2014, നവംബർ 20, വ്യാഴാഴ്‌ച

നെറ്റ്‌ ഫോക്‌സ്‌ മൊബൈല്‍ സെക്യുരിറ്റി ആപ്ലിക്കേഷന്റെ ദക്ഷിണമേഖലാ പ്രകാശനം



കൊച്ചി: കൊരട്ടി കിന്‍ഫ്ര പാര്‍ക്ക്‌ കോപ്പര്‍സീഡ്‌സ്‌ ടെക്‌നോളജീസ്‌ വികസിപ്പിച്ച നൈറ്റ്‌ ഫോക്‌സ്‌ മൊബൈല്‍ സെക്യുരിറ്റി ആപ്ലിക്കേഷന്റെ ദക്ഷിണമേഖലാ പ്രകാശനം നടത്തി.
.
മൊബൈല്‍ മോഷണം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്‌. എസ്‌.എം.എസിലൂടേയോ www.knightfox.com എന്ന വെബ്‌സൈറ്റ്‌ മുഖേന മോഷണം പോയ മൊബൈല്‍ ഫോണിനെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സൗകര്യമാണീ ആപ്ലിക്കേഷന്‍ വാഗ്‌ദാനം ചെയ്യുന്നത്‌. മോഷ്ടാവിന്റെ ചിത്രമെടുക്കുക, ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കുക, അലാറം അടിക്കുക, ഫോണ്‍ റിമോട്ട്‌ ലോക്ക്‌ ചെയ്യുക, സിം ലോക്ക്‌ ചെയ്യുക, ഫാക്ടറി റീസൈറ്റ്‌ പ്രിവെന്‍ഷന്‍, സ്വിച്ച്‌ ഓഫ്‌ പ്രിവെന്‍ഷന്‍, ഓട്ടോ ആന്‍സറിംഗ്‌ തുടങ്ങി ഇരുപത്തിയാറോളം ഫീച്ചേഴ്‌സ്‌ ഉണ്ട്‌ ഈ ആപ്ലിക്കേഷനിലെന്ന്‌ കൊരട്ടി കിന്‍ഫ്ര പാര്‍ക്ക്‌ കോപ്പര്‍ഡീസ്‌ഡ്‌ ടെക്‌നോളജീസ്‌ സി.ഇ.ഒ അരുണ്‍ പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ സ്വന്തം ഗ്രൗണ്ടില്‍





കൊച്ചി: പരാജയമറിയാത്ത നാല്‌ കളികള്‍ക്കുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുന്നു. എതിരാളികള്‍ കരുത്തരില്‍ കരുത്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത. ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാലാം പോരാട്ടമാണിന്ന്‌. കഴിഞ്ഞ മൂന്ന്‌ ഹോം മത്സരങ്ങളില്‍ ഒരു വിജയവും രണ്ട്‌ സമനിലയും നേടിയ ബ്ലാസ്‌റ്റേഴ്‌സ്‌ കഴിഞ്ഞ ദിവസം സാക്ഷാല്‍ ഡെല്‍ പിയറോയുടെ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ന്‌ ഇറങ്ങുന്നത്‌. ക്യാപ്‌റ്റന്‍ പെന്‍ ഓര്‍ജിയുടെ ഏക ഗോളിന്റെ കരുത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ്‌ കളിയുടെ കിക്കോഫ്‌.
ഒമ്പത്‌ മത്സരങ്ങളില്‍ നിന്ന്‌ നാല്‌ വീതം വിജയവും സമനിലയും ഒരു പരാജയവുമടക്കം 16 പോയിന്റുള്ള അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഒമ്പത്‌ മത്സരങ്ങളില്‍ നിന്ന്‌ 3 വീതം വിജയവും സമനിലയും പരാജയവുമടക്കം 12 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മൂന്നാം സ്ഥാനത്തുമാണ്‌. പൂനെ സിറ്റി എഫ്‌സിയോടായിരുന്നു അവരുടെ ഏക പരാജയം.
ഒരു ലോകോത്തര സ്‌ട്രൈക്കറുടെ അഭാവത്തിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധവും അത്‌ലറ്റികോ മുന്നേറ്റനിരയും തമ്മിലുള്ള പോരാട്ടമാണ്‌ ഇന്ന്‌ അരങ്ങേറുക. സ്‌പാനിഷ്‌ താരങ്ങളായ ലൂയിസ്‌ ഗാര്‍ഷ്യ, ജോഫ്രെ, ബോര്‍ജ ഫെര്‍ണാണ്ടസ്‌, എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു എന്നിവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഫിക്രുവിനെ ഏക സ്‌ട്രൈക്കറായി നിര്‍ത്തി 4-2-3-1 എന്ന ശൈലിയിലായിരിക്കും അത്‌ലറ്റികോ ഇന്ന്‌ ഇറങ്ങുക. കഴിഞ്ഞ ദിവസം നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ സ്വന്തം തട്ടകത്തില്‍ 1-0ന്‌ കീഴടക്കിയതിന്റെ ആത്മവിശ്വാസവും കൊല്‍ക്കത്തന്‍ ടീമിനുണ്ട്‌.
ഗാര്‍ഷ്യയും കാല്‍വിന്‍ ലോബോയും ഫിക്രുവും അടങ്ങുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരനിര ബ്ലാസ്‌റ്റേഴ്‌സിന്‌ കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന്‌ ഉറപ്പാണ്‌. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന്‌ ഇതേ കൊല്‍ക്കത്തക്കെതിരെ സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തില്‍ വെച്ച്‌ 1-1ന്‌ സമനിലയില്‍തളച്ചതിന്റെ ആത്മവിശ്വാസവും ഡേവിഡ്‌ ജെയിംസിനും സംഘത്തിനുമുണ്ട്‌. എന്നാല്‍ ഫിക്രുവില്ലാത്ത കൊല്‍ക്കത്തയെയാണ്‌ അന്ന്‌ കേരളം നേരിട്ടത്‌. മികച്ച ഫോമില്‍ കളിക്കുന്ന ഫിക്രു ഇന്ന്‌ കൊച്ചിയില്‍ കളത്തിലുണ്ടെന്നതു ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചിടിപ്പേറ്റും. ഒപ്പം സൂപ്പര്‍താരം ലൂയിസ്‌ ഗാര്‍ഷ്യയും ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്കിടിപ്പേറും. ദല്‍ഹിയെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ചു പോയിന്റ്‌ പട്ടികയില്‍ ഇതുവരെയുള്ള ഉയര്‍ന്ന സ്‌ഥാനം നേടിയതിന്റെ ആത്മവിശ്വാസമാണു കേരളത്തിന്‌ ഇതിനുള്ള മറുമരുന്ന്‌.
മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ്‌ ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നത്‌. എങ്കിലും ദല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ചെന്ന്‌ കീഴടക്കാനായതിന്റെ ആത്മവിശ്വാസമാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കരുത്തുറ്റ പ്രതിരോധനിരയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കൈമുതല്‍. കഴിഞ്ഞ ഒമ്പത്‌ കളികളിലും ഉജ്ജ്വല പ്രകടനം കാഴ്‌ചവെച്ച 21 കാരനായ സന്ദേശ്‌ ജിംഗാനൊപ്പം കോളിന്‍ ഫാല്‍വെ, റാഫേല്‍ റോമി, നിര്‍മ്മല്‍ ഛേത്രി, ഹെംഗ്‌ബാര്‍ട്ട്‌, സൗമിക്‌ ഡേ, ഗുര്‍വിന്ദര്‍ സിംഗ്‌ തുടങ്ങിയവര്‍ അദ്ധ്വാനിച്ച്‌ കളിക്കുന്നവരാണ്‌. വിംഗുകളില്‍ക്കൂടി അതിവേഗ പ്രത്യാക്രമണത്തിനും സന്ദേശ്‌ ജിംഗാന്‍ മികവു കാണിക്കുന്നുണ്ട്‌. മധ്യനിരയെക്കുറിച്ചും ബ്ലാസ്‌റ്റേഴ്‌സിന്‌ ഭയക്കാനില്ല. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്‌റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക്‌ യഥേഷ്ടം പന്ത്‌ നല്‍കിയിട്ടും അത്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത്‌ ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. സബീത്തും സൂപ്പര്‍താരം ഇയാന്‍ ഹ്യൂമും, ക്യാപ്‌റ്റന്‍ പെന്‍ ഓര്‍ജിയും അദ്ധ്വാനിച്ചുകളിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗില്‍ പിഴക്കുന്നതാണ്‌ ടീം മാനേജരും ഗോളിയുമായ ഡേവിഡ്‌ ജെയിംസിനെ ബുദ്ധിമുട്ടിലാക്കുന്നത്‌. എങ്കിലും ഡേവിഡ്‌ ജെയിംസ്‌ തികഞ്ഞ പ്രതീക്ഷയിലാണ്‌. കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിയെയും അതിന്‌ മുന്‍പ്‌ കൊച്ചിയില്‍ വച്ച്‌ ഗോവ എഫ്‌സിയെയും കീഴടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ്‌ ജെയിംസ്‌. ദല്‍ഹിക്കെതിരെ ഇറങ്ങിയപോലെ 4-3-3 ശൈലിയില്‍ ആക്രമണത്തിന്‌ മുന്‍തൂക്കം നല്‍കിയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങുക.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം മധ്യനിരയില്‍ കളം അടക്കി വാണിട്ടും ഇയാന്‍ ഹ്യൂം, സി.എസ്‌. സബീത്ത്‌, മിലാഗ്രസ്‌ ഗൊണ്‍സാല്‍വസ്‌, പെന്‍ ഓര്‍ജി തുടങ്ങിയവര്‍ ലക്ഷ്യബോധം മറന്നതോടെയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നത്‌. മധ്യനിരിയില്‍ പ്ലേ മേക്കര്‍ സ്‌റ്റീഫന്‍ പിയേഴ്‌സണ്‍ ഗംഭീര പ്രകടനം നടത്തി മുന്നേറ്റനിരക്കാര്‍ക്ക്‌ യഥേഷ്ടം പന്ത്‌ നല്‍കിയിട്ടും അത്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാത്തത്‌ ബ്ലാസ്‌റ്റേഴ്‌സിനെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌. എങ്കിലും സ്വന്തം മൈതാനത്ത്‌ രണ്ടാം വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമായിരിക്കുമെന്ന്‌ ഉറപ്പാണ്‌. ഒപ്പം സ്‌റ്റേഡിയത്തിലെത്തിച്ചേരുന്ന പതിനായിരങ്ങള്‍ക്ക്‌ കാല്‍പ്പന്തുകളിയുടെ സുവര്‍ണ്ണമുഹൂര്‍ത്തങ്ങളും സമ്മാനിച്ചേക്കാം. 

ഗ്രിഗോറിയന്‍ പബ്ലിക്ക്‌ സ്‌കൂളില്‍ പ്രയാഗ്‌ വില്ലേജ്‌ ഫെയര്‍



കൊച്ചി: മരട്‌ ഗ്രിഗോറിയന്‍ പബ്ലിക്ക്‌ സ്‌കൂളിന്റെ നേതൃത്വത്തില്‍ 22 
ന്‌ വില്ലേജ്‌ ഫെയര്‍ 'പ്രയാഗ്‌' സംഘടിപ്പിക്കുമെന്ന്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

വൈകിട്ട്‌ ആറിന്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രോപ്പോലീത്തയും മരട്‌ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ ദേവരാജും ചേര്‍ന്ന്‌ പ്രയാഗിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. സ്‌കൂളില്‍ ഭാരതീയ സംസ്‌കാരം പ്രതിഫലിക്കുന്ന ഗ്രാമീണ അന്തരീക്ഷം ഒരുക്കുകയാണ്‌ ലക്ഷ്യം.
ഒന്നാം ക്ലാസ്‌്‌്‌ മുതല്‍ പതിനൊന്നാം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികളാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌. പൂര്‍ണമായും വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തിലാണ്‌ മേളയില്‍ വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച കരകൗശല വസ്‌തുക്കള്‍, അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ചിത്രങ്ങള്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന്‌ നടത്തുന്ന ഭക്ഷണ മേള 'വൈറ്റ്‌ എലിഫന്റ്‌ സ്റ്റാള്‍' ആണ്‌ മേളയുടെ മുഖ്യ ആകര്‍ഷണം. ഇത്‌ വഴി അര്‍ഹതപ്പെട്ടവര്‍ക്ക്‌ തുച്ഛമായ നിരക്കില്‍ ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും നല്‍കും. ഒട്ടക സവാരി, കുതിര സവാരി എന്നിവയും മേളയുടെ ഭാഗമായി നടക്കും. മേള വൈകിട്ട്‌ നാലിന്‌ ആരംഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികളായ അശ്വിന്‍ ജെയ്‌ന്‍, നിവേദ്യ പി.എ, നവ്യ ബെന്നി, മാത്യു തോമസ്‌എന്നിവരോടൊപ്പം അധ്യാപകരായ വിനുമോന്‍ മാത്യു, റീന സജി എന്നിവരും പങ്കെടുത്തു
കൊച്ചി: മരട്‌ ഗ്രിഗോറിയന്‍ പബ്ലിക്ക്‌ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇന്ന്‌ വില്ലേജ്‌ ഫെയര്‍ 'പ്രയാഗ്‌' സംഘടിപ്പിക്കുമെന്ന്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട്‌ ആറിന്‌ ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രോപ്പോലീത്തയും മരട്‌ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ ദേവരാജും ചേര്‍ന്ന്‌ പ്രയാഗിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. സ്‌കൂളില്‍ ഭാരതീയ സംസ്‌കാരം പ്രതിഫലിക്കുന്ന ഗ്രാമീണ അന്തരീക്ഷം ഒരുക്കുകയാണ്‌ ലക്ഷ്യം.
ഒന്നാം ക്ലാസ്‌്‌്‌ മുതല്‍ പതിനൊന്നാം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികളാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌. പൂര്‍ണമായും വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തിലാണ്‌ മേളയില്‍ വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച കരകൗശല വസ്‌തുക്കള്‍, അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ചിത്രങ്ങള്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന നാടന്‍ കലാരൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന്‌ നടത്തുന്ന ഭക്ഷണ മേള 'വൈറ്റ്‌ എലിഫന്റ്‌ സ്റ്റാള്‍' ആണ്‌ മേളയുടെ മുഖ്യ ആകര്‍ഷണം. ഇത്‌ വഴി അര്‍ഹതപ്പെട്ടവര്‍ക്ക്‌ തുച്ഛമായ നിരക്കില്‍ ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും നല്‍കും. ഒട്ടക സവാരി, കുതിര സവാരി എന്നിവയും മേളയുടെ ഭാഗമായി നടക്കും. മേള വൈകിട്ട്‌ നാലിന്‌ ആരംഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികളായ അശ്വിന്‍ ജെയ്‌ന്‍, നിവേദ്യ പി.എ, നവ്യ ബെന്നി, മാത്യു തോമസ്‌എന്നിവരോടൊപ്പം അധ്യാപകരായ വിനുമോന്‍ മാത്യു, റീന സജി എന്നിവരും പങ്കെടുത്തു

ഇന്‍ഷുറന്‍സ്‌ നിയമഭേദഗതി പാസാക്കിയാല്‍ പണിമുടക്ക്‌ സമരം


കൊച്ചി: പ്രതിഷേധങ്ങള്‍ അവഗണിച്ച്‌ ഇന്‍ഷ്വറന്‍സ്‌ നിയമ (ഭേദഗതി) ബില്‍ പാസാക്കിയാല്‍ പണിമുടക്കു സമരം നടത്തുമെന്ന്‌ കേരള സ്‌റ്റേറ്റ്‌ ജനറല്‍ ഇന്‍ഷ്വറന്‍സ്‌ എംപ്ലോയീസ്‌ യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള മൂന്ന്‌ ഇന്‍ഷ്വറന്‍സ്‌ നിയമങ്ങളിലായി 111 ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്ന ബില്ലാണിത്‌. ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ്‌ വ്യവസായത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബില്‍ പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വിദേശ നിക്ഷേപ പരിധി 26ല്‍ നിന്ന്‌ 49 ശതമാനമായി ഉയര്‍ത്തുക, പൊതുമേഖലാ ജനറല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പിനികളുടെ ഓഹരികള്‍ വിറ്റഴിക്കുക എന്നിവ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിയൊരുക്കും. പൊതുമേഖല ഇന്‍ഷ്വറന്‍സ്‌ കമ്പിനികളെ എല്‍ഐസി പോലുള്ള ഏകശില കോര്‍പ്പറേഷനാക്കുക എന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്‌. ബില്‍ പാസാക്കുന്നതിനെ എതിര്‍ത്ത്‌ ഒപ്പു ശേഖരണം മനുഷ്യചങ്ങല തുടങ്ങിയ പ്രതിഷേധപരിപാടികളെല്ലാം യൂണിയന്‍ ആരംഭിച്ചിടച്‌ടു ജനറല്‍ സെക്രട്ടറി പി.ബി വേണുഗോപാല്‍, മേഖലാ പ്രസിഡന്റ്‌ പി.ആര്‍ ശശി, ജോയിന്റ്‌ സെക്രട്ടറി ബിജു പോള്‍, കെ.കെ സന്തോഷ്‌ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

നിര്‍മിതി ഉച്ചകോടി 22ന്‌


കൊച്ചി: നിര്‍മാണ വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്ന നിര്‍മിതി ഉച്ചകോടി 22
ന്‌ വൈറ്റില ബ്രോഡ്‌ ബീനില്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന്‌ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്‌ പരിപാടിയുടെ ഉദ്‌ഘാടനം നര്‍വഹിക്കും. വിവിധ സമ്മേള}ങ്ങളിലായി മന്ത്രിമാരായ ഡോ. എം.കെ മു}ീര്‍, കെ.ബാബു, ഡോ. തോമസ്‌ ഐസക്ക്‌, മേയര്‍ ടോണി ചമ്മണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
സന്തുലിതവും ഏകീകൃതവുമായ കരാര്‍ വ്യവസ്ഥകള്‍, പൊതുമരാമത്ത്‌ വകുപ്പുകളുടെ പുന:സംഘടന, പരിസ്ഥിതി സൗഹൃദ നിര്‍മിതികള്‍, ക്വാറിക്രഷര്‍ പ്രശനം, ചെമ്മണ്ണ്‌ ഖനനത്തിലും വിതരണത്തിലും നേരിടുന്ന പ്രശ്‌നങ്ങള്‍, മണല്‍, സിമന്റ്‌, ടാര്‍, ഇറക്കുമതി സാധ്യത, കടല്‍ മണല്‍ ഖനനം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ്‌ തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടക്കും. സമ്മേളനത്തില്‍ ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ സമര്‍പ്പിക്കും. മൂന്ന്‌ ദിവസം നിളുന്ന സമ്മേളനം തിങ്കളാഴ്‌ച സമാപിക്കും.
കേരള ഗവണ്‍മെന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ വര്‍ഗീസ്‌ കണ്ണമ്പള്ളി, സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ രാധാകൃഷ്‌ണന്‍, കണ്‍വീനര്‍ കെ.ഡി ജോര്‍ജ്ജ്‌, എം.ആര്‍ ചന്ദ്രന്‍ പിള്ള, കെ.എ ജന്‍സണ്‍, പരീദ്‌ കെ.എസ്‌, ലീഷിന്‍ ജോസഫ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

തമിഴ്‌നാട്ടില്‍ ഭൂമിയും വ്യവസായവുമുള്ള മന്ത്രിമാര്‍ ആരാണെന്നു ജയലളിത വ്യക്തമാക്കണം


കൊച്ചി:
മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിനു അനൂകൂലമായ വിധി ലഭിക്കുന്നതിനു സഹായമായ നിലപാട്‌ എടുത്ത കേരളത്തിലെ മന്ത്രിമാര്‍ ആരാണെന്നു തമിഴ്‌നാട്‌ സര്‍്‌ക്കാര്‍ വ്യക്തമാക്കണമെന്നു പി.സി തോമസ്‌ ആവശ്യപ്പെട്ടു.

നിയമവകുപ്പിന്റെ പാളിച്ചയാണ്‌ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനുണ്ടായ തോല്‍വിയെന്ന്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ പി.സി തോമസ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തമിഴ്‌നാട്ടില്‍ ഭൂമിയും ബിസിനസ്സുമുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമാണ്‌ കേസില്‍ തമിഴ്‌നാടിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്‌ നാട്ടില്‍ ഭൂമിയും ബിസിനസ്സുമുള്ള മന്ത്രിമാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന്‌ മുമ്പ്‌ ജയലളിത പ്രഖ്യാപിച്ചിരുന്നു. ആ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ ഷൂസ്‌ കമ്പനിയുള്ള ഒരു മന്ത്രിയുടെ പേര്‌ തനിക്കറിയാമെന്നും എറിക്‌ ഷൂസ്‌ എന്ന ഈ കമ്പനിയുടെ ഉടമ മന്ത്രിയുടെ ബിനാമിയായ ബാബിര്‍ എന്ന തിരുവല്ല സ്വദേശിയാണെന്നും പി.സി തോമസ്‌ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ഏഷ്യന്‍ ഡാം സേഫ്‌റ്റി വിഭാഗം തലവന്‍ ഹിമാംസു താക്കൂറിന്റെ റിപ്പോര്‍ട്ട്‌ കോടതിയില്‍ ഹാജരാക്കാതിരുന്നത്‌ കേരളത്തിന്റെ വീഴ്‌ചയാണ്‌. ഡാം സുരക്ഷിതമല്ലെന്നും പൊട്ടാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു അത്‌. ഹൈക്കോടതിയിലെ കേസില്‍ മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ ചിലര്‍ അനാവശ്യമായ ഭീതി പരത്തുകയാണെന്നും ഡാം തകര്‍ന്നാലും വെള്ളം തടഞ്ഞു നിര്‍ത്താമെന്നും കേരളസര്‍ക്കാര്‍ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ തമിഴ്‌നാടിനെ സംരക്ഷിക്കുന്നുവെന്നതിന്‌ തെളിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപെരിയാര്‍ ഉള്‍പ്പടെ കേരളത്തിന്റെ ഡാമുകള്‍ സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട്‌ ദേശീയ ഡാം രജിസ്റ്റര്‍ തമിഴ്‌നാട്‌ തിരുത്തിച്ചിരുന്നു. അപ്പോഴും കേരളം മൗനം പാലിക്കുകയാണുണ്ടായത്‌. താന്‍ പൊതുതാല്‌പര്യ ഹര്‍ജി ഫയല്‍ ചെയ്‌തതിന്‌ ശേഷമാണ്‌ രജിസ്റ്റര്‍ തിരുത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.