2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച
കേള്‍വിശേഷിതകരാറിനു ശസ്‌ത്രക്രീയ ഡോക്ടര്‍ അഞ്ച് ലക്ഷം രൂപ തട്ടിച്ചതായി പരാതി കൊച്ചി കേള്‍വിശേഷി വീണ്ടെടുക്കാനായി രണ്ടുവയസുകാരിക്കു നടത്തിയ ശസ്‌ത്രക്രീയയുടെ പേരില്‍ ഡോക്ടര്‍ അഞ്ചു ലക്ഷം രൂപ തട്ടിച്ചതായി പരാതി. എറണാകുളം സൗത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഹോസ്‌പിറ്റലിലെ ഇഎന്‍ടി വിഭാഗം ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസിനെതിരെയാണ് ആരോപണം. വൈക്കം അംബിക മാര്‍ക്കറ്റ് ഉള്ളാടത്തറ വീട്ടില്‍ ശാന്തിജോലി ചെയ്യുന്ന അനിലാലും അമ്മ സൗമ്യയുമാണ് പരാതിയുമായി രംഗത്തെത്തിയത്.ഇവരുടെ മകള്‍ ദിയയ്‌ക്കാണ് ശസ്‌ത്രക്രീയ നടത്തിയത്. 2009 ഓഗസ്‌റ്റ് 12നാണ് രണ്ടുവയസുകാരി ദിയ ശസ്‌ത്രക്രീയക്കു വിധേയയായത്. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്താലാണ് അഞ്ചു ലക്ഷം രൂപ മുടക്കി കോക്ലിയര്‍ ഇംപ്ലാന്റേഷനുവേണ്ട ഉപകരണം വാങ്ങിയത്. ശസ്‌ത്രിക്രീയയ്‌ക്കും മറ്റുമായി എട്ടുലക്ഷം രൂപ ചെലവായി. എന്നാല്‍ ഒന്നര മാസത്തിനുള്ളില്‍ ഉപകരണം കേടായി. അഞ്ചു ലക്ഷം രൂപ വിലയുള്ള ഉപകരണത്തിനു പകരം ഡോക്ടര് ജോര്‍ജ് വര്‍ഗീസ് തലയ്‌ക്കുള്ളില്‍ ശസ്‌ത്രക്രീയ ചെയ്‌തു നിക്ഷേപിച്ചത് ഏകദേശം 40,000 രൂപമാത്രമുള്ള കൊറിയന്‍ നിര്‍മ്മിത ഉപകരണമായിരുന്നുവെന്നു പിന്നീടു കണ്ടെത്താന്‍ കഴിഞ്ഞു. ഈ ഉപകരണം നിരന്തരമായി തകരാര്‍ വരുത്തിയതോടെ ഡോക്ടറെ സമീപിച്ചുവെങ്കിലും അദ്ദേഹം പലതവണ വട്ടം ചുറ്റിക്കുകയായിരുന്നു.ഇപ്പോള്‍ കമ്പനി അടച്ചുപോയെന്നാണ് ഡോക്ടറുടെ വാദം. അതേസമയം കോക്ലീയര്‍ ഇംപ്ലാന്റഷനു വിധേയരായ മറ്റു രോഗികള്‍ക്ക് ഒന്നും ഇതേപോലെ പ്രശ്‌നം ഉണ്ടായിട്ടി്‌ല്ലെന്നു ജനപക്ഷം സെക്രട്ടറി ബെന്നി ജോസഫ് പറഞ്ഞു..അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മേല്‍ത്തരം ഉപകരണങ്ങളാണ് ഈ ശസ്‌ത്രക്രീയക്കു ഉപയോഗിക്കാറുള്ളത്. കേരളത്തില്‍ ആകെ വിരലില്‍ എണ്ണാവുന്ന ഡോക്ടര്‍മാത്രമെ ഈ സങ്കീര്‍ണമായ ശസ്‌ത്രക്രീയ ചെയ്യാറുള്ളു. ഡോ.ജോര്‍ജ് വര്‍ഗീസ് ജീവിത്തില്‍ ആകെ ഈ ഒരുശസ്‌ത്രക്രീയമാത്രമെ നടത്തിയിട്ടുള്ളു. ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസിന്റെ ആദ്യ പരീക്ഷണ ശസ്‌ത്രക്രീയക്കു വിധേയായ ഈ ഏഴുവയസുകാരി ഇപ്പോള്‍ തലയില്‍ ഡോക്ടര്‍ വെച്ചുപിടിപ്പിച്ച ഭാരവുമായി കഴിയുന്നു. കുട്ടിയുടെ പഠനം പോലും ഇതിനാല്‍ തുടങ്ങാന്‍ കഴി്‌ഞ്ഞിട്ടില്ല. നാട്ടുകാര്‍ നല്‍കിയ അഞ്ചു ലക്ഷം രൂപ ഉള്‍പ്പെടെ എട്ടുലക്ഷം രൂപയാണ് മകളുടെ ശസ്‌ത്രക്രീയക്കായി ഈ കുടുംബം നല്‍കിയത്. മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ക്യാപ്‌ഷന്‍ ശസ്‌ത്രക്രീയയ്‌ക്കു വിധേയായ ദിയ അഛന്‍ അനിലാല്‍, അമ്മ സൗമ്യ എന്നിവരോടൊപ്പം വാര്‍ത്താ സമ്മേളനത്‌ില്‍
അഛന്‍ അനിലാല്‍, അമ്മ സൗമ്യ എന്നിവരോടൊപ്പം വാര്‍ത്താ സമ്മേളനത്‌ില്‍
കൊച്ചികേള്വിശേഷി വീണ്ടെടുക്കാനായി രണ്ടുവയസുകാരിക്കു നടത്തിയ ശസ്‌ത്രക്രീയയുടെ പേരില്‍ ഡോക്ടര്‍ അഞ്ചു ലക്ഷം രൂപ തട്ടിച്ചതായി പരാതി.
എറണാകുളം സൗത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഹോസ്‌പിറ്റലിലെ ഇഎന്‍ടി വിഭാഗം ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസിനെതിരെയാണ് ആരോപണം.
വൈക്കം അംബിക മാര്‍ക്കറ്റ് ഉള്ളാടത്തറ വീട്ടില്‍ ശാന്തിജോലി ചെയ്യുന്ന അനിലാലും അമ്മ സൗമ്യയുമാണ് പരാതിയുമായി രംഗത്തെത്തിയത്.ഇവരുടെ മകള്‍ ദിയയ്‌ക്കാണ് ശസ്‌ത്രക്രീയ നടത്തിയത്. 2009 ഓഗസ്‌റ്റ് 12നാണ് രണ്ടുവയസുകാരി ദിയ ശസ്‌ത്രക്രീയക്കു വിധേയയായത്. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്താലാണ് അഞ്ചു ലക്ഷം രൂപ മുടക്കി കോക്ലിയര്‍ ഇംപ്ലാന്റേഷനുവേണ്ട ഉപകരണം വാങ്ങിയത്. ശസ്‌ത്രിക്രീയയ്‌ക്കും മറ്റുമായി എട്ടുലക്ഷം രൂപ ചെലവായി.
എന്നാല്‍ ഒന്നര മാസത്തിനുള്ളില്‍ ഉപകരണം കേടായി. അഞ്ചു ലക്ഷം രൂപ വിലയുള്ള ഉപകരണത്തിനു പകരം ഡോക്ടര് ജോര്‍ജ് വര്‍ഗീസ് തലയ്‌ക്കുള്ളില്‍ ശസ്‌ത്രക്രീയ ചെയ്‌തു നിക്ഷേപിച്ചത് ഏകദേശം 40,000 രൂപമാത്രമുള്ള കൊറിയന്‍ നിര്‍മ്മിത ഉപകരണമായിരുന്നുവെന്നു പിന്നീടു കണ്ടെത്താന്‍ കഴിഞ്ഞു. ഈ ഉപകരണം നിരന്തരമായി തകരാര്‍ വരുത്തിയതോടെ ഡോക്ടറെ സമീപിച്ചുവെങ്കിലും അദ്ദേഹം പലതവണ വട്ടം ചുറ്റിക്കുകയായിരുന്നു.ഇപ്പോള്‍ കമ്പനി അടച്ചുപോയെന്നാണ് ഡോക്ടറുടെ വാദം.
അതേസമയം കോക്ലീയര്‍ ഇംപ്ലാന്റഷനു വിധേയരായ മറ്റു രോഗികള്‍ക്ക് ഒന്നും ഇതേപോലെ പ്രശ്‌നം ഉണ്ടായിട്ടി്‌ല്ലെന്നു ജനപക്ഷം സെക്രട്ടറി ബെന്നി ജോസഫ് പറഞ്ഞു..അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മേല്‍ത്തരം ഉപകരണങ്ങളാണ് ഈ ശസ്‌ത്രക്രീയക്കു ഉപയോഗിക്കാറുള്ളത്. കേരളത്തില്‍ ആകെ വിരലില്‍ എണ്ണാവുന്ന ഡോക്ടര്‍മാത്രമെ ഈ സങ്കീര്‍ണമായ ശസ്‌ത്രക്രീയ ചെയ്യാറുള്ളു. ഡോ.ജോര്‍ജ് വര്‍ഗീസ് ജീവിത്തില്‍ ആകെ ഈ ഒരുശസ്‌ത്രക്രീയമാത്രമെ നടത്തിയിട്ടുള്ളു. ഡോക്ടര്‍ ജോര്‍ജ് വര്‍ഗീസിന്റെ ആദ്യ പരീക്ഷണ ശസ്‌ത്രക്രീയക്കു വിധേയായ ഈ ഏഴുവയസുകാരി ഇപ്പോള്‍ തലയില്‍ ഡോക്ടര്‍ വെച്ചുപിടിപ്പിച്ച ഭാരവുമായി കഴിയുന്നു.
കുട്ടിയുടെ പഠനം പോലും ഇതിനാല്‍ തുടങ്ങാന്‍ കഴി്‌ഞ്ഞിട്ടില്ല. നാട്ടുകാര്‍ നല്‍കിയ അഞ്ചു ലക്ഷം രൂപ ഉള്‍പ്പെടെ എട്ടുലക്ഷം രൂപയാണ് മകളുടെ ശസ്‌ത്രക്രീയക്കായി ഈ കുടുംബം നല്‍കിയത്. മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
കത്തോലിക്ക സഭ ലോകാവസാനം വരെ വീഞ്ഞ് ബലി അര്‍പ്പണത്തിനു ഉപയോഗിക്കും - ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍
കൊച്ചി
കത്തോലിക്ക സഭ ലോകാവസാനം വരെ
വീഞ്ഞ് ബലി അര്‍പ്പണത്തിനു ഉപയോഗിക്കുമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ വ്യക്തമാക്കി.
മദ്യനിരോധനത്തിനോടൊപ്പം ക്രൈസ്‌തവസഭ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് ഉപയോഗിക്കുന്ന വീ്‌ഞ്ഞും നിരോധിക്കണമെന്ന എസ്‌എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ പ്രസ്‌താവനയോട് പ്രതീകരിക്കുകയായിരുന്നു ആര്‍ച്ച ബിഷപ്പ്
കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ബലി അര്‍പ്പണത്തിനു അപ്പവും വീഞ്ഞും അത്യന്താപേക്ഷിതമാണ്. അത് ഇല്ലാതെ പരിശുദ്ധ കൂര്‍ബാന അര്‍പ്പണം ഇല്ല. ആരൊക്കെ എതിര്‍ത്താലും ഇത് കിട്ടാതെ പറ്റുകയില്ല. അതിനുവേണ്ടി ഉണ്ടാക്കുകയും ചെയ്യുന്നു. ലോക അവസാനം വരെ അതു ചെയ്യും..വിശ്വാസത്തിന്റെ വിശ്വാസത്തിന്റെ ?ാഗമായിട്ടുള്ളതാണ് ഇതെന്നുംബലി ഇല്ലാത്ത ക്രൈസ്‌തവ സഭ ഇല്ലെന്നും അപ്പവും വീഞ്ഞും അത്യന്താപേക്ഷതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യനയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം കാലികയമായി എടുത്ത നല്ല തീരുമാനമാണെന്നു ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ പറഞ്ഞു. മദ്യവര്‍ജനത്തിന്റെ കാര്യത്തില്‍ ബോധവല്‍ക്കരണം വളരെ പ്രധാനപ്പെട്ടതാണ്. വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മദ്യവര്‍ജനത്തിനെതിരെ ബോധവല്‍ക്കരണം വര്‍ഷങ്ങളായി നടത്തുന്നു. മദ്യത്തിന്റെ ഉപയോഗം കൊണ്ടു കുടുംബങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഇടവകളില്‍ ബോധവല്‍ക്കരണം നടത്താനും അതുവഴി മദ്യ ഉപയോഗം കുറക്കാനും കഴിഞ്ഞതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
30ന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിക്കുമെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍
കൊച്ചി: ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ 30ന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉപരോധിക്കുന്നതിന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മദ്യം ഘട്ടം ഘട്ടമായി നിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം കടുത്ത നീതി നിഷേധവും പക്ഷപാതപരവുമാണെന്നും അവര്‍ കുറ്റപ്പെടുത്തി. മദ്യവിപണിയുടെ 80 ശതമാനവും കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ബിവറേജസ് ഔട്ട് ലെറ്റുകള്‍ 10 വര്‍ഷം കൊണ്ട് അടച്ചുപൂട്ടാന്‍ അവസരം കൊടുത്തുകൊണ്ട് കോടികള്‍ നിക്ഷേപിച്ച് വ്യവസായം ആരംഭിച്ച ബാര്‍ ഹോട്ടലുകള്‍ ഉടന്‍ അടച്ചുപൂട്ടിക്കുന്നത് കടുത്ത അനീതിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. മദ്യവര്‍ജനം ആവശ്യമാണെന്നും എന്നാല്‍ മദ്യനിരോധനത്തെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്നും ജില്ലാ പ്രസിഡന്റ് എം പി ഷിജു പറഞ്ഞു. ബാര്‍ നിരോധനത്തിനെതിരെ സംസ്‌ഥനത്തുടനീളം പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് കലൂരിലെ സര്‍ക്കാരിന്റെ ബിവറേജ് ഔട്ട്‌ലെറ്റ് ഉപരോധിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംസ്‌ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജി ജയപാല്‍, ജില്ലാ രക്ഷാധികാരി സി ജെ ചാര്‍ളി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സി കെ അനില്‍, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കുര്യന്‍, ജോയിന്റ് സെക്രട്ടറി വി എ ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു
2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച
വെള്ളക്കെട്ട്,ഗതാഗതക്കുരുക്ക് നഗരസഭാ യോഗത്തില്‍ സംഘര്‍ഷം
കൊച്ചി
കൊച്ചി നഗരം പതിവായി മഴവെള്ളക്കെട്ടിനെത്തുടര്‍ന്നു വെള്ളത്തില്‍ മുങ്ങുകയും ഗതാഗതം പാടെ സ്‌തംഭിക്കുന്ന കാര്യം ചര്‍ച്ചയ്‌ക്കെടുത്ത നഗരസഭ കൗണ്‍സില്‍ യോഗം ഒടുവില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.
കൊച്ചി മേയര്‍ ടോണി ചമ്മിണിയുടെ മറുപടി പ്രസംഗത്തിനിടെ സിപിഎം കൗണ്‍സില്‍ അഡ്വ. അനില്‍കുമാര്‍ ഇടപെട്ടതോടെയാണ് സംഘര്‍ഷത്തിനു തുടക്കം. ജനറം പദ്ധതി പ്രകാരം ലഭിച്ച അഞ്ചരക്കോടി രൂപ കൊച്ചി നഗരസഭ പാഴാക്കിയതു സംബനഅധിച്ചു മേയറുടെ വിശദീകരണം കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു അനില്‍കുമാര്‍ ചൂണ്ടിക്കാടി. പ്രതിപക്ഷനേതാവ് കെ.ജെ ജേക്കബ് പ്രസംഗം ആരംഭിച്ചതോടെ ഭരണകക്ഷി അംഗങ്ങള്‍ ഇടപെടാന്‍ തുടങ്ങി. ഇതിനിടെ കോണ്‍ഗ്രസിലെ എ.ആര്‍ പത്മദാസും സിപിഎമ്മിലെ വി.എ ശ്രീജിതും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. ഇടയ്‌ക്കു രംഗത്തെത്തിയ സൗമിനി ജെയിംസ് ശ്രീജിതിനോട് മോശമായി പെറരുമാറിയതോടെ സ്ഥിതിഗതികള്‍ വഷളായി. ഇതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തുംതള്ളിന്റെയും വക്കിലെത്തി. പ്രതിപക്ഷനേതാവ് കെ.ജെ ജേക്കബ് സ്ഥിതിഗതികള്‍ ശാന്തമാക്കിയെങ്കിലും സഭയില്‍ തുടരേണ്ടന്നു പ്രതിപക്ഷം തീരുമാനിച്ചു തുടര്‍ന്നു പ്രതിപക്ഷാംഗങ്ങള്‍ മുദ്രവാക്യം മുഴക്കി ഇറങ്ങിപ്പോക്ക് നടത്തി
ഭരണകക്ഷിയിലെ വനിതാ അംഗങ്ങളെ പ്രതിപക്ഷം കയ്യേറ്റം നടത്തിയതായി മേയര്‍ ടോണി ചമ്മിണി ആരോപിച്ചു. വനിതാ അംഗങ്ങളുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്നു പിന്നീട് അദ്ദേഹം പറഞ്ഞു. ഇതിനു സിപിഎം നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭയില്‍ പ്രതിപക്ഷം നിര്‍ജീവമല്ലെന്നു തെളിയിക്കാന്‍ നേരത്തെ തന്നെ നിശ്ചയിച്ച തിരക്കഥയാണിതെന്നും ടോണി ചമ്മിണി ആരോപിച്ചു.
നഗരത്തില്‍ നിരന്തരം ഉണ്ടാകുന്ന വെള്ളക്കെട്ടിനു മേയര്‍ ഡിഎംആര്‍സിയേയും കെഎംആര്‍എല്ലിനേയും പഴിച്ചു. പൈലിങ്ങിനു ശേഷം പുറത്തേക്കുവരുന്ന ചെളി മെട്രോ നിര്‍മ്മാണത്തിനു സബ് എറ്റെടുത്തിരിക്കുന്ന കരാറുകാര്‍ നേരെ കാനകളിലേക്കു തിരിച്ചുവിട്ടിരിക്കുന്നതാണ് വെള്ളക്കെട്ടിനു കരാണമെന്നു മേയര്‍ പറഞ്ഞു. മഴയ്‌ക്കു മുന്‍പ് തയ്യാറെടുപ്പ് എന്ന നിലയില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ഇത്തവണയും പൂര്‍ത്തീകരിച്ചിരുന്നു.എന്നാല്‍ കാനകളിലേക്കു ചെളി ഒഴുക്കാന്‍ തുടങ്ങിയതോടെ കാനകള്‍ അടഞ്ഞു. ഈ കാനകളെല്ലാം ശുചിയാക്കി തരുവാന്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെടും. കാനകളിലേക്കു ഡിഎംആര്‍സി കൊടുത്തിരിക്കുന്ന പൈപ്പുലൈനുകളെല്ലാം നഗരസഭ അടക്കും. നഗരസഭ എഞ്ചിനിയറെ ഇതിനായി ചുമതലപ്പെടുത്തിയതായും മേയര്‍ പറഞ്ഞു.
കൗണ്‍സില്‍ യോഗത്തില്‍ ആദ്യം സംസാരിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലെനോ ജേക്കബ് തന്നെ നഗരസഭയെ വെള്ളക്കെട്ടിന്റെയും ഗതാഗതക്കുരുക്കിന്റെയും കാര്യത്തില്‍ കുറ്റപ്പെടുത്തി. തുടര്‍ന്നു പ്രസംഗിച്ച പ്രതിപക്ഷ അംഗങ്ങളായ അഡ്വ.എം.അനില്‍കുമാര്‍, അഡ്വ. എന്‍,എ ഷഫീഖ്, കെ.വി മനോജ് എന്നിവര്‍ ശക്തമായി മേയറിനെതിരെ ആഞ്ഞടിച്ചു. ഭരണപക്ഷത്തു നിന്നും പല അഗംങ്ങളും നഗരത്തിലെ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും നഗരസഭ ശക്തമായി ഇടപെടാത്തതിനാലാണെന്നു അഭിപ്രായപ്പെട്ടു. ഇതിനിടെ രംഗത്തുവന്ന ടി.ജെ വിനോദ്, കര്‍മ്മലി ആന്റണി എന്നിവര്‍മാത്രമെ മേയര്‍ ടോണി ചമ്മിണിയെ രക്ഷിക്കാന്‍ ശ്രമം നടത്തി.
മേയര്‍ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി ഡിഎംആര്‍സിയെ കുറ്റംപറയുന്നതിനു പകരം ക്രീയാത്മകമായി ഇതുവരെ ഒരു പദ്ധതിയും നടത്തിയിട്ടില്ലെന്നും എറണാകുളം നഗരത്തിനകത്തു തന്നെയുള്ള എംഎല്‍എ മാരായ ഹൈബി ഈഡനും ബെന്നി ബഹ്‌്‌നാനും കെ.വി തോമസ് എംപിയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും കെ.വി മനോജ് ആരോപിച്ചു.
ഇടപ്പള്ളി മുതല്‍ സഹോദരന്‍ അയ്യ്‌പ്പന്‍ റോഡ് വരെ മെട്രോ റെയിലിന്റെ പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ റോഡ് പാടെ തകര്‍ന്നിരിക്കുകയാണെന്നു അംഗങ്ങള്‍ ആരോപിച്ചു.
ഇതിനിടെ ഭരണകക്ഷിയിലെ തമ്പി സുബ്രഹ്മണ്യം മെട്രോ റെയിലിനോട് ഉപമിച്ച് നെല്ലിക്ക കൊണ്ടുവന്നു വിതരണം നടത്തി.ആദ്യം കയ്‌ക്കും പിന്നെ മധുരിക്കുമെന്ന തമ്പി സുബ്രഹ്മണ്യത്തിന്റെ വിശദീകരണം പ്രതിപക്ഷത്തിനെ പ്രകോപിപ്പിച്ചെങ്കിലും എല്ലാവരും നെല്ലിക്കയുടെ ചവര്‍പ്പു ആസ്വദിക്കുവാന്‍ മടികാട്ടിയില്ല.
അന്യസംസ്ഥാന തൊഴിലാളിയുടെ അറ്റുപോയ കൈ വിജയകരമായി തിരികെ പിടിപ്പിച്ചു
കൊച്ചി
ഒറിസ സ്വദേശിയായ യുവാവിന്റെ അറ്റുപോയ വലതു കൈ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി തിരികെ പിടിപ്പിച്ചു.
കഴിഞ്ഞ ജൂണ്‍ 19നു വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം പെരുമ്പാവൂരിലെ ഹോളോബ്രിക്‌സ് കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന 22 കാരനായ ഒറിസ ലായിച്ചന്‍പൂര്‍ സ്വദേശി സുഭാഷ ആണ് അപകടത്തില്‍പ്പെട്ടത്. അതിവേഗതയില്‍ കറങ്ങുന്ന ബെല്‍റ്റില്‍ വലതുകൈ കുടുങ്ങുകയായിരുന്നു. കൂടെയുള്ളവര്‍ ഉടനടി സുഭാഷിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു ഒപ്പം തോളൊപ്പം മുറിഞ്ഞുപോയ വലുതകൈ അവര്‍ അഴുക്കൊന്നും പുരളാതെ ഭദ്രമായി കൂടെ കൊണ്ടുവന്നിരുന്നു. പ്ലാസ്റ്റിക് സര്‍ജനായ ഡോ.കെ.ജി ഭാസ്‌കരയുടെ നേതൃത്വത്തില്‍ ഡോ.വിനായക്, ഡോ.റിസ,ഡോ.സക്കീര്‍ എന്നിവര്‍ ഉടന്‍ തന്നെ ശസ്‌ത്രക്രീയയ്‌ക്കുള്ള നടപടികള്‍ തുടങ്ങി. ആദ്യമായി കയ്യിലെയും തോളിലെയും മുറിവുകള്‍ അണുവിമുക്തമാക്കി വൃത്തിയാക്കുകയായിരുന്നു. എല്ലുകള്‍ ശസ്‌ത്രിക്രീയയിലൂടെ പുനഃസ്ഥാപിച്ചത് ഓര്‍ത്തോ സര്‍ജനായ ഡോ.ബിപിന്‍ തെരുവിലും ഡോ.വിനയ് ചാക്കോയും ഉള്‍പ്പെട്ട സംഘമാണ്.
ഓരോ ഞരമ്പുകളും ,രക്തക്കുഴലുകളും ചേര്‍ത്ത് പിടിപ്പിക്കേണ്ടതുണ്ടായിരുന്നു. അരഞ്ഞതും ,ചതഞ്ഞതുമായ ഞരമ്പുകളുടെ അറ്റം മുറിച്ചുമാറ്റിയശേഷമാണ് യഥാസ്ഥാനത്ത് പിടിപ്പിക്കേണ്ടിയിരുന്നത്.എട്ടു മണിക്കൂറോളം സുഭാഷ് ജനറല്‍ അനസ്‌തേഷ്യയിലായിരുന്നു.അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.കെ.വിനോദന്‍, ഡോ.ജിതേഷ് എന്നിവര്‍ ഈ ഘ്‌ട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.കൈ തിരിച്ചു പിടിപ്പിക്കുന്നതിനാവശ്യമായി വന്ന ഞരമ്പുകളും രക്തക്കുഴലുകളും സുഭാഷിന്റെ കാലില്‍ നിന്നുമാണ് എടുത്തത്.
വലതുകൈ തിരികെ പിടിപ്പിച്ചെങ്കിലും സ്‌പര്‍ശനം പൂര്‍ണമായി ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരും.അടുത്തമാസം ഇതു സംബന്ധിച്ചു പ്രധാന ശസ്‌ത്രക്രീയ നടത്തേണ്ടിവരും. അറ്റുപോയ വലതുകൈ തിരികെ പിടിപ്പിച്ച സുഭാഷ് ഇന്നലെ ഭാര്യ മുക്തയോടൊപ്പം ആശുപത്രി വിട്ടു. പെരുമ്പാവൂരിലെ അറക്കപ്പടിയില്‍ ജേഷ്‌ഠനും കുടുംബത്തോടൊപ്പമാണ് ഇരുവരും താമസിക്കുന്നത്.ഡോക്ടര്‍മാര്‍ക്കും തന്റെ സ്ഥാപന ഉടമയ്‌ക്കും സുഭാഷും ഭാര്യ മുക്തയും നന്ദിപറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയ്‌ക്കുവേണ്ടി രണ്ടു ലക്ഷം രൂപയോളം ചിലവായി സുഭാഷിന്റെ സ്ഥാപന ഉടമസ്ഥന്‍ ഹനീഫയാണ് ചിലവുകളെല്ലാം വഹിച്ചത്. മറ്റു സ്ഥാപന ഉടമകള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ശുശ്രൂഷിക്കാന്‍ വിമുഖ കാണിക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്‌തമായി സഹായിക്കാന്‍ തയ്യാറായ ഹനീഫയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിങ്ങ് ഡയറക്ടര്‍ പി.വി ആന്റണി അനുമോദിച്ചു.
ബാര്‍ ഉടമകളില്‍ നിന്നും എക്‌സൈസ് മന്ത്രി കോഴവാങ്ങി, കെപിസിസി ഉപസമിതി ഇക്കാര്യം *അന്വേഷിക്കണം - ഉഴവൂര്‍ വിജയന്‍
കൊച്ചി
അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളുടെ കയ്യില്‍ നിന്നും വന്‍ തുക സര്‍ക്കാരിന്റെ പ്രതിനിധികള്‍ എക്‌സൈസ് മന്ത്രി അടക്കമുള്ളവര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് കരുതുന്നതായി എന്‍സിപി സംസ്ഥാന ്‌പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ആരോപിച്ചു. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ കോടതിയുമായി ഒരു ഒത്തുകളി നടത്തി ഇവര്‍ക്കു കൊടുക്കാന്‍ വേണ്ടിയുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൂധീരന്റെ നേതൃത്വത്തില്‍ കെപിസിസി അംഗങ്ങള്‍ ഒറ്റക്കെട്ടായി ഒരു പക്ഷത്തും അതുപോലെ മുഖ്യമന്ത്രി എക്‌സൈസ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ ബാര്‍ ഉടമകള്‍ ബാര്‍ തുറക്കാന്‍ തയ്യാറായി നില്‍ക്കുന്ന സാഹചര്യവുമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
. സുധീരന്‍ എപ്പോള്‍ ബാറില്‍ നിന്നും കൈവിട്ട് താഴെപോകുമെന്നു പറയാന്‍ പറ്റില്ല. സൂധീരനെയൊക്കെ ബാറില്‍ നിന്നും വീഴ്‌ത്താനുള്ള ശക്തി മറുഭാഗത്തുണ്ടെന്നു കരുതുന്നു. ചിലഘടക കക്ഷികളും കെപിസിസിയും ഒറ്റക്കെട്ടായി പറഞ്ഞിട്ടും ബാര്‍ കൊടുത്തേ അടങ്ങൂ എന്ന നിലപാടിലണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമെന്നു അദ്ദേഹം ആരോപിച്ചു.. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബാര്‍ ഉടമകളില്‍ നിന്നും വാങ്ങിയ കോടികളുടെ ഉപകാരസ്‌മരണയാണ് ഇപ്പോള്‍ ഇത് തുറന്നുകൊടുക്കാനുള്ള നീക്കം.
ആദര്‍ശധീരാനെന്നു പറയപ്പെടുന്ന സുധീരന്‍ അല്‍പ്പം ധൈര്യം കാണിച്ച് കെപിസിസിയുടെ ഉപസമിതി അല്ലെങ്കില്‍ പാര്‍ട്ടി നേതാക്കന്മാരുടെ ഉപസമിതിയെങ്കിലും വെച്ച് അതുമല്ലെങ്കില്‍ ഗവണ്മന്റിന്റെ കീഴില്‍ എതെങ്കിലും സ്വതന്ത്ര ഏജന്‍സിയെ വെച്ച് ഇതേക്കുറിച്ചു അന്വേഷിക്കാന്‍ തയ്യാറാകണമെന്നു ഉഴവൂര്‍ വിജയന്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നിലുള്ള നേതാക്കന്മാരുടെ പങ്ക് കൂടി അന്വേഷിച്ചാല്‍ കൃത്യമായ അഴിമതിയുടെ കണക്കു ലഭിക്കും.
ഇപ്പോഴത്തെ സാഹചരര്യത്തില്‍ ബാര്‍ ഉടമകള്‍ സത്യം പറയില്ലെ.എന്നാല്‍ ബാര്‍ കിട്ടിയില്ലെങ്കില്‍ .യാതൊരു സംശയവും ഇല്ലാതെ ബാര്‍ ഉടമകള്‍ എത്ര കൊടുത്തു എന്നു കൃത്യമായ കണക്കുകള്‍ പറയുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
ഇവിടെ ഇപ്പോള്‍ ബാറുകളുടെ ഗുണനിലവാരം അല്ല മെച്ചപ്പെടുത്തേണ്ടത്, വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ തയ്യാറാകണം. അതേപോലെ ആരോഗ്യമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടോ എന്ന് ഉഴവൂര് വിജയന്‍ ചോദിച്ചു.
പ്ലസ് ടു അഴിമതിയുമായി ബന്ധപ്പെട്ട അഴിമിതി എല്ലാവര്‍ക്കും കൃത്യമായി അറിയാമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. അധ്യാപക നിയമനം പ്ലസ് എത്ര തുകയാണെന്ന കാര്യത്തില്‍ മാത്രമെ തര്‍ക്കമുള്ളു. ഒരു മെത്രാനോട് വിളിച്ചു എത്ര തരുമെന്നു ചോദിക്കുന്നു.അപ്പോള്‍ കര്‍ദ്ദിനാളിനോടു എത്ര ചോദിക്കുമായിരുന്നുവെന്നു മാത്രമാണ് സംശയം. പണ്ട് മാനന്തവാടി ബിഷപ്പിനോട് കോളേജിനുവേണ്ടി അവിടെ മുസ്ലിംലീഗുകാര്‍ 25 ലക്ഷം ആണ് ചോദിച്ചത്. അന്ന് മെത്രാന്‍ പറഞ്ഞു തന്നോട് ഇത്ര ചോദിച്ചെങ്കില്‍ മാര്‍പ്പാപ്പയോട് ഒക്കെ ആയിരുന്നുവെങ്കില്‍ എത്ര ചേദിക്കുമായിരുന്നു. ഈ അവസ്ഥയിലാണ് പ്ലസ് ടുവിന്റെ കാര്യങ്ങള്‍.
കെപിസിസി എന്നു പറഞ്ഞാല്‍ കേരള പ്രദേശ് കറപ്‌ഷന്‍ കോണ്‍ഗ്രസ് കമ്മിറ്റി എന്നു പറയപ്പെടെണ്ടേതായ ഒരു അവസ്ഥയിലാണ് പ്ലസ് ടുവിന്റെ സ്ഥിതി.
മുസ്ലിം ലീഗിന്റെ കാര്യം പറഞ്ഞിട്ടും കാര്യമില്ല.അവര്‍ അഴിമതി നടത്താന്‍ തന്നെ ജനിച്ചവരാണ്. അഴിമതി ജന്മവകാശമാണെന്നു പ്രഖ്യാപിച്ചവരാണ് അതു നടത്തുക തന്നെ ചെയ്യുമെന്നും ഉറപ്പിച്ചവരാണ് മുസ്ലിംലീഗുകാര്‍ എല്ലാ കാലത്തും അവര്‍ എടുത്തിട്ടുള്ളതും അതു തന്നെയാണ്. മുസ്ലിം ലീഗിന്റെ കയ്യില്‍ നിന്നും ഈ വകുപ്പ് എടുത്തുമാറ്റണണമെന്നും മന്ത്രിയെ മാറ്റിനിര്‍ത്തി ഒരു ജുഡീഷ്യന്‍ അന്വേഷണം പ്ലസ് ടുവിന്റെ കാര്യത്തില്‍ നടത്തേണ്ടത് അനിവാര്യമാണെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
ബ്ലാക്ക് ബോര്‍ഡ് വരെ അതിന്റെ പെയിന്റ് മാറ്റി പച്ച ബോര്‍ഡ് ആക്കണമെന്നാണ് . ജനഗണമനക്കു പകരം പച്ചമാങ്ങ.. പച്ചമാങ്ങ എന്ന പാട്ടുപാടുകയാണെങ്കില്‍ അവര്‍ക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്.
വമ്പന്മാരെ ഒഴിവാക്കി സാധാരണക്കാരന്റെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നതെന്നും ഇതിനെതിരെ എന്‍സിപിയുടെ നേതൃത്വത്തില്‍ ശ്രക്തമായ സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രി ഇപ്പോള്‍ തുരുമ്പു പിടിച്ച മീറ്ററിന്റെ അവസ്ഥയിലാണ് .അദ്ദേഹം പറയുന്നതെന്തെന്നു ഒരുപിടിയും കിട്ടാറില്ല. ഇപ്പോള്‍ ജനങ്ങള്‍ക്കു ഷോക്കടിക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദര്‍ശധീരനായ വി.ഡി സതീശന്‍ അരുന്ധതി റോയി പറയുന്നതാണ് ശരിയെന്ന നിലയിലാണ്.
രാഷ്ടപിതാവിനെ വിമര്‍ശിക്കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നാല്‍ അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമില്ല. 1972ലെ ഹോണററി ആക്ട് അനുസരിച്ച് രാഷ്ടപിതാവിനെയും ദേശീയ പതാകയെയും അപമാനിച്ചാല്‍ അതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം എടുക്കാം. ഗാന്ധിജിയെ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിയത് കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ അവരുടെ കൂടെ വേറെ ഒട്ടേറെ ഗാന്ധിമാരുണ്ട്,. ആ ഗാന്ധിമാരെ ഉപയോഗിച്ച് രാഷ്ടപിതാവ് മഹാത്മഗാന്ധിയെ അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ എന്‍സിപി ശക്തമായി പ്രതീകരിക്കുമെന്നും അതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
മന്ത്രി സഭ പുനസംഘടന എന്നു കേട്ടപ്പോള്‍ തന്നെ ബാലകൃഷ്‌ണപിള്ള ഇടഞ്ഞു. ഇനിയും കുറെ മന്ത്രി മാരുണ്ട്. അവര്‍ക്കൊക്കെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ ഗവണ്മന്റിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയാല്‍പോലും നടക്കില്ല.കെ.എം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നു പറയുന്ന മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി തന്റെ സസ്ഥാനം മാണിക്കുമാറികൊടുക്കണമെന്നും മാണിസാര്‍ മുഖ്യമന്ത്രിയാകുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായമാണ് എന്‍സിപിക്കുള്ളതെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.തിരുവഞ്ചൂരിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിരവധി വകുപ്പുകളാണുള്ളത്.അദ്ദേഹം എടുക്കാത്ത വകുപ്പുകളൊന്നുമില്ല.പക്ഷേ ഒറു വകുപ്പുകൊണ്ടും നാട്ടുകാര്‍ക്കു യാതൊരു പ്രയോജനവുമില്ല.
സര്‍ക്കാര്‍ വെന്റിലേറ്ററിലായിരിക്കുന്നു.ഇനി മാണിസാര്‍ ഊരുമോ, അല്ലെങ്കില്‍ ആരായിരിക്കും ഊരുക എന്ന കാര്യത്തില്‍ മാത്രമെ സംശയമുള്ളു. എന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണി ഇടതുമുന്നണിയിലേക്കു വരുന്നതുകൊണ്ട് തെറ്റൊന്നും ഇല്ലെന്നും ഇടതുമുന്നണിയിലേക്കു വരുന്ന കാര്യത്തില്‍ ചര്‍ച്ച വരുമ്പോള്‍ അദദ്ദേഹം കൊള്ളാത്ത ആളാണെന്നു പറയില്ലെന്നും ആദ്യം അദ്ദേഹം ഈ ദുര്‍ഭരണത്തിനെതിരെ രംഗത്തുവരട്ടെ എന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച
കുഞ്ചാക്കോ ബോബനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന്‌റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കള്‍
കൊച്ചി
പ്രശസ്‌ത സിനിമാ താരം കുഞ്ചാക്കോ ബോബനെതിരെ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്യുമെന്ന് റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കള്‍.
കരാര്‍ പ്രകാരം പ്രതിഫലമായ 50ലക്ഷം രൂപ റോമന്‍സിന്റെ റിലീസിനു മുന്‍പു തന്നെ കൊടുത്തു കഴിഞ്ഞതായി ചാന്ദ് വി ക്രിയേഷന്‍സ് എന്ന സിനിമ നിര്‍മ്മാണ കമ്പനിയുടെ ഉടമകളായ അരുണ്‍ ഘോഷും ബിജോയ് ചന്ദനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 45,20,830 രൂപ പണമായും അഞ്ച് ലക്ഷം രൂപ അദ്ദേഹത്തിന്റെ പേരില്‍ ഡിഡിഎസ് ആയും നല്‍കി. 20,500 രൂപ കൊടൈക്കനാലിലെ താമസത്തിനും ഡ്രൈവറുടെ ബാറ്റയായും നല്‍കിയത് തിരിച്ചു കമ്പനിക്ക് നല്‍കാനുള്ള സാഹചര്യത്തിലാണ് അദ്ദേഹം സിനിമ റിലീസ് ആയി ഒന്നര വര്‍ഷത്തിനു ശേഷം പരാതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു. പ്രതിഫലമായി വണ്ടിചെക്ക്‌് നല്‍കിയെന്ന കുഞ്ചാക്കോ ബോബന്റെ ആരോപണം തങ്ങളുടെ നിര്‍മ്മാണ കമ്പനിയെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമാണെന്നും ഇരുവരും ആരോപിച്ചു.
കുഞ്ചാക്കോ ബോബന്റെ ഫാന്‍സ് എന്ന പേരില്‍ തങ്ങള്‍ക്കെതിരെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്‌റ്റുകള്‍ ഫെയ്‌സ്‌ബുക്കില്‍ വരുന്നതായും കൊച്ചിയില്‍ കാല്‍ കുത്തിയാല്‍ കാല്‍ വെട്ടുമെന്ന ഭീഷണിയും ഉണ്ടെന്നും ഇരുവരു പറഞ്ഞു. സൈബര്‍ പോലീസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കും.
കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ ഹാജരാക്കിയിരിക്കുന്ന ചെക്ക് തങ്ങള്‍ നല്‍കിയെന്നു പറയുന്ന വണ്ടിച്ചെക്കല്ലെന്നും വിശ്വാസത്തിന്റെ പേരില്‍ തിരികെ വാങ്ങാതിരുന്ന ഒരു ചെക്കാണിതെന്നും അരുണ്‍ ഘോഷ് പറഞ്ഞു. പ്രതിഫലം കൊടുത്തു കഴിഞ്ഞതോടെ ബാങ്കില്‍ സ്‌റ്റോപ്പ് മെമ്മോ കൊടുത്തതുകൊണ്ടാണ് ചെക്ക് ബൗണ്‍സായത്.
കുഞ്ചാക്കോ ബോബന് അദ്ദേഹം അര്‍ഹിച്ചതിലേറെയാണ് പ്രതിഫലം കൊടുത്തത്. ഓര്‍ഡിനറി എന്ന കുഞ്ചാക്കോ ബോബന്റെ ഹിറ്റ് ചിത്രം വരുന്നതിനു മുന്‍പാണ് കരാര്‍ ഉണ്ടാക്കിയത്. റോമന്‍സിനു മുന്‍പു വന്ന മല്ലൂസീംഗിനു 35 ലക്ഷവും റോമന്‍സിനു ശേഷം വന്ന ത്രീ ഡോട്ട്‌സിനു 40 ലക്ഷം രൂപയും മാത്രമാണ് ലഭിച്ചത്. അതേപോലെ റോമന്‍സില്‍ കുഞ്ചാക്കോ ബോബനോടൊപ്പം തുല്യ പ്രാധാന്യമുണ്ടായിരുന്ന ബിജു മേനോന്‍ കേവലം 25 ലക്ഷം രൂപമാത്രമെ പ്രതിഫലമായ വാങ്ങിയുള്ളു. അദ്ദേഹത്തിനു ആദ്യം 24 ലക്ഷം രൂപമാത്രമെ നല്‍കിയുള്ളു. അതു മതിയെന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. എന്നാല്‍ റോമന്‍സ് ഹിറ്റായതോടെ ഒരു ലക്ഷം രൂപ കൂടി അദ്ദേഹത്തിനു നല്‍കിയെന്നും അരുണ്‍ ഘോഷ് പറഞ്ഞു.
റോമന്‍സിന്റെ ചിത്രീകരണ സമയത്ത് കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്റെ ഭാര്യയും ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകളില്‍ ഒന്നും അദ്ദേഹം പങ്കെടുത്തില്ല. അതുകൊണ്ട് സിനിമയുടെ ടെക്‌നീഷ്യന്‍സിനെ അവതരിപ്പിച്ചുകൊണ്ട് തീര്‍ത്തും വ്യത്യസ്ഥമായി പരിപാടികള്‍ അവതരിപ്പിക്കേണ്ടി വന്നു. സിനിമ തീയേറ്ററില്‍ ഓടരുതെന്നു ആഗ്രഹിച്ചതുപോലെയായിരുന്ന കുഞ്ചാക്കോ ബോബന്റെ പെരുമാറ്റം. റിലീസ് ചെയ്‌തതിനു ശേഷം വിളിച്ചുകഴിഞ്ഞാല്‍ അദ്ദേഹം ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നു ബിജോയ് ചന്ദ്രന്‍ പറഞ്ഞു.
കുഞ്ചാക്കോ ബോബെനെതിരെ നിയമ നടപടികളിലേക്കു നീങ്ങുന്നതിനു മുന്‍പ് നിര്‍മ്മാതാക്കളുടെ സംഘടന ഭാരവാഹികളുമായി ഇക്കാര്യം സംസാരിക്കുമെന്നും ഇരുവരും പറഞ്ഞു. ചാന്ദ്‌് വി ക്രിയേഷന്‍സിന്റെ ബാനറില്‍ റോമന്‍സിനു പുറമെ വെള്ളരി പ്രാവിന്റെ ചങ്ങാതി, ഉത്സാഹകമ്മിറ്റി എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.സിനിമാരംഗത്ത് ഇതിനകം ഉണ്ടാക്കിയിരിക്കുന്ന സല്‍പ്പേരിനു കളങ്കം ഉണ്ടാക്കുന്നതിനാണ് ഈ വണ്ടിച്ചെക്കിന്റെ പേരിലുള്ള ഈ കള്ളക്കേസ് എന്നും ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
തൃശൂര്‍ ദാസ് കോണ്‌ടിനെന്റലില്‍ റെഡിമെയ്‌ഡ് വസ്‌ത്രങ്ങളുടെ വന്‍ ഡിസ്‌കൗണ്‌ട് വില്‍പ്പന
തൃശൂര്‍ ദാസ് കോണ്‌ടിനെന്റലില്‍
റെഡിമെയ്‌ഡ്
വസ്‌ത്രങ്ങളുടെ
വന്‍ ഡിസ്‌കൗണ്‌ട് വില്‍പ്പന
തൃശൂര്‍: ബ്രാന്‍ഡഡ് എക്‌സ്‌പോര്‍ട്ട് സര്‍പ്ലസ് വസ്‌ത്രങ്ങളുടെ വിപുലമായ വില്‍പ്പന ഹോട്ടല്‍ ദാസ് കോണ്‌ടിനെന്റലില്‍ ആരംഭിച്ചു. ഓഗസ്റ്റ് ഏഴു വരെയാണ് പ്രദര്‍ശനവും വില്‍പ്പനയും. അരലക്ഷത്തില്‍പ്പരം വെറൈറ്റികളില്‍ പാന്റുകള്‍, ഷര്‍ട്ടുകള്‍, ടി- ഷര്‍ട്ടുകള്‍, ലോവര്‍, ത്രീ ഫോര്‍ത്ത് എന്നിവയെല്ലാം ഇവിടെ അണിനിരത്തിയിരിക്കുന്നു. 999 രൂപയ്‌ക്ക് നാലു ഷര്‍ട്ടുകളോ അല്ലെങ്കില്‍ മൂന്നു പാന്റുകളോ ഇപ്പോള്‍ ഇവിടെ നിന്നു സ്വന്തമാക്കാം. പുതിയ ഇനമായ റെഡിമെയ്‌ഡ് ചുരിദാറുകള്‍ 50% ഡിസ്‌കൗണ്‌ടില്‍ ഇവിടെ ലഭ്യമായിരിക്കും.
റെഡിമെയ്‌ഡ് ഗാര്‍മെന്റ്‌സ് മേഖലയിലെ മാന്ദ്യം മൂലം സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് മികച്ച വസ്‌ത്രങ്ങള്‍ ഇത്രയും കുറഞ്ഞ വിലയില്‍ തൃശൂരില്‍ അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ചിന്നോസ് കോട്ടണ്‍, റിംഗ് ഡെനിം, മസറൈസ് കോട്ടണ്‍, സില്‍ക്കി, സാറ്റിന്‍ സില്‍ക്കി, ലൈക്ര, ഡബിള്‍ ഡോബ്ബി, കോട്ടണ്‍ സ്രെച്ച്, ഡെനിം സ്രെച്ച് ഫെയ്‌ഡ് ജീന്‍സ് എന്നിവയ്‌ക്കു പ്രത്യേക കൗണ്‌ടറുണ്‌ട്.
കംഫര്‍ട്ട് ഫിറ്റ്, നാരോ ഫിറ്റ്, പെന്‍സില്‍ ഫിറ്റ്, ബൂട്ട് കട്ട്, പ്ലെയ്‌റ്റഡ് ഫിറ്റ്, റിംഗിള്‍ ഫ്രീ സ്ര്‌ടീറ്റ് ഫിറ്റ്, ലിനന്‍ സ്‌ട്രെച്ച് തുടങ്ങിയ വിവിധ സ്റ്റൈലിഷ് വസ്‌ത്രങ്ങളും ഈ പ്രദര്‍ശനത്തിലുണ്‌ട്. ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകള്‍, ബിസിനസ് ക്ലാസ്, ഓഫിസ് വെയര്‍, പാര്‍ട്ടി വെയര്‍, കാഷ്വല്‍, ഫോര്‍മല്‍, സ്ലിം ഫിറ്റ് തുടങ്ങിയവയ്‌ക്കും പ്രത്യേക കൗണ്‌ടര്‍.
വനിതകള്‍ക്കായി രാജസ്ഥാനി കുര്‍ത്തി, ലെഗ്ഗിന്‍സ്, ലേഡീസ് കാപ്രി, നൈറ്റി എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാം. രാജസ്ഥാനി പ്രിന്റ്, കോട്ടണ്‍ എംബ്രോയ്‌ഡറി, ലോംഗ് ബാട്ടിക് പ്രിന്റ്, ജയ്‌പുര്‍ പ്രിന്റ്, അഹമ്മദാബാദ് പ്രിന്റ്, കോട്ടണ്‍ പാച്ച്‌വര്‍ക്ക്. ഗോള്‍ഡ് ചെറി ബോര്‍ഡര്‍ ലേഡീസ് ടോപ്പുകളും രാജസ്ഥാന്‍ ഹാന്‍ഡ്‌ലൂം ബെഡ്‌ഷീറ്റുകളും ഇവിടെ ലഭ്യം. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രദര്‍ശന വില്‍പ്പനാ സമയം. പ്രവേശനം സൗജന്യമാണ്. വിപുലമായ പാര്‍ക്കിങ് സൗകര്യവും ലഭ്യം.
ഡിഫെന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആലുവയില്‍
കൊച്ചി: ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇന്നും നാളെയുമായി ആലുവ വൈ എം സി എ കോപ്ലക്‌സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സതേണ്‍ നേവല്‍ കമാന്റിന്റെ കീഴിലുള്ള സംഘടനകളായ കൊച്ചിന്‍ നേവല്‍ ബേസ് സിവിലിയന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, സതേണ്‍ നേവല്‍ കമാന്റ് സിവിലിയന്‍ എംപ്ലോയീസ് അസോസിയേഷന്‍, എന്‍ എ ഡി എംപ്ലോയീസ് യൂണിയന്‍ തുടങ്ങിയ അഞ്ചു സംഘടനകളാണ് യോഗത്തിന്റെ ആതിഥേയത്വം വഹിക്കുന്നത്.
കേരളത്തില്‍ ആദ്യമായാണ് പ്രതിരോധ രംഗത്തെ സിവിലിയന്‍ ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന നാലുലക്ഷത്തോളം ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന എഐഡിഇഎഫ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 60ഓളം പ്രതിനിധികള്‍ ദ്വിദിന കമ്മിറ്റിയില്‍ പങ്കെടുക്കും.
എന്‍ ഡി എ സര്‍ക്കര്‍ ബജറ്റില്‍ പ്രതിരോധമേഖലയില്‍ 49 ശതമാനം എഫ് ഡി ഐ കൊണ്ടു വരാനുള്ള തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടക്കുന്ന യോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. പുതിയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, കോണ്‍ട്രാക്‌ട് ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല സമരം ഉള്‍പ്പെടെയുള്ള തീരുമാനം എടുക്കാനും യോഗം തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതിരോധമേഖലയിലെ സംയുക്തമായി കഴിഞ്ഞ ഫെബ്രുവരി യില്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കിന്റെ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ഇതുവരെ പാലിക്കുവാന്‍ ഗവണ്മന്റ് തയ്യാറായിട്ടില്ലെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പണിമുടക്കു സംബന്ധിച്ചു ജൂണ്‍ ആറിനു കേന്ദ്ര പ്രതിരോധ മന്ത്രിക്കു നോട്ടീസ് നല്‍കിയിരുന്നു. സമരത്തിനെക്കുറിച്ചു ആലോചിക്കാന്‍ ഈ മാസം ഏഴിനു ഡല്‍ഹിയില്‍ സംഘടന നേതാക്കളുടെ യോഗം ചേരുന്നുണ്ട് സെപ്‌തംബര്‍ 15നകം ഒത്തു തീര്‍പ്പുവ്യവസ്ഥകള്‍ പാലിക്കുാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം നടത്തുമെന്നു വ്യക്തമാക്കി.വാര്‍ത്താസമ്മേളനത്തില്‍ എ ഐ ഡി ഇ എഫ് പ്രസിഡന്റ് എസ് എന്‍ പതക്, സി ശ്രീകുമാര്‍, അഡ്വ എം അനില്‍കുമാര്‍, കെ ബാലകൃഷ്‌ണന്‍ പങ്കെടുത്തു.
കൊച്ചി ട്രോ ടാക്‌സി സര്‍വീസ്
കൊച്ചി
കേരളത്തിലെ ആദ്യത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റേഡിയോ മെട്രോ ടാക്‌സി സര്‍വീസ് ഇന്നാരംഭിക്കും. വൈറ്റില ഗോള്‍ഡ് സൂക്കിനു സമീപം ടാറ്റ മോട്ടോഴ്‌സ് ടവേഴ്‌സില്‍ രാവിലെ 7,45 ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.
ആദ്യഘട്ടമായി 25 ടാക്‌സികളാണ് സര്‍വീസ് നടത്തുക. കൊച്ചിയില്‍ ആരംഭിക്കുന്ന മെട്രോ ടാക്‌സി സര്‍വീസ് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.ടാറ്റാ മോട്ടോര്‍സിന്റെ സഹകരണത്തോടെയാണ് ഈ സംരഭം ആരംഭിക്കുന്നതെന്ന് പ്രൊജക്ട് മാനേജര്‍ കെ കെ ഷിഹാബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
വീട്ടില്‍ ഇരുന്നുതന്നെ മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ടാക്‌സിയുടെ സേവനം ലഭിക്കും. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള സ്‌മാര്‍ട്ട് ഫോണുകളില്‍ ടാക്‌സി തൊട്ടടുത്തു തന്നെ ലഭ്യാണോ എന്നറിയുന്നതിനു
കഴിയും . വാഹനം എവിടെയാണ് എന്നറിയുന്നതിനു 10,000 രൂപവിലവരുന്ന ജിപിഎസ് സംവിധാനം ഈ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ടാബ്‌്‌ലറ്റിന്റെ വലുപ്പത്തിലുള്ള പ്രത്യേകം വികസിപ്പിച്ചെടുത്ത ഈ ഡിവൈസില്‍ തന്നെ ടാക്‌സി സഞ്ചരിച്ച ദൂരം. മീറ്റര്‍ ചാര്‍ജ് എന്നിവ ലഭ്യമാണ്. അതുകൊണ്ടു തന്നെ ടാക്‌സി ഡ്രൈവറുമായി തര്‍ക്കിക്കുവാനുള്ള സാഹചര്യം ഉണ്ടാകില്ല. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ഐടി വിദഗ്‌ധരാണ് ഈ ഡിവൈസ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സിന്റെ സഹായത്തോട ടാറ്റ ഐറിസിലാണ് മെട്രോ ടാക്‌സി സംവിധാനം നടപ്പിലാക്കുന്നത്. ഇതിനുവേണ്ടി പ്രത്യേകം പരിശീലനം ഡ്രൈവര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്.. പരാതികളോ നിര്‍ദ്ദേശങ്ങളോ നല്‍കാനുള്ള സംവിധാനവും വാഹനത്തിലുണ്ടാകും. കുറഞ്ഞ ചിലവില്‍ സുഖപ്രദവും സുരക്ഷിതവുമായ യാത്രയാണ് മെട്രോ ടാക്‌സി സര്‍വീസ് ലക്ഷ്യമാക്കുന്നത്. ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഓരോ ടാക്‌സിയും എവിടെയാണെന്നതിനു പുറമെ സഞ്ചരിക്കുന്ന ദുരവും എല്ലാം മെട്രോ ടാക്‌സി സര്‍വീസിന്റെ ഓഫീസില്‍ ഇരുന്നു തന്നെ കാണുവാനാകും.
ഓട്ടോ റിക്ഷക്കാരെ ഭയന്നു കൊച്ചിയില്‍ എത്തുന്ന മറുനാട്ടുകാര്‍ക്ക് ഇതൊരു അനുഗ്രഹം തന്നെയാകും. സഞ്ചരിച്ച ദൂരത്തിനു മാത്രം പണം നല്‍കേണ്ടി വരുന്നുള്ളു എന്നതിനാല്‍ അമിത ചാര്‍ജ് ഈടാക്കുന്നതു സംബന്ധിച്ചു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരാതികളും ഇതോടെ ഇല്ലാതാക്കാനാകും. ഈ സംവിധാനം കൂടുതല്‍ വിപുലമാകുന്നതോടെ ടാക്‌സി സ്‌റ്റാന്‍ഡുകള്‍ തന്നെ ഇല്ലാതാക്കാനാകും. മെട്രോ ടാക്‌സിയുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌താല്‍ ആപ്പിലൂടെ തന്നെ വാഹനം ലഭ്യമാകും. മെട്രോടാക്‌സികൊച്ചി ഡോട്ട്‌കോം എന്ന വെബ്‌സൈറ്റിലൂടെയും 0484 6008080 എന്ന മൊബൈല്‍ നമ്പറിലൂടെയും സേവനം ലഭ്യമാണ്.
മിനിമം ചാര്‍ജ്ജ് 30 രൂപയും അഡീഷണല്‍ ചാര്‍ജ്ജായി 60 രൂപയും ഈടാക്കുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ജിജിമോന്‍ ഗോപി, വിജു വിജയന്‍, ജ്യോതിഷ് എം എന്നിവര്‍ പങ്കെടുത്തു.
കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന സേക്രഡ് മഹാസംഗമം തിരുവനന്തപുരത്ത്
കൊച്ചി: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ സേക്രഡിന്റെ ആഭിമുഖ്യത്തില്‍ കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന മഹാസംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്‌ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്‌ഘാടനം നിര്‍വഹിക്കും. മന്ത്രി കെ എം മാണി അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തുല്യനീതി, പൂര്‍ണ്ണ പങ്കാളിത്തം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുക, പ്രതിരോധ , പരിശീലന, ഗലൃവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കുക, എയ്‌ഡഡ് പബവിയിലേക്ക് ഉയര്‍ത്തപ്പെടാത്ത സ്‌പെഷല്‍ സ്‌ക്കൂളുകള്‍ക്ക് അര്‍ഹമായ ഗ്രാന്റ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും.
സംസ്ഥാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ആകെ ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി നൂറോളം വരുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സേവന പ്രവര്‍ത്തകരുമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് 3500 രൂപമാത്രമാണ് പ്രതിമാസ ശമ്പളമായി നല്‍കാന്‍ കഴിയുന്നുള്ളു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വിദ്യാഭ്യാസവും ജില്ലകള്‍തോറും പുനരധിവാസവും നല്‍കണമെന്ന ജയരാജ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ സ്‌ക്കൂളുകള്‍ക്ക് എയ്‌ഡഡ് പദവി നല്‍കിയ സര്‍ക്കാരിന് അഭിനന്ദനവും അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സുശീല കുര്യച്ചന്‍, ട്രഷറര്‍ എം അലി, ഈശോ സി എം, പി ബി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
ബിന്ദ്യതോമസിനെയും രുക്‌സാനയെയും പോലീസ് പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
കൊച്ചി
കൊച്ചി ബ്ലാക് മെയില്‍ കേസില്‍ ബിന്ദ്യതോമസിനെയും രുക്‌സാനയെയും പോലീസ് കസ്‌റ്റഡിയില്‍ പീഡിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. ഓഗസ്‌റ്റ് 19നു എറണാകുളത്തെ സിറ്റിംഗില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ് ജെ.ബി കോശി പോലീസിനു നിര്‍ദ്ദേശം നല്‍കി.
പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ തങ്ങളെ മൃഗീയമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ബിന്ദ്യ തോമസും രുക്‌സാനയും നല്‍കിയ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പീഡനത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരിക്കണം 19നു എറണാകുളം കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന മനു,ഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ റിപ്പോര്‍ട്ട് ഹാജരാക്കേണ്ടത്. ഡിസിപി നിഷാന്തിനി, സിഐ സന്തോഷ് കുമാര്‍ ,ഷാഡോ പോലീസ് എസ്‌ഐ അനന്തലാല്‍ എന്നിവര്‍ അന്നേദിവസം സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജെ.പി കോശിയുടെ ഉത്തരവില്‍ പറയുന്നു. പോലീസ് അന്വേഷണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേസിന്റെ അന്വേഷണം പോലീസ് ശാസ്‌ത്രീയമായിട്ടാണ് നടത്തേണ്ടത്.അല്ലാതെ മര്‍ദ്ദന മുറകളല്ല ഉപയോഗിക്കേണ്ടത്. സ്‌ത്രീകളായ പ്രതികളെ പുരുഷന്മാരായ പോലീസുകാര്‍ പോലും കൈകാര്യം ചെയ്യുന്നത് വളരെ മൃഗീയവും അപരിഷ്‌കൃതവുമാണെന്നും ചണ്ടിക്കാണിക്കുന്നു.
എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അക്കാര്യം ശാസ്‌ത്രീയമായി അന്വേഷിക്കണം. പോലീസിനു അന്വേഷണം തുടരാം.എന്നാല്‍ കുറ്റം എത്രവലുതാണെങ്കിലും കോടതി അനുവദിച്ച കാലം കസ്‌റ്റിഡിയില്‍ കഴിയുന്നതുവരെ പ്രതികളെ പീഡിപ്പിക്കരുതെന്ന് സുപ്രിം കോടതി തന്നെ പറഞ്ഞിട്ടുള്ള കാര്യം ജസ്റ്റ്രിസ് ജെ.ബി കോശി ചൂണ്ടിക്കാട്ടി. അതേപോലെ സ്‌തീ പീഡനം ഗുരതരമായ കുറ്റമാണെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി.
സിഐ സന്തോഷ് കമാറിനും എസ്‌ഐ അനന്തലാലിനും ജില്ലാ പോലീസ് മേധാവി മുഖാന്തരം കമ്മീഷന്‍ നോട്ടീസ് അയച്ചു. നിഷാന്തിനിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ജൂലൈ 9നു രുക്‌സാനയെ ഇടപ്പള്ളി ഒബറോണ്‍ മാളില്‍ വിളിച്ചുവരുത്തി പോലീസ് കസ്‌റ്റഡിയില്‍ എടുത്തുവെന്നാണ് പരാതിയിലുള്ളത്. ഒബറോണ്‍ മാളില്‍ വെച്ച് ജനങ്ങള്‍ നോക്കി നില്‍ക്കെ മര്‍ദ്ദിച്ചു. എന്നാല്‍ ജൂലൈ 10നാണ് പോലീസ് കേസില്‍ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കടയില്‍ നിന്നും പാല്‍ വാങ്ങി വരുമ്പോഴാണ് ബിന്ദ്യ തോമസിനെ അറസ്‌റ്റ് ചെയ്‌തതെന്നും പരാതിയില്‍ ഉണ്ട്. ഡിസിപി നിഷാന്തിനിയുടെ നേതൃത്വത്തിലായിരുന്നുപാലാരിവട്ടം സ്റ്റേഷനിലെ മര്‍ദ്ദന മുറകള്‍ അരങ്ങേറിയത്.
അവശനിലയിലായ ബിന്ദ്യയെ സംഗതി പരസ്യമാകുമെന്നു വ്യക്തമായതിനാല്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. ഇതിനിടെ പരാതിക്കാരനെക്കൊണ്ട് സിഐ സന്തോഷ് കുമാര്‍ ഈ സ്‌ത്രീകളെ മര്‍ദ്ദിപ്പിക്കുകയും ചെയ്‌തു.
പരാതിക്കാരന്‍ പോലീസിനു 30ലക്ഷം രൂപ കൈക്കുലി നല്‍കിയതായും ബിന്ദ്യയും രുക്‌സാനയും ആരോപിച്ചിട്ടുണ്ട്. രാഷ്ടീയക്കാരുടേയും മന്ത്രിമാരുടേയും ഫോട്ടോ കാണിച്ച് ഇവരുമായി ബന്ധമുള്ളതായി കുറ്റ സമ്മതം നടത്താന്‍ നിര്‍ബന്ധിച്ചുവെന്നും സമ്മതിക്കാത്തതിനാലാണ് മര്‍ദ്ദിച്ചതെന്നും മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ അവര്‍ പറഞ്ഞു
നിര്‍മ്മാണ തൊഴിലാളികള്‍ ഏഴിനു കലക്ടറേറ്റ് ഉപരോധിക്കും
കൊച്ചി: കേരള സംസ്ഥാന നിര്‍മാണ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ വ്യാഴാഴ്‌ച കളക്‌ട്രേറ്റ് ഉപരോധിക്കുന്നു. നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ച് തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും നടപടി സ്വീകരിക്കണമെന്നും ക്ഷോമനിധിയെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടാണ് ഉപരോധ സമരം സംഘടിപ്പിക്കുന്നതെന്ന് സമരസമിതി ചെയര്‍മാന്‍ എല്‍സേബിയൂസ് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ അതാത് ജില്ലാ കല്‌ക്ടറേറ്റുകളുമായിരിക്കും ഉപരോധിക്കുക.
മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഖനനാനുമതി നിഷേധിച്ചതോടെ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചത് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിര്‍മാണ സാമാഗ്രികളുടെ വില വര്‍ധനവും മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ക്ഷേമനിധിവഴി അംഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കണം. അടഞ്ഞു കിടക്കുന്ന എല്ലാ ക്വാറികളും തുറന്നു പ്രവര്‍ത്തിപ്പിക്കാനും മണല്‍ക്ഷാമം പരിഹരിക്കുന്നതനിന് ഡാമുകളില്‍ നിന്ന് മണല്‍ ശേഖരിച്ച് വിതണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണല്‍ ഇറക്കുമതി വിജയകരമായിരുന്നുവെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ സാങ്കേതിക കാരണങ്ങളാലാണ് മണല്‍ ഇറക്കുമതി പരാജയപ്പെട്ടതെന്നും എല്‍സേബിയൂസ് മാസ്‌റ്റര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ വി ജോസ്, എം പി എം സാലി എന്നിവര്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്‌റ്റുകള്‍ (Atom)