2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

ഓർഗാനിക് പൗൾട്ടറി ആൻഡ് അഗ്രോ എക്സ്പോ


എറണാകുളം മറൈൻ ഡ്രൈവിൽ ആരംഭിച്ച  ഓർഗാനിക് പൗൾട്ടറി ആൻഡ് അഗ്രോ എക്സ്പോ -2017  ജോൺ ഫെർണാഡസ് എം എൽ എ  ഉത്ഘാടനം ചെയ്യുന്നു തോമസ് മൈക്കിൾ ,മൈജോ കെ അഗസ്റിൻ ,അനസ് സിൽവി എന്നിവർ സമീപം 

2017, ഫെബ്രുവരി 25, ശനിയാഴ്‌ച

ഏറെ പേടിക്കണം ഹെപ്പറ്റൈറ്റിസ്‌ സിയെ




15 കോടി രോഗബാധിതര്‍ : പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം മരണം


ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധ കൃത്യമായി തിരിച്ചറിയാത്തതു മൂലം രോഗം കൂടുതല്‍ ആളുകളിലേയ്‌ക്ക്‌ പകരാന്‍ ഇടയാക്കുന്നുവെന്ന്‌ കൊച്ചി പിവിഎസ്‌ മെമ്മോറിയല്‍ ഹോസ്‌പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റായ ഡോ. എബി സിറിയക്‌ ഫിലിപ്‌സ്‌. വിദേശത്തേയ്‌ക്ക്‌ ജോലിയ്‌ക്കായുള്ള നിര്‍ബന്ധിത വൈദ്യപരിശോധനയിലാണ്‌ മാരകമായ ഹെപ്പറ്റൈറ്റിസ്‌ സി രോഗം പലപ്പോഴും കണ്ടെത്തുന്നതെന്ന്‌ ഡോ. സിറിയക്‌ പറഞ്ഞു.
ഹെപ്പറ്റൈറ്റിസ്‌സി വൈറസ്‌ മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്‌ ഹെപ്പറ്റൈറ്റിസ്‌സി. പ്രത്യേകിച്ച്‌ രോഗലക്ഷണങ്ങള്‍ പുറമെ കാണിക്കാതെ വര്‍ഷങ്ങളോളം ശരീരത്തില്‍ കഴിയുന്ന ഹെപ്പൈറ്ററ്റിസ്‌ സി വൈറസ്‌ പിന്നീട്‌ കരള്‍ വീക്കം, സിറോസിസ്‌, ലിവര്‍ കാന്‍സര്‍ എന്നിവയ്‌ക്ക്‌ കാരണമാകും. 
തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതാണ്‌ ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധ യഥാസമയം കണ്ടുപിടിച്ച്‌ ചികിത്സിക്കുന്നതിനു തടസമാകുന്നത്‌. പനി. ക്ഷീണം, ഇരുണ്ട നിറമുള്ള മൂത്രം, അടിവയറില്‍ വേദന, ത്വക്കിന്‌ മഞ്ഞനിറം എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ അപൂര്‍വമായി കാണാറുണ്ട്‌.
ഹെപ്പറ്റൈറ്റിസ്‌ സി രക്തത്തിലൂടെ പകരുന്ന വൈറസാണ്‌. പ്രധാനമായും സുരക്ഷിതമല്ലാത്ത ശസ്‌ത്രക്രിയകളിലൂടെയാണ്‌ രോഗം പകരുന്നത്‌. വേണ്ടവിധം അണുനാശനം നടത്താത്ത ഉപകരണങ്ങള്‍, ശരിയായി പരിശോധിക്കാത്ത രക്തം എന്നിവയുടെ ഉപയോഗമാണ്‌ അതിനുകാരണം. 
കര്‍ശനമായ രക്തപരിശോധന മാനദണ്ഡങ്ങള്‍ നിലിവിലില്ലാതിരുന്ന തൊണ്ണൂറുകളിലും അതിനു മുമ്പുമുള്ള കാലത്തും ഈ രോഗം പടര്‍ന്നിട്ടുണ്ടാകാം. അക്കാലത്ത്‌ ഈ വൈറസ്‌ കണ്ടുപിടിച്ചിരുന്നുമില്ല. സ്ഥിരമായ രക്തമാറ്റം ആവശ്യമായ ഹീമോഫീലിയ രോഗികളിലേയ്‌ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ സി പകരാനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 13 കോടി മുതല്‍ 15 കോടി വരെ ഹെപ്പറ്റൈറ്റിസ്‌ സി രോഗബാധിതര്‍ ലോകത്തുണ്ട്‌. ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനം ഈ രോഗത്തിന്റെ പിടിയിലാണ്‌. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച്‌ ഹെപ്പറ്റൈറ്റിസ്‌ സി ബാധിച്ചിട്ടുള്ളവരില്‍ നല്ലൊരുപങ്കും ലിവര്‍ സിറോസ ിസ്‌, ലിവര്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളിലേക്കാണ്‌ ചെന്നെത്തുന്നത്‌. ഹെപ്പറ്റൈറ്റിസ്‌ സിയുമായി ബന്ധപ്പെട്ട കരള്‍രോഗങ്ങള്‍ മൂലം ലോകത്ത്‌ ഓരോ വര്‍ഷവും അഞ്ചു ലക്ഷംപേരെങ്കിലും മരിക്കുന്നതായാണ്‌ കണക്ക്‌. 
കുത്തിവയ്‌പിനുള്ള സൂചി കൊണ്ടുള്ള മുറിവ്‌ രോഗബാധയ്‌ക്ക്‌ കാരണമായേക്കാം. ഉപയോഗിച്ച സിറിഞ്ച്‌, സൂചി, മരുന്നുകുപ്പി, ഇന്‍ഫ്യൂഷന്‍ ബാഗ്‌; അണുവിമുക്തമല്ലാത്ത ശസ്‌ത്രക്രിയ, ദന്തചികിത്സ ഉപകരണങ്ങള്‍ എന്നിവയും രോഗവ്യാപനത്തിന്‌ ഇടയാക്കും. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും അണുബാധ പകരാന്‍ കാരണമാണ്‌. ദക്ഷിണേന്ത്യയില്‍ ഡയാലിസിലൂടെ ഹെപ്പറ്റൈറ്റിസ്‌ സി പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌ : ഡോ. സിറിയക്‌ കൂട്ടിച്ചേര്‍ത്തു.
ടാറ്റു പതിക്കാനും കാത്‌ കുത്താനും മറ്റും ഉപയോഗിക്കുന്ന സൂചി എന്നിവ അണുവിമുക്തമല്ലെങ്കിലും ഹെപ്പറ്റൈറ്റിസ്‌ സി പകരാം. അണുബാധിതര്‍ ഉപയോഗിക്കുന്ന റേസര്‍, ടൂത്ത്‌ ബ്രഷ്‌ തുടങ്ങിയവയും രോഗബാധയ്‌ക്ക്‌ കാരണമായേക്കാം. 
ഹെപ്പൈറ്ററ്റിസ്‌ എ, ബി എന്നിവയില്‍ നിന്ന്‌ വ്യത്യസ്‌തമായി ഹെപ്പൈറ്ററ്റിസ്‌ സിയ്‌ക്ക്‌ പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല.അതുകൊണ്ടുതന്നെ രോഗം വരാതെ നോക്കുകയാണ്‌ പ്രധാനം. വായിലൂടെ കഴിക്കാവുന്ന ദ്രാവകരൂപത്തിലുള്ള മരുന്നുകള്‍ ഈ രോഗത്തിനു ലഭ്യമാണ്‌. നിശ്ചിതകാലം ഈ മരുന്നുകള്‍ കഴിച്ച്‌ രോഗം ഭേദപ്പെടുത്താനാവുമെന്നും ഡോ.സിറിയക്‌ പറഞ്ഞു.

2017, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ടൂറിസം രംഗത്ത്‌ പുതിയ ബ്രാന്‍ഡാകാന്‍ തെലങ്കാന :




കൂടുതല്‍ ടൂര്‍ പാക്കേജുകളും അടിസ്ഥാന സൗകര്യവികസനവുമായി 




കൊച്ചി: ഇന്ത്യയിലെ ഇരുപത്തൊന്‍പതാമത്‌ സംസ്ഥാനമായ തെലങ്കാനയുടെ വിനോദ സഞ്ചാര വികസനത്തിനായി വിവിധ നടപടികള്‍ തെലങ്കാന സര്‍ക്കാര്‍ സ്വീകരിച്ചുവരകിയാണെന്ന്‌ തെലങ്കാന സംസ്ഥാന ടൂറിസം വകുപ്പ്‌ സെക്രട്ടറി ബി. വെങ്കിടേശം ഐഎഎസ്‌. തെലങ്കാന ടൂറിസം വികസനവുമായി ബന്ധപ്പെട്ട്‌ കൊച്ചിയില്‍ നടത്തിയ ഇന്ററാക്‌ടീവ്‌ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരികളെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ സത്വര പ്രവര്‍ത്തനങ്ങളാണ്‌ നടന്നു വരുന്നത്‌. ഇതിന്റെ ഭാഗമായി തെലുങ്കാനയെ വ്യത്യസ്‌തമായ ബ്രാന്‍ഡായി അവതരിപ്പിക്കുകയും പുതിയ ലോഗോ ജനങ്ങളിലെത്തിക്കുകയുമാണ്‌ ആദ്യപടി. കേരള സര്‍ക്കാരുമായി പരസ്‌പര സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‌ പ്രാരംഭ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ വളരെയേറെ മുന്നിലുള്ള കേരളത്തെ മാതൃകയാക്കാനാണ്‌ തെലങ്കാന ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ പൈതൃക സ്‌മാരകങ്ങളുടെയും ഭക്ഷണ വൈവിധ്യങ്ങളുടെയും ഫെസ്റ്റിവലുകളുടെയും നാടാണ്‌ തെലങ്കാന. ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമാണെങ്കിലും സമ്പന്നമായ വാസ്‌തു വിദ്യാ പാരമ്പര്യമാണ്‌ തെലങ്കാനയ്‌ക്കുള്ളത്‌. നിസാം രാജാവിന്റെ കാലത്തെ കൊട്ടാരങ്ങള്‍, അവിടുത്തെ നൂറുപേര്‍ക്കിരിക്കാവുന്ന ഊണുമേശ, തദ്ദേശവാസികള്‍ നിര്‍മ്മിക്കുന്ന കരകൗശല ഉത്‌പന്നങ്ങള്‍, സ്‌ത്രീകള്‍ മാത്രം ആഘോഷിക്കുന്ന ലോകത്തിലെ ഏക പൂക്കളുടെ ഫെസ്റ്റിവലായ ബാത്തുകാമ തുടങ്ങി നിരവധി കാഴ്‌ച വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്‌ സംസ്ഥാനം. 

ഹൈദരാബാദിനെ ലോക വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്തുകയും സംസ്ഥാനത്തെ അറിയപ്പെട്ടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനുമാണ്‌ ടൂറിസം വകുപ്പ്‌ ലക്ഷ്യമിടുന്നത്‌. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും തീം ബേസ്‌ഡ്‌ ടൂറിസം സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കാനും സൗണ്ട്‌ ആന്‍ഡ്‌ ലൈറ്റ്‌ ഷോ പോലുള്ള പ്രത്യേക ടൂറിസം പദ്ധതികള്‍ നടപ്പാക്കാനുമായി കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ പിന്തുണയും ധനസഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്‌. പ്രകൃതി സ്‌നേഹികളായ സഞ്ചാരികള്‍ക്കായി, ശ്രീ ശൈലം-നാഗാര്‍ജുന സാഗര്‍ (അമരാബാദ്‌ വന്യജീവി സങ്കേതം), കാവല്‍ (അദിലാബാദ്‌ ജില്ല), കിന്നേര്‍സാനി (ഖാമം ജില്ല), കദേം റിസര്‍വോയര്‍ (അദിലാബാദ്‌ ജില്ല) എന്നീ ഇക്കോ-ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്‌ തെലങ്കാന ടൂറിസം. 

കൂടാതെ, വാറങ്കലില്‍ ട്രൈബല്‍ സര്‍ക്യൂട്ടും യാദഗിരിഗുട്ട (നല്‍ഗോണ്ട ജില്ല) ആത്മീയ വിനോദ സഞ്ചാര കേന്ദ്രമായും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വിശാലമായ ആദിവാസി അധിവാസ മേഖലകളാല്‍ അനുഗൃഹീതമായ തെലങ്കാന കലയിലും കരകൗശല വസ്‌തുക്കളാലും സമ്പന്നമാണ്‌. ആദിവാസി കേന്ദ്രങ്ങളുടെ വികസനത്തിനായി അവരുടെ ജീവിതാന്തരീക്ഷത്തിനു ഭംഗം വരുത്താതെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം. അതുവഴി പ്രാദേശിക കലാരൂപങ്ങളെയും കരകൗശല വസ്‌തുക്കളെയും പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയുമാണ്‌ ലക്ഷ്യം. പുരോഗമനപരവും നിക്ഷേപ-സൗഹൃദ നയങ്ങളും മൂലം നിക്ഷേപകരെ ആകര്‍ഷിക്കുന്ന കേന്ദ്രമായി തെലങ്കാന വളരുകയാണ്‌. തെലങ്കാന ടൂറിസത്തിന്റെ കണക്കുപ്രകാരം 2016 ഡിസംബര്‍ വരെ 7.14 കോടി ആഭ്യന്തര ടൂറിസ്‌റ്റുകളാണ്‌ തെലങ്കാനയിലെത്തിയത്‌. 2015 ല്‍ 9.45 കോടി സഞ്ചാരികളും 2014 ല്‍ 7.23 പേരും സംസ്ഥാനത്തെത്തി. 2016 ഡിസംബര്‍ വരെ 1.67 ലക്ഷം വിദേശ സഞ്ചാരികളും ഇവിടെയെത്തി. 2015 ല്‍ 1.26 ലക്ഷവും 2014 ല്‍ 0.75 ലക്ഷവും വിദേശ സഞ്ചാരികളാണെത്തിയത്‌. 

അയല്‍ സംസ്ഥാനമായ ആന്ധ്ര പ്രദേശുമായി സഹകരിച്ച്‌ റിവര്‍ ടൂറിസത്തിന്റെ വികസനത്തിനായി ഇന്റഗ്രേറ്റഡ്‌ ട്രൈബല്‍ ഡെവലപ്‌മെന്റ്‌ അതോറിറ്റിയുമായി ചേര്‍ന്ന്‌ സര്‍ക്കാര്‍ ഭദ്രാചലത്തെ പാപ്പികൊണ്ടലുവില്‍ ബോട്ടിംഗ്‌ സര്‍വീസ്‌ ആരംഭിച്ചിട്ടുണ്ട്‌. നാഗാര്‍ജുന സാഗറില്‍ ബോട്ടിംഗ്‌ തുടങ്ങുന്നതിനുള്ള നിര്‍ദേശവും സമര്‍പ്പിച്ചുകഴിഞ്ഞു. 
ഹൈദരാബാദിനു പുറമേ നിരവധി പൈതൃക സ്‌മാരക കേന്ദ്രങ്ങളാണ്‌ തെലങ്കാനയിലുള്ളത്‌. കക്കാട്ടിയ ഫോര്‍ട്ട്‌, രാമപ്പ ക്ഷേത്രം, ആത്മീയ സഞ്ചാരികളെ വിസ്‌മയിപ്പിക്കുന്ന വാറങ്കലിലെ ആയിരം തൂണുകളുളള ക്ഷേത്രം, ഖാമം ജില്ലയിലെ ഭദ്രാചലത്തുള്ള ശ്രീരാമ ക്ഷേത്രം, മഹ്‌ബൂബ്‌്‌ നഗര്‍ ജില്ലയിലെ 18 ശക്തി പീഠങ്ങളിലൊന്നായ ജോഗുലാംബ ക്ഷേത്രം, നല്‍ഗൊണ്ട ജില്ലയിലെ കോലനുന്‍പക്ക ജെയിന്‍ ക്ഷേത്രം, ഹാദരാബാദിലെ മെക്ക മസ്‌ജിദ്‌, മേഡക്ക്‌ ജില്ലയിലെ മേഡക്ക്‌ പള്ളി തുടങ്ങിയ ആരാധാനാ കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. ചാര്‍മിനാര്‍, ഗോല്‍ക്കൊണ്ട ഫോര്‍ട്ട്‌, ഖുത്തബ്‌ ഷാഹി ശവകുടീരം, ചൗമഹല്ല കൊട്ടാരം, പൈഗ ശവകുടീരം തുടങ്ങി കാക്കട്ടിയ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന വാറങ്കല്‍ വരെ സമ്പന്നമായ പൈതൃക കേന്ദ്രങ്ങളുള്ള ഹൈദരാബാദ്‌ നഗരം തെലുങ്കാനയുടെ അനുഗ്രഹമാണ്‌. ഹൈദരാബാദിലെയും വാറങ്കലിലെയും പൈതൃക കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി വിവിധ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിച്ചു വരികയാണ്‌ തെലുങ്കാന ടൂറിസം. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ധനസഹായത്തോടെ വിവിധ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കി വരികയാണ്‌ സര്‍ക്കാര്‍. 

ഡിജിറ്റല്‍ മേഖലയുടെ വികസനം ഹോസ്‌പിറ്റാലിറ്റി, ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ വലിയ സംഭാവനയാണ്‌ നല്‍കുന്നത്‌. ഗതാഗത, താമസ സൗകര്യ കമ്പനികള്‍ ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്‌ ടെക്‌നിക്ക്‌ പരമാവധി ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക്‌ മികച്ച സൗകര്യവും സേവനവും ഉറപ്പാക്കുന്നു. ഓരോ സഞ്ചാരികളുടെയും ആവശ്യങ്ങള്‍ പരിഗണിക്കാനും അവര്‍ക്ക്‌ മികച്ച സേവനം ലഭ്യമാക്കാനും തെലുങ്കാന ടൂറിസം ഏറ്റവും പുതിയതും മികച്ചതുമായ വഴികള്‍ തേടുകയാണ്‌. സ്വകാര്യ മേഖലയുടെയും തെലങ്കാന സ്‌റ്റേറ്റ്‌ ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പ്രശസ്‌തമായ നിരവധി ഹോട്ടലുകളും അടിസ്ഥാന സൗകര്യങ്ങളുമാണ്‌ ഹൈദരാബാദിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ളത്‌. ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സംസ്ഥാനത്തിനകത്തും പുറത്തമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന കൂടുതല്‍ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കാനുമാണ്‌ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഹോട്ടലുകള്‍, വഴിയോര സൗകര്യങ്ങള്‍, ടൂറിസ്‌റ്റ്‌ പാക്കേജുകള്‍, ബോട്ടിംഗ്‌, സൗണ്ട്‌&ലൈറ്റ്‌ ഷോ തുടങ്ങി വിവിധ പരിപാടികളാണ്‌ സര്‍ക്കാര്‍ തയാറാക്കുന്നത്‌. കേരളത്തിലെ വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. 

ക്യപ്‌ഷന്‍ : തെലങ്കാന സംസ്ഥാന ടൂറിസം വികസനവുമായി ബന്ധപ്പെട്ട്‌ കൊച്ചിയില്‍ നടത്തിയ ഇന്ററാക്‌ടീവ്‌ മീറ്റില്‍ തെലങ്കാന സംസ്ഥാന ടൂറിസം വകുപ്പ്‌ സെക്രട്ടറി ബി. വെങ്കിടേശം ഐഎഎസ്‌. സംസാരിക്കുന്നു.

ജിസിഡിഎ ബജറ്റ്‌ പ്രഖ്യാപിച്ചു സ്‌ത്രീ സുരക്ഷയ്‌ക്കും ഭിന്നലിംഗക്കാരുടെ താമസസൗകര്യത്തിനും മുന്‍തൂക്കം


ജിസിഡിഎ ബജറ്റ്‌ പ്രഖ്യാപിച്ചു

സ്‌ത്രീ സുരക്ഷയ്‌ക്കും ഭിന്നലിംഗക്കാരുടെ 
താമസസൗകര്യത്തിനും മുന്‍തൂക്കം








കൊച്ചി
യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്തെ സ്വപ്‌നപദ്ധതികള്‍ ഷോ കെയ്‌സില്‍ വെച്ചുകൊണ്ട്‌ ജിസിഡിഎ 2017-18 വര്‍ഷത്തേക്ക്‌ .പുതിയ ബജറ്റ്‌ അവതരിപ്പിച്ചു. ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ അവതരിപ്പിച്ച ബജറ്റില്‍ 204.60 കോടി രൂപ വരവും 166.54 കോടി രൂപ ചെലവും 38.06 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
അടിസ്ഥാന സൗകര്യവികസനത്തിനു ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ്‌ ആണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ പറഞ്ഞു.. 
കൊച്ചി നഗരത്തില്‍ എത്തുന്ന സ്‌ത്രീകള്‍ക്കു സുരക്ഷിതമായി താമസിക്കാന്‍ വനിതാ ഹോസ്‌റ്റലും ഹൃസ്വകാല താമസത്തിന്‌ ഷോര്‍ട്ട്‌ സ്‌റ്റേ യും ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഗാന്ധിനഗറിലെ 64 സെന്റ്‌ സ്ഥലത്തു ഇതിനായി പ്രത്യേക താമസ സൗകര്യം ലഭ്യമാക്കും .10.5 കോടി രൂപയാണ്‌ ഇതിനു വകയിരുത്തിയിരിക്കുന്നത്‌. ഭിന്നലിംഗക്കാരുടെ താമസ സൗകര്യത്തിനായി കസ്‌തൂര്‍ഭ നഗറില്‍ പ്രത്യേക ഭവന പദ്ധതിയും ആസൂത്രണം ചെയ്യുന്നു. ഇതിന്റെ സാധ്യതാ പഠനത്തിനു വേണ്ടി അഞ്ച്‌ ലക്ഷം രൂപ്‌ വകയിരുത്തി.
മറൈന്‍ഡ്രൈവിലെ നിലവില്‍ വാക്ക്‌ വേയോട്‌ ചേര്‍ന്ന്‌ സ്വകാര്യ ടൂറിസറ്റ്‌ ബോട്ടുകള്‍ അടുക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന താല്‍ക്കാലിക ജെട്ടികള്‍ പൊളിച്ചുകളയും. പകരം ജിസിഡിഎ ആധൂനിക സൗകര്യത്തെടെയുള്ള പുതിയ ജെട്ടി നിര്‍മ്മിക്കും. അഞ്ച്‌ കോടി രൂപയാണ്‌ ഇതിനു വകയിരുത്തിയിരിക്കുന്നത്‌. 
ബാനര്‍ജി റോഡിനു സമാന്തരമായി ചാത്യാത്തു നിന്നും ആരംഭിച്ച്‌ പച്ചാളത്തു നിന്നും മാമംഗലം വരെ എത്തിച്ചേരുന്ന ഏകദേശം 4.69 കിലോമീറ്റര്‍ ദൂരം നിളവും 15 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ വീതിയും വരുന്ന റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ മാത്രം 100കോടി രൂപയെങ്കിലും വേണ്ടിവരും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച്‌ കോടി രൂപയാണ്‌ വകയിരുയിരിക്കുന്നത്‌.
മറൈന്‍ഡ്രൈവ്‌ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മറൈന്‍ഡ്രൈവ്‌ ഗ്രൗണ്ടിനു കിഴക്കുവശത്തായി ഒരു പ്രധാന കവാടം, രണ്ട്‌ ചെറിയ കവാടം എന്നിവ ഉള്‍പ്പെടുത്തി 257 മീറ്റര്‍ നീളത്തില്‍ ഗ്രില്‍ കോമ്പൗണ്ട്‌ വാളോടുകൂടിയും പടിഞ്ഞാറു ഭാഗത്ത്‌ ഗ്രാനൈറ്റ്‌ ക്ലാഡിങ്ങ്‌ ചെയ്‌ത ഇരിപ്പിടങ്ങളും സ്ഥാപിക്കും. 
താഴ്‌ന്ന വരുമാനക്കാരുടെ പാര്‍പ്പിട പദ്ധതിക്കുവേമ്‌ടി അഞ്ച്‌ കോടി രൂപയും ചേരി നിര്‍മ്മാര്‍ജ്ജനത്തിനു മറ്റൊരു അഞ്ച്‌ കോടി രൂപയും പ്രഖ്യാപിച്ചു.
്ര മറ്റു പ്രധാന പദ്ധതികള്‍ ഗാന്ധിനഗറില്‍ മിനി തീയേറ്റര്‍ ഉള്‍പ്പെടുന്ന ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌, തേവര -പേരണ്ടൂര്‍കനാല്‍ വൃത്തിയാക്കി നവീകരിക്കുക എന്നിവയാണ്‌.
പേരണ്ടൂര്‍ കനാലിന്റെ വശങ്ങളില്‍ വാക്ക്‌ വേ, സൈക്കിള്‍ ട്രാക്ക്‌ എന്നിവയും വിഭാവന ചെയ്യുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍, കൊച്ചി മെട്രോ റെയില്‍ എന്നിവയുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക. 
അനധികൃത കയ്യേറ്റങ്ങള്‍ കാരണം അന്യാധീനപ്പെട്ട ജിസിഡിഎയുടെ ഭൂമി തിരിച്ചുപിടിക്കാന്‍ അഭിഭാഷകരടങ്ങുന്ന സെല്‍ രൂപീകരിച്ച്‌ ലാന്റ്‌ ബാങ്ക്‌ പദ്ധതി നടപ്പിലാക്കും. 25 കോടി രൂപയാണ്‌ ഇതിനു വകയിരുത്തിയിരിക്കുന്നത്‌. 
അണ്ടര്‍ 17 ലോകകപ്പിനു ഒരുങ്ങുന്ന കലൂര്‍ ജവഹര്‍ലാലല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനു സമീപത്തെ റിംഗ്‌ റോഡ്‌ നവീകരിക്കാനും അംബേദ്‌കര്‍ സ്‌റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും തീരുമാനം എടുത്തു. എന്നാല്‍ 10 വര്‍ത്തോളമായി അനാഥമായി കിടക്കുന്ന കലൂര്‍ പൊതു മാര്‍ക്കറ്റ്‌ ഇനിയും പൊതുജനങ്ങളുടെ ഉപയോഗത്തിനു എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്നു ബജറ്റില്‍ കൃത്യമായ ആസൂത്രണം ഇല്ല

2017, ഫെബ്രുവരി 19, ഞായറാഴ്‌ച

സിപിഎം നടത്തുന്ന അക്രമങ്ങള്‍ നോക്കിനില്‍ക്കാനാകില്ലെന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രി


സിപിഎം നടത്തുന്ന അക്രമങ്ങള്‍ നോക്കിനില്‍ക്കാനാകില്ലെന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രി ഭണ്ഡാരു ദത്താത്രേയ


കൊച്ചി: കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ നിശബ്ദമായി നോക്കി നില്‍ക്കാന്‍ ബിജെപിക്കാകില്ലെന്ന്‌ കേന്ദ്ര തൊഴില്‍ വകുപ്പ്‌ മന്ത്രി ഭണ്ഡാരു ദത്താത്രേയ. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ആശയങ്ങളെയും ബിജെപി പ്രവര്‍ത്തകരെയും മസില്‍ പവര്‍ ഉപയോഗിച്ച്‌ തകര്‍ക്കാനാണ്‌ സിപിഎം ശ്രമിക്കുന്നത്‌. ഒരു വന്‍ ശക്തിയായി ബിജെപി ഉയര്‍ന്നു വരുന്നതിലുള്ള ഭയം മൂലമാണ്‌ സിപിഎം അക്രമത്തിലേക്കു തിരിയുന്നത്‌. ബിജെപി ഒരു ദേശീയ പാര്‍ട്ടിയാണ്‌. എല്ലാ ദേശീയ ശക്തികളും ഒന്നിച്ച്‌ സിപിഎമ്മിനെയും സിപിഐയെയും ഒരു പാഠം പഠിപ്പിക്കുന്ന സമയം വരും. ഗുണ്ടായിസവും മാഫിയ പ്രവര്‍ത്തനങ്ങളും ജനാധിപത്യത്തിന്‌ വലിയ ഭീഷണിയാണ്‌. കേരളത്തിലെ സിപിഎം അക്രമങ്ങളെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗുമായി സംസാരിച്ചിട്ടുണ്ട്‌. അക്രമങ്ങളെക്കുറിച്ചും പോലീസിന്റെ നിസംഗതയെക്കുറിച്ചും കേന്ദ്രം സംസ്ഥാനത്തോട്‌ ആരായുമെന്നും മന്ത്രി പറഞ്ഞു. ഒറീസ, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്‌ എന്നാ സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ ശക്തിയായി ഉയര്‍ന്നു വരാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നടന്ന ഇഎസ്‌ഇ കോര്‍പ്പറേഷന്റെ യോഗത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ്‌ മന്ത്രി കൊച്ചിയിലെത്തിയത്‌. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മന്ത്രി ദര്‍ശനം നടത്തി.

2017, ഫെബ്രുവരി 12, ഞായറാഴ്‌ച

Lakeshore Hospital - ലേക്‌ഷോറില്‍ സന്ധി മാറ്റിവെയ്ക്കലില്‍ വിജ്ഞാന കൈമാറ്റ പരിപാടിക്ക് തുടക്കമായി




കൊച്ചി: വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ സന്ധി മാറ്റിവെയ്ക്കല്‍ പ്രക്രിയയില്‍ വിജ്ഞാന കൈമാറ്റ പരിപാടിക്ക് തുടക്കമായി. ഇതിന്റെ ആദ്യപടിയായി ന്യൂജേഴ്‌സിയിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. അസിത് ഷാ ആശുപത്രിയിലെത്തി. ഡോ. അസിത് ഷായുടെ സാന്നിധ്യത്തില്‍ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ അസ്ഥിരോഗ-സന്ധി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. 

ഈ അവസരത്തില്‍ ഏഷ്യയിലും ഇന്ത്യയില്‍ പ്രത്യേകിച്ച് കൂടുതലായി കണ്ടുവരുന്ന മുട്ട്, ഇടുപ്പ് സംബന്ധിയായ വാതരോഗങ്ങള്‍ക്ക് നല്‍കുന്ന ചികിത്സകളെക്കുറിച്ച് ഡോ. ജേക്കബ് വര്‍ഗീസ് വിശദീകരിച്ചു. ഡോ. ജേക്കബ് വര്‍ഗീസിന് പുറമേ ഡോ. ബിപിന്‍ തെരുവില്‍, ഡോ. അപ്പു ബെന്നി തോമസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

ഡോ. അസിത് ഷായെ പോലുള്ള വിദഗ്ധരുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിശ്ചിത ഇടവേളകളില്‍ സന്ധി മാറ്റിവെയ്ക്കല്‍ പ്രക്രിയയിലെ വൈദഗ്ധ്യവും അനുഭവവും പങ്കുവെയ്ക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ഈ പ്രക്രിയയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് അറിയാനും അതിലൂടെ ഇവിടുത്തെ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും ഈ പരിപാടി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ വലിപ്പത്തിനും ആകൃതിക്കും അനുയോജ്യമായി രൂപകല്‍പന ചെയ്തിട്ടുള്ള 'ഫ്രീഡം നീ' എന്ന മുട്ടു മാറ്റിവെയ്ക്കലിലെ പുതിയ കണ്ടുപിടുത്തം കൊച്ചിയില്‍ ലഭ്യമാണെന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അതിന്റെ ഡിസൈനര്‍ കൂടിയായ ഡോ. അസിത് ഷാ പറഞ്ഞു. 




ഫോട്ടോ ക്യാപ്ഷന്‍: വിപിഎസ് ലേക്‌ഷോറില്‍ നടന്ന സന്ധി മാറ്റിവെയ്ക്കല്‍ പ്രക്രിയയിലുള്ള വിജ്ഞാന കൈമാറ്റ പരിപാടിയുടെ ഭാഗമായി ന്യൂജേഴ്‌സിയിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. അസിത് ഷായും വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോ. ജേക്കബ് വര്‍ഗീസും വിജ്ഞാന കൈമാറ്റ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുന്നു. ഡോ. ബിപിന്‍ തെരുവില്‍ സമീപം

Audi A3 Cabrioleti- ഔഡിയുടെ എ3 കാബ്രിയോളി ടോപ്പ് ഊരി; പുതിയ മോഡല്‍ വിപണിയില്‍





ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വില 47.98 ലക്ഷം രൂപ


ഡെല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ പരിഷ്‌കരിച്ച ഔഡി എ3 കാബ്രിയോളി വിപണിയിലെത്തി. മണിക്കൂറില്‍ 50 കി മി വേഗതയില്‍ തുറക്കുകയും അടയുകയും ചെയ്യാവുന്ന തുണികൊണ്ടുള്ള ടോപ്പാണ് രാജകീയ പ്രൗഢിയ്‌ക്കൊപ്പം സ്‌പോര്‍ട്ടിയും കണ്‍വെര്‍ട്ടിബഌമായ ഔഡി എ3 കാബ്രിയോളിന്റെ പ്രധാന സവിശേഷതകളിലൊന്ന്. 

ഭാരം കുറഞ്ഞതാണെങ്കിലും മികച്ച സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളുമടങ്ങിയതാണ് ഈ കാര്‍. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫ്യുയല്‍ സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ സിലിണ്ടര്‍ ഓണ്‍ ഡിമാന്‍ഡ് (ടിഎഫ്എസ്‌ഐ സിഒഡി) എഞ്ചിന് 150 കുതിരശക്തിയുടെ കരുത്തും 250 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 47.98 ലക്ഷം രൂപയാണ്. 

എല്ലാ പ്രായത്തിലുമുള്ള ചെറുപ്പക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് 2014-ല്‍ ഇന്ത്യയിലാദ്യം അവതരിപ്പിച്ച ഔഡി എ3 കാബ്രിയോളിക്ക് ലഭിച്ചതെന്ന് ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു. പുതുതയായി രൂപകല്‍പന ചെയ്ത ഹെഡ് ലൈറ്റും ടെയ്ല്‍ ലൈറ്റും പുതിയ എഞ്ചിനും ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മത്സ്യഫെഡിൽ അഴിമതിയും സാമ്പത്തിക ക്രമക്കേടുമാരോപിച്ച്

കൊച്ചി : മത്സ്യഫെഡിൽ അഴിമതിയും സാമ്പത്തിക ക്രമക്കേടുമാരോപിച്ച് സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ ചെയർമാൻ വി. ദിനകരൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേരള സഹകരണ സംഘ നിയമ പ്രകാരം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടതിൽ അപാകതയുണ്ടെന്നും അന്വേഷണച്ചുമതലയുള്ള ഫിഷറീസ് ജോയിന്റ് ഡയറക്ടർ മാനേജിംഗ് കമ്മിറ്റിയുടെ വാദം കേട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മത്സ്യഫെഡ് മുൻ ചെയർമാൻ കൂടിയായ ഫിഷറീസ് മന്ത്രിയാണ് അഴിമതിയാരോപണമുന്നയിച്ചുള്ള പരാതിക്കു പിന്നിലെന്നും രാഷ്ട്രീയ വൈരമാണ് പരാതിക്കടിസ്ഥാനമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ അന്വേഷണത്തിന് ഉത്തരവിട്ടതിൽ  അപാകതയില്ലെന്നു വിലയിരുത്തിയ സിംഗിൾ ബെഞ്ച് അന്വേഷണം ഹർജിക്കാരന്റെ അവകാശങ്ങളെ ഹനിക്കുന്നില്ലെന്നും വ്യക്തമാക്കി. മത്സ്യഫെഡിൽ വൻതോതിൽ അഴിമതിയും ക്രമക്കേടും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചെന്നും സഹകരണ സംഘം രജിസ്ട്രാർ ബോധിപ്പിച്ചു. കേരള സഹകരണ സംഘ നിയമത്തിലെ സെക്‌ഷൻ 65  പ്രകാരം ഒരാളെ മാത്രമേ അന്വേഷണത്തിന് നിയമിക്കാനാവൂ എന്നിരിക്കെ പ്രത്യേക സംഘത്തെ തന്നെ നിയമിച്ചത് നിയമവിരുദ്ധമെന്നായിരുന്നു ഹർജിക്കാരന്റെ മറ്റൊരു വാദം. എന്നാൽ സംസ്ഥാനത്തുടനീളം ഒാഫീസുകളുള്ള മത്സ്യഫെഡിൽ സമയബന്ധിതമായി അന്വേഷണം നടത്താൻ  ഒരു സംഘത്തെ രജിസ്ട്രാർ നിയോഗിച്ചതിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. 

ചെലവന്നൂരിലെ വിവാദ ഫ്ളാറ്റിന്

കൊച്ചി : ഹൈക്കോടതി ഉത്തരവനുസരിച്ച് ഒരുകോടി രൂപ പിഴയായി കെട്ടിവെച്ചിട്ടും ചെലവന്നൂരിലെ വിവാദ ഫ്ളാറ്റിന് കൊച്ചി കോർപ്പറേഷൻ കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്നാരോപിച്ച് ഡി.എൽ.എഫ് അധികൃതർ ഹൈക്കോടതിയിൽ ഹർജി നൽകി. ചെലവന്നൂരിൽ കായൽ കയ്യേറിയാണ് ഫ്ളാറ്റ് നിർമിച്ചതെന്ന പരാതിയിൽ ഡി.എൽ.എഫിന്റെ ഫ്ളാറ്റ് പൊളിച്ചു നീക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡി.എൽ.എഫ് നൽകിയ ഹർജിയിൽ ഫ്ളാറ്റ് പൊളിക്കേണ്ടെന്നും ഒരുകോടി രൂപ പിഴയായി  കെട്ടിവച്ചാൽ കെട്ടിട നിർമാണം സാധൂകരിച്ച് നൽകാമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതനുസരിച്ച് പണം കെട്ടിവച്ചിട്ടും കെട്ടിട നിർമാണം സാധൂകരിച്ച് കൊച്ചി കോർപ്പറേഷൻ കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്നാണ് ഹർജിയിലെ ആക്ഷേപം. കോർപ്പറേഷൻ കെട്ടിട നമ്പർ അനുവദിച്ച് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ വെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്ക് അപേക്ഷ നൽകാനാവൂ എന്നും ഹർജിയിൽ പറയുന്നു. 

കേന്ദ്ര സർവകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.


കൊച്ചി: യു.ജി.സിയുടെ പുതിയ മാർഗ നിർദ്ദേശത്തിന്റെ പേരിൽ പത്തനംതിട്ട തുമ്പമൺ സ്വദേശി ഡ്യുവൽ സാമിന് പി.എച്ച്.ഡിക്ക് പ്രവേശനം നിഷേധിച്ച കാർസകോട്ടെ കേന്ദ്ര സർവകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. 
ഇക്കണോമിക്‌സ് പി.എച്ച്.ഡിയ്ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ ഡ്യുവൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. 2016 ൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ നൽകിയ ഹർജിക്കാരന് സർവകലാശാലയിലെ അസി. പ്രൊഫസർ അൻവർ സാദത്തിനെ ഗൈഡായി അനുവദിച്ചിരുന്നു. ഈ സമയത്താണ് ഒരു അസി. പ്രൊഫസർക്ക് നാലു ഗവേഷണ വിദ്യാർത്ഥികളെ നൽകിയാൽ മതിയെന്ന യു.ജി.സി നിർദ്ദേശം വന്നത്. അൻവർ സാദത്തിന് നാല് വിദ്യാർത്ഥികളുള്ളതിനാൽ ഹർജിക്കാരന് പ്രവേശനം നിഷേധിച്ചു. പിന്നീട് പുതിയൊരു അസി. പ്രൊഫസറെ നിയമിച്ചപ്പോൾ  പ്രവേശനത്തിന് അനുമതി തേടിയെങ്കിലും സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി നിഷേധിച്ചു. തുടർന്നാണ് ഡ്യുവൽ ഹർജി നൽകിയത്. 
സർവകലാശാല ചട്ടമനുസരിച്ച് ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള ഇന്റർവ്യൂ കഴിഞ്ഞാലുടൻ അഡ്മിറ്റ് മെമ്മോ നൽകും.  മെമ്മോ ലഭിച്ചാൽ 15 ദിവസത്തിനകം അഡ്മിഷൻ എടുക്കണം. സർവകലാശാലയ്ക്ക് മൂന്നു മാസം വരെ സമയം നീട്ടി നൽകാനുമാവും. ഡ്യുവലിന്റെ കാര്യത്തിൽ ഈ കാലാവധിയൊക്കെ കഴിഞ്ഞെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. പക്ഷേ, തനിക്ക് അഡ്മിറ്റ് മെമ്മോ നൽകിയില്ലെന്ന് ഡ്യുവൽ വ്യക്തമാക്കി. തുടർന്നാണ് തന്റേതല്ലാത്ത കാരണത്താൽ ഹർജിക്കാരന് ഗവവേഷണം നടത്താൻ അവസരം നിഷേധിച്ച സർവകലാശാലയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയത്. 

സൂര്യകാന്തി എണ്ണ കയറ്റുമതി



കൊച്ചി : സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാനെന്ന പേരിൽ കൊച്ചിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 55 കോടി രൂപയുടെ കള്ളപ്പണമെത്തിയെന്ന കേസിൽ എറണാകുളം എളമക്കര സ്വദേശി ജോർജ് ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 
ഹർജിക്കാരനെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. കൊച്ചി ഹാർബറിലെ എസ്.ബി.ഐയുടെ ഓവർസീസ് ബ്രാഞ്ചിലുള്ള ജോർജ് ജോസിന്റെ അക്കൗണ്ടിലേക്ക് അഞ്ച് മാസം മുമ്പാണ് പണമെത്തിയത്. ഇതിൽ 29.5 കോടി രൂപ 15 ദിവസത്തിനുള്ളിൽ പിൻവലിച്ചു. ഈ തുക ജോർജ് ജോസിന്റെ തന്നെ മറ്റൊരു അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും എത്തിയതായി കണ്ടെത്തിയിരുന്നു. പണമിടപാടിൽ ബാങ്ക് അധികൃതർ സംശയം പ്രകടിപ്പിച്ചതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും പൊലീസും അന്വേഷണം ആരംഭിച്ചു. ഇതിൽ ഫോർട്ട് കൊച്ചി സി.ഐയുടെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജോർജ് ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാൻ ബൾഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിയാണ് പണം അക്കൗണ്ടിലേക്ക് നൽകിയതെന്നും ഇതിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചില്ല. 

ഓൺലൈൻ ടാക്സികളുടെ പ്രവർത്തനം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 39 കേസുകൾ







കൊച്ചി : യൂബർ, ഒലെ തുടങ്ങിയ ഓൺലൈൻ ടാക്സികളുടെ പ്രവർത്തനം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2015 - കാലയളവിൽ 2017 വരെയുള്ള സംസ്ഥാനത്ത് 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തിൽ ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. 
ഓൺലൈൻ ടാക്സികളുടെ സുഗമമായ പ്രവർത്തനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവു പാലിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയും യൂബർ ഓൺലൈൻ ടാക്സി ഡ്രൈവറുമായ നവാസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ മാർച്ചിലെ ഇടക്കാല ഉത്തരവു പാലിച്ചില്ലെന്ന ഹർജിയിൽ ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് കഴിഞ്ഞ ഡിസംബറിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ കോഴിക്കോട് ഉൾപ്പടെ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലെ സ്ഥിതി കൂടി വ്യക്തമാക്കി അഡിഷണൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേസിന്റെ വിവരങ്ങൾ വ്യക്തമാക്കി പുതിയ സത്യവാങ്മൂലം നൽകിയത്. കോഴിക്കോട് നഗര പരിധിയിൽ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും ഇതിൽ ഒരു കേസിൽ തുടർ നടപടികൾ ഉപേക്ഷിച്ചു. ശേഷിച്ചവയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തൃശൂരിൽ ഓൺലൈൻ ടാക്സിയുടെ പേരിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. 
സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 39 കേസുകളിൽ 20 എണ്ണത്തിൽ കുറ്റം ചുമത്തി. നാലു കേസുകളിൽ പിഴശിക്ഷ നൽകി. ഒരു കേസിൽ തുടർ നടപടി അവസാനിപ്പിച്ചു. ശേഷിച്ച 14 കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം റൂറൽ എസ്.പി നൽകിയ റിപ്പോർട്ടനുസരിച്ച് ആറു കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മൂന്നെണ്ണത്തിൽ കുറ്റം ചുമത്തി. ശേഷിച്ചവയിൽ പിഴ ശിക്ഷ നൽകി. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബസ് സറ്റേഷനുകളിലും പ്രധാന ജംഗ്ഷനിലുമൊക്കെ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ സംഘർഷമൊഴിവാക്കാനുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് തൃശൂ റേഞ്ച് ഐ.ജി യുടെ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 


ടൂറിസ്‌റ്റായെത്തി രണ്ട്‌ കേരളീയര്‍ക്ക്‌ പുതുജീവനേകി ബംഗാളി സ്‌ത്രീ യാത്രയായി




കൊച്ചി: പശ്ചിമ ബംഗാളില്‍ നിന്നും കേരളം കാണാനെത്തി കൊച്ചിയില്‍ വെച്ച്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച 55 കാരി രണ്ട്‌ മലയാളികള്‍ക്ക്‌ പുതുജീവന്‍ നല്‍കി യാത്രയായി. കൊച്ചിയിലെ വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ വെച്ച്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്‍ക്കത്തയിലെ ബെഹാല സ്വദേശി കജോരി ബോസിന്റെ ഇരു വൃക്കകളുമാണ്‌ രണ്ട്‌ പേരിലേക്ക്‌ മാറ്റിവെച്ചത്‌. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഫിലിപ്‌ ടി.എ (55), എറണാകുളം മുളവൂര്‍ സ്വദേശി മക്കാര്‍ ടി.എം എന്നിവരിലേക്കാണ്‌ വൃക്കകള്‍ മാറ്റിവെച്ചത്‌. കേരള സര്‍ക്കാരിന്റെ അവയവദാന ശൃംഖലയായ മൃതസഞ്‌ജീവനിയില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌തവരില്‍ നിന്നാണ്‌ സ്വീകര്‍ത്താക്കളെ തെരഞ്ഞെടുത്തത്‌.

കുടുംബസമേതം കേരളത്തിലെത്തിയ കജോരി ബോസ്‌ ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ വച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്‌ ആലപ്പുഴ തത്തമ്പിള്ളിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ പിന്നീട്‌ വിപിഎസ്‌ ലേക്‌ ഷോറിലെത്തിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അവരുടെ ഭര്‍ത്താവ്‌ അവയവദാനത്തിന്‌ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ്‌ അവയവമാറ്റ ശസ്‌ത്രക്രിയ നടന്നത്‌. വിപിഎസ്‌ ലേക്‌ ഷോറിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ ഡയറക്ടര്‍ ഡോ. എച്ച്‌. രമേഷ്‌, ഡോ. അഭിഷേക്‌ യാദവ്‌, ഡോ. മഹേഷ്‌ എസ്‌, ഡോ. ജോര്‍ജ്‌ പി. എബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ്‌ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ്‌ ശസ്‌ത്രക്രിയകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. 

രണ്ട്‌ പേര്‍ക്ക്‌ ജീവന്‍ നല്‍കുന്നതോടൊപ്പം അതിലൂടെ ഭാര്യയുടെ ഓര്‍മ നിലനിര്‍ത്താമെന്നതു കൊണ്ടാണ്‌ വൃക്കകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന്‌ കജോരി ബോസിന്റെ ഭര്‍ത്താവ്‌ ദേവിപ്രസാദ്‌ ബോസ്‌ പറഞ്ഞു. `ഞങ്ങളുടെ നാട്ടില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞാല്‍ സാധാരണയായി ആളുകള്‍ അവയവങ്ങള്‍ ദാനം ചെയ്യുകയാണ്‌ പതിവ്‌. ഞങ്ങളുടെ ഈ തീരുമാനം ലോകത്തിന്റെ ഏത്‌ ഭാഗത്ത്‌ വെച്ച്‌ മരണം സംഭവിച്ചാലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആളുകള്‍ക്ക്‌ പ്രചോദകമാകുമെന്ന്‌ കരുതുന്നു,` അദ്ദേഹം പറഞ്ഞു. 

കജോരി ബോസിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംബാം ചെയ്‌തതിന്‌ ശേഷം വിമാനമാര്‍ഗം സ്വദേശത്തേക്ക്‌ കൊണ്ടുപോയി. 


ആത്മവിശ്വാസവും അര്‍പ്പണബോധവും രണ്ട്‌ പിഞ്ചോമനകള്‍ക്ക്‌ പുതുജീവനായി.




കൊച്ചി: ആത്മവിശ്വാസവും അര്‍പ്പണബോധവും പരസ്‌പരം കൈകോര്‍ത്തുപിടിച്ചു പൊരുതിയപ്പോള്‍ അത്‌ രണ്ട്‌ പിഞ്ചോമനകള്‍ക്ക്‌ പുതുജീവനായി. കാസര്‍ഗോഡ്‌ സ്വദേശികളായ രതീഷിന്റെയും സരിതയുടെയും മകനായ 6 മാസം പ്രായമുള്ള അഖില്‍, വയനാട്‌ സ്വദേശികളായ സജിത്‌ കുമാറിന്റെയും, ധന്യയുടെയും മകനായ മൂന്നു മാസം മാത്രം പ്രായമുള്ള ശിവനന്ദ്‌ എന്നിവരാണ്‌ ജീവിതം തിരികെ പിടിച്ച്‌ ലിസി ആശുപത്രിയില്‍ നിന്നും ഒരേ ദിവസം പടിയിറങ്ങിയത്‌. 
10 ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ലിസി ആശുപത്രിയിലെ പീഡിയാട്രിക്‌ കാര്‍ഡിയാക്‌ സര്‍ജന്‍ ഡോ. തോമസ്‌ മാത്യുവിന്റെ ഫോണിലേക്ക്‌ തിരുവനന്തപുരത്തു നിന്നും ഒരു സന്ദേശമെത്തിയത്‌. അവിടെ ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ പിതാവിന്റേതായിരുന്നു ആ സന്ദേശം. ജന്മനാതന്നെ കടുത്ത ഹൃദ്രോഗ ബാധിതനായിരുന്നു അഖില്‍. ചികിത്സക്കായി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങി അവസാനം തിരുവനന്തപുരത്ത്‌ എത്തുകയായിരുന്നു. രക്തം പമ്പു ചെയ്യുന്ന പ്രധാന അറകളിലേക്കുള്ള രണ്ട്‌ വാല്‍വുകള്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ ഒറ്റ വാല്‍വായിരിക്കുന്ന അവസ്ഥയായിരുന്നു കുട്ടിക്കുണ്ടായിരുന്നത്‌. കൂടാതെ ഹൃദയത്തിന്റെ രണ്ട്‌ ഭിത്തികളിലും സുഷിരവും ഉണ്ടായിരുന്നു. ഇതെല്ലാം മൂലമുണ്ടായ അധിക രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ വലതു ശ്വാസകോശത്തിന്‌ ന്യുമോണിയ ബാധിക്കുകയും കുട്ടിയെ വെന്റിലേറ്ററിലേക്ക്‌ മാറ്റുകയും ചെയ്‌തിരുന്നു. ഒരു സുഹൃത്തില്‍ നിന്നും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചാണ്‌ ഡോക്‌ടറെ അഖിലിന്റെ പിതാവ്‌ വിളിച്ചത്‌. ആ ഫോണ്‍വിളിയോട്‌ വളരെ വേഗം പ്രതികരിച്ച അദ്ദേഹം ഉടന്‍തന്നെ ചികിത്സ നടത്തുന്ന ആശുപത്രിയുമായി ബന്ധപ്പെടുകയും തന്റെ മെഡിക്കല്‍ സംഘത്തോടൊപ്പം തിരുവനന്തപുരത്തേക്ക്‌ തിരിക്കുകയും ചെയ്‌തു. പുലര്‍ച്ചെ അവിടെ എത്തിയ അവര്‍ വൈകാതെതന്നെ കുട്ടിയുമായി കൊച്ചിയിലേക്ക്‌ മടങ്ങി. അത്യാസന്ന നിലയിലായിരുന്ന കുട്ടിയേയും കൊണ്ട്‌ ഇത്ര ദൂരത്തേക്കുള്ള യാത്ര അത്യന്തം ശ്രമകരമായ ഒന്നായിരുന്നു. കേവലം മൂന്നുമണിക്കൂര്‍ കൊണ്ട്‌ അവര്‍ ലിസി ആശുപത്രിയില്‍ എത്തിച്ചേരുകയും അന്നുതന്നെ കുട്ടിയെ ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കുകയും ചെയ്‌തു.
സമാനമായ രീതിയില്‍ തൊട്ടടുത്ത ദിവസം പീഡിയാട്രിക്‌ കാര്‍ഡിയോളജിസ്റ്റ്‌ ഡോ. എഡ്‌വിന്‍ ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ ശിവനന്ദ്‌ എന്ന മൂന്നുമാസം പ്രായമുള്ള കുട്ടികയേയും ക്രിട്ടിക്കല്‍ കെയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തുനിന്നും ലിസി ആശുപത്രിയില്‍ എത്തിച്ച്‌ ഹൃദയ ശസ്‌ത്രക്രിയ നടത്തുകയുണ്ടായി. ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. അനു 
ജോസ്‌ എന്നിവരും ശസ്‌ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികളായിരുന്നു.
വിജയകരമായ ശസ്‌ത്രക്രിയക്കും ആശുപത്രിവാസത്തിനും ശേഷം രണ്ടുകുട്ടികളേയും ആശുപത്രിയില്‍ നിന്നും ഒരേ ദിവസം തന്നെ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തു. ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പില്‍, ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ്ബ്‌ എബ്രഹാം എന്നിവരും കുട്ടികളെ യാത്രയാക്കാന്‍ എത്തിയിരുന്നു. 
രണ്ടു കുട്ടികളുടേയും കുടുംബങ്ങള്‍ സാമ്പത്തികമായി വളരെയധികം പിന്നാക്കാവസ്ഥയിലുള്ളതാണ്‌. ഡോ. വര്‍ഗീസ്‌ മൂലന്‍സ്‌ ഫൗണ്ടേഷനുമായും, ദുബായിലുള്ള മോര്‍ ഇഗ്നേഷ്യസ്‌ യാക്കോബൈറ്റ്‌ സിറിയന്‍ കത്തീഡ്രലുമായും സഹകരിച്ച്‌ പൂര്‍ണ്ണമായും സൗജന്യമായിട്ടാണ്‌ രണ്ടു ശസ്‌ത്രക്രിയകളും ലിസി ആശുപത്രിയില്‍ നടത്തിയത്‌. ജന്മനാതന്നെ ഹൃദ്രോഗം ബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ സൗജന്യമായി ശസ്‌ത്രക്രിയ നടത്തുവാന്‍ ലിസി ആശുപത്രിയില്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നു ഫാ. തോമസ്‌ വൈക്കത്തുപറമ്പില്‍ പറഞ്ഞു.


2017, ഫെബ്രുവരി 8, ബുധനാഴ്‌ച

വൈ.എം.സി.എ. മുത്തൂറ്റ്‌ ചേഞ്ച്‌ ഏജന്‍റ്‌ 2016 സമാപിച്ചു


എറണാകുളം വൈഎംസിഎയുടെയും മുത്തൂറ്റ്‌ ഫിനാന്‍സിന്റെയും നേതൃത്വത്തില്‍ നടന്ന ചേഞ്ച്‌ ഏജന്റ്‌ 2016 സമാപന സമ്മേളനം �സാറ്റ്‌ വൈസ്‌ ചാന്‍സലര്‍ ഡോ. ജെ. ലത ഉദ്‌ഘാടനം ചെയ്യുന്നു. ജോണ്‍ ലൂക്കോസ്‌, കെ പി പോള്‍സണ്‍, ബാബുജോണ്‍ മലയില്‍, പി ജെ �ര്യച്ചന്‍, ജോര്‍ജ്‌ എം ജേക്കബ്‌, സജി എബ്രഹാം, എന്‍ വി എല്‍ദോ എന്നിവര്‍ സമീപം

എറണാകുളം: വൈ.എം.സി.എ.യുടെയും മുത്തൂറ്റ്‌ ഫിനാന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന ചേഞ്ച്‌ ഏജന്റ്‌ 2016 പദ്ധതി സമാപിച്ചു. കുസാറ്റ്‌ വൈസ്‌ ചാന്‍സലര്‍ ഡോ. ജെ. ലത ഉത്‌ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ചേഞ്ച്‌ ഏജന്റു്‌മാരായി തിരഞ്ഞെടുത്ത 250 കുട്ടികളെ ആദരിച്ചു. കഴിഞ്ഞ 2 വര്‍ഷത്തോളം 31 ഗവണ്മെന്റ്‌ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ തീവ്രപരിശീലനത്തിലൂടെ വ്യക്തിത്വ വികാസനത്തിനും സ്വഭാവരൂപീകരണത്തിനും ഉതകുന്ന രീതിയില്‍ ആദ്യഘട്ടത്തില്‍ 10000 വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദഗ്‌ധപരിശീലനം നല്‍കി. 

യുവാക്കളുടെ ഇടയില്‍ ചേഞ്ച്‌ ഏജന്റുമാരായി പ്രവര്‍ത്തിച്ച അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ്‌ തിരഞ്ഞെടുക്കപ്പെട്ട 250 ചേഞ്ച്‌ ഏജന്റുമാര്‍ക്ക്‌ ശാസ്‌ത്രീയമായ രീതിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ചു വിദഗ്‌ധ പരിശീലനം നല്‍കിയത്‌. മുത്തൂറ്റ്‌ ഫിനാന്‍സ്‌ ഡയറക്ടര്‍ ജോര്‍ജ്‌. എം. ജേക്കബ്‌ മുഖ്യ അതിഥിയായിരുന്നു. വൈ.എം.സി.എ. പ്രസിഡന്‍റ്‌ പി.ജെ. കുര്യാച്ചന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജോണ്‍ ലൂക്കോസ്‌, കെ.പി. പോള്‍സണ്‍, വി. കെ. വര്‍ഗീസ്‌, ബാബുജോണ്‍ മലയില്‍, നിതിന്‍ തോമസ്‌, വിപിന്‍ ചന്ദ്ര, എന്‍.വി. എല്‍ദോ, സജി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. വരും വര്‍ഷങ്ങളിലും ഈ പ്രൊജക്‌റ്റ്‌ തുടരും എന്ന്‌ സംഘടകര്‍ അറിയിച്ചു.




കലയോട് ഭരണകൂടങ്ങള്‍ പുലര്‍ത്തുന്നത് അവഗണന: റിയാസ് കോമു




കൊച്ചി: അരനൂറ്റാണ്ടായി രാജ്യത്തെ കലാകാരന്മാര്‍ സൃഷ്ടിച്ച ക്രിയാശീലത്തിന്റെ  പാരമ്പര്യമാണ് കൊച്ചി ബിനാലെയ്ക്കുള്ളതെന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ റിയാസ് കോമു പറഞ്ഞു. ക്യൂറേറ്റിംഗ് അണ്ടര്‍ പ്രഷര്‍ എന്ന വിഷയത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു റിയാസ്.


കലാരംഗത്ത് സക്രിയരായ ആര്‍ട്ടിസ്റ്റുകളുടെ ശ്രമഫലമായാണ് കാര്യമായ സര്‍ക്കാര്‍ പിന്തുണയില്ലാതെയും മികച്ച സ്ഥാപനങ്ങളുടെ അഭാവത്തിലും ഇന്ത്യന്‍ കലാരംഗം വളര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും ദേശീയ ബജറ്റും കാലാകാലങ്ങളായി കലാരംഗത്തെ തഴയുകയാണ്. ഈ പതിവിന് ബിനാലെ വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു.
ജര്‍മന്‍ സംസ്‌കാരിക കേന്ദ്രമായ ഗെയ്‌ഥെ  ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ബിനാലെ ഫൗണ്ടേഷന്‍ ഈ സമ്മേളനം സംഘടിപ്പിച്ചത്. ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്.


ബിനാലെയില്‍ ഉണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങള്‍, സെന്‍സര്‍ഷിപ്പ് തുടങ്ങിയവയെ  സമകാലീന കലാരംഗം എങ്ങിനെ നേരിട്ടു തുടങ്ങിയ കാര്യങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കാലങ്ങളായി കലയ്ക്കുമേല്‍ സാഹചര്യങ്ങങ്ങളുടെ സമ്മര്‍ദ്ദമുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങളുടെ നിരവധി തലങ്ങളാണ് കൊച്ചി ബിനാലെയ്ക്കുള്ളതെന്ന് റിയാസ് കോമു പറഞ്ഞു. എന്നാല്‍തന്നെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് വ്യവസ്ഥിതിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിനാലെയ്ക്ക കഴിഞ്ഞു. കഴിഞ്ഞ മൂന്നു ലക്കങ്ങളായി കലാരംഗത്തെ ആവേശം കെടാതെ കൊച്ചി ബിനാലെ കാത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇക്കഴിഞ്ഞ കേന്ദ്രബജറ്റില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി 2500 കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ വായനാശാലകള്‍, മ്യൂസിയം, പുരാവസ്തുവകുപ്പ്, കലാ സംസ്‌കൃതി വികാസ് യോജന, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൂടിയാണ് ഈ തുക വീതിക്കേണ്ടിവരുന്നത്. ഈ വ്യവസ്ഥിതിയെയാണ് കലാസൃഷ്ടിയിലൂടെയും ക്യൂററ്റോറിയല്‍ പരീക്ഷണങ്ങളിലൂടെയും ബിനാലെ വെല്ലുവിളിക്കുന്നതെന്നും റിയാസ് പറഞ്ഞു.

ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യ പ്രോഗ്രാം ഡയറക്ടര്‍ ലിയോനാര്‍ഡ് എമ്മേര്‍ളിംഗ്, കാന്റര്‍ബറി സര്‍വകലാശാലയിലെ ഇലാം സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് തലവന്‍ ആരോണ്‍ ക്രിസ്ലര്‍,  ഷാങ്ഹായ് ബിനാലെ ക്യൂറേറ്റ് ചെയ്ത രക്‌സ് മീഡിയ കളക്ടീവ് അംഗം ശുദ്ധബ്രത സെന്‍ഗുപ്ത, ബെര്‍ലിന്‍ ബിനാലെ ഡയറക്ടര്‍ ഗബ്രിയേല്‍ ഹോണ്‍, ആറാം മരാക്കെഷ് ബിനാലെ ക്യൂറ്റേര്‍ റീം ഫാദ്ദ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും കൊച്ചി-മുസിരിസ് ബിനാലെയില്‍ കലാകാരന്മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തില്‍ വിട്ടു വീഴ്ച ചെയ്തിട്ടില്ലെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ബിനാലെ വേറിട്ടു നില്‍ക്കുന്നു. രാഷ്ട്രീയമായ സമ്മര്‍ദ്ദം നേരിടുന്ന കലാരംഗത്തെ വിവിധ വശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. സെന്‍സര്‍ഷിപ്പ്, കലാപ്രദര്‍ശനങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ എങ്ങിനെ പ്രതികരിക്കണമെന്ന വിഷയവും ചര്‍ച്ചയായി.

ബോസ് കൃഷ്ണമാചാരിയെ കൂടാതെ സെന്‍ഗുപ്ത, ഉറാല്‍ ഇന്‍ഡസ്ട്രിയല്‍ ബൈനിയല്‍ ഓഫ് കണ്ടംപററി ആര്‍ട്ട് ഇന്‍ റഷ്യ അലീസ പ്രുഡുനിക്കോവ, പതിനൊന്നാം ഗ്വാന്‍ജു ബിനാലെ ക്യൂറേറ്റ് സംഘാംഗം അസര്‍ മഹമൂദിയാന്‍ എന്നിവരാണ് വൈകീട്ടത്തെ ചര്‍ച്ചയില്‍ പങ്കെടുത്തത്.

എ.പി.വര്‍ക്കി മിഷന്‍ ആശുപത്രി രണ്ടാംഘട്ട വികസനം ഒരു വര്‍ഷത്തിനകം



കൊച്ചി : സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി.വര്‍ക്കിയുടെ സ്‌മരണാര്‍ത്ഥം ആരക്കുന്നത്ത്‌ ആരംഭിച്ച എ.പി.വര്‍ക്കി മിഷന്‍ ആശുപത്രിയുടെ രണ്ടാം ഘട്ട വികസനം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന്‌ സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്‌. ആരക്കുന്നം ആശുപത്രി അങ്കണത്തില്‍ കൂടിയ എ.പി.വര്‍ക്കിയുടെ 15-ാം ചരമ വാര്‍ഷിക അനുസ്‌മരണവും, രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 6 നിലകെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു ആദ്ദേഹം. കാത്ത്‌ലാബ്‌ ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, വൃദ്ധസദനം, പഠനകേന്ദ്രം എന്നിവയാണ്‌ 27 ഏക്കര്‍ സ്ഥലത്ത്‌ വിഭാവനം ചെയ്‌തിരിക്കുന്ന പദ്ധതികള്‍.

ആശുപത്രി ചെയര്‍മാന്‍ ജോണ്‍ ഫെര്‍ണാണ്ടസ്‌ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ എല്ലാ ഡോക്ടര്‍മാരെയും 10 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ വിഭാഗം ജീവനക്കാരെയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ സനില്‍ ആദരിച്ചു. 







2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

കാർഷിക വിള സംരംഭക്ഷക്ക് അർഹമായ പ്രോത്സാഹനം നല്കും. എ സി. മൊയ്തീൻ ,വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി

.കാർഷിക വിള സംരംഭക്ഷക്ക് അർഹമായ പ്രോത്സാഹനം നല്കും.എ സി. മൊയ്തീൻ ,വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി


വ്യവസായ - വാണിജ്യ വകുപ്പ് സംഘടിപ്പിച്ച കേരള അഗ്രി എക്സ്പോ 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മന്ത്രി.
കാർഷീക വിള സംസ്കരണ മേഖലയിലെ
ചെറുകിട- സൂക്ഷ്മ സംരംഭകർക്ക് വിപണി, സാങ്കേതിക വിദ്യ, പശ്ചാത്തല സൗകര്യം തുടങ്ങിയ മേഖലകളിൽ
അർഹമായ  പ്രോത്സാഹനം നല്കാൻ ഉള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.
സംരംഭകൻ ഒരു വ്യവസായം തുടങ്ങുമ്പോൾ നേരിടുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കാൻ നടപടി ഉണ്ടാകും. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുo,
എസ്.ശർമ്മ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ,വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ഐ.എസ്, പ്രത്യേക പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം 
ജനറൽ മാനേജർ കെ.എൻ കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുളവ്കാട് ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ്  വിജി ഷാജൻ ആശംസ നേർന്നു.
വ്യവസായ ' വകുപ്പ് ഡയറക്ടർ പി.എം. ഫ്രാൻസീസ് ഐ.എ.എസ്
സ്വാഗതവും ജോയന്റ് ഡയറക്ടർ എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ് ആഭിമുഖ്യത്തിൽ നടക്കുന്ന  കേരള അഗ്രി ഫുഡ്‌ പ്രോ 2017ൽ ചക്ക, നാളികേരം, മാങ്ങ, പൈനാപ്പിൾ ,അരി, സുഗന്ധവ്യജ്ഞനങ്ങൾ 
എന്നിവയുടെ മൂല്യവ വർദ്ധിത ഉല്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമായി.
ചക്കയിൽ നിന്നും 60 ൽ പരം, മാങ്ങയിൽ നിന്നും 20 ഓളം, നാളികേരത്തിൽ 30 ഓളം, പൈനാപ്പിളിൽ നിന്നും 5 ഓളം, സുഗന്ധ വ്യജ്ഞനങ്ങളിൽ ന്നും 25 ഓളം, ഉല്പന്നങ്ങളുമായി, കാർഷിക സംസ്കരണ മേഖലയുടെ ശക്തി തെളിയിക്കുന്നതായി,.
കാർഷിക സംസ്കരണ
മേഖലയുടെ പ്രാധാന്യം തിരിച്ചറി' ഞ്ഞ് ആണ് വ്യവസായ വകുപ്പ് ഈ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുന്നതിന് കേരള' അഗ്രോ ഫുഡ് പ്രോ
2017 സംഘടിപ്പിച്ചിരിക്കുന്നത്.
കാർഷീക സംസ്കരണ 
മേഖലയിലെ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് വിപണി, സാങ്കേതീ ക വിദ്യ ഉറപ്പാക്കുന്നതിനും ആണ് മേള ഒരുക്കിയിരിക്കുന്നത്.
നൂറോളം സ്റ്റാളുകൾക്ക് പുറമേ സാങ്കേതികവിദ്യ 
പ്രകടമാക്കുന്ന മെഷീനറി സ്റ്റാളുകളും എക്സോപ്പിയിൽ ഒരുക്കിയിട്ടുണ്ട്.
ബോൽഗാട്ടി പാലസ് ഐലന്റ് റിസോർട്ടിൽ നടക്കുന്ന എക്സ്പ്പോ 7 ന് സമാപിക്കും

ബിനാലെയുടെ അഭ്രപാളിയില്‍ വിദ്യാര്‍ഥികളുടെ സിനിമാപരീക്ഷണങ്ങള്‍



കൊച്ചി: വിദ്യാര്‍ഥികളുടെ ചലച്ചിത്ര പരീക്ഷണങ്ങള്‍ക്ക് വെള്ളിത്തിരയൊരുക്കി കൊച്ചി മുസിരിസ് ബിനാലെ 2016. രാജ്യത്തെ എട്ടു ഫിലിം സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ നിര്‍മിച്ച, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഡിപ്ലോമ ചലച്ചിത്രങ്ങളാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ പ്രോഗ്രാമിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്. 

'നയരഹിത ആഖ്യാനങ്ങള്‍'  എന്ന പേരില്‍ അവതരിപ്പിക്കുന്ന ചലച്ചിത്ര പാക്കേജിന്റെ ക്യുറേറ്റര്‍ പ്രശസ്ത സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണിയാണ്. ഫെബ്രുവരി രണ്ടിന് തുടങ്ങി കബ്രാള്‍ യാര്‍ഡ് പവിലിയനില്‍ ദിവസവും വൈകിട്ട് 6.30ന് നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ച വരെ തുടരും.

യുവ ചലച്ചിത്രകാരന്മാരുടെ അനുഭവങ്ങളും ഭൂമികകളും മാനസിക പശ്ചാത്തലങ്ങളും കൂടിക്കലരുന്ന അവതരണത്തിനാണു താന്‍ ശ്രമിച്ചതെന്ന് ഉമേഷ് കുല്‍ക്കര്‍ണി പറഞ്ഞു. വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍നിന്നുള്ള വിവിധ വിഷയങ്ങള്‍ പ്രമേയമാക്കുന്ന സിനിമകള്‍ തിരഞ്ഞെടുത്തതിലൂടെ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങള്‍ കൊണ്ടുവരാനായി. അതുകൊണ്ടു തന്നെ ഓരോ സിനിമയും വ്യത്യസ്തമായ രീതിയിലാണ് പ്രശ്‌നങ്ങളെ വീക്ഷിക്കുന്നത്. സ്ത്രീകളുടെ സിനിമകള്‍ക്കും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്ന് കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. 

പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുമാണ് ഏറെയും ചിത്രങ്ങളെങ്കിലും സമീപകാലത്തു തുടങ്ങിയ കോട്ടയം കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്, ഹരിയാനയിലെ റോഹ്തക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിംസ് ആന്‍ഡ് ടെലിവിഷന്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നുമുള്ള ചിത്രങ്ങളുമുണ്ട്.

പുതിയ ഫിലിം സ്‌കൂളുകള്‍ പിറവിയെടുക്കുമ്പോള്‍ നൂതന വീക്ഷണങ്ങളും അവതരണ രീതികളും യഥേഷ്ടമുണ്ടാകുന്നതായും കുല്‍ക്കര്‍ണി പറയുന്നു. ഹരിയാനയുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത കഥകളാണ് റോഹ്തക് സ്‌കൂളില്‍നിന്നു വരുന്നത്. സമാനമാണ് ഡല്‍ഹിയിലെ ശ്രീ അരബിന്ദോ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്റെ കാര്യവും. ഈ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നും മൂന്നു ചിത്രങ്ങള്‍ വീതം പാക്കേജില്‍ ഉള്‍പ്പെടുത്തി.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വവിദ്യാര്‍ഥി കൂടിയായ ഉമേഷ് യുവചലച്ചിത്രകാരന്മാരുടെ സംരംഭങ്ങളുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തും സഹായിക്കാറുണ്ട്. ഗിര്‍നി, ത്രീ ഓഫ് അസ് തുടങ്ങിയ കുല്‍ക്കര്‍ണിയുടെ ഹ്രസ്വചലച്ചിത്രങ്ങള്‍ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും രാജ്യാന്തര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഹ്രസ്വ ചലച്ചിത്രങ്ങള്‍ വിസ്മയകരങ്ങളാണെന്നും ആവിഷ്‌കാരത്തിനും പരീക്ഷണങ്ങളിലേര്‍പ്പെടാനും വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍നിന്നു പുറത്തുവരാനും യുവചലച്ചിത്രകാരന്മാരെ അവ പ്രേരിപ്പിക്കുന്നുവെന്നും കുല്‍ക്കര്‍ണി പറയുന്നു.  ഡിപ്ലോമ ചലച്ചിത്രങ്ങളും ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറ്റു ചലച്ചിത്ര പരീക്ഷണങ്ങളും കാഴ്ചക്കാരിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പാക്കേജ്. ചലച്ചിത്ര മാധ്യമത്തിന്റെ സാധ്യതകളെ അത് വിശാലമാക്കുന്നു.

ഫിലിം സ്‌കൂളുകളില്‍ മാത്രം നിര്‍മിക്കാനാവുന്ന ചില സിനിമകളുണ്ട്. അത്തരം ചിത്രങ്ങള്‍ കുറ്റമറ്റതാകണമെന്നില്ല, പക്ഷേ ആധികാരികമായിരിക്കും. സംവിധാനകലയിലും ഛായാഗ്രഹണത്തിലും ശബ്ദ സങ്കലനത്തിലുമെല്ലാം സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമം നടത്തുന്ന ഭാവി ചലച്ചിത്രകാരന്‍മാരെ അത്തരം ചിത്രങ്ങളില്‍ കാണാനാകുമെന്നതാണ് ഏറ്റവും വലിയ പ്രചോദനം. പുറത്തു പലപ്പോഴും ലഭിക്കാന്‍ പ്രയാസമുള്ള നിര്‍മാണ സാമഗ്രികളും ഫിലിം സ്‌കൂളുകളില്‍ അനായാസം ലഭിക്കുമെന്ന സൗകര്യവുമുണ്ടെന്നും കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. 
  
അഹമ്മദാബാദ് നാഷനല്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ എല്‍വി പ്രസാദ് ഫിലിം അക്കാദമി, ബംഗളൂരു സൃഷ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്, ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, അഹമ്മദ് നഗര്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഡിപ്ലോമ ചലച്ചിത്രങ്ങളും പാക്കേജില്‍ ഇടംകണ്ടു.  

ജനീഷ ഇനി സാധാരണ ജീവിതത്തിന്റെ പടവുകള്‍ ചവിട്ടും.




കൊച്ചി: അവയവദാനത്തിന്റെ മഹത്വം ലോകത്തിനുമുന്നില്‍ അടയാളപ്പെടുത്തിക്കൊണ്ട്‌ പുതിയ ഹൃദയവും ശ്വാസകോശവുമായി ആശുപത്രിയോട്‌ യാത്രപറഞ്ഞ ജനീഷ ഇനി സാധാരണ ജീവിതത്തിന്റെ പടവുകള്‍ ചവിട്ടും. കൃത്യം ഒരുമാസം മുന്‍പാണ്‌ ശ്വാസകോശവവും ഹൃദയവും ഒരുമിച്ച്‌ മാറ്റിവച്ചുകൊണ്ട്‌ ലിസി ആശുപത്രിയും ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും കേരള വൈദ്യശാസ്‌ത്രരംഗത്ത്‌ പുതിയ ചരിത്രമെഴുതിയത്‌. 
ആശുപത്രിക്കു സമീപം വാടകയ്‌ക്ക്‌ എടുത്തിരിക്കുന്ന വീട്ടിലേക്കാണ്‌ ജനീഷ ഇപ്പോള്‍ താമസം മാറ്റിയിരിക്കുന്നത്‌. തുടര്‍ പരിശോധനകള്‍ക്കുള്ള സൗകര്യത്തിനായി ഏകദേശം മൂന്നുമാസത്തോളം ഇവിടെ കഴിയുവാനാണ്‌ തീരുമാനം. അതിനുശേഷം സ്വവസതിയിലേക്ക്‌ മടങ്ങും. ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പിലിന്റെ നേതൃത്വത്തിലുള്ള വൈദികരും സന്യാസിനികളും ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ജനീഷയെ യാത്രയാക്കുവാന്‍ എത്തിയിരുന്നു.
ശ്വാസകോശവും ഹൃദയവും തകരാറിലാകുന്ന എൈസന്‍മെംഗര്‍ എന്ന അപൂര്‍വ അസുഖമായിരുന്നു കുട്ടമ്പുഴ സ്വദേശികളായ വര്‍ഗീസിന്റെയും നിര്‍മ്മലയുടെയും മകളായ ജനീഷ(26)യ്‌ക്ക്‌. ജന്മനാ ഉണ്ടായ ഹൃദ്രോഗം കണ്ടുപിടിക്കുകയോ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തി ചികിത്സ നടത്താതിരിക്കുകയോ ചെയ്‌തതുമൂലം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കൂടി മോശമാവുകയായിരുന്നു. കടുത്ത ചുമയും, ശ്വാസതടസ്സവും മൂലം നടക്കുവാനോ കിടന്നുറങ്ങുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നതിനാല്‍ അവയവങ്ങള്‍ മാറ്റിവയ്‌ക്കുകയാണ്‌ ഏകപോംവഴിയെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന്‌ കേരള സര്‍ക്കാരിന്റെ മൃതസഞ്‌ജീവനി പദ്ധതിയില്‍ കേരള നെറ്റ്‌വര്‍ക്ക്‌ ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ്‌ (KNOS) മുഖേന രജിസ്റ്റര്‍ ചെയ്‌ത്‌ കാത്തിരിക്കുകയായിരുന്നു. ജനുവരി 6-ാം തീയതി അനുയോജ്യമായ അവയവങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ വളരെയധികം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഈ ശസ്‌ത്രക്രിയയ്‌ക്ക്‌ തയ്യാറെടുക്കുകയായിരുന്നു. ശസ്‌ത്രക്രിയ തുടങ്ങി 4 മണിക്കൂറിനുള്ളില്‍തന്നെ പുതിയ അവയവങ്ങള്‍ ജനീഷയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യന്ത്രസഹായങ്ങളെല്ലാം പൂര്‍ണ്ണമായി ഒഴിവാക്കുകയും ഒരാഴ്‌ചയ്‌ക്കകം ജനീഷയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റുകയും ചെയ്‌തു. വളരെ വേഗം തന്നെ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തിയ ജനീഷയുടെ അവയവങ്ങളെല്ലാം സാധാരണ രീതിയിലാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
ഇതിനിടയില്‍ അവയവങ്ങള്‍ ശരീരത്തില്‍ സ്വീകരിക്കപ്പെട്ടോ എന്നറിയുവാന്‍ ബയോപ്‌സി എടുത്ത്‌ ചെന്നൈയില്‍ അയച്ച്‌ വിദഗ്‌ധ പരിശോധന നടത്തിയിരുന്നു. പരിപൂര്‍ണ്ണ തൃപ്‌തി നല്‍കുന്ന ഫലമാണ്‌ ഇതില്‍നിന്നും ലഭിച്ചത്‌.
ഡോ. ജേക്കബ്‌ എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. തോമസ്‌ മാത്യു, ഡോ. ജോ ജോസഫ്‌, ഡോ. എ.ആര്‍. പരമേസ്‌, ഡോ. രാഹുല്‍ സൈമണ്‍, ഡോ. ജോബ്‌ വിത്സണ്‍, ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. ഗ്രേസ്‌ മരിയ, ഡോ. രോഹിത എസ്‌. ചന്ദ്ര, ഡോ. മനോരസ്‌ മാത്യു, ഡോ. കൊച്ചുകൃഷ്‌ണന്‍, ഡോ. സുമേഷ്‌ മുരളി തുടങ്ങിയവര്‍ ശസ്‌ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.
അസിസ്റ്റന്റ്‌ ഡയറക്‌ടര്‍മാരായ ഫാ. വര്‍ഗീസ്‌ പാലാട്ടി, ഫാ. ആന്റോ ചാലിശ്ശേരി, ഫാ. അജോ മൂത്തേടന്‍ എന്നിവരും സന്നിഹിതരായിരുന്നു. 

2017, ഫെബ്രുവരി 1, ബുധനാഴ്‌ച

17 ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം കൊച്ചിയില്‍ ഫെബ്രു 8ന്‌




കൊച്ചി: പ്രമുഖ വിദേശ വിദ്യഭ്യാസ കണ്‍സള്‍ട്ടന്റും ഐഇഎല്‍ടിഎസിന്റെ ഉടമകളിലൊന്നുമായ ഐഡിപി എഡ്യുക്കേഷന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഫെബ്രുവരി 8ന്‌ എറണാകുളത്തെ ഹോട്ടല്‍ താജ്‌ ഗേറ്റ്‌വേയില്‍ നടക്കും. രാജ്യത്തെ 14 പട്ടണങ്ങളില്‍ നടക്കുന്ന ഈ പ്രദര്‍ശനത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 40 വിദ്യഭ്യാസ സ്ഥാപനങ്ങളാണ്‌ പങ്കെടുക്കുന്നത്‌. അതത്‌ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി ഓസ്‌ട്രേലിയയിലെ പഠന സാധ്യതകളെ സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ട്‌ സംസാരിച്ചറിയാമെന്നതാണ്‌ ഈ ബ്രഹദ്‌ പ്രദര്‍ശനത്തിന്റെ സവിശേഷതയെന്ന്‌ ഐഡിപി എഡ്യുക്കേഷന്‍ കണ്‍ട്രി ഡയറക്ടര്‍ പിയൂഷ്‌കുമാര്‍ പറഞ്ഞു. പ്രവേശന ഫീസിലെ ഇളവുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയടെ വിവരങ്ങളും പ്രദര്‍ശനത്തില്‍ ലഭ്യമാക്കും. വിദ്യാര്‍ത്ഥികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്‌ അഭികാമ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ആഗോളതലത്തില്‍ത്തന്നെ മുന്‍നിരസ്ഥാനമാണുള്ളതെന്ന്‌ പിയൂഷ്‌കുമാര്‍ ചൂണ്ടിക്കാണിച്ചു. ഓസ്‌ട്രേലിയയിലെ 39ല്‍ 20 യൂണിവേഴ്‌സിറ്റികളും ടോപ്‌ 400 ടൈംസ്‌ ഹയര്‍ എഡ്യുക്കേഷന്‍ റാങ്കിംഗ്‌സ്‌ എന്ന പട്ടികയിലുണ്ട്‌. പഠനനാന്തരമുള്ള മികച്ച തൊഴിലവസരങ്ങളും ഓസ്‌ട്രേലിയയെ ആകര്‍ഷമാക്കുന്നു.

ബ്ലൂ മൗണ്ടന്‍സ്‌ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌ സ്‌കൂള്‍, സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌നോളജി, ചാള്‍സ്‌ ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്‌ സൗത്ത്‌ ഓസ്‌ട്രേലിയ, ഡീകിന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്‌ സതേണ്‍ ക്വീന്‍സ്‌ലാന്‍ഡ്‌, എഡിത്‌ കൊവാന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്‌ ടാസ്‌മാനിയ, ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌നോളജി സിഡ്‌നി, ജെയിംസ്‌ കുക്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ വൊള്ളോംഗോങ്ങ്‌, മര്‍ദോക്‌ യൂണിവേഴ്‌സിറ്റി, വെസ്‌റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി, ക്യൂയൂട്ടി, ആര്‍എംഐടി യൂണിവേഴ്‌സിറ്റി, സ്റ്റഡി പേര്‍ത്ത്‌ തുടങ്ങിയ സ്ഥാപനങ്ങളാണ്‌ കൊച്ചിയിലെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്‌. 


വ്യാപാര്‍ 2017നു വ്യാഴാഴ്‌ച കൊച്ചിയില്‍ തുടക്കം




കൊച്ചി: സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്‌മ വ്യവസായങ്ങളെ (എംഎസ്‌എംഇ) പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്‌ നടത്തുന്ന ബിസിനസ്‌ ടു ബിസിനസ്‌ മീറ്റായ വ്യാപാര്‍ 2017ന്‌ ഫെബ്രുവരി രണ്ടിന്‌ വ്യാഴാഴ്‌ച കൊച്ചി ബോള്‍ഗാട്ടി പാലസില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടിനു രാവിലെ 10.30ന്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. വ്യവസായ മന്ത്രി .എ.സി.മൊയ്‌തീന്‍ അധ്യക്ഷനാകും. 

ഫെബ്രുവരി നാലു വരെ നീളുന്ന വ്യാപാര്‍ 2017ല്‍ 7500 ബിസിനസ്‌ ടു ബിസിനസ്‌ ചര്‍ച്ചകള്‍ നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ. പി.എം. ഫ്രാന്‍സിസ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 46 വിദേശരാജ്യങ്ങളില്‍നിന്നുള്ള 160 പേരുള്‍പ്പെടെ 683 ബയര്‍മാര്‍ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. 18 സംസ്ഥാനങ്ങളില്‍നിന്നായി അഞ്ഞൂറോളം ബയര്‍മാരും പങ്കെടുക്കും. അമേരിക്ക, ഇംഗ്ലണ്ട്‌, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 160 പേര്‍ക്കു പുറമെ ജപ്പാനില്‍നിന്ന്‌ 39 പേരുടെ പ്രതിനിധി സംഘവുമെത്തും. കഴിഞ്ഞ വര്‍ഷം 300 കോടി രൂപയുടെ ബിസിനസ്‌ അന്വേഷണങ്ങളാണ്‌ നടന്നത്‌. 

ഉദ്‌ഘാടന ദിവസമായ ഫെബ്രുവരി രണ്ട്‌ ഉച്ചയ്‌ക്കു 2.30 മുതല്‍ ഫെബ്രുവരി നാല്‌ ഉച്ചവരെയാണ്‌ മുന്‍നിശ്ചയ പ്രകാരമുള്ള ബിസിനസ്‌ ടു ബിസിനസ്‌ മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന്‌ ഉച്ച കഴിഞ്ഞ്‌ വ്യാപാറില്‍ പങ്കാളികളായ ബയര്‍മാരും സെല്ലര്‍മാരും സംയുക്ത ചര്‍ച്ചയും നടത്തും. 

മുന്‍കൂറായി രജിസ്റ്റര്‍ ചെയ്‌ത കേരളത്തിനു പുറത്തുനിന്നുള്ള സംരംഭകര്‍ക്ക്‌ മാത്രമായാണ്‌ ഫെബ്രുവരി 2, 3 തീയതികളിലെ ബിസിനസ്‌ മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന്‌ വ്യാപാര്‍ നടക്കുന്ന സ്ഥലത്ത്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ വഴി കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്കും ഉച്ചവരെ പങ്കെടുക്കാം.

ഏറ്റവുമധികം സ്റ്റാളുകളുള്ളത്‌ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ നിന്നാണ്‌. 87 സ്റ്റാളുകളാണ്‌ ഇതിലുള്ളത്‌. കൈത്തറി, ടെക്‌സ്‌റ്റൈല്‍സ്‌ഗാര്‍മെന്റ്‌സ്‌, ഫാഷന്‍ ഡിസൈനിങ്‌, ഫര്‍ണിഷിങ്‌, റബര്‍, കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്‌ തുടങ്ങിയ മേഖലകളിലെ സ്റ്റാളുകളും വ്യാപാര്‍ 2017 ല്‍ ഉണ്ടായിരിക്കും.

200 ചെറുകിട വ്യവസായ യൂണിറ്റുകളാണ്‌ വ്യാപാര്‍ 2017ല്‍ പങ്കെടുക്കുന്നത്‌. ജില്ലാ വ്യവസയായ കേന്ദ്രങ്ങള്‍ വഴി റജിസ്റ്റര്‍ ചെയ്‌ത 331 യൂണിറ്റുകളില്‍നിന്ന്‌ വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതി 200 യൂണിറ്റുകളെ തിരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുത്ത വ്യവസായ യൂണിറ്റുകളുടെ വിവരങ്ങള്‍ വ്യാപാര്‍ 2017ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.സലൃമഹമയൗശെിലാൈലല.േീൃഴ ല്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

സംസ്ഥാനത്തിന്റെ വ്യവസായിക ഉല്‍പാദനക്ഷമത പ്രദര്‍ശിപ്പിക്കുക, ബ്രാന്‍ഡ്‌ ചെയ്‌തതും അല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, നിക്ഷേപകരെ ആകര്‍ഷിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുക എന്നിവയും വ്യാപാര്‍ 2017ന്റെ ലക്ഷ്യങ്ങളാണ്‌. സംസ്ഥാനത്തിന്റെ വ്യവസായസംരഭകത്വ മികവ്‌, തൊഴില്‍ നൈപുണ്യം എന്നിവ രാജ്യത്തും ആഗോള തലത്തിലും പ്രദര്‍ശിപ്പിക്കാനും അതു വഴി സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്‌മ സംരംഭങ്ങളെ ആഗോള വിപണിയില്‍ പരിചയപ്പെടുത്താനും കഴിയും. 

വ്യാപാര്‍ മീറ്റ്‌ കഴിഞ്ഞതിനു ശേഷവും ഇതില്‍ ഉയര്‍ന്നു വന്ന വാണിജ്യനിര്‍ദ്ദേശങ്ങളിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്ലാറ്റ്‌ഫോം സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്‌. ഭാവിയിലേക്ക്‌ പ്രയോജനമാകുന്ന ഡാറ്റാ ബേസിനും വാണിജ്യ ബന്ധങ്ങള്‍ നിരീക്ഷിക്കാനും ഇത്‌ സഹായകരമാകുമെന്ന്‌ വ്യവസായ വകുപ്പ്‌ ഡയറക്ടര്‍ പി എം ഫ്രാന്‍സിസ്‌ പറഞ്ഞു.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌, ഹാന്‍ഡ്‌ലൂംസ്‌ ആന്‍ഡ്‌ ടെക്‌സ്‌റ്റൈല്‍സ്‌ ഡയറക്ടറേറ്റ്‌, വ്യവസായ വികസന കോര്‍പ്പറേഷന്‍, ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷനാ(കെബിപ്‌)ണ്‌. ഫിക്കിയാണ്‌ വ്യവസായവാണിജ്യ പങ്കാളി. 

വ്യവസായവാണിജ്യ ഡയറക്ടറേറ്റ്‌ വഴി ബിസിനസ്‌ ടു ബിസിനസ്‌ മീറ്റുകളില്‍ പങ്കെടുത്ത ഏറ്റവും മികച്ച സെല്ലര്‍ക്ക്‌ വ്യാപാര്‍ ഉദ്‌ഘാടനവേളയില്‍ അവാര്‍ഡ്‌ വിതരണം ചെയ്യും. ചാലക്കുടിയില്‍ നിന്നുള്ള റാപോള്‍ സാനിപ്ലാസ്റ്റിനാണ്‌ പ്രഥമ അവാര്‍ഡ്‌. വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണ്‌ അവാര്‍ഡു നിര്‍ണയിച്ചത്‌. 

കെ ബിപ്‌ സി ഇ ഓ ശ്രീ വി രാജഗോപാല്‍, ഫിക്കി കേരള ഘടകം മേധാവി ശ്രീ സാവിയോ മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കെ എം എ യും കെ എസ്‌ ഐ ഡി സി യും കൈകോര്‍ക്കുന്നു


കേരളത്തിലെ ജീവശാസ്‌ത്ര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍
കെ എം എ യും കെ എസ്‌ ഐ ഡി സി യും കൈകോര്‍ക്കുന്നു


കൊച്ചി: കേരളത്തിലെ ജീവശാസ്‌ത്രമേഖലയില്‍ വാണിജ്യസംരംഭങ്ങള്‍ തുടങ്ങുന്നതു പ്രോത്സാഹിപ്പിക്കാനുള്ള കെ എസ്‌ ഐ ഡി സി യുടെ സംരംഭങ്ങളെ കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പിന്തുണയ്‌ക്കണമെന്ന്‌ കെ എസ്‌ ഐ ഡി സി ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ ഐ എ എസ്‌ (റിട്ട.) അഭ്യര്‍ത്ഥിച്ചു. കെ എം എ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗങ്ങളുടെ നിരയിലുള്ള പരിചയസമ്പന്നരേയും പ്രതിഭാശാലികളെയും ഉപയോഗിച്ച്‌, ഈ മേഖലയില്‍ സംരംഭങ്ങളാരംഭിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കണമെന്ന്‌ കെ എം എ യോട്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യപ്രകാരം, ഈ തലത്തില്‍ മുന്നോട്ടു പോകുന്നതിനുള്ള വിശദമായ ഒരു പദ്ധതി തയ്യാറാക്കുന്നതിന്‌ ഒരു സമിതി രൂപീകരിക്കുവാന്‍ കെ എം എ നേതൃത്വം തീരുമാനിച്ചു. 
സമ്പന്നമായ ജൈവവൈവിദ്ധ്യവും മാനവവിഭവശേഷിയും നിക്ഷേപം നടത്താന്‍ താത്‌പര്യമുള്ള സംരംഭകരും കൊണ്ട്‌ അനുഗൃഹീതമാണു കേരളമെങ്കിലും ജീവശാസ്‌ത്ര മേഖലയില്‍ കേരളത്തിന്റെ ദേശീയ വിഹിതം 2 % മാത്രമാണെന്ന്‌ ഡോ.ഫെര്‍ണാണ്ടസ്‌ ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ പദ്ധതികളില്‍ ഉത്തരവാദിത്വം ഇല്ലാത്തതും, വ്യവസായമേഖലയുമായി ഇടപെടുന്നതിന്‌ അക്കാദമിക്‌ സ്ഥാപനങ്ങള്‍ കാണിക്കുന്ന മടിയുമാണ്‌ ഈ പരാജയത്തിനു കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. ഈ മേഖല വളര്‍ത്തിക്കൊണ്ടു വരുന്നതിനു ഗവണ്‍മെന്റിന്റെ സജീവതാത്‌പര്യം ഉണ്ടായിരിക്കേണ്ടതാണെന്ന്‌ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ ബയോടെക്‌നോളജി പാര്‍ക്‌ തുടങ്ങുന്നതിനു 10 വര്‍ഷം മുമ്പു വാങ്ങിയ 75 ഏക്കര്‍ സ്ഥലം വികസിപ്പിക്കപ്പെടാതെ കിടക്കുന്നത്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വൈദഗ്‌ദ്ധ്യവും ബന്ധങ്ങളും ദര്‍ശനവും ഉപയോഗിച്ചുകൊണ്ട്‌ ഈ മേഖലയില്‍ സംഭാവനകള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം പറഞ്ഞു. ബയോടെക്‌നോളജി മേഖലയില്‍ വളര്‍ച്ചയ്‌ക്കും ആദായമുണ്ടാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും വളരെ വലിയ സാദ്ധ്യതകളാണുള്ളതെന്നും ജീവശാസ്‌ത്ര വ്യവസായമേഖലയിലെ സാങ്കേതികവിദ്യയുടെ വാണിജ്യവത്‌കരണത്തിനു സഹായം നല്‍കുന്നതിനു ആരുമായും കൈ കോര്‍ക്കാന്‍ തനിക്കു താത്‌പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
കെ എം എ പ്രസിഡന്റ്‌ മാത്യു ഉറുമ്പത്ത്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മരിയ അബ്രാഹം സ്വാഗതവും കെ എം എ ഓണററി സെക്രട്ടറി ആര്‍ മാധവ്‌ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 

വരള്‍ച്ച നേരിടുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കും മന്ത്രി മാത്യു ടി.തോമസ്‌




കൊച്ചി: വരള്‍ച്ച നേരിടുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി മാത്യു ടി. തോമസ്‌. ജലസ്രോതസുകളുടെ നവീകരണത്തിനും ജലസ്രോതസുകളില്‍ തടയിണകള്‍ സ്ഥാപിക്കുന്നതിനും നി?ദേശം ന?കിയിട്ടുണ്ട്‌. വരള്‍ച്ചനേരിടാനുള്ള മുന്നൊരക്കങ്ങളുടെ ഭാഗമായി ജലവിഭവവകുപ്പിന്‍റെ കീഴിലെ ജലസേചനം, ഭൂജലവികസനം, കേരള ജല അതോറിറ്റി, ജലനിധി എന്നിവയിലെ ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോ
ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ്‌ മന്ത്രി വിലയിരുത്തിയത്‌. ഇന്നു തിരുവനന്തപുരത്തും ആറിന്‌ തൃശൂരിലും സമാനനമായി യോഗം ചേരും. 
തുലാവ?ഷവും കൈവിട്ടതോടെ കേരളം കടുത്ത ജലക്ഷാമത്തിലേക്കാണ്‌ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. നദീജല കരാറുകളില്‍ ഇതര സംസ്ഥാനങ്ങള്‍ വീഴ്‌ച്ച വരുത്തുന്നതാണ്‌ കേരളത്തിലെ ജലക്ഷാമത്തിനു കാരണം. പറമ്പിക്കുളം, ആഴിയാര്‍ പദ്ധതികളില്‍ വലിയ നഷ്ടമാണ്‌ കേരളത്തിനുണ്ടായിരിക്കുന്നത്‌. അന്ത? സംസ്ഥാന നദീജല പ്രശ്‌നങ്ങ? ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. 
നിലവിലെ ജല സ്രോതസുകളില്‍ നിന്നും കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ജലം ലഭിച്ചില്ലെങ്കില്‍ ബദല്‍ മാര്‍ഗഗങ്ങളെ കുറിച്ചും ആലോചിക്കും. നാട്ടിന്‍ പുറങ്ങളിലെ പൂട്ടിക്കിടക്കുന്ന പാറമടകളില്‍ വലിയ ജലശേഖരം സംഭരിക്കുന്നുണ്ട്‌. ഇത്‌ ഉപയോഗ പ്രദമാക്കാന്‍എന്തുചെയ്യാന്‍ കഴിയുമെന്നും വകുപ്പ്‌ ആലോചിക്കുന്നുണ്ട്‌. 
ഇത്തവണ 5500 കുഴല്‍ക്കിണറുകളുമാണ്‌ സംസ്ഥാനത്ത്‌ നവീകരിക്കുന്നത്‌. ഫെബ്രുവരി 1520നുള്ളില്‍ ഇത്തരം പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമില്ലെന്നു കണ്ടെത്തിയ സ്ഥലങ്ങളില്‍ ചെറുകിട പദ്ധതികളും കുഴല്‍ക്കിണറുകളും നവീകരിക്കും. ഇടുക്കിയില്‍ 556 പുതിയ കുഴല്‍കിണറുകള്‍ സ്ഥാപിക്കും. കോട്ടയത്ത്‌ 281ഉം, എറണാകുളത്ത്‌ 260 കുഴല്‍കിണറുകളും ഉപയോഗ്യമാക്കും, കൂടാതെ ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാല്‍ 24 വീതം ചെറുകിട ജലവിതരണ പദ്ധതികളും പൂര്‍ത്തിയാക്കും. മാര്‍ച്ച്‌ 31നുള്ളില്‍ ഇവ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കിണറുകളും മറ്റു ജലസ്രോതസുകളും വറ്റിവരളുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധീകരിച്ച ജലത്തിന്‍റെ ഉപയോഗം വാര്‍ധിക്കാം എന്നത്‌ മുന്‍കൂട്ടി കണ്ട്‌ ഉപഭോഗത്തിന്‌ അനുസൃതമായി വെള്ളം കൊടുക്കാന്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളിലും മതിയായ അളവില്‍ വെള്ളം സൂക്ഷിക്കാന്‍ നടപടി സ്വീകരിക്കും. വരള്‍ച്ചയെ നേരിടുന്നതിന്‍റെ ഭാഗമായി റവന്യൂവകുപ്പിന്‍റെ നിര്‍ദേശപ്രകാരം വാര്‍ഡ്‌ തലത്തില്‍ സ്ഥാപിക്കുന്ന കിയോസ്‌കുകളില്‍ നിറയ്‌ക്കാനുള്ള ശുദ്ധീകരിച്ച ജലം ജലവിഭവവകുപ്പ്‌ നല്‍കും. പൈപ്പ്‌ പൊട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. പൈപ്പ്‌ പൊട്ടി ജലം പാഴാകുന്നത്‌ കണ്ടാല്‍ 18004255313 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി രേഖപ്പെടുത്താം. ശുദ്ധീകരിച്ച വെള്ളം എത്തിക്കാന്‍പറ്റുന്ന സ്ഥലങ്ങളില്‍ അതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ത്ഥി സമരം ജില്ലയില്‍ സമ്പൂര്‍ണ്ണം.




കൊച്ചി ; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ നെക്‌സ്റ്റ്‌ പരീക്ഷാ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്ക്‌ സമരം നടത്തി. ജില്ലയിലെ നാല്‌ മെഡിക്കല്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്തു.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ ധര്‍ണ്ണ എച്ച്‌.എം.ടി കവലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡോ. ജോസഫ്‌ മനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഐ.എം.എ കൊച്ചി പ്രസിഡന്റ്‌ ഡോ.എം.നാരായണന്‍, മുന്‍ പ്രസിഡന്റ്‌ ഡോ. സണ്ണി പി ഓരത്തേല്‍, ഐ.എം.എ കളമശ്ശേരി, പെരുമ്പാവൂര്‍ പ്രസിഡന്റുമാരായ ഡോ.ജേക്കബ്‌ ബേബി, ഡോ.സുകുമാരന്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ സംസാരിച്ചു. 

അമ്യത മെഡിക്കല്‍ കോളേജില്‍ ഐ.എം.എ ഇടപ്പള്ളി ബ്രാഞ്ച്‌ പ്രസിഡന്റ്‌ ഡോ.ശബരീഷും, കോലഞ്ചരി മെഡിക്കല്‍ കോളേജില്‍ ഡോ.ജോസഫ്‌ മനോജ,്‌ കോലഞ്ചേരി ഐ.എം.എ സെക്രട്ടറി ഡോ.ജോസഫ്‌ വര്‍ഗീസ്‌ എന്നിവരും, മാഞ്ഞാലി മെഡിക്കല്‍ കോളേജില്‍ ഐ.എം.എ എറണാകുളം കോര്‍ഡിനേറ്റര്‍ ഡോ.ശ്രീകുമാര്‍ ശര്‍മയും, തുടര്‍ന്ന്‌ നോര്‍ത്ത്‌ പറവൂര്‍ താലൂക്ക്‌ ആശുപത്രിയിലേയ്‌ക്ക്‌ നടത്തിയ മാര്‍ച്ച്‌ ഡോ.ശ്രീവിലാസനും, ഉദ്‌ഘാടനം ചെയ്‌തു

അഞ്ച്‌ വര്‍ഷത്തെ പഠനത്തിനും, ഒരു വര്‍ഷത്തെ ഹൗസ്‌ സര്‍ജന്‍സിക്കും ശേഷം യൂണിവേഴ്‌സിറ്റി ഡിഗ്രി നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രാക്ടീസ്‌ ചെയ്യുന്നതിന്‌ നെക്‌സ്റ്റ്‌ പരീക്ഷ പാസാകണമെന്ന നയമാണ്‌ ഇപ്പോള്‍ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ കൊണ്ടുവന്നിരിക്കുന്നത്‌. വിദേശ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കുന്നവര്‍ക്ക്‌ ഇത്‌ ബാധകമാക്കിയിട്ടില്ല. നെക്‌സ്റ്റ്‌ പരീക്ഷയും ഡോക്ടര്‍മാര്‍ക്ക്‌ പ്രാതിനിധ്യമില്ലാതെ രൂപീകരിച്ചിരിക്കുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ത്തലാക്കുന്നതു വരെയും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിന്‌ മെഡിക്കല്‍ കോളേജ്‌ യൂണിന്‍ ചെയര്‍മാന്‍ അഫ്‌താബ്‌ കാസിം, ഡോ. അനിത, ഡോ.സതീഷ്‌ എന്നിവര്‍ നേത്യത്വം നല്‍കി.



കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ നെക്‌സ്റ്റ്‌ പരീക്ഷാ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠിപ്പുമുടക്ക്‌ സമരം എച്ച്‌.എം.ടി കവലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡോ. ജോസഫ്‌ മനോജ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. അനിത, ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ്‌ ഡോ. സണ്ണി പി ഓരത്തേല്‍, ഐ.എം.എ കളമശ്ശേരി പ്രസിഡന്റ്‌ ഡോ.ജേക്കബ്‌ ബേബി , ഐ.എം.എ കൊച്ചി പ്രസിഡന്റ്‌ ഡോ.എം.നാരായണന്‍ എന്നിവര്‍ സമീപം.