2014, സെപ്റ്റംബർ 20, ശനിയാഴ്‌ച
കൊച്ചി ന്യൂസ് ഹൈലൈറ്റ്‌സ്- സെപ്‌തംബര്‍ 20
മദ്യനിരോധനം ടൂറിസം മേഖലയെ
തകര്‍ക്കുമെന്ന
വാദം അടിസ്ഥാനരഹിതം
കൊച്ചി: മദ്യനിരോധനം മൂലം ടൂറിസം മേഖലയ്‌ക്ക്
തിരിച്ചടിയുണ്ടാകുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ആള്‍ ഇന്ത്യ ട്രാവല്‍ ആന്‍ഡ്
ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശികള്‍ മദ്യപിക്കുന്നതിനു വേണ്ടിയാണ് കേരളത്തിലെത്തുന്നതെന്ന പ്രചരണം അസംബന്ധമാണ്. കേരളത്തിന്റെ തനതു സംസ്‌കാരെത്തെക്കുറിച്ച് പഠിക്കുന്നതിനും കാഴ്‌ച്ചകള്‍ കാണുന്നതിനും മറ്റുമായാണ് വിദേശ ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നത്. ഹെല്‍ത്ത് ടൂറിസവും ഹൗസ്‌ബോട്ടുകളും തനത് പാരമ്പര്യ സംസ്‌കാരങ്ങളുമാണ് വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നും ഇത് തിരിച്ചറിഞ്ഞ് ടൂറിസത്തില്‍ ആയൂര്‍വേദത്തിന്റെ സംസ്‌കാരികത്തനിമയുടെയും സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ കേരളം ശ്രമിക്കണമെന്നും ഇവര്‍ പറഞ്ഞു. അറേബ്യന്‍ ട്രാവല്‍മാര്‍ട്ടില്‍ കേരളത്തിന്റെ സാധ്യതകളെക്കുരിച്ച് വിശദമായ വര്‍ക്കഷോപ്പുകള്‍ നടത്തിയാല്‍ കേരള ടൂറിസത്തിന് അനന്തമായസാധ്യതകള്‍ ലഭിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്ക,മലേഷ്യ,തായ്‌ലാന്റ്, ്‌ബ്രസീല്‍ എന്നീരാജ്യങ്ങള്‍ പോലും അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വന്‍ പ്രചരണങ്ങളാണ് നടത്തുന്നത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് വക ഡെസ്‌കില്‍ ഉത്തരേന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ചു മാത്രമാണ് നല്‍കുന്നതെന്നും ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷറഫ് വെള്ളാങ്കല്‍ വളാഞ്ചേരി, റൗഫ്, റഷീദ്, ഷംസുദ്ദിന്‍ എന്നിവര്‍ പങ്കെടുത്തു.
ഡ്രൈവിംഗ് സ്‌കൂള്‍ രംഗത്തെ പ്രതിസന്ധി അവസാനിപ്പിക്കണം
കൊച്ചി: ഡ്രൈവിഗ് സ്‌കുളുകള്‍ക്കെതിരായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡ്രൈവിംഗ് സ്‌കൂളുകളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന നിയമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. രാവിെല 10 മുതല്‍ വൈകിട്ട് ആഞ്ചുവരെ മാത്രമെ ഡ്രൈവിംഗ് പഠിപ്പിക്കാവു എന്ന നിയമം ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ പത്തുവരെയുള്ള സമയത്താണ് കൂടുതല്‍ ആളുകള്‍ ഡ്രൈവിംഗ് പഠിക്കാനെത്തുന്നത്. വിദ്യാര്‍ഥികളും ഉദ്യോഗസ്‌തരുമാണ് ഇക്കൂട്ടരില്‍ അധികവും. അതുകൊണ്ടുതന്നെ ഈ നിയമം ഡ്രൈവിംഗ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുമെന്നും ഇതിനെതിരായി വിവിധ ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷനുകളിമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് മിജുലാല്‍ പി, സെക്രട്ടറി കെ എസ് ചെറിയാന്‍, കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നികുതി
വര്‍ധനക്കെതിരെ
കേരള കോണ്‍ഗ്രസ് സമരം ആരംഭിക്കും
കൊച്ചി: വെള്ളക്കരം, വസ്‌തുവിന്റെയും തോട്ടങ്ങളുടേയും നികുതി, കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്‌തു ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി,രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങിയവയില്‍ വന്‍ വര്‍ധനവ് പ്രഖ്യാപിച്ച് നികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് കേരള കോണ്‍ഗ്രസ്(നാഷണലിസ്‌റ്റ്) നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അഴിമതിയും കെടുകാര്യസ്‌്‌ഥതയും മൂലം കാലിയായ ഖജനാവ് നിറയ്‌ക്കാന്‍ പാവപ്പെട്ട ജനങ്ങളെ ക്രൂശിക്കുന്ന സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു.
തൃശൂര്‍ കോഴിഫാം നടത്തുന്ന തോംസണ്‍ ഗ്രൂപ്പുമായി രഹസ്യധാരണയിലെ്‌തതി അഴിമതി നടത്തി ധനകാര്യമന്ത്രി സര്‍ക്കാരിനു 65 കോടി രൂപയുടെ നഷ്ടം വരുത്തിയതായി നേതാക്കള്‍ ആരോപിച്ചു. ജനത്തിന്റെ കണ്ണില്‍ പോടിയിടാന്‍ ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ പേരിന് അപ്പീല്‍ കൊടുത്ത് ടാക്‌സ് സ്‌പെഷ്യല്‍ ഗവണ്മന്റ് പ്ലീഡറെ കേസ് മനഃപൂ്‌ര്‍വം തോറ്റുകൊടുക്കാന്‍ നിയമിച്ചു.മന്ത്രിയുടെ നോമിനി ഹാജരാകാതിരുന്ന് മനഃപൂര്‍വം കോഴിഫാം കാരനെ സഹായിച്ചു. ഈ സാഹചര്യത്തി്‌ല്‍ കെ.എം മാണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്ന് കേരളകോണ്‍ഗ്രസ് (നാഷണലിസ്‌റ്റ്)ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ മനസ്സിലിരിപ്പ്‌ിന് വിപരീതമായി സമ്പൂര്‍ണമദ്യനിരോധനത്തിന്റെ പേരില്‍ കേരളീയരെ ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും കൂടി കുരങ്ങുകളിപ്പിക്കുകയാണെന്ന് കേരളകോണ്‍ഗ്രസ് (നാഷണലിസ്‌റ്റ്) നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ലീഡര്‍ നോബിള്‍ മാത്യു, എം എന്‍ ഗിരി, എ എ വി കെന്നഡി, ടി പി അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പോലീസ് ക്രൂരമായി മര്‍ദ്ദിച്ച ലീബയ്‌ക്ക്
യൂത്ത് കോണ്‍ഗ്രസ് സഹായധനം നല്‍കി
കൊച്ചിചേരാ}െല്ലൂര്‍ പൊലീസ് സ്റ്റേഷമില്‍ ക്രൂരമായി പൊലീസ് മര്‍നമേറ്റ് നട്ടെല്ലിന്‌് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‌് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് പ്രസിഡന്റ് എം.വി. രതീഷ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലീബയെ സന്ദര്‍ശിച്ചതിനുശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ദീപക് ജോയി, തമ്പി സുബ്രഹ്മണ്യം, ജില്ലാ ഭാരവാഹികളായ ദിലീപ് കുഞ്ഞുകുട്ടി, അഡ്വ. കെ.എം. മധു, ജോസഫ് മാര്‍ട്ടിന്‍, നൗഫിദ ഡാനി എന്നിവരാണ് ലീബയെ സന്ദര്‍ശിച്ചത്. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച ധനസഹായം ലീബയുടെ ഭര്‍ത്താവിന്‌് കൈമാറി. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന്‌നേതാക്കള്‍ ആവശ്യപ്പെട്ടു.
2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച
കേരളത്തിന്റെ സ്വന്തം കൊന്വനാന വരുന്നു
കൊച്ചി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ കേരള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലോഗോ പ്രകാശനവും ടീം ലോഞ്ചും വര്‍ണശബളമായ ചടങ്ങില്‍ അരങ്ങേറി.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ അടുത്ത ആഴ്‌ച ആരംഭിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോയും കേരളീയ തനിമയിലുള്ളതാണ്.തുമ്പിക്കൈയില്‍ ഫുട്‌്‌ബോള്‍ ഏന്തിയ കൊമ്പനാനയാണ് ടീമിന്റെ ഔദ്യോഗിക ലോഗോ. കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന ലോഗോ തയ്യാറാക്കിയത് രാജ്യാന്തര പ്രശസ്‌തരായബ്രാഷ് ബ്രാന്‍ഡ്‌സ് ആണ്.ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ക്ല്‌ബ്ബുകളുടെ ലോഗോകള്‍ പഠിച്ചശേഷമാണ് കേരളത്തിന്റെ സവിശേഷത വിളിച്ചോതുന്ന കൊന്വനാനയെ തിരഞ്ഞെടുതത്ത്‌്.
ടീമിന്റെ ഉടമകളില്‍ ഒരാളായ പ്രസാദ് പൊത്‌ലൂരി 22 അംഗ ടീമംഗങ്ങളെ പരിചയപ്പെടുത്തി.പരമ്പരാഗത ശൈലിയില്‍ മുണ്ട് ഉടുത്ത് ടീമംഗങ്ങള്‍ ഓരോരുത്തരായിട്ടാണ് വേദിയിലെത്തിയത്‌്. ് ടീമിന്റെ മാനേജരും മാര്‍ക്വീ പ്ലെയറുമായ ഡേവിഡ് ജെയിംസ് അന്തര്‍ദേശീയ താരം മൈക്കല്‍ ചോപ്ര, ടീം കോച്ച് ട്രെവര്‍ മോര്‍ഗന്‍,മലയാളി താരം സുശാന്ത് മാത്യു, സബീത് എന്നിവര്‍ക്കു പിന്നാലെ മറ്റു താരങ്ങളും വേദിയില്‍ എത്തി.ടീമുടമ പ്രസാദ് പൊത്‌ലൂരി, കെഎഫ്‌എ പ്രസിഡന്റ് കെ.എം..ഐ മേത്തര്‍ ,കൊച്ചി മേയര്‍ ടോണി ചമ്മിണി,മുന്‍ രാജ്യാന്തര താരങ്ങളായ ഐ.എം വിജയന്‍ ,ജോ പോള്‍ അഞ്ചേരി തുടങ്ങിയവരും ചടങ്ങിനെത്തി.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലന മത്സരങ്ങള്‍ അടുത്ത ആഴ്‌ച ആരംഭിക്കുമെന്നും പരിശീലന മത്സരങ്ങള്‍ നടക്കുന്നതിനിടെ ടീമിലെ മറ്റു വിദേശ താരങ്ങളും എത്തിച്ചേരുമെന്നും ടീമിന്റെ മാര്‍ക്വി പ്ലെയര്‍ ഡേവിഡ് ജയിംസ് പറഞ്ഞു
ഇന്ത്യയില്‍ ക്രിക്കറ്റിനാണ് മുന്‍തൂക്കമെങ്കിലും കേരളത്തിനു ഫുട്‌ബോളിനു പാരമ്പമര്യമുള്ള സംസ്ഥാനമാണ് കേരളമെന്നതിനാല്‍ ഇവിടെ കൂടുതല്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായും ടീമിന്റെ തൃശൂരിലെ പരിശീലനം തുടരുമെന്നും അടുത്ത ആഴ്‌ചമുതല്‍ പരിശീലന മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണെന്നും ഡേവിഡ് ജയിംസ് പറഞ്ഞു.ടീമിന്റെ ഔദ്യോഗിക ജേഴ്‌സി ഒക്ടോബര്‍ ആദ്യ വാരം പുറ്‌തതിറക്കും. മഞ്ഞയും നീലയും ചേര്‍ന്നതാകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി.
. മറ്റു കളിക്കാര്‍ ഉടനടി ടീമില്‍ എത്തിച്ചേരുമെന്നു ഡേവിഡ് ജയിംസ് പറഞ്ഞു. ഐ ലീഗ് താരമായ മധ്യനിരക്കാരന്‍ സുശാന്ത് മാത്യുവും മുന്‍നിരക്കാരന്‍ സി.എസ് സബീതും ആണ് ടീമിലെ മലയാളി സാന്നിധ്യം.
വളരെ നല്ല അവസരമാണ് തങ്ങള്‍ക്കു കിട്ടിയിരിക്കുന്നതെന്നും കേരള ബ്ലാസ്റ്റേഴ്‌സിലുള്ള മികച്ചകളിക്കാരോടൊപ്പം കളിക്കാനാകുന്നത് തങ്ങളുടെ കളിമെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നും ചടങ്ങില്‍ സുശാന്ത് മാത്യു പറഞ്ഞു.
ഐ ലീഗില്‍ കേരളത്തില്‍ നിന്നും ടീം ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ കേരളത്തില്‍ നിന്നും ഒരു ടീം കളിക്കാനെത്തുന്നതില്‍ ഐ.എം വിജയന്‍ സന്തോഷം പങ്കുവെച്ചു.അടുത്ത സീസണ്‍ മുതല്‍ കേരളത്തില്‍ നിന്നുള്ള കൂടുതല്‍ കളിക്കാര്‍ ഐഎസ്‌എലില്‍ കളിക്കാന്‍ ഉണ്ടാകുമെന്നു ടീം ഉടമ പ്രസാദ് പൊത്‌ലൂരി പറഞ്ഞു.
ടീമംഗങ്ങള്‍ വേദിയില്‍ നി്‌ന്നും ഹോട്ടലിനു പുറത്തേക്കു നീങ്ങിയതോടെ മന്ത്രി കെ.ബാബു ,മുന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് ഹനീഷ് എന്നിവരും ടീമംഗങ്ങളോടൊപ്പം പന്ത് തട്ടാനെത്തി. വിദേശകളിക്കാര്‍ക്ക് മുണ്ട് ഉടുത്ത് പന്തുതട്ടാന്‍ കഴിയാതെ വന്നതോടെ അവരെ മുണ്ട് മടക്കികുത്തി പന്ത് തട്ടാനുള്ള വിദ്യ സുശാന്ത് മാത്യു പറഞ്ഞുകൊടുത്തു.
കേരള ബ്ലാസ്‌റ്റേഴ്‌സ്
ടീം
ഗോള്‍കീപ്പര്‍മാര്‍- ഡേവിഡ് ജയിംസ് (ഇംഗ്ലണ്ട്), സന്ദീപ് നന്ദി, ലൂയീസ് ബറേറ്റോ (ഇന്ത്യ)
പ്രതിരോധനിരക്കാര്‍- സൗമിക് ഡെ, സന്ദേഷ് ജിന്‍ഗാന്‍, ഗുര്‍വീന്ദര്‍ സിംഗ്, നിര്‍മ്മല്‍ ഛെത്രി, അവിനാബോ ബാഗ്, രമന്‍ദീപ് സിംഗ് (ഇന്ത്യ),സൈഡ്രിക് ഹെന്‍ഗ്‌്‌ബാര്‍ട്,റാഫേല്‍ റൂമി (ഫ്രാന്‍സ്),്‌എര്‍വിന്‍ സ്‌പിറ്റ്‌സ്‌നര്‍(ബ്രസീല്‍)സ,ജയിംസ് മാക് അലിസ്റ്റര്‍ (സ്‌കോട്ട്‌ലാന്‍ഡ്),കോളിന്‍ ഫാല്‍വെ(അയര്‍ലണ്ട്),
മധ്യനിരക്കാര്‍- റെന്നഡി സിംഗ്,സുശാന്ത് മാത്യു, ഗോഡ്‌വിന്‍ ഫ്രാങ്കോ , മെഹ്‌്‌താബ് ഹുസൈന്‍ (ഇന്ത്യ),വിക്ടര്‍ ഹെറാറോ ഫൊക്കാഡാ (സ്‌പെയിന്‍), പെന്‍ ഒര്‍ജി (നൈജീരിയ),സൈമണ്‍ മില്‍റോയ് (ഇംഗ്ലണ്ട്)
മുന്നേറ്റ നിര- ഇഷ്‌താഖ് അഹമ്മദ്,മിലഗ്രസ് ഗൊണ്‍സാല്‍വസ്,സി.എസ് സബീത് (ഇന്ത്യ) പെഡ്രോ ഗുസ്‌മാവോ(ബ്രസീല്‍),മൈക്കല്‍ ചോപ്ര (ഇംഗ്ലണ്ട്) ഇയാന്‍ ഹ്യൂം (കാനഡ), ആന്‍ഡ്രൂ ബാര്‍സിക് (ഓസ്‌ട്രേലിയ)
മാനേജര്‍ -ഡേവിഡ് ജയിംസ് (ഇംഗ്ലണ്ട്), കോച്ച്- ട്രെവോ മോര്‍ഗന്‍(ഇംഗ്ലണ്ട്), അസി.കോച്ച്- ജെയ്‌മി മാക്‌അലിസ്‌റ്റര്‍ (സ്‌കോട്ട്‌ലാന്‍ഡ്)
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരക്രമം
ഒക്ടോബര്‍ 15- നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് (ഇന്ദിരാഗാന്ധി സ്‌റ്റേഡിയം - )
ഒക്ടോബര്‍ 19- ചെന്നൈ ടൈറ്റന്‍സ് (നെഹ്‌്‌റു സ്‌റ്റേഡിയം,ചെന്നൈ0
ഒക്ടോബര്‍ 22-എഫ്.സി പൂനെ (ഛത്രപതി ശിവജി സ്റ്റേഡിയം,പൂനെ)
ഒക്ടോബര്‍27-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (നെഹ്‌്‌റു സ്‌റ്റേഡിയം, കൊച്ചി)
നവംബര്‍ 1-മുംബൈ സിറ്റി(പാട്ടീല്‍ സ്റ്റേഡിയം,മുംബൈ)
നവംബര്‍ 4-എഫ്.സി ഗോവ(നെഹ്‌്‌റു സ്‌റ്റേഡിയം ,കൊച്ചി)
നവംബര്‍ 8-ഡല്‍ഹി ഡൈനാമോസ് (നെഹ്‌്‌റു സ്‌റ്റേഡിയം ,കൊച്ചി)
നവംബര്‍ 13-മുംബൈ സിറ്റി (നെഹ്‌്‌റു സ്‌റ്റേഡിയം ,കൊച്ചി)
നവംബര്‍ 16-ഡല്‍ഹി ഡൈനാമോസ് (നെഹ്‌്‌റു സ്‌റ്റേഡിയം,ഡല്‍ഹി)
2014, സെപ്റ്റംബർ 3, ബുധനാഴ്‌ച
ഭരതിരാജ മുന്നര കോടിയോളം വരുന്ന കേരളീയരെ മുഴുവന്‍ പറ്റിച്ചതായി സലിം കുമാര്‍
സംസ്ഥാന സിനിമ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി.ഭരതിരാജ
മുന്നര കോടിയോളം വരുന്ന കേരളീയരെ മുഴുവന്‍ പറ്റിച്ചതായി പ്രശസ്‌ത സിനിമാ താരം സലിം
കുമാര്‍.
മൊത്തം 85ഓളം സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഒരു ദിവസം ഏഴു
സിനിമകള്‍ വീതം കണ്ടുവെന്ന വാദം ഒരിക്കലും വിശ്വസിക്കാനാവില്ല. ഭക്ഷണം പോലും
കഴിക്കാതെ, പ്രാഥമിക കര്‍മ്മങ്ങള്‍ മാറ്റിവെച്ചു കാണുവാന്‍ ഇരുന്നാലും ഇതു
പ്രായോഗികമല്ല. ഭരതിരാജ തനിക്കു പകരം മറ്റാരെയെങ്കിലും സിനിമ കാണുവാന്‍
വെച്ചിരുന്നുവെന്നു കരുതേണ്ടിവരും.ഇവരായിരിക്കും കഥ അദ്ദേഹത്തിനു പറഞ്ഞുകൊടുത്തത്.
അതുകൊണ്ടാകും തന്റെ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയതെന്നു കരുതുന്നതെന്നും
സലിംകുമാര്‍ പറഞ്ഞു. സിനിമ കാണാതെ അവാര്‍ഡ് നിശ്ചയിക്കുന്നതു അനീതിയാണെന്നും
അവാര്‍ഡിനു അയക്കുന്ന സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ആയിരക്കണക്കിനുപേരയും
അവാര്‍ഡില്‍ വിശ്വാസം അര്‍പ്പിക്കുന്ന കേരളീയരെ മുഴുവനും പറ്റിക്കുയയാണ്. മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ സാക്ഷി നിര്‍ത്തിയാണ് ഭരതിരാജ ഈ പറ്റിക്കല്‍
നടത്തിയതെന്നും സലിംകുമാര്‍ പറഞ്ഞു. ഇന്നത്തെ നിലയില്‍ പകുതി സിനിമ പോലും അദ്ദേഹം
കണ്ടിട്ടില്ല എന്നതാണ് സത്യം.
ഇത്തരം അവാര്‍ഡ് നിര്‍ണയത്തെക്കുറിച്ചു സിനിമ
രംഗത്തു പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരൊന്നും പ്രതീകരിക്കില്ല. കാരണം
ഇന്നല്ലെങ്കില്‍ നാളെ അവാര്‍ഡ് തങ്ങളെ തേടി എത്തുമെന്ന പ്രതീ7യാണ് ഈ
രംഗത്തുള്ളവര്‍ പ്രതീകരിക്കാതിരിക്കുന്നതിനു കാരണം. തന്റെ സിനിമ -മൂന്നാം നാള്‍
ഞായറാഴ്‌ച - യ്‌ക്ക് അവാര്‍ഡ് ലഭിക്കാതെ പോയതിലേറെ മൂന്നരക്കോടി വരുന്ന മലയാളികളെ
പറ്റിച്ചതാണ് തന്നെ വിഷമിപ്പിക്കുന്നതെന്നും സലീംകുമാര്‍ പറഞ്ഞു.
ചിത്രം
അടുത്തു തന്നെ റീലീസ് ചെയ്യുമെന്നും സാറ്റലൈറ്റ് അവകാശം സംബന്ധിച്ച കരാര്‍
പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ സിനിമ തീയേറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ്
കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സലിംകുമാറിന്റെ അടുത്ത ചിത്രം
കംപാര്‍ട്ട്‌മെന്റ് ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും. ഈ സിനിമയുടെ നിര്‍മ്മാണവും
കഥയും സലിംകുമാര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
ചിത്രങ്ങള്‍ തനിക്കു
കിട്ടാത്തതിനെക്കുറിച്ചു തനിക്കു യാതൊരു പരാതിയുമില്ലെന്നും. ഇതിനു പിന്നില്‍
ആരെങ്കിലും ഉണ്ടെന്നു കരുതുന്നില്ലെന്നും സലിംകുമാര്‍ പറഞ്ഞു
ഹാസ്യനടനുള്ള
അവാര്‍ഡ് റദ്ദാക്കിയതിനെ സലിംകുമാര്‍ സ്വാഗതം ചെയ്‌തു. നവരസങ്ങളില്‍ ഒരു രസം
മാത്രമാണ് ഹാസ്യം .അതുകൊണ്ട് ഹാസ്യനടനു പ്രത്യേകം അവാര്‍ഡ് നല്‍കേണ്ട
കാര്യമില്ല. പണ്ട് അടൂര്‍ഭാസിയും ബഹദൂറും ഇക്കാര്യം പലതവണ പറഞ്ഞിട്ടുണ്ടെന്നും
അദ്ദേഹം പറഞ്ഞു.
പ്രശസ്‌ത സിനിമാ താരം മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിനെയും
സലിംകുമാര്‍ പരിഹസിച്ചു. ചെടി നടുകയല്ലെ അതു പരിപാലിക്കുന്നതാണ് വെല്ലുവിളി.
പണ്ട് നാടായ നാടു മുഴുവനും അക്കേഷ്യ നട്ടു.ഇന്ന് ആരെങ്കിലും ഈ
അക്കേഷ്യയെക്കുറിച്ചു ഓര്‍മ്മിക്കുന്നുണ്ടോ എന്നും സലിം കുമാര്‍ ചോദിച്ചു.
അക്കേഷ്യയ്‌ക്കു ശേഷം മാഞ്ചിയം, മഹാഗണി എന്നിങ്ങനെ പലതും വന്നു ഇവയെല്ലാം ഇന്ന്
ഓര്‍മ്മകളായി മാറി. നട്ട മരങ്ങള്‍ ഒന്നും കാണാത്തതിനാല്‍ ഇപ്പോള്‍ മരങ്ങള്‍ നടാന്‍
പോകാറില്ലെന്നും സലിംകുമാര്‍ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്
പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു സലിംകുമാര്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)