ചിന്‍ ഗട്ട്‌ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്‌റ്ററിന്റെ സില്‍വര്‍ ജൂബിലി കോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 4,5 തീയതികളില്‍ നടക്കും. ഐഎംഎ ഹാളില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്റെ ഔപചാരിക ഉദ്‌ഘാടനം മാര്‍ച്ച്‌ 4 വൈകിട്ട്‌ 6 ന്‌ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ ഡോ. രമേഷ്‌ നിര്‍വ്വഹിക്കും. ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഗ്യാസ്‌ട്രോഎന്‍ട്രോളജി പ്രസിഡന്റ്‌ പത്മശ്രീ ഡോ. ടി.എസ്‌. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരിക്കും. ഈ സമ്മേളനത്തില്‍ മുതിര്‍ന്ന അധ്യാപകര്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗുരുപ്രണാമമര്‍പ്പിക്കും. കേരളത്തിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി മേഖലയ്‌ക്ക്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക്‌ പ്രൊഫ. വി. ബാലകൃഷ്‌ണന്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നല്‍കും.

രണ്ട്‌ ദിവസമായി നടക്കുന്ന സിഎംഇയില്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഓങ്കോളജി കരള്‍, പിത്താശയം, ചെറുകുടല്‍,വന്‍കുടല്‍, ആമാശയം, തുടങ്ങി ഉദരസംബന്ധമായ കാന്‍സര്‍ കണ്ടുപിടിക്കുക, പ്രതിരോധിക്കുക, ചികിത്സിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളും സെമിനാറുകളും നടക്കും. മുന്‍കരുതലുകള്‍ മുതല്‍ രോഗശമനം വരെയുള്ള വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. യുവ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്‌റ്റുകള്‍ക്കായി ആധുനിക എന്‍ഡോസ്‌കോപ്പി നടപടികള്‍ വീഡിയോയിലൂടെ അവതരിപ്പിക്കും. ഇആര്‍സിപി പരിശോധനയ്‌ക്കുള്ള പരിശീലനം, എന്‍ഡോസ്‌കോപ്പിക്‌ ടെക്‌നീഷ്യ�ാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നഴ്‌സുമാര്‍ക്കുമായി പുതിയ ഉപകരണങ്ങളെക്കുറിച്ചും പ്രവര്‍ത്തനരീതികളെക്കുറിച്ചുമുള്ള പരിശീലനവും ഇതോടൊപ്പം നടക്കും. നൂറോളം ഫാക്കല്‍റ്റി അംഗങ്ങള്‍ ക്ലാസെടുക്കും. നിരവധി പ്രബന്ധങ്ങളും അവതരിപ്പിക്കും. മുന്നൂറോളം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 

ജിഐ എന്‍ഡോസ്‌കോപ്പിയിലെ നൂതന സാങ്കേതികവിദ്യകളില്‍ ഇന്ത്യന്‍ സംഭാവന എന്ന വിഷയത്തെക്കുറിച്ച്‌ ഐഎസ്‌ജി ദേശീയ പ്രസിഡന്റ്‌ പത്മശ്രീ ഡോ. ടി.എസ്‌ ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും. സില്‍വര്‍ ജൂബിലി സുവനീര്‍ സൈനര്‍ജിയുടെ പ്രകാശനം ഐ.എസ്‌.ജി ദേശീയ പ്രസിഡന്റ്‌ (ഇലക്ട്‌) ഡോ.നരേഷ്‌ ഭട്ട്‌ നിര്‍വ്വഹിക്കും. മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റല്‍ ഡയറക്ടര്‍ പി.വി. ആന്റണി ആശംസകള്‍ അര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്‌റ്ററിന്റെ പ്രസിഡന്റും ഓര്‍ഗനൈസിംഗ്‌ ചെയര്‍മാനുമായ ഡോ. സുനില്‍ കെ മത്തായി, ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ ഗ്യാസ്‌ട്രോഎന്‍ട്രോളജി കേരള ചാപ്‌റ്ററിന്റെ സെക്രട്ടറിയും, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയുമായ ഡോ. ബിനോയ്‌ സെബാസ്‌റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു. 

.