2014, ജൂൺ 27, വെള്ളിയാഴ്‌ച

സ്‌ത്രീ ശാക്തീകരണത്തിനു മാതൃകയായി ഓമന മുരളീധരന്‍




വാര്‍ത്താ സമ്മേളനത്തില്‍ ഓമനമുരളീധരന്‍ ,സിഫ്‌റ്റ്‌ ഡയറക്ടര്‌ നിതിന്‍ സിംഗ്‌ എന്നിവര്‍ 
കൊച്ചി
തികഞ്ഞ ആത്മധൈര്യവും പണിയെടുക്കാനുള്ള ആര്‍ജവവും കൈമുതലായി ഉണ്ടെങ്കില്‍ കേരളത്തില്‍ തന്നെ കോടികള്‍ വാരിക്കൂട്ടാനാകുമെന്നു തെളിയിക്കുകയാണ്‌ ഓമന മുരളീധരന്‍.
അത്യാധൂനിക സാങ്കേതിക രീതകുളുടെ സഹായത്തോടെ ഓമന മുരളീധരന്‍ പുറത്തിറക്കുന്ന പ്രോണോസ്‌ എത്‌ ബഹുരാഷ്ട്ര കമ്പനികളോടും കിടപിടിക്കുന്ന ഉല്‍പ്പന്നമാണ്‌. കുട്ടികളുടെ ഇഷ്ടഇനമായ ചീറ്റോസി്‌നോടു രൂപത്തിലും രുചിയിലും കിടപിടക്കുന്ന പ്രോണോസ്‌ സുരക്ഷിതവും ഗുണമേന്മയുള്ള സ്‌നാക്ക്‌ വിഭവമാണ്‌. ഷ്രിംപ്‌ ആന്റ്‌ ഒനിയന്‍, സപൈസി ഷ്രിംപ്‌, പ്രോണ്‍ സീസണിംഗ്‌ എന്നീ വ്യത്യസ്ഥമായ മൂന്നു രുചികളില്‍ ലഭ്യമണ്‌ .
കൊച്ചിയിലെ മത്സ്യ സാങ്കേതിക സ്ഥാപനമായ സിഫ്‌റ്റ്‌ ആണ്‌ ഈ വീട്ടമ്മയ്‌ക്കു കരുത്തേകിയത്‌. മൊത്തം 75 ലക്ഷം രൂപയാണ്‌ ഈ സംരഭത്തിനുവേണ്ടി ഈ വീട്ടമ്മ മുടക്കിയത്‌
കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു 2012ല്‍ മികച്ച സ്‌ത്രീ സംരംഭക സംസ്ഥാന അവാര്‍ഡും 2013ല്‍ മികച്ച സ്‌ത്രീ സംരംഭകര്‍ക്കുള്ള കാനറ ബാങ്കിന്റെ ്‌വാര്‍ഡും ഓമന മുരളീധരനെ തേടിയെത്തിയിട്ടുണ്ട്‌.
അരുര്‍ കളപ്പുരക്കല്‍ ഓഡിറ്റേറിയത്തില്‍ 28നു വൈകിട്ടു ആറരയ്‌ക്കു നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.ബാബു വിതരണോദ്‌ഘാടനം നിര്‍വഹിക്കും. സിഫ്‌റ്റ്‌ ഡയറക്ടര്‍ ഡോ.ശ്രീനിവാസ ഗോപാല്‍ അധ്യക്ഷത വിഹക്കുന്ന ചടങ്ങില്‍ കെ.പി രാമചന്ദ്രന്‍, ,കാനറ ബാങ്ക്‌ ഡപ്യുട്ടി മാനേജര്‍ സി.ജി നായര്‍,ഡോ.രവിശങ്കര്‍,സി.കെ പുഷപന്‍, മുഹമ്മദ്‌ കുഞ്ഞ്‌ എന്നിവര്‍ സംസാരിക്കും. 




2014, ജൂൺ 20, വെള്ളിയാഴ്‌ച

ബജാജ്‌ അലയാന്‍സ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പ്‌ സീസണ്‍ 5



കൊച്ചി
ബജാജ്‌ അലയാന്‍സ്‌ ്‌ ഇന്‍ഷുറന്‍സ്‌ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്കു (ജെഎഫ്‌സി) സെലക്ഷന്‍ ആരംഭിക്കുന്നു. .ഈ വര്‍ഷം കേരളം ,കര്‍ണാടക എന്നീ സംസഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കൗമാര പ്രതിഭകളില്‍ ഒരാള്‍ക്ക്‌ ഓഗസ്‌റ്റില്‍ ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം ഇതോടൊപ്പം ലഭിക്കും. ഇതിനു പുറമെ ദക്ഷിണമേഖല തലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന രണ്ടു ടീമുകള്‍ക്ക്‌ മൊത്തം ഒന്നേകാല്‍ ലക്ഷം രൂപയുടെ ക്യാഷ്‌ പ്രൈസും സമ്മാനിക്കും.
ഇത്തവണ സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച 700 ഓളം സ്‌കൂളുകളില്‍ നിന്നും 8000ത്തോളം കുട്ടികളെയാണ്‌ ലക്ഷ്യമിടുന്നത്‌. കേരളത്തിനു പുറമെ മുംബൈ, പൂന, ചണ്ഡിഗഡ്‌,ഡറാഡൂണ്‍,ജലന്തര്‍,ഡല്‍ഹി,ഗോവ,ലക്‌നൗ,കൊല്‍ക്കത്ത എന്നീ കേന്ദ്രങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സെലക്ഷന്‍ ട്രയല്‍ നടത്തും. രാജ്യമൊട്ടാകെ 40,000ത്തോളം കുട്ടികളെയാണ്‌ ജൂണ്‍,ജൂലൈ മാസങ്ങളിലായി നടക്കുന്ന സെലക്ഷന്‍ ക്യാമ്പുകളിലായി പ്രതീക്ഷിക്കുന്നത്‌.
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ്‌ ബജാജാ അലയാന്‍സ്‌്‌ പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്‌. സെലക്ഷനു ആവശ്യമായ കളിക്കാരെയും പരിശീലകരെയും കെഎഫ്‌എയാണ്‌ ലഭ്യമാക്കുന്നത്‌.
ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ പ്രതിഭകള്‍ക്കു തങ്ങളുടെ കഴിവു തെളിയിക്കുവാനും കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുവാനുള്ള അവസരവും ലക്ഷ്യമാക്കിയാണ്‌ ബജാജ്‌ അലയാന്‍സ്‌ ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നതെന്നു ബജാജ്‌ അലയാന്‍സ്‌്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കേരള സംസ്ഥാന മേധാവി സാജു ഫിലിപ്പ്‌ ചൂണ്ടിക്കാട്ടി. പരിശീലനപദ്ധതിക്കു ലഭിക്കുന്ന വന്‍ ജനപ്രീതിയാണ്‌ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും മുന്നോട്ടുവരാന്‍ പ്രേരണ ആയതെന്നും സാജു ഫിലിപ്പ്‌ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുള്ള ആനന്ദ്‌ മുരളിയ്‌ക്കാണ്‌ മ്യണിക്കില്‍ പരിശീലനം നേടുവാന്‍ അവസരം ലഭിച്ചത്‌. ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകര്‍ക്കു കീഴിലായിരുന്നു ആനന്ദ്‌ മുരളിയുടെ പരിശീലനം. ബയേണ്‍ മ്യണിക്കിന്റെ ലോകപ്രശസ്‌ത കളിക്കാരൊടൊപ്പം ചെലവിടാനും അവരുടെ ഉപദേശങ്ങള്‍ ലഭിക്കാനും ആനന്ദിനു അവസരം ലഭിച്ചു.
മൂന്നുഘട്ടങ്ങളിലായിട്ടാണ്‌ സെല്‌ക്ഷന്‍ ട്രയല്‍ നടത്തുന്നത്‌. സംസ്ഥാനത്തെ 700 ഓളം വിദ്യാലയങ്ങളില്‍ നിന്നുള്ള 5500 ഓളം കുട്ടികളെയാണ്‌ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക.
ഓരോ ജില്ലകളിലും ആദ്യദിവസം സ്‌കുള്‍ തലത്തിലുള്ള മത്സരം. ഇതില്‍ നിന്നും 25-30 കുട്ടികളെ ഓപ്പണ്‍ ട്രയലിനായി തിരഞ്ഞെടുക്കും. 14 ജില്ലകളിലുമായി തുടര്‍ന്നു നടക്കുന്ന ത്രിദിന പരിശീലന ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന ദക്ഷിണമേഖല ഫൈനലിനുള്ള ടീമിനെ തിരഞ്ഞെടുക്കും. പരിശീലന ക്യാമ്പിന്റെ അവസാന ദിവസം ഓരോ ജില്ലയില്‍ നിന്നും ഏറ്റവും മികച്ച 16കളിക്കാരെ ആയിരിക്കും അതാത്‌ ജില്ലകളെ ഫൈനലില്‍ പ്രതിനിധികരിക്കാന്‍ തിരഞ്ഞെടുക്കുക.
ദക്ഷിണമേഖല ഫൈനലില്‍ സംസ്ഥാന ചാമ്പ്യന്‍ ടീം കര്‍ണാടകക്കെതതിരെ കളിക്കും. ഇതില്‍ മാന്‍ ഓഫ്‌ ദി മാച്ചാകുന്ന കളിക്കാരനു ജര്‍മനിയിലെ മ്യുണിക്കില്‍ നടക്കുന്ന പരിശീലന ക്യാമ്പിലേക്കു പ്രവേശനം ലഭിക്കും. ദക്ഷിണമേഖല വിജയികളാകുന്ന ടീമിനു 75,000 രൂപയും റണ്ണര്‍അപ്പിനു 50,000 രൂപയും ലഭിക്കും. രാജ്യത്തിന്റെ നാലു മേഖലകളില്‍ നിന്നുള്ള യുവപ്രതിഭകള്‍ മ്യുണിക്കിലെ ഇന്റര്‍നാഷണല്‍ ജുനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്കു യോഗ്യത നേടും.
സെലക്ഷന്‍ ട്രയലിന്റെ ഓരോ ഘട്ടത്തിലും അതാത്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കായിരിക്കും കുട്ടികളുടെ ഫുട്‌ബോള്‍ വൈഭവവും ശാരീരിക മികവും വിലയിരുത്താനുള്ള ചുമതല.അവസാന ഘട്ടത്തില്‍ പ്രമുഖ ഇന്ത്യന്‍ താരങ്ങളടങ്ങിയ പാനലായിരിക്കും വിധിനിര്‍ണയിക്കുക.
പരിശീലന പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റനും ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പിന്റെ ജൂറി അംഗവും കൂടിയായ ജോ പോള്‍ അഞ്ചേരി പറഞ്ഞു. വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ താരങ്ങള്‍ക്കു ജീവിത്തില്‍ ലഭിക്കുന്ന കനകാവസരം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജാജ്‌ അലിയാന്‍സ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ക്യാമ്പുമായി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രതിഭാശാലികളായ യുവനിരയ്‌ക്ക്‌ ഫുട്‌ബോളില്‍ കരിയര്‍ കണ്ടെത്താന്‍ സഹായിക്കുന്ന അടിത്തറയാണ്‌ ഈ പരിശീലന പദ്ധതിയെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ മേത്തര്‍ പറഞ്ഞു 

മാസ്റ്റര്‍ സേവ്‌ തിരഞ്ഞെടുക്കൂ സമ്മാനം നേടൂ


കൊച്ചി
ലോക കപ്പിനോടൊപ്പം കളി വിലയിരുത്തി മികച്ച സേവ്‌ ഏതെന്നു പ്രവചിക്കുന്നവര്‍ക്കു വന്‍ സമ്മാനവുമായി ഐഎന്‍ജി വൈശ്യ ബാങ്ക്‌. ഈ ഓണ്‍ലൈന്‍ മാസ്റ്റര്‍ സേവ്‌ മത്സരപദ്ധതിയിലൂടെ ലോകകപ്പിന്റെ ആവേശം ഫുട്‌ബോള്‍ പ്രേമികളുമായി ഐഎന്‍ജി വൈശ്യ ബാങ്ക്‌ പങ്കുചേരുകയാണ്‌
ജൂണ്‍ 13നു കിക്കോഫ്‌ ചെയ്‌ത ലോകകപ്പ്‌ സോ്‌ഷ്യല്‍ മീഡിയ ക്യാംപെയന്‍ സമ്മാന പദ്ധതി ജൂലൈ 14വരെ നീണ്ടുനില്‍ക്കും. പങ്കെടുക്കുക വളരെ എളുപ്പം. ഓരോ ദിവസത്തേയും മികച്ച നാലു സേവുകള്‍ ബാങ്കിന്റെ ഫേസ്‌ബുക്ക്‌ ,ട്വിറ്റര്‍ പേജുകളില്‍ ഇടും .ഇതില്‍ നിന്നും ഏറ്റവും മികച്ച സേവ്‌ ഏതെന്നു മത്സരാര്‍ത്ഥികള്‍ തിരഞെടുക്കണം.ഒപ്പം എന്തുകൊണ്ട്‌ മാസ്റ്റര്‍ സേവ്‌ ആകുന്നുവെന്നും ഇതോടൊപ്പം വ്യക്തമാക്കണം. . ഇതില്‍ നിന്നും അഞ്ചുപേര്‍ക്കു സമ്മാനം നല്‍കും. ലോകകപ്പിന്റെ അവസാന ഘട്ടത്തില്‍ ഗ്രാന്റ്‌ പ്രൈസും മത്സരാര്‍ഥികളെ കാത്തരിക്കുന്നു.
ഫുട്‌ബോളിനു പ്രാധാന്യം നല്‍കുന്നു ഫുഐഎന്‍ജി വൈശ്യ ബാങ്ക്‌ ഈ വര്‍ഷം ആദ്യം യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഡെബിറ്റ്‌ കാര്‍ഡ്‌ പുറത്തിറക്കിയിരുന്നു. ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ ബാങ്ക്‌ ഫുട്‌ബോളുമായി ബന്ധപ്പെട്ട്‌ ഡെബിറ്റ്‌ കാര്‍ഡ്‌ പുറത്തിറക്കിയത്‌ എന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു. 

ശുഭലക്ഷ്‌മി പാന്‍സെയെ ഫെഡറല്‍ ബാങ്ക്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായി



കൊച്ചി: അലഹാബാദ്‌ ബാങ്ക്‌ മുന്‍ സി എം ഡി ശുഭലക്ഷ്‌മി പാന്‍സെയെ ഫെഡറല്‍ ബാങ്ക്‌ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായി നിയമിച്ചു. ബാങ്കിംഗ്‌ മേഖലയിലെ വൈവിധ്യമാര്‍ന്നതും വിപുലവുമായ അനുഭവ സമ്പത്തുമായാണ്‌ അവര്‍ ഫെഡറല്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരിലൊരാളായി എത്തുന്നത്‌.
വിജയാ ബാങ്കിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറെന്ന നിലയില്‍ രണ്ടര വര്‍ഷം പ്രവര്‍ത്തിച്ചിട്ടുള്ള 
ശുഭലക്ഷ്‌മി പാന്‍സെ കോര്‍പ്പറേറ്റ്‌ ക്രെഡിറ്റ്‌, എന്‍ പി എ മാനേജ്‌മെന്റ്‌, പ്ലാനിംഗ്‌, പ്രൊജക്‌റ്റ്‌ അപ്രൈസല്‍, ഇക്കണോമിക്‌ അനാലിസിസ്‌, ഫിനാന്‍സ്‌, ഐ ടി തുടങ്ങി എല്ലാ മേഖലകള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്‌. എന്‍ ഐ ബി എം പൂനെ, ലണ്ടനിലെയും പാരിസിലെയും യൂറോപ്യന്‍ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌, സ്വിറ്റ്‌സര്‍ലണ്ട്‌ ബാസിലിലെ ബാങ്ക്‌ ഓഫ്‌ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌ തുടങ്ങി ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്‌ത സ്ഥാപനങ്ങളില്‍ പരിശീലനം നേടിയിട്ടുള്ള അവര്‍ ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും,പൂനെ സര്‍വകലാശാലയില്‍ നിന്നു ബിസിനസ്‌ മാനേജ്‌മെന്റ്‌ ഡിപ്ലോമയും, മാനേജ്‌മെന്റ്‌ സയന്‍സില്‍ മാസ്‌റ്റേഴ്‌സ്‌ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്‌. ആര്‍ ബി ഐ നിയമിച്ച കോര്‍പ്പറേറ്റ്‌ ഗവേണന്‍സ്‌ കമ്മിറ്റിയില്‍ അംഗവും നാഷണല്‍ ആര്‍ക്കൈവ്‌ ചെക്ക്‌ ട്രങ്കേഷന്‍ സിസ്റ്റത്തിനായുള്ള ഐ ബി എ കമ്മിറ്റിയുടെ അദ്ധ്യക്ഷയുമായിരുന്നു. നിലവില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആക്‌ച്വറീസിന്റെ ക്വാളിറ്റി റിവ്യൂ ബോര്‍ഡ്‌ അദ്ധ്യക്ഷയുമാണ്‌.

കൊച്ചി ഇനി ഫുട്‌ബോള്‍ ആവേശത്തില്‍ ആറാടും





കൊച്ചി
ലോകകപ്പ്‌ ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ലഹരി അടങ്ങിയാലും കൊച്ചിയില്‍ ഫുട്‌ബോള്‍ ലഹരി നീണ്ടുനില്‍ക്കും.
ലോകകപ്പിനു പിന്നാലെ കൊച്ചിയില്‍ പ്രഥമ ഇന്ത്യന്‍ സുപ്പര്‍ ലീഗ്‌ എത്തും. അതിനു പിന്നാലെ നെഹ്‌റു ട്രോഫി ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റ്‌. അടുത്ത സെപ്‌തംബര്‍ മുതല്‍ ഡിസംബര്‍ വരെ നീളുന്ന ഫുട്‌ബോള്‍ മത്സരങ്ങളാണ്‌ കൊച്ചിയില്‍ എത്തുന്നതെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിസന്റ്‌ കെ.എം.ഐ മേത്തര്‍ അറിയിച്ചു.
കൊച്ചിയുടെ ഫുട്‌ബോളിനു സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ വരവും ആവേശം പകരം . സച്ചിന്‍ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ്‌ ടീമിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സച്ചിന്‍ അടുത്ത മാസം രണ്ടു മൂന്നു ദിവസം കൊച്ചിയില്‍ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴസിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ സൂപ്പര്‍ ലീഗിലെ ഒന്‍പതോളം മത്സരങ്ങള്‍ ഉണ്ടാകും. അതിനു പുറമെ ഏതാനും വിദേശ ടീമുകളുമായി സന്നാഹ മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ്‌ ടീം കൊച്ചിയില്‍ കളിക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ടീമുകളില്‍ എല്ലാം അറിയപ്പെടുന്ന വിദേശ താരങ്ങള്‍ ഉണ്ടാകുമെന്നു കെ.എം.ഐ മേത്തര്‍ അറിയിച്ചു. മെസിയോളം അറിയപ്പെടുന്നവരല്ലെങ്കിലും എട്ടോളം പ്രശസ്‌തരായ താരങ്ങള്‍ ഈ ടീമുകളില്‍ ഉണ്ടാകും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിനോടൊപ്പം തന്നെ അണ്ടര്‍ 17 ലോകകപ്പിനു കൂടി കൊച്ചി വേദി ഒരുക്കുന്നുണ്ട്‌. ഇതിന്റെ തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കും. പരിശീലന വേദികളില്‍ ഒന്നായ അംബേദ്‌കര്‍ സ്റ്റേഡിയത്തില്‍ ആസ്ര്‌ടോ ടര്‍ഫ്‌ വിരിക്കും. നിലവിലുള്ള സ്റ്റേഡിയം പുതുക്കി പണിത ശേഷമായിരിക്കും ഗ്രൗണ്ടിന്റെ പണി തുടങ്ങുക. സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ പ്ലാന്‍ തയ്യാറാക്കി പണി ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌.
ഇത്തവണത്തെ നെഹ്‌റു ട്രോഫി രാജ്യാന്തര ഇന്‍വിറ്റേഷന്‍ മത്സരം കൊച്ചിയില്‍ നടത്തുന്ന കാര്യം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്നില്‍ അവതരിപ്പിച്ചതായും കെഎംഐ മേത്തര്‍ പറഞ്ഞു.
ഐഎസ്‌എലിനുള്ള ഒരുക്കങ്ങളാണ്‌ ആദ്യം ആരംഭിക്കുക. അടുത്ത രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ പണികള്‍ ആരംഭിക്കും. നിലവിലുള്ള ക്രിക്കറ്റ്‌ പിച്ച്‌ കേടുകൂടാതെ സംരക്ഷിച്ചുകൊണ്ടായിരിക്കും പുല്ല്‌ പിടിപ്പിക്കുക.
എന്നാല്‍ നിലവിലുള്ള പുല്‍ത്തകിടി ഫുട്‌ബോളിനു യോജിച്ചതല്ലെന്നു സ്റ്റേഡിയം സന്ദര്‍ശിച്ച ഫിഫ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഐഎസ്‌എല്‍ നടത്തുവാന്‍ ഇതു തടസമാകില്ലെങ്കിലും അണ്ടര്‍ 17 ലോകകപ്പിനു വേദി അനുവദിക്കുകയാണെങ്കില്‍ ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുന്ന വിധം ഗ്രൗണ്ട്‌ ഒരുക്കേണ്ടിവരും.മണ്ണിലേക്കു ആഴത്തില്‍ ഇറങ്ങുന്ന വേരുകളുള്ള പുല്‍ത്തകിടി വിരിക്കേണ്ടി വരും. നിലവിലുള്ള പുല്‍ത്തകിടി ഫുട്‌ബോള്‍ താരങ്ങളുടെ സ്‌പൈക്കില്‍ മോശമാകുന്നവയാണ്‌

2014, ജൂൺ 17, ചൊവ്വാഴ്ച

കോച്ചിംഗ്‌ ക്യാമ്പുകളില്‍ പോയി വഞ്ചിതരാകരുതെന്ന്‌




കൊച്ചി: പണം പറ്റി നടത്തുന്ന ക്രിക്കറ്റ്‌്‌ കോച്ചിംഗ്‌ ക്യാമ്പുകളില്‍ പോയി കളിക്കാര്‍ വഞ്ചിതരാകരുതെന്ന്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ മുന്നറിയിപ്പ്‌ നല്‍കി. ഇത്തരം ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ബി സി സി ഐ അംഗീകൃത മത്സരങ്ങളില്‍ കളിക്കാന്‍ അര്‍ഹതയു念3390;കില്ലെന്നും കെ. സി. എ അറിയിച്ചു. രാജ്യാന്തര ക്രിക്കറ്റ്‌്‌ ക്ലബില്‍ കളിക്കാന്‍ അവസരമൊരുക്കാമെന്ന്‌ പറഞ്ഞ്‌ വിദ്യാര്‍ത്ഥികളില്‍ നിന്നും പണം തട്ടുന്നത്‌ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ മുന്നറിയിപ്പ്‌. ബംഗ്ലാദേശ്‌, നേപ്പാള്‍, കാഠ്‌മണ്ഡു എന്നിവിടങ്ങളില്‍ കളിക്കാന്‍ കൊ念3393;പോകുമെന്ന്‌ പറഞ്ഞും വിദ്യാര്‍ത്ഥികളില്‍ നിന്നും പണം പറ്റുന്നതും കെ. സി. എയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുﶮ ഇതിനെതിരെയും ജാഗരൂകരായിരിക്കണമെന്നും കെ. സി. എ മുന്നറിയിപ്പ്‌ നല്‍കി.

എല്ലാ പ്രായപരിധിയിലും പെട്ട കളിക്കാര്‍ക്കായി സംസ്ഥാനത്തിന്റെ എല്ലായിടത്തും കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ കോച്ചിംഗ്‌ ക്യാമ്പ്‌ സംഘടിപ്പിക്കുന്നുﶮ ഇത്‌ തികച്ചും സൗജന്യമാണ്‌. കെ.സി.എ നടത്തുന്ന കോച്ചിംഗ്‌ ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കളിക്കാരില്‍ നിന്നും ഒരു പൈസ പോലും ക്യാമ്പിന്റെ നടത്തിപ്പിനായി വാങ്ങുന്നില്ല.മറിച്ച്‌ കളിക്കാര്‍ക്ക്‌ യൂണിഫോം, കളിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നുﶮ ഈ സാഹചര്യത്തില്‍ പണം പറ്റി നടത്തുന്ന കോച്ചിംഗ്‌ ക്യാമ്പുകളില്‍ പോയി പൊതുജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്ന്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ടി. എന്‍. അനന്തനാരായണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ിവി എസ്‌ സ്റ്റാര്‍ സിററി പ്ലസ്‌ കേരള വിപണിയിലിറക്കി




കൊച്ചി: ഒട്ടേറെ പുതുമകള്‍ നിറഞ്ഞ കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ ആയ ടിവിഎസ്‌ സ്റ്റാര്‍ സിററി പ്ലസ്‌, ടിവിഎസ്‌ മോട്ടേര്‍ കമ്പനി കേരളത്തില്‍ വിപണിയില്‍ അവതരിപ്പിച്ചു. ആധുനിക രൂപഭംഗി, അപാരമായ എഞ്ചിന്‍ പ്രകടനം, അതീവ സുഖ പ്രദമായ യാത്ര എന്നിവയുടെ മിശ്രണമാണ്‌ ടിവിഎസ്‌ സ്റ്റാര്‍ സിററി പ്ലസ്‌.
4.5 ദശലക്ഷം ഉപഭോക്താക്കള്‍ ഉളള ടിവിഎസ്‌ സ്റ്റാര്‍ ബ്രാന്‍ഡ്‌ പാരമ്പര്യത്തിന്റെ മറെറാരു കരുത്തുററ പ്രതീകമാണ്‌ സ്റ്റാര്‍ സിററി പ്ലസ്‌. ടി വി എസ്‌ ഫീനിക്‌സില്‍ നിന്നുരുത്തിരിഞ്ഞ ഇക്കോത്രസ്റ്റ്‌ എഞ്ചിന്‍, 109.7 സി സി പവര്‍ മില്ലും ചേര്‍ന്നൊരുക്കുന്ന, അനായാസപ്രവര്‍ത്തന മികവ്‌, കരുത്ത്‌, ഇന്ധനലാഭ ശേഷി, മികച്ച പിക്ക്‌അപ്പും ആക്‌സിലറേഷനും സ്റ്റാര്‍സിററിപ്ലസിന്റെ സമാനതകള്‍ ഇല്ലാത്ത പ്രത്യേകതകളാണ്‌.
മനോഹരമായ സൈഡ്‌ പാനല്‍ ഗ്രില്ലുകള്‍, സ്റ്റൈലിഷ്‌ ക്രൗണ്‍ വൈസര്‍, അലങ്കാര ഭംഗി നല്‌ക്കുന്ന റിയര്‍വ്യൂ മിററുകള്‍, പ്രീമിയം സ്റ്റെയിന്‍ലസ്‌ സ്റ്റീലില്‍ നിര്‍മിച്ച ഷോക്‌അബ്‌സോര്‍ബറുകള്‍, ബ്ലാക്ക്‌ അലോയ്‌ വീലുകള്‍, ഭംഗിയാര്‍ന്ന ടെയില്‍ ലാംപുകള്‍ , ത്രിമാന എംബ്ലം, എന്നിവ സ്റ്റാര്‍ സിററി പ്ലസിന്‌ ചാരുതയേകുന്ന മററ്‌ ഘടകങ്ങള്‍ ആണ്‌.
പൂജ്യത്തില്‍ നിന്ന്‌ 60 കിലോമീറുകള്‍ റേസിങ്ങിലെത്താന്‍ 7.6 സെക്കന്‍ഡ്‌ മതിയാകും. ഒരു ലിറ്ററിന്‌ 86 കി.മി. ഇന്ധന സാമ്പത്തികത ലഭ്യമാക്കുന്ന സ്റ്റാര്‍ സിററി പ്ലസിന്‌ ഫോര്‍ സ്‌പീഡ്‌ ഗിയര്‍ ബോക്‌സാണുളളത്‌. ഏതു ഗിയറിലും ഇലകട്രിക്‌ സ്റ്റാര്‍ട്ടും സാധ്യം.
മുന്‍ ഭാഗത്തെ ടെലിസ്‌കോപിക്‌ ഷോക്‌അബ്‌സോര്‍ബറുകളും പിന്‍ഭാഗത്തെ ഫൈവ്‌ സ്റ്റെപ്‌ ഷോക്‌അബ്‌സോര്‍ബറുകളും ഏതു റോഡ്‌ പ്രതലത്തിലും സുഖപ്രദമായ യാത്ര ഉറപ്പു നല്‌കുന്നു. ഹൈഗ്രിപ്പ്‌ ബട്ടണ്‍ ടയറുകള്‍ ബൈക്ക്‌ മറിയാനുളള സാധ്യത കുറക്കുന്നു. സെലിബ്രിറ്റി സ്‌കാര്‍ലറ്റ്‌, ഓസ്‌കാര്‍ ബ്ലാക്ക്‌, ഷോസ്റ്റോപ്പര്‍ ബ്ലൂ, ടൈറൊനിയം ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. സ്റ്റാര്‍ സിററി പ്ലസ്‌ കിക്ക്‌സ്റ്റാര്‍ട്ടിന്‌ കേരളത്തിലെ എക്‌സ്‌ ഷോറൂം വില : 428844 രൂപ. ഇലക്‌ട്രിക്ക്‌ സ്റ്റാര്‍ട്ടറിന്‌ 45344 രൂപയും.

സിബിഐ ആസ്ഥാനത്തേക്ക്‌ ആര്‍എംപി മാര്‍ച്ച്‌ 19ന്‌





കൊച്ചി
ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന സംബന്ധിച്ച്‌ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സിബിഐ ചെന്നൈ യൂണിറ്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചു അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ടും നാളെ സിബിഐ കൊച്ചി ആസ്ഥാനത്തേക്ക്‌ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും. മാര്‍ച്ച്‌ കലൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കും. കൊല്ലപ്പെട്ട ടി.പിയുടെ വിധവ കെ.കെ രമ,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌,എന്‍.വേണു,ടി.എല്‍ സന്തോഷ്‌, ഇടതുപക്ഷ ഐക്യമുന്നണി ചെയര്‍മാന്‍ കെ.എസ്‌ ഹരിഹരന്‍, ഡോ.വി.വേണുഗോപാല്‍, ഡോ.ആസാദ്‌ എന്നിവര്‍ സംബന്ധിക്കും.
കേസ്‌ സിബിഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട്‌ ഇടപെടണമെന്നു ആര്‍എംബി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കാന്‍ ഭരണ-പ്രതിപക്ഷ നേതൃത്വത്തിന്റെ കൂട്ടായശ്രമം നടക്കുന്നുണ്ട്‌. കേസിലെ പ്രതികളെ സിപിഎം പരസ്യമായി സഹായിക്കുന്നു. കേസിലെ പ്രതികളെ സിപിഎം നേതാക്കള്‍ തന്നെ ജയിലില്‍ പോയി കാണുന്നു. ലോകത്ത്‌ ഒരിടത്തും പ്രതികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഒരു പാര്‍ട്ടി രംഗത്തു വരുന്നത്‌ ആദ്യമായാണ്‌. ഇതുകണ്ടിട്ടും പ്രതികള്‍ക്കു സര്‍ക്കാരും പോലീസും ജയിലിലും പുറത്തും സഹായം ചെയ്യുന്നു. രമ കോടതിയില്‍ പോയാല്‍ സഹായിക്കാമെന്ന അഭ്യന്തരമന്ത്രിയുടെ സഹായവാഗ്‌ദാനം തന്നെ ഇതിനു പ്രത്യക്ഷ തെളിവാണെന്നും ആര്‍എംപി നേതാക്കള്‍ പറഞ്ഞു.
മൂന്നു വര്‍ഷത്തിലധികം പല ഘട്ടങ്ങളില നടന്ന ഗൂഡാലോചനക്കും ശ്രമങ്ങള്‍ക്കുമൊടുവിലാണ്‌ ചന്ദ്രശേഖരന്‍ അതിദാരുണമായി വധിക്കപ്പെട്ടത്‌. കണ്ണൂരില്‍ നിന്നുള്ള സിപിഎം ഗൂണ്ടാ സംഘങ്ങളും ക്വട്ടേഷന്‍ സംഘവും ചന്ദ്രശേഖരനെ വധിക്കുവാന്‍ ശ്രമിക്കുന്ന വിവരം ഇന്റലിജന്‍സ്‌ വിഭാഗം അന്നത്തെ സിപിഎം അഭ്യന്തര മന്ത്രി കൂടിയായ പോളിറ്റ്‌ ബ്യൂറോ അംഗത്തിനു നല്‍കിയിരുന്നു..പ്രതികളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം വെളിച്ചത്തുവരുകയും സിപിഎം നേതൃത്വത്തിന്റെ പങ്ക്‌ മറനീക്കിയതോടെ സംസ്ഥാന പോലീസിന്റെ അന്വേഷണം നിലച്ചു.ചന്ദ്രശേഖരന്റ വിധവ കെ.കെ രമ നടത്തിയ സമരത്തിലൂടെയാണ്‌ സിബിഐ അന്വേഷണം അംഗീകരിക്കപ്പെട്ടത്‌.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും സിബിഐ അന്വഷണം ഏറ്റെടുക്കാതിരിക്കുന്നത്‌ സംശയാസ്‌പദമാണ്‌.സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ട സാമ്പത്തിക-അധോലക സ്വാധീനത്തിന്‌ സിബിഐ ചെന്നൈ യൂണിറ്റ്‌ വഴിപ്പെടുന്നുണ്ടോ എന്നു സിബിഐ ഡയറക്‌ടര്‍ പരിശോധിക്കണെന്നും ആര്‍എംപി നേതാക്കളായ ടി.എന്‍ സന്തോഷ്‌, പി.ജെ മോണ്‍സി, കെ.ജി സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2014, ജൂൺ 9, തിങ്കളാഴ്‌ച

ഗോപി കോട്ടമുറിക്കല്‍ തിരിച്ചെത്തുന്നു


കൊച്ചി
സിപിഎം പുറത്താക്കിയ ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തും.
തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.

എറണാകുളം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷമായ വിഭാഗീയത രൂപപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഗോപി കോട്ടമുറിക്കല്‍ സിപിഎമ്മിനു പുറത്തായത്‌. ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ്‌ പാര്‍ട്ടി ഓഫീസ്‌ ആയ കലൂരിലെ ലെനിന്‍ സെന്റര്‍ ദുരുപയോഗം ചെയ്‌തുവെന്ന ആരോപണം ഉയര്‍ന്നത്‌. കോട്ടമുറിക്കലിനെ കുടുക്കാന്‍ വിഎസ്‌ പക്ഷത്തിന്റെ പ്രമുഖര്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച്‌ ഗൂഡാലോചന നടത്തിയെന്ന ആരോപണവും വിവാദമായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ട കോട്ടമുറിക്കലിനെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാനകമ്മിറ്റിയില്‍ നിന്നും മാറ്റി നിര്‍ത്തി.
ഒരു ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ കോട്ടമുറിക്കല്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ തെളിവായി വിഎസ്‌ പക്ഷക്കാര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതോടെ പാര്‍ട്ടി അംഗത്വം കൂടി കോട്ടമുറിക്കലിനു നഷ്‌ടപ്പെട്ടു. എങ്കിലും കര്‍ഷക സംഘവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം പ്രവര്‍ത്തനം നടത്തിയിരുന്നു. അദ്ദേഹത്തിനെ തിരിച്ചെടുക്കണമെന്നു കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ ഏകകണ്‌ഠമായി തീരുമാനം എടുത്തിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന കമ്മിറ്റിയും തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഈ തീരുമാനത്തിനാണ്‌ ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം.
ഗോപി കോട്ടമുറിക്കലിനു പ്രവര്‍ത്തിക്കാനുള്ള മേഖല സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. വിഎസ്‌ പക്ഷത്തെ പ്രമുഖരായിരുന്ന 





ലോകം ചുറ്റാന്‍ ലാല്‍ജോസ്‌
കൊച്ചി
പ്രശസ്‌ത സിനിമാ സംവിധായകന്‍ ലാല്‍ ജോസ്‌ ഇനി തന്റെ ക്യാമറ തിരിക്കുന്നത്‌ 27 രാജ്യങ്ങളിലേക്ക്‌ . ഈ മാസം 16നു രാവിലെ 9.30നു ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ നിന്നും ലാല്‍ ജോസിന്റെ ഫോര്‍ഡ്‌ എന്‍ഡീവര്‍ 2010 മോഡല്‍ എസ്‌യുവി രണ്ടുഭൂഖണ്ഡങ്ങളിലായി 27 രാജ്യങ്ങള്‍ ലക്ഷ്യമാക്കി 75 ദിവസം നീളുന്ന യാത്ര തിരിക്കും. ലാല്‍ ജോസിനോടൊപ്പം ട്രാന്‍സ്‌ ഏഷ്യന്‍ ഷിപ്പിങ്ങ്‌ സര്‍വീസസ്‌ ലിമിറ്റഡിന്റെ ഉപദേഷ്‌ടാവ്‌ സുരേഷ്‌ ജോസഫ്‌, സ്‌മാര്‍ട്ട്‌ ഡ്രൈവ്‌ വാരികയുടെ ചീഫ്‌ എഡിറ്റര്‍ ബൈജു എന്‍ നായര്‍ എന്നിവരും യാത്രതിരിക്കുന്നുണ്ട്‌. 
മൂന്നംഗ സംഘം കൊച്ചയില്‍ നിന്നും ബാംഗ്ലൂര്‍,ഹൈദരാബാദ്‌, നാഗ്‌പൂര്‍,ജബല്‍പൂര്‍,ഗോര്‌ഖ്‌പൂര്‍ വഴി നേപ്പാളിലേക്കു കടക്കും. അവിടെ നിന്നും ചൈനീസ്‌ അധിനിവേശ തിബത്തിലേക്കും എവറസ്റ്റ്‌ കൊടുമുടിയുടെ ബേസ്‌ ക്യാമ്പ്‌ ചുറ്റി ചൈനയുടെ മെയിന്‍ലാന്‍ഡിലൂടെ കിര്‍ഗിസ്ഥാന്‍,കസാക്കിസ്ഥാന്‍,റഷ്യ എന്നിവടങ്ങള്‍ പിന്നിട്ടു എസ്‌തോണിയ,ലാത്വിയ, ഫിന്‍ലാന്‍ഡ്‌,ലിത്വാനിയ,പോളണ്ട്‌,ചെക്ക്‌റിപ്പബ്ലിക്‌, ഓസ്‌ട്രിയ,സ്ലോവാക്യ,ഹംഗറി, സ്ലോവീനിയ,ഇറ്റലി ,സ്വിറ്റ്‌സര്‍ലാണ്ട്‌, ജര്‍മനി,ഡെന്മാര്‍ക്ക്‌,സ്വീഡന്‍,നോര്‍വെ,ഹോളണ്ട്‌,ബെല്‍ജിയം, ഫ്രാന്‍സ്‌, ഐസ്‌ലാന്‍ഡ്‌ വഴി ലണ്ടനില്‍ യാത്ര സമാപിക്കും. മൊത്തം 24,000 കിലോമീറ്ററാണ്‌ പിന്നിടുന്നത്‌.ഇതില്‍ ചൈനയിലായിരിക്കും ഏറ്റവും 5300 കിലോമീറ്ററും പിന്നിടേണ്ടി വരുക. ഏറ്റവും കുറവ്‌ സ്ലോവീനിയയില്‍ .കേവലം 80 കിലോമീറ്റര്‍. 
ചൈനീസ്‌ അധിനിവേശ തിബത്തിലും ഹിമാലയന്‍ മലകളിലൂടെയുള്ള കയറ്റവും ആയിരിക്കും പ്രധാന വെല്ലുവിളി. ലാസയിലേക്കുള്ള യാത്രയ്‌ക്കിടെ സമുദ്ര നിരപ്പില്‍ നിന്നും 5500 മീറ്റര്‍ ഉയരത്തിലേറെ സഞ്ചരിക്കേണ്ടിവരും. ചൈനയില്‍ 14 ദിവസം സഞ്ചരിക്കും. ചൈനക്കാരനായ ഒരു ഗൈഡുംഈ യാത്രയില്‍ ഒപ്പം ഉണ്ടാകും. ഇന്ത്യ വിടുന്നതോടെ ഗതാഗതം ലെഫ്‌റ്റ്‌ ഹാന്റ്‌ ഡ്രൈവിലേക്കു മാറുന്നതാണ്‌ മറ്റൊരു വെല്ലുവിളി. വാഹനത്തിനു ആവശ്യത്തിനുവേണ്ട സ്‌പെയര്‍ പാര്‍ട്‌സുകളും ആഹാരസാമിഗ്രികളും മരുന്നും ഒപ്പം കരുതുന്നുണ്ട്‌. യാത്ര പകര്‍ത്തുവാന്‍ വാഹനത്തിന്റെ മുകളില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്‌. ഇതിനു പുറമെ യാത്രയുടെ ത്രില്‍ ചോര്‍ന്നുപോകാതെ പകര്‍ത്തിയെടുക്കാന്‍ സഹായമായ മറ്റു നിരവധി ക്യാമറകളും കരുതിയിട്ടുണ്ട്‌. ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സിനുവേണ്ടിയുള്ള തെളിവുകളും ഇതിലൂടെ സമാഹരിക്കാനാകുമെന്നമു കരുതുന്നു. 
ലാല്‍ ജോസിനൊപ്പം തിരിക്കുന്ന മൂന്നംഗ സംഘത്തിലെ സീനിയറായ സുരേഷ്‌ ജോസഫ്‌ 2012ല്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൂടെയും 17 ഇന്ത്യന്‍ റെയില്‍വേ സോണല്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സുകളും 124 ദിവസം എടുത്തു 23,355 കിലോമീറ്ററോളം മാരുതി സ്വിഫ്‌റ്റില്‍ ഒറ്റയ്‌ക്കു സഞ്ചരിച്ചു ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്‌ ഇതുള്‍പ്പെടെ അദ്ദേഹത്തിന്റെ പേരില്‍ ഏഴോളം സാഹസികയാത്ര റെക്കോര്‍ഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്‌.
കൊച്ചി മുതല്‍ ലണ്ടന്‍ വരെ നീളുന്ന ഈ 75 ദിവസയാത്രയ്‌ക്കായി മൂന്നംഗസംഘത്തിനു മൊത്തം 75ലക്ഷം രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌. യാത്രാനുഭവങ്ങളില്‍ 10 ദിവസം എടുത്ത ട്രാന്‍സ്‌ സൈബീരിയന്‍ റെയില്‍വെ യാത്രയാണ്‌ ലാല്‍ ജോസിന്റെ ഇതിനുമുന്‍പുള്ള ഏറ്റവും ദീര്‍ഘമേറിയ യാത്ര.  

2014, ജൂൺ 8, ഞായറാഴ്‌ച

ഹെന്‍ട്രി ഓസ്‌റ്റിന്റെ അഞ്ചാമത്‌ അനുസ്‌മരണ സമ്മേളനം

കൊച്ചിയില്‍ മുന്‍ കേന്ദ്ര മന്ത്രി ഹെന്‍ട്രി ഓസ്‌റ്റിന്റെ അഞ്ചാമത്‌ അനുസ്‌മരണ സമ്മേളനം കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരന്‍ ഉദ്‌ഘാടനം ചെയ്യുന്നു. ഷാജി ജോര്‍ജ്‌ ,ലൂഡി ലൂയിസ്‌ എംഎല്‍എ, ഹെന്‍ട്രി ഓസ്‌റ്റിന്‍ ജൂനിയര്‍, ഡോമനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, മന്ത്രി കെ.ബാബു, ഹൈബി ഈഡന്‍ എംഎല്‍എ,അബ്ദുള്‍ മുത്തലിബ്‌ എന്നിവര്‍ സമീപം

പഠനോപകരണങ്ങള്‍ ഹൈബി ഈഡന്‍ എംഎല്‍എ വിതരണം ചെയ്യുന്നു

കൊച്ചി വാത്തുരുത്തിയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ നല്‍കുന്ന. പഠനോപകരണങ്ങള്‍ ഹൈബി ഈഡന്‍ എംഎല്‍എ വിതരണം ചെയ്യുന്നു

ബാര്‍സൂക്ക

ലോക കപ്പ്‌ ഫുട്‌ബോളിനു ഉപയോഗിക്കുന്ന ബാര്‍സൂക്ക ബോളിന്റെ മോഡല്‍ മന്ത്രി കെ.ബാബു ലോഞ്ച്‌ ചെയ്യുന്നു. ബെന്നി ബഹ്‌്‌നാന്‍ എംഎല്‍എ, ജോഷി , മുരളീധരന്‍ എന്നിവര്‍ സമീപം.

2014, ജൂൺ 5, വ്യാഴാഴ്‌ച

ലോകകപ്പ്‌ വേളയില്‍ ഗോളടിക്കാന്‍ സോണി




ബിജു സെയില്‍സ്‌ ഹെഡ്‌ സുനില്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍ 


കൊച്ചി: ഫിഫ ലോകകപ്പ്‌ 2014ന്റെ ഔദ്യോഗിക ടി വി പാര്‍ട്‌ണറായ ബ്രാവിയ ഇതോടനുബന്ധിച്ചുള്ള ആവേശം ഇരട്ടിയാക്കാന്‍ കേരള വിപണിയിലെ ബിസിനസ്‌ പരിപാടികള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം മെയ്‌്‌ മുതല്‍ ജൂലൈ വരെയുള്ള കാലയളവിനെ അപേക്ഷിച്ച്‌ ഈ വേളയില്‍ ഇവിടെ 350 ശതമാനം വില്‍പന വളര്‍ച്ചയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.
അതായത്‌ 30,000 ലധികം ടി വികള്‍ വില്‍ക്കാന്‍ കമ്പനി ഉദ്ദേശിക്കുകയാണ്‌. പി, ആര്‍
സീരിസുകളില്‍ എട്ട്‌ എന്‍ട്രി ലെവല്‍ ഫ്‌ളാറ്റ്‌ പാനല്‍ അവതരിപ്പിച്ചുകൊണ്ട്‌ ടെലിവിഷന്‍ വിഭാഗത്തില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനും സോണി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. ബ്രാവിയ ടി വിയുടെ ഐതിഹാസികമായ ഗുണമേന്മ ഇന്ത്യയിലെ കൂടുതല്‍ കസ്റ്റമേഴ്‌സിലേക്ക്‌ വ്യാപിപ്പിക്കുന്നതിനായി 13,900 രൂപയില്‍ തുടങ്ങുന്ന ആകര്‍ഷകമായ
വില നിലവാരത്തില്‍ കമ്പനി ഈമാസമാദ്യം പുതിയ ശ്രേണി അവതരിപ്പിച്ചിരുന്നു.
വിപണന തന്ത്രത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള എ ടി എല്‍, ബി ടി എല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സോണി 2.5 കോടി രൂപയാണ്‌ നിക്ഷേപിക്കുന്നത്‌. ബ്രാവിയ ടിവി വാങ്ങുന്നവര്‍ക്കായി അത്യന്തം ആവേശകരമായ പ്രൊമോഷണല്‍ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്‌.
ഇതോടനുബന്ധിച്ച്‌ 28 ഇഞ്ചിനും അതിനു മുകളിലുള്ളതുമായ ഓരോ ബ്രാവിയ
എല്‍ ഇ ഡി ടിവി വാങ്ങുന്നവര്‍ക്ക്‌ ഫിഫയുടെ ഔദ്യോഗിക മാച്ച്‌ ബോളായ ബ്രാസുക്കയുടെ മോഡല്‍ സൗജന്യമായി സമ്മാനിക്കും. 22 ഇഞ്ച്‌ ബ്രാവിയ എല്‍ ഇ ഡി ടിവി വാങ്ങുന്നവര്‍ക്ക്‌ 565 രൂപയുടെ എട്ട്‌ ജിബി പെന്‍ഡ്രൈവായിരിക്കും സൗജന്യമായി ലഭിക്കുക.
ഫുട്‌ബോളിനോടുള്ള കേരളീയരുടെ അദമ്യമായ വികാരം പരിഗണിച്ചാണ്‌ ഫിഫ 2014നോട്‌ അനുബന്ധിച്ച്‌ പ്രത്യേക പ്രൊമോഷനുകള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന്‌ സോണി ഇന്ത്യ സെയില്‍സ്‌ വിഭാഗം മേധാവി സുനില്‍ നയ്യാര്‍ വ്യക്തമാക്കി. ഫിഫ 2014ലുമായുള്ള പങ്കാളിത്തത്തെ എല്ലായിടത്തുമുള്ള ഫുട്‌ബോള്‍ പ്രേമികളെ കമ്പനിയുമായി ഒരുമിപ്പിക്കാനുള്ള അവസരമാക്കുകയാണ്‌. ഈ മേഖലയിലെ ഉപയോക്താക്കളില്‍നിന്ന്‌ ലഭിക്കുന്ന പ്രോത്സാഹനജനകമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളില്‍ താല്‍പ്പര്യമുണര്‍ത്തുന്ന ഓഫറുകളാണ്‌ തങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. കേരള മേഖലയില്‍നിന്ന്‌ 350 ശതമാനം വില്‍പന വളര്‍ച്ചയാണ്‌ കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ബണ്ട്‌ റോഡിന്റെ നിര്‍മ്മാണ പുരോഗതി



സഹോദരന്‍ അയ്യപ്പന്‍ റോഡിനു സമാന്തരമായി നിര്‍മ്മിക്കുന്ന ബണ്ട്‌ റോഡിന്റെ നിര്‍മ്മാണ പുരോഗതി കാണാന്‍ എത്തിയ മന്ത്രി മഞ്ഞളാം കുഴി അലി. ഹൈബി ഈഡന്‍ എംഎല്‍എ,ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, ബെന്നി ബഹ്‌നാന്‍ എംഎല്‍എ, ജോഷി പള്ളന്‍ എന്നിവര്‍ സമീപം

പാരമ്പര്യ വൈദ്യന്മാരോടുള്ള അവഗണന അവസാനിപ്പിക്കണം


കൊച്ചി
പാരമ്പര്യ വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും വര്‍ഷങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യസംഘം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടു അഭ്യര്‍ഥിച്ചു.
പാരമ്പര്യ വൈദ്യന്മാരെ വ്യാജന്മാര്‍ എന്നു മുദ്രകുത്തി പുറംതള്ളാതെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ്‌ ആ മേഖലയെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മെഡിക്കല്‍ അസോസിയേഷനും മെഡിക്കല്‍ കൗണ്‍സിലും പാരമ്പര്യ ചികിത്സകരുടേയും മറ്റുംപേരില്‍ എടുക്കുന്ന നടപടികള്‍ക്കു പകരം സര്‍ക്കാര്‍ ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്‌ അന്വേഷണം നടത്തി പാരമ്പര്യ ചികിത്സകരേയും വ്യാജ ചികിത്സകരേയും കണ്ടെത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു സംസ്ഥാന പ്രസിഡന്റ്‌ വാസുദേവന്‍ ഗുരുക്കള്‍, ജില്ലാ പ്രസിഡന്റ്‌ വിജയന്‍ ഗുരുക്കള്‍,സെക്രട്ടറി ആര്‍.രഞ്‌ജിത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

ആ മരത്തണലില്‍ ഹൃസ്വചിത്രം പൂര്‍ത്തിയായി


കൊച്ചി
കുട്ടികള്‍ ചേര്‍ന്നു തയ്യാറാക്കിയ ഹൃസ്വ ചിത്രം ആ മരത്തണിലില്‍ പ്രദര്‍ശനത്തിനു തയ്യാറായി. 15ഓളം കുട്ടികള്‍ താരങ്ങളായ ചിത്രം അടുത്തവാരം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കും. അഖിലകേരള ബാലജനസഖ്യത്തിന്റെ കളമശേരി യൂണിറ്റിലുള്ള നവധരണി, ഉണര്‍വ്‌ , ധ്വനി എന്നീ സംഘടനകളിലെ കുട്ടികള്‍ സംയുക്തമായിട്ടാണ്‌ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്‌. പ്രകൃതി സംരക്ഷണ സന്ദേശം നല്‍കുന്ന ഈ ചിത്രം ചിപ്‌കോ മൂവ്‌മെന്റിനു ചുക്കാന്‍ പിടിക്കുന്ന ഗൗറാ ദേവിക്കും, ശ്രീലങ്കയിലെ ശ്രീ മഹാബോധി വൃക്ഷത്തിനും ചിത്രം സമര്‍പ്പിക്കുന്നതായി ഇരവി സരസ്‌, കോ ഓര്‍ഡിനേറ്റര്‍ ഗീതാ നായര്‍ എന്നിവര്‍ അറിയിച്ചു.

കരാര്‍ നികുതി പുനഃപരിശോധിക്കാന്‍ ധാരണയായി


കൊച്ചി
കൊച്ചി മെട്രോയിലി#െ കരാറുകാര്‍ക്ക്‌ സംസ്ഥാന ബജറ്റില്‍ 250 കോടി രൂപയുടെ കരാര്‍ നികുതി ഇളവ്‌ നല്‍കിയതും വാങ്ങല്‍ നികുതി കൂടി ചുമത്തി ഇതരകരാറുകാരുടെ നികുതി ബാധ്യത വര്‍ധിപ്പിച്ചതും പുനഃരപരിശോധിക്കാന്‍ ധനമന്ത്രി കെ.എം മാണിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ ആയതായി കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്‌ടേഴ്‌സ്‌ അസോസിയേഷന്‍ അറിയിച്ചു.
ജൂണ്‍ 18നു എറണാകുളത്ത്‌ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫൈന്‍സ്‌ ആന്റ്‌ ടാക്‌സേഷനുമായി സഹകരിച്ച്‌ ടാക്‌സ്‌ സെമിനാര്‍ നടത്തുമെന്നും
വാര്‍ത്താ സമ്മേളനത്തില്‍ വര്‍ഗീസ്‌ കണ്ണമ്പള്ളി , കെ.വി ജോര്‍ജ്‌, കെ.എ ജന്‍സണ്‍, കെഎസ്‌ പരീത്‌ എന്നിവര്‍ അറിയിച്ചു.
2013 ഓഗസ്‌റ്റ്‌ ഒന്നുമുതല്‍ 2014 മെയ്‌ 31 വരെയുള്ള കരാറുകാരുടെ കുടിശ്ശിക 2700 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്‌. ഓഗസ്റ്റ്‌ മാസത്തെ പണം ജൂണ്‍ 17നു മുന്‍പ്‌ നല്‍കാമെന്നു മന്ത്രി അറിയിച്ചെങ്കിലും ഇത്‌ അപര്യാപ്‌തമാണെന്നും ഈ സാഹചര്യത്തില്‍ മുടങ്ങിക്കിടക്കുന്ന പണികള്‍ പുനഃരാരംഭിക്കുന്നതിനോ ,പുതിയ ടെന്‍ഡറുകള്‍ ഏറ്റെടുക്കുന്നതിനോ സാധിക്കുകയില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി

വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം ജൂണ്‍ ഏഴിന്‌


കൊച്ചി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ദയ ഹെല്‍പ്പിംഗ്‌ ഹാന്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും ,മരം ഒരു പുണ്യം പദ്ധതിയുടെ ഉദ്‌ഘാടനവും ജൂണ്‍ ഏഴിനു വൈകുന്നേരം മൂന്നരയ്‌ക്കു ഡിഡി വസ്‌ത്രമഹല്‍ സിറ്റി യൂണിറ്റ്‌ ഓഫീസ്‌ കോംപൗണ്ടില്‍ നടക്കും.
സംസ്ഥാന വനംവകുപ്പുമായി സഹകരിച്ചു നടപ്പാക്കുന്ന മരം ഒരു പുണ്യം പദ്ധതി ഡപ്യുട്ടി കമ്മീഷണര്‍ ആര്‍.നിശാന്തിനി ഐപിഎസ്‌, സെയില്‍സ്‌ ടാക്‌സ്‌ ഡപ്യുട്ടി കമ്മീഷണര്‍ ജോയി എബ്രാഹം എന്നിവര്‍ ചേര്‍ന്നു ഉദ്‌ഘാടനം ചെയ്യും.
ചടങ്ങില്‍ എറണാകുളം നഗരത്തില്‍ പത്ത്‌, 12 ക്ലാസുകളില്‍ മുഴുവനും എ പ്ലസ്‌ കിട്ടിയ കുട്ടികള്‍ക്കും വിദ്യാഭ്യാസ അവാര്‍ഡ്‌ സമ്മാനിക്കുമെന്ന്‌ ടി.എം അബുദുള്‍ വാഹിദ്‌,കെ.കെ അബ്‌ദുള്‍ കലാം, ടി.വി പ്രദീപ്‌,എസ്‌.സുള്‍ഫിക്കര്‍ അലി, എ.കെ ഖാലിദ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

മനുഷ്യകടത്ത്‌ - കോടതി നിരീക്ഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല - കെസിബിസി


കൊച്ചി
മനുഷ്യകടത്തിന്റെ കാര്യത്തില്‍ കോടതി നിരീക്ഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നു കേരള കാത്തലിക്‌ ബിഷപ്പ്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ കര്‍ദ്ദിനാള്‍ ബസേലിയോസ്‌ ക്ലിമിസ്‌ കാതോലിക്ക ബാവ പറഞ്ഞു. മനുഷ്യകടത്തിന്റെ കാര്യത്തില്‍ സുതാര്യമായ ഒരു വിവരം കേരളീയ സമൂഹത്തിനു മുന്നില്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും കെസിബിസി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
നീരീക്ഷണങ്ങള്‍ നല്‍കുന്ന സന്ദേശങ്ങള്‍ സത്യമാണെങ്കില്‍ സുതാര്യമായ നടപടികള്‍ പാലിക്കേണ്ടതാണ്‌. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സുതാര്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസത്യന്‍ സഭകള്‍ നടത്തുന്ന അനാഥാലയങ്ങളില്‍ ഒന്നിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്നു താമസിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രിയാണ്‌ ഇവിടെ എല്ലാവര്‍ക്കും വരുവാന്‍ അവകാശമുണ്ടെന്നും അതേപോലെ നിയമംപാലിക്കണമെന്നും ബസേലിയോസ്‌ ക്ലിമിസ്‌ ബാവ പറഞ്ഞു.
ഇടുക്കിയിലെ വിജയം കര്‍ഷകരുടെയും ജനങ്ങളുടെയുമാണെന്ന ഇടുക്കി ബിഷപ്പിന്റെ അഭിപ്രായം സഭയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ലെന്നും അത്‌ അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും ഒരു ചോദ്യത്തിന്‌ ഉത്തരമായി അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസമേഖലയില്‍ കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്തെ ആശങ്കകള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സ്റ്റാഫ്‌ ഫിക്‌സേഷന്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം,സ്‌പെഷ്യലിസ്റ്റ്‌ അധ്യാപക നിയമനം പിഎസ്‌സിക്കു വിടാനുള്ള നിര്‍ദ്ദേശം പിന്‍വലിക്കണമെന്നും മാനേജ്‌മെന്റുകളുടെ നിയമനാവകാശം നിയന്ത്രിക്കാനുള്ള നടപടികള്‍ പിന്‍വലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു 2010-11നുശേഷം കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സ്‌കൂളുകളില്‍ തസ്‌തിക നടപടി നടക്കാത്തതിനാല്‍ 45,000 അധ്യാപകരുടെ തസ്‌തിക നിര്‍ണയം തടസപ്പെട്ടിരിക്കുന്നതായും ചൂണ്ടിക്കാട്ടി.
കേരളത്തില്‍ മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാന്‍ ജനക്ഷേമം ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ നിശ്ചയദാര്‍ഡ്യത്തെടെ തയ്യാറാകണമെന്നും കര്‍ദ്ദിനാള്‍ ബസേലിയോസ്‌ ക്ലിമിസ്‌ ആവശ്യപ്പെട്ടു. നിര്‍ത്തലാക്കിയ ബാറുകള്‍ ഒരിക്കലും തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യം സംസ്ഥാനത്ത്‌ ഉണ്ടാകരുതെന്ന്‌ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. സര്‍ക്കാരാണ്‌ ബാറുകള്‍ അടച്ചുപൂട്ടിയതെന്നും ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്ന സാധനം കൂടുതല്‍ സുലഭമായി വിറ്റഴിക്കുന്നതിലുള്ള മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നത്‌ ശരിയല്ലെന്നും കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലിമിസ്‌ ബാവ പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം ഘട്ടം ഘട്ടമായി കുറക്കണമെന്നാണ്‌ സഭയുടെ അഭിപ്രായം. ഒറ്റയടിക്ക്‌ നിരോധനം കൊണ്ടുവന്നാല്‍ ഈ പ്രശ്‌നം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്നിരിക്കുന്ന പുതിയ സര്‍ക്കാര്‍ ഭരണതലത്തില്‍ ഒരു നവീകരണം കൊണ്ടുവന്നിരിക്കുന്നു. പുതിയ ഗവണ്മന്റ്‌ നയങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നല്‍കേണ്ടതുണ്ട്‌ . പ്രകൃതിയും കര്‍ഷകനും സംരക്ഷിക്കപ്പെടണം. പ്രകൃതി സംരക്ഷണം മനുഷ്യ ജീവിതത്തെ കൂടുതല്‍ സുഗമമാക്കുന്നതിനു വേണ്ടിയായിരിക്കണം. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ചു മോദി സര്‍ക്കാര്‍ ഇതുവരെയും തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചു സിഎസ്‌ഐ സഭയുടെ മധ്യകേരള അധ്യക്ഷന്‍ നടത്തിയ പരാമാര്‍ശം അത്‌ അദ്ദേഹത്തിന്റേതുമാത്രാമാണ്‌. പശ്ചിമഘട്ടം സംബന്ധിച്ചുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കര്‍ഷകരെ സംരക്ഷിക്കുക എന്നത്‌ പ്രധാനമന്ത്രിയുടെ കടമയാണെന്നും ഇക്കാര്യത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു ചര്‍ച്ചചെയ്യാന്‍ സഭ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പിഒസിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കെസിബിസിയുടെ യോഗത്തില്‍ 39ഓളം മെത്രാന്മാരാണ്‌ പങ്കെടുത്തത്‌. സഭയും സമൂഹവുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ മെത്രാന്‍ സമിതി യോഗം ചര്‍ച്ച ചെയ്‌തു. തീരദേശത്തും മലയോരത്തും ഉണ്ടായിട്ടുള്ള ആശങ്കളെക്കുറിച്ചും അതേപോലെ മദ്യനയത്തെക്കുറിച്ചും കെസിബിസി യോഗം ചര്‍ച്ചചെയ്‌തു.
കെസിബിസിയുടെ പ്രസിഡന്റും സീറോ മലബാര്‍ കര്‍ദ്ദിനാള്‍ ബസേലിയോസ്‌ ക്ലിമിസ്‌ കാതോലിക്ക ബാവ ,കെസിബിസി സെക്രട്ടറി ജനറലും കൊച്ചി രൂപതാ ബിഷപ്പുമായ ജോസഫ്‌ കരിയില്‍ , കെസിബിയുടെ നിയുക്ത ഡപ്യുട്ടി ജനറല്‍ ഒദ്യോഗിക വക്താവുമായ വര്‍ഗീസ്‌ വള്ളിക്കാടന്‍, സ്ഥാനൊഴിയുന്ന കെസിബിസി ഔദ്യോഗിക വക്താവ്‌ ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

ലീപും മഞ്‌ജുവാര്യരും വിവാഹമോചനത്തിന്‌ ഒരുങ്ങുന്നുു


കൊച്ചി
ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കും കിംവദന്തികള്‍ക്കും ശേഷം താരദമ്പതികളായ ദിലീപും മഞ്‌ജുവാര്യരും വിവാഹമോചനത്തിന്‌ ഒരുങ്ങുന്നുു. മഞ്‌ജു തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നു ആരോപിച്ച്‌ ദിലീപ്‌ വിവാഹമാചോര ഹര്‍ജി സമര്‍പ്പിച്ചു. എറണാകുളം കുടുംബകോടതി മുമ്പാകെയാണ്‌ വിവാഹ മോചന ഹര്‍ജി സമര്‍പ്പിച്ചത്‌.കേസില്‍ രഹസ്യ വിചാരണ വേണമെന്നും ഹര്‍ജിയിലെ കാര്യങ്ങള്‍ മാധ്യമങ്ങളിലും പുറത്തും നല്‍കരുതെന്നും ദിലീപ്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അഡ്വ.ഫിലിപ്പ്‌ ടി. വര്‍ഗീസ്‌ മുഖേനയാണ്‌ ദിലീപ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.
താനൊരു സെലിബ്രിറ്റിയാണ്‌ അതുകൊണ്ടുതന്നെ വിചാരയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭ്യമാകാതിരിക്കാന്‍ ശ്രമിക്കണമെന്നാണ്‌ ദിലീപിന്റെ ആവശ്യം. കോടതി ഇതു അംഗീകരിച്ചു. ഇതു സ്വകാര്യതാല്‍പ്പര്യ കേസ്‌ ആയതിനാല്‍ വിവരങ്ങള്‍ പുറത്തുവിടേണ്ട എന്നാണ്‌ കോടതിയുടെ നിലപാട്‌. ഇതോടെ ദിലീപ്‌ -മഞ്‌ജുവാര്യര്‍ വിവാഹമോചന വാര്‍ത്തകളുടെ നടപടികള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിക്കില്ല. ഹര്‍ജി പരിഗണിക്കുന്നത്‌ ജൂലൈ 23ലേക്ക്‌ കോടതി മാറ്റിവെച്ചു. അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന്‌ മഞ്‌ജുവാര്യരോട്‌ കോടതി ആവശ്യപ്പെടും.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഇക്കാര്യം ദിലീപ്‌ തന്നെ ഒരു വനിതാ മാസികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ്‌ ഇരുവരും വിവാഹതിരായത്‌. മഞ്‌ജു വാര്യര്‍ മലയാളി സിനിമയിലെ മുന്‍നിര നായികയായി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. തുടര്‍ന്നു അഭിനയ ജീവിതം വേണ്ടെന്ന്‌ വെയ്‌ക്കുകയിരുന്നു. മഞ്‌ജു അടുത്തിടെ ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന പുതിയ സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തെത്തിയിരുന്നു. ഈ സിനിമ എറെ ഹിറ്റാകുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ്‌ ദിലീപ്‌ വിവാഹമോചന ര്‌ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. എന്നാല്‍ മഞ്‌ജുതിരിച്ചുവരവ്‌ നടത്തിയത്‌ ്‌ അമിതാബ്‌ ബച്ചനോടൊപ്പം ഒരു ജ്വല്ലറിയുടെ പരസ്യത്തിലായിരുന്നു. എന്നാല്‍ കോടികള്‍ മുടക്കിയ ഈ പരസ്യം കനത്ത പരാജയമായിരുന്നു. 

2014, ജൂൺ 4, ബുധനാഴ്‌ച

ആറായിരത്തോളം മലയാളി വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

കര്‍ണാടക നഴ്‌സിങ്ങ്‌ സ്ഥാപനങ്ങള്‍ക്ക്‌ അംഗീകാരം നഷ്‌ടപ്പെടും


കൊച്ചി

കര്‍ണാകയിലെ അംഗീകാരം നഷ്‌ടപ്പെട്ട 260 നഴ്‌സിങ്ങ്‌ കോളേജുകളില്‍ പഠിച്ച ആറായിരത്തിലേറെ വിദ്യാര്‍ഥികളുടെ ഭാവിയാണ്‌ അനിശ്ചിതത്വത്തിലായിരിക്കുന്നത്‌. എന്നാല്‍ ഈ സത്യം മറച്ചുവെച്ചു ഈ വര്‍ഷം വ്യാപകമായി അഡ്‌മിഷന്‍ തട്ടിപ്പു നടത്തുന്നതായി കേരളത്തിനു പുറത്തു പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ സംഘടനയായ എഎംഎസ്‌എസ്‌കെ മുന്നറിയിപ്പ്‌ നല്‍കി. ഇതിനെതിര സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകത്തതിനെ തുടര്‍ന്നു കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ .
കര്‍ണാക സംസ്ഥാനത്തു പ്രവര്‍ത്തിച്ചുവരുന്ന നഴ്‌സിങ്ങ്‌ പഠന സ്ഥാപനങ്ങള്‍ക്ക്‌ രാജീവ്‌ ഗാന്ധി ആരോഗ്യ സര്‍വകലാശാല വര്‍ഷാ വര്‍ഷം പുതുക്കി നില്‍കിയിരുന്ന അംഗീകാരങ്ങള്‍ ആണ്‌ പ്രതിസന്ധിയിലായിരിക്കുന്നത്‌. മാതാപിതാക്കള്‍ പലരും ലക്ഷക്കണക്കിനു രൂപ മുടക്കിയാണ്‌ കര്‍ണാടകയിലെ നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളില്‍ അയച്ചു പഠിപ്പിച്ചത്‌. ഇവരുടെ ഭാവി ചോദ്യചിഹ്നമായി.
വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശനം നല്‍കണമെങ്കില്‍ കര്‍ണാടകയിലെ നഴ്‌സിങ്ങ്‌ പഠന സ്ഥാപനങ്‌ഹള്‍ക്ക്‌ സ്വന്തമായി 100 ബെഡ്‌ ആശുപത്രിയും സ്വന്തം കെട്ടിടവും നിര്‍ബന്ധമാക്കിയിരിക്കുകായണ്‌. ഈ നിബന്ധന പാലിക്കാന്‍ സാധിക്കാത്ത നഴ്‌സിങ്ങ്‌ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശനം നല്‍കരുതെന്നും ഇതു ലംഘിക്കുകയാണെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പ്രധാന അധ്യാപകന്‍ ഉത്തരവാദിയായിരിക്കുമെന്നും അവരുടെ മേല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്‌.
പെട്ടിക്കട പോലെ തുറനനിരിക്കുന്ന ഈ സ്ഥാപനങ്ങള്‍ പലതും തകരം മേഞ്ഞ ഷെഡിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ . ഇവയുടെ എല്ലാം അംഗീകാരം നഷ്‌ടപ്പെടും. 300ഓളം നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളില്‍ 260ഓളവും തരികിട സ്ഥാപനങ്ങളാണ്‌. അതേപോലെ മലയാളികളുടെ വിശ്വാസം നേടാന്‍ ക്രിസ്‌ത്യന്‍ മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ എന്ന പേരിലാണ്‌ ഇവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്‌. ഒരു അക്കാദമിക വര്‍ഷം ഈ സ്ഥാപനങ്ങളില്‍ ഏഴായിരത്തോളം മലയാളി വിദ്യാര്‍ഥികളാണ്‌ കര്‍ണാടകിയിലെ നഴ്‌സിങ്ങ്‌ സ്ഥാപനങ്‌ളില്‍ പഠിക്കാനെത്തുന്നത്‌.
കര്‍ണാടകയിലെ നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളുടെ പഠന നിലവാരം സംബന്ധിച്ച്‌ മുന്‍പും ആക്ഷേപങ്ങളും ആശങ്കകളും ഉണ്ടായിട്ടുണ്ട്‌. 2005-06ലെ ഡോ.ഗുരുമൂര്‍ത്തി കമ്മീഷന്റെ പരിശോധനയും പിന്നീട്‌
തുടര്‍നടപടിയുടെ ഭാഗമായി നൂറുകണക്കിനു പഠന സ്ഥാപനങ്ങളുടെ അംഗീകാരം നഷ്‌ടപ്പെട്ടിരുന്നു. നഴ്‌സിങ്ങ്‌ പഠന സ്ഥാപനങ്ങള്‍ക്ക്‌ സ്വന്തമായി ആശുപത്രിയും സ്വന്തം കെട്ടിടവും വേണമെന്നു 2006ല്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു.അഞ്ച്‌ വര്‍ഷത്തെ സാവകാശവും നല്‍കിയിരുന്നു. എന്നാല്‍ ഈ കാലാവധി 2012 ല്‍ അവസാനിച്ചതോടെയാണ്‌ഇപ്പോള്‍ പഠിക്കുന്നവരുടെ കാര്യവും അവതാളത്തിലായിരിക്കുന്നത്‌.
അംഗീകാരം നഷ്‌ടപ്പെട്ട വ്യാജ നഴ്‌സിങ്ങ്‌ സ്ഥാപനങ്ങളുടെ പേരും വിവരങ്ങളും www.amssk.in എന്ന വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷന്‍ എം.കെ തോമസ്‌, സെക്രട്ടറി സുനില്‍കുമാര്‍ , ഷിബു കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 











മനുഷ്യക്കടത്ത്‌ സിബിഐ അന്വേഷിക്കണം


-വിശ്വഹിന്ദു പരിക്ഷത്ത്‌
കൊച്ചി
അനാഥാലയങ്ങളുടെ മറവില്‍ കേരളത്തില്‍ വിപുലമായ തോതില്‍ നടക്കുന്ന മനുഷ്യക്കടത്ത്‌ സംബന്ധിച്ച്‌ സിബിഐ അന്വേഷിക്കണമെന്ന്‌ വിശ്വഹിന്ദു പരിക്ഷത്ത്‌ ആവശ്യപ്പെട്ടു.
കേരള സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്ന അന്വേഷണം അട്ടിമറിക്കപ്പെടുമെന്നു വ്യക്തമാണ്‌. ഭരണപക്ഷത്തുള്ള പല നേതാക്കളും ഘടക കക്ഷിയായ മുസ്ലിം ലീഗും മനുഷ്യക്കടത്ത്‌ അല്ലെന്നവാദവുമായി രംഗത്തുള്ള സ്ഥിതിയ്‌ക്ക്‌ ക്രൈംബാഞ്ച്‌ അന്വേഷണം പ്രഹസനമായി മാറുമെന്നും വിശ്വഹിന്ദു നേതാക്കള്‍ പറഞ്ഞു.
ബീഹാര്‍ ,ബംഗാള്‍,ഝാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അനിധികൃതമായി പ്രായപൂര്‍ത്തിയാകാത്ത കൊച്ചു കുട്ടികളെ കടത്തികൊണ്ടുവന്നതില്‍ ദുരൂഹതയുണ്ട്‌. അനാഥാലയ നടത്തിപ്പുകാരും കുട്ടികളെ കടത്തിക്കൊണ്ടുവന്ന ദല്ലാളന്മാരും ഈ സംഭവത്തില്‍ ഒരേപോലെ കുറ്റക്കാരാണ്‌. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ എല്ലാം വ്യാജമാണെന്നു ഇതിനകം തെളിഞ്ഞുകഴിഞ്ഞുവെന്നും നേതാക്കള്‍ പറഞ്ഞു.
അനാഥരല്ലാത്ത കുട്ടികളെയാണ്‌ അനാഥരെന്നു പറഞ്ഞു കൊണ്ടുവന്നിട്ടുള്ളത്‌. ഈ കുട്ടികളില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്‌. ഗൂഢ ലക്ഷ്യത്തോടെയുള്ള മതപരിവര്‍ത്തനമാണ്‌ ഇതിനുപിന്നിലുള്ളത്‌. മുസ്ലിം യത്തീംഖാനകളില്‍ എത്തുന്ന ഈ കുട്ടികളെ നിര്‍ബന്ധിത മുസ്ലിം പഠനത്തിനു വിധേയരാക്കുകയാണ്‌. ഇത്തരത്തില്‍ അനാഥകുട്ടികളെ സംരക്ഷിക്കാനെന്ന വ്യാജേന രഹസ്യ മതംമാറ്റ സംവിധാനമണ്‌ ഇവര്‍ നടത്തുന്നത്‌. ഈ കുട്ടികള്‍ യത്തിംഖാനയില്‍ എത്തിയ ശേഷം എന്തു സംഭവിച്ചു എന്നു അറിയാനുള്ള മാര്‍ഗം ഇപ്പോള്‍ നിലവില്‍ ഇല്ല. ഇത്തരം കുട്ടികളെ അവയവ വില്‍പ്പന, തീവ്രവാദം, ബാലവേല, അടിമപ്പണി എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്‌.
അന്തര്‍ സംസ്ഥാന ബന്ധമുള്ള ഈ മനുഷ്യക്കടത്തിനെക്കുറിച്ച്‌ സിബിഐ അന്വേ,ണം തന്നെ നടത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനാകുകയുള്ളുവെന്നു വിശ്വഹിന്ദുപരിക്ഷത്ത്‌ ജില്ലാ അധ്യക്ഷന്‍ എസ്‌.ജെ.ആര്‍ കുമാര്‍, വിഭാഗ്‌ കാര്യവാഹ്‌ എന്‍.ആര്‍ സുധാകരന്‍ എന്നിവര്‍ പറഞ്ഞു.  




കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകള്‍ 11നു പണിമുടക്കും , ഏഴിനു മാര്‍ച്ചും ധര്‍ണയും


കൊച്ചി

മെട്രോ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കൊച്ചി നഗരത്തില്‍ രൂപപ്പെട്ടിരിക്കുന്ന ഗുരുതരമായ ഗതാഗത സ്‌തംഭനം ഒഴിവാക്കുന്ന കാര്യത്തില്‍ സര്‍ക്കാരും പോലീസും യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്‌ച കെഎംആര്‍എല്‍ ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണയും 11നു സൂചന സമരം നടത്താനും തീരുമാനിച്ചു.

മെട്രോ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കൊച്ചി നഗരത്തില്‍ കെഎംആര്‍എല്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ ഗതാഗതസംവിധാനം താറുമാറാക്കിയിരിക്കുന്നു. മെട്രോ റെയില്‍ പണി ആരംഭിക്കുന്നതിനു മുന്‍പു തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതിരുന്നതാണ്‌ പ്രശ്‌നം ഇത്രയേറെ വഷളാക്കിയിരിക്കുന്നത്‌. ഇടറോഡുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും കഴിയാതെ വന്നതോടെ ബസ്‌ സര്‍വീസുകളുടെ താളം തെറ്റിച്ചിരിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. 30 വര്‍ഷം പഴക്കമുള്ള ടൈം ഷെഡ്യൂള്‍ ആണ്‌ ഇപ്പോഴും നിലവിലുള്ളത്‌. ഗതാഗതക്കുരുക്ക്‌ പതിവായതോടെ ബസുകള്‍ക്കു ട്രിപ്പുകള്‍ വെട്ടിക്കുറക്കേണ്ടി വരുകയാണെന്നും കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഗതാഗതക്കുരുക്കില്‍ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതുമൂലം അധിക ഇന്ധന ചിലവും സൃഷ്‌ടിച്ചിരിക്കുകയാണ്‌. 
ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ ബസ്‌ ഉടമകളുമായി ഒരു ചര്‍ച്ച നടത്താന്‍ പോലും ഇതുവരെ ബന്ധപ്പെട്ട വകുപ്പു മേധാവികളും പോലീസും തയ്യാറായില്ല. ഇതുസംബന്ധിച്ചു ജില്ലാ കലക്‌ടര്‍, പോലീസ്‌ കമ്മീഷണര്‍ ,ട്രാഫിക്‌ ഉദ്യോഗസ്ഥര്‍ എന്നിവരോടെല്ലാം പരാതിപ്പെട്ടിരുന്നു .മെട്രോ റെയില്‍ പണി പൂര്‍ത്തിയാകുന്നതുവരെ സഹിക്കണമെന്നാണു മറുപടി . വിവരാവകശ നിയമപ്രകാരം ഡിഎംആര്‍സിയോടു ഗതാഗതക്കുരുക്കിനു പരിഹാരം തേടിയപ്പോല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുകയില്ലെന്നായിരുന്നു മറുപടി. ഈ നിലയില്‍ അഞ്ചു വര്‍ഷം കഴിഞ്ഞാലും മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാകില്ലെന്നും അതിനകം നഗരത്തിലെ സ്വകാര്യ ബസ്‌ സര്‍വീസുകള്‍ അവസാനിപ്പിക്കേണ്ടി വരുമെന്നും ബസ്‌ ഉടമകള്‍ പറഞ്ഞു. ഇതിനകം നഗരത്തില്‍ 40ഓളം ബസുകള്‍ പെര്‍മിറ്റ്‌ ഉപേക്ഷിച്ചു സര്‍വീസ്‌ തന്നെ നിര്‍ത്തി രംഗം വിട്ടുകഴിഞ്ഞു. രണ്ടു പതിറ്റാണ്ടു മുന്‍പ്‌ ആയിരത്തേളം ബസുകള്‍ കൊച്ചി നഗരത്തില്‍ സര്‍വീസ്‌ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ 550ബസുകള്‍ മാത്രമെ ഓടുന്നുള്ളു. 
ആറായിരം കോടി രൂപ മുടക്കി വരുന്ന മെട്രോ റെയില്‍ പൊതുഗതാഗത സംവിധാനം തകര്‍ക്കുന്നതാണെന്നും ബസ്‌ ഉടമകള്‍ ആരോപിച്ചു. ജനവാസ മേഖലകളെ അവഗണിച്ചും ,ഹൈക്കോടതി ,ജില്ലാ കോടതികള്‍,കലക്‌ടറേറ്റ്‌ ,പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഷിപ്പ്‌ യാര്‍ഡ്‌, ഫാക്‌ട്‌, എച്ച്‌എംടി,ഇന്‍ഫോ പാര്‍ക്ക്‌, പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ തുടങ്ങിയവയുടെ അടുത്തു കൂടി പോലും മെട്രോ റെയിയില്‍ കടന്നുപോകുന്നില്ല. അതേപോലെ പശ്ചിമ കൊച്ചി, ചിറ്റൂര്‍,ചേരാനല്ലൂര്‍,കാക്കനാട തുടങ്ങിയ നഗരത്തിന്റെ ഭൂരിഭാഗം മേഖലകളെയും അവഗണിച്ചുകൊണ്ടുവരുന്ന മെട്രോ റെയില്‍ പദ്ധതി ആറായിരം കോടിയുടെ പാഴ്‌ചിലവായി മാറുകയാണെന്നും നേതാക്കള്‍ വിലയിരുത്തി.കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍ സെക്രട്ടറി സുരേഷ്‌ ഉമ്മന്‍, കെ.എ നജീബ്‌, ബാലകൃഷ്‌ണകുമാര്‍, ടി.പി അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
ഇതിന്റെ കാല്‍ഭാഗം തുക മുടക്കിയിരുന്നുവെങ്കില്‍ നഗരത്തില്‍ 20 ഓളം മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുകുയും നിലവിലുള്ള റോഡുകള്‍ വീതികൂട്ടുകയും ചെയ്യാമായിരുന്നുവെന്നും ബസ്‌ ഉടമകള്‍ വ്യക്തമാക്കി. 



ജ്യുവല്‍ അപ്രൈസേഴ്‌സ്‌ ഫെഡറേഷന്‍ സ്ഥാപക സമ്മേളനം എട്ടിന്‌


കൊച്ചി
സംസ്ഥാനത്തെ പൊതുമേഖലാ -സ്വകാര്യ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ ജുവല്‍ അപ്രൈസര്‍മാരുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച ആള്‍ കേരള ബാങ്ക്‌ ജ്യുവല്‍ അപ്രൈസേഴ്‌സ്‌ ഫെഡറേഷന്റെ പ്രഥമ സ്ഥാപക സമ്മേളനം ജൂണ്‍ എട്ടിനു എറണാകുളം റിന്യുവല്‍ സെന്ററില്‍ നടക്കും.
രാവിലെ 11 മണിക്കു ആരംഭിക്കുന്ന സമ്മേളനം മുന്‍ മന്ത്രി ബിനോയ്‌ വിശ്വം ഉദ്‌ഘാടനം ചെയ്യും. എല്ലാ ജില്ലകളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. എകെബിഇഎഫ്‌ പ്രസിന്റ്‌ കെ.മുരളീധരന്‍ പിള്ള അധ്യക്ഷത വഹിക്കും.
സ്വര്‍ണ പണയ വായ്‌പകള്‍ക്ക്‌ പ്രാധാന്യം കൈവന്നിരിക്കുന്നതിനാല്‍ വ്യവസ്ഥാപിത ബാങ്കിംഗ്‌ സംവിധാനങ്ങളില്‍ നിന്നും മിതമായ പലിശനിരക്കില്‍ വായ്‌പ ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. ജനകീയ ബാങ്കിങ്ങ്‌ വിപുലമാക്കി ബ്ലേഡ്‌ മാഫിയളെ ഉന്മൂലനം ചെയ്യുന്ന എന്ന മുദ്രാവാക്യമാകും സമ്മേളനം മുന്നോട്ടു വെക്കുക. ഈടു വെയ്‌ക്കുന്ന സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ബാങ്കുകളിലെ അപ്രൈസര്‍മാരുടെ പങ്ക്‌ നിര്‍ണായകമാണ്‌. ഇത്തരുണത്തില്‍ ജ്യുവല്‍ അപ്രൈസര്‍മാരുടെ തൊഴില്‍ സുരക്ഷയും ക്ഷേവും സേവനവേതന വ്യവസ്ഥകളുടെ പരിഷ്‌കരണവും ഏകോപനവും ലക്ഷ്യമാക്കിയാണ്‌ ജ്യുവല്‍ അപ്രൈസര്‍മാരെ സംഘടിപ്പിച്ചിരിക്കുന്നത്‌.
വാര്‍ത്താ സമ്മേളനത്തില്‍ എകെബിഇഎഫ്‌ ജനറല്‍ സെക്രട്ടറി സി.ഡി ജോസണ്‍, കെ.എസ്‌ കൃഷ്‌ണ, എസ്‌.ശിവരാമസുബ്രഹ്മണ്യന്‍ , കെ.റഹീമ എന്നിവര്‍ പങ്കെടുത്തു.



2014, ജൂൺ 3, ചൊവ്വാഴ്ച

പരിമിതികളെ മറികടന്ന്‌ രശ്‌മിയും ജീവനീയം സ്‌കൂള്‍ ഓഫ്‌ ആയുര്‍വേദയും


കൊച്ചി
കാഴ്‌ച നഷ്‌ടപ്പെട്ടുവെങ്കിലും ഡോക്‌ടര്‍ രശ്‌മി പ്രമോദിനു മുന്നോട്ടുള്ള വഴി പ്രകാശമയം. ഈ ആയുര്‍വേദ ഡോക്‌ടര്‍ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളില്‍ നിന്നും മോചനം നേടാനും ആതുര സേവനവും വിവിധ മേഖലകളില്‍ വ്യത്യസ്‌തമായ കര്‍മ്മം ചെയ്യാനുള്ള പുനരധിവാസവും കൗണ്‍സിലിങ്ങ്‌ എന്നീ സേവനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.
മലബാര്‍ മേഖലയിലെ പ്രശസ്‌ത വൈദ്യ കുടുംബത്തില്‍ ജനിച്ച്‌ 2002ല്‍ കോട്ടയ്‌ക്കല്‍ ആയുര്‍വേദ കോളേജില്‍ നിന്നു ബിരുദം നേടിയശേഷം ഗുരുക്കന്മാരുടേയും പിതാവിന്റെയും ശിക്ഷണത്തില്‍ ആതുരസേവനം നടത്തി വന്നു. 2005ല്‍ കാഴ്‌ച നഷ്‌ടപ്പെട്ടതിനുശേഷം ബോള്‍ഗാട്ടി കെടിഡിസിയില്‍ ജോലി ലഭിച്ചതാണ്‌ തിരിച്ചുവരവിനു പ്രചോദനമായത്‌.അവിടെ നിന്നും നേടിയ പ്രാവീണ്യത്താല്‍ ജീവനീയം സ്‌കൂള്‍ ഓഫ്‌ ആയുര്‍വേദ ആരംഭിച്ചു.
എസ്‌എസ്‌എല്‍സി ,പ്ലസ്‌ ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ആയുര്‍വേദ നഴ്‌സിങ്ങ്‌, പഞ്ചകര്‍മ്മയും സ്‌പാ മസ്സാജ്‌ കോഴ്‌സുകളും ഴി പുതിയ ജോലി സാധ്യതകളും ജീവിത മാര്‍ഗവും നേടാന്‍ സഹായിക്കുന്നു.
പ്രാവീണ്യവും കമ്പ്യൂട്ടര്‌ പ്രവര്‍ത്തന പരിചയവും ഹോസ്‌പിറ്റാലിറ്റി ട്രെയ്‌നിങ്ങും നല്‍കുന്നു. മൂന്നു ബാച്ചുകളാണ്‌ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്‌. ഒരു ബാച്ചില്‍ 30-50 കുട്ടികള്‍ക്കാണ്‌ അഡ്‌മിനഷന്‍. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക്‌ ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും നല്‍കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്‌സില്‍ ആറുമാസം തിയറി ക്ലാസും ആറുമാസം പ്രാക്‌ടിക്കലുമായിരിക്കും. വിദഗ്‌ദരായ ആയുര്‍വേദ ഡോക്‌ടര്‍മാരാണ്‌ ക്ലാസുകള്‍ നയിക്കുന്നത്‌.
കലൂര്‍ തോന്നയ്‌ക്കല്‍ ജംക്ഷനില്‍ ശ്രീനാരായണീയം റോഡിലാണ്‌ ജീവനീയം സ്‌കൂള്‍ ഓഫ്‌ ആയുര്‍വേദ ആരംഭിച്ചിരിക്കുന്നത്‌. 


മന്ത്രി കെ.ബാബു ഫിഷറീസ്‌ വകുപ്പ്‌ ഒഴിയണമെന്ന്‌


കൊച്ചി
ഫിഷറീസ്‌ വകുപ്പില്‍ നടക്കുന്ന അഴിമതികളുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ബാബു ഫിഷറീസ്‌ വകുപ്പ്‌ ഒഴിയണമെന്നു ദേശീയ ജലപാത കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമിതി കോ-ഓര്‍ഡിനേറ്റര്‍ ടി.എസ്‌ ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു..
ട്രേഡ്‌ യൂണിയന്‍ നേതാക്കളും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ്‌ യൂണിയന്‍ നേതൃത്വത്തിന്റ നിശബ്‌ദതയ്‌ക്കു കാരണം.ദേശീയ പാതയുടെ മറവില്‍ മത്സ്യതൊഴിലാളികളുടെ തൊഴിലിടം പിടിച്ചെടുക്കാനാണ്‌ മന്ത്രി ശ്രമിക്കുന്നതെന്നും ദേശീയ ജലപാത കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമിതി ആരോപിച്ചു. ദേശീയ ജലപാതയ്‌ക്ക്‌ 50 മീറ്റര്‍ മാത്രമാണെന്നിരിക്കെ പണം കൈപ്പറ്റിയിരിക്കുന്നവര്‍ക്ക്‌ ഇവിടെ ഊന്നിക്കുറ്റിയോ ചീനവലയോ ഇല്ല. അതേസമയം യഥാര്‍ത്ഥ ഊന്നി ഉടമകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതിനു സര്‍ക്കാര്‍ തയ്യാറായിയിട്ടില്ല. ഉള്‍നാടന്‍ ദരിദ്ര മത്സ്യതൊഴിലാളികളെ സഹായിക്കേണ്ട മന്ത്രി വാഗ്‌ദാനം പ്രചരിപ്പിച്ച്‌ കബളിപ്പിക്കുകയാണെന്നും ടി.എസ്‌ ബാലകൃഷ്‌ണന്‍ ആരോപിച്ചു. ടി.എന്‍ പ്രതാപനെ ഫിഷറീസ്‌ മന്ത്രിയാക്കണമെന്നും ദേശീയ ജലപാത കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമിതി ആവശ്യപ്പെട്ടു
മരടിലെ സഹോദരന്‍ പണ്ഡിറ്റ്‌ കറുപ്പന്റെ പ്രതിമ തകര്‍ത്ത സംഭവത്തിനു പിന്നിലും മന്ത്രി കെ.ബാബു ആണെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യതൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനും അഴിമതിയുടെ മുഖം മറക്കാനും കെ.ബാബു നടത്തുന്ന നാടകം ആണ്‌ പ്രതിമ തകര്‍ത്തതിനു പിന്നിലും ഉണ്ടായിരിക്കുന്നത്‌. മന്ത്രിയുടെ അനുവാദം ഇല്ലാതെ ജില്ലാ കലക്‌ടര്‍ ജെസിബി ഉപയോഗിച്ചു ഒരു സുപ്രഭാതത്തില്‍ പ്രതിമ തകര്‍ക്കാന്‍ മുതിരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

14 വര്‍ഷം ജയിലില്‍ കിടന്നിട്ടും സ്വതന്ത്യം അകലെ


കൊച്ചി
ഒരുവ്യാഴ വട്ടത്തിലേറെക്കാലമായി ശ്രീലങ്കയിലെ ജയിലില്‍ അതിനു ശേഷം തിരുവന്തപുരം പുജപ്പുര ജയിലിലും 14 വര്‍ഷം മുന്‍പ്‌ വീട്ടില്‍ നിന്നും നിരവധി സ്വപ്‌നങ്ങള്‍ കണ്ടു വിദേശത്തേക്കു തിരിച്ച മകനെ കാത്തിരിക്കുകയാണ്‌ മാതാവ്‌ ലില്ലി .
ശ്രീലങ്കയില്‍ ജോലി തേടി പോയ മകന്‍ ആന്റണി ജൂഡ്‌ അവിടെ മയക്കുമരുന്ന്‌ കൈവശം വെച്ച കുറ്റത്തിനു പിടിയിലാകുന്നത്‌ 2002 ഫെബ്രുവരി 15നു നീണ്ട 11 വര്‍ഷത്തെ ശ്രീലങ്കന്‍ ജയിലിലെ ജീവിതത്തിനു ശേഷം ഇന്ത്യന്‍ സര്‍ക്കാരിനു ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന വ്യവസ്ഥ പ്രകാരം 2010ല്‍ ജൂഡിനെയും കൈമാറി. അതിനുശേഷം പൂജപ്പുര ജയിലില്‍ കഴിയുകയാണ്‌. ഇയാളെ ഒരു നോക്കുകാണുവാന്‍ അമ്മ കരച്ചിലോടെ കാത്തിരിക്കുന്നു. എന്നാല്‍ ഇതുവരെ പരോള്‍ അനുവദിച്ചിട്ടില്ല. മകന്‌ ഇപ്പോള്‍ 42 വയസ്‌ ആയിട്ടുണ്ടാകുമെന്നു മാതാവ്‌ ലില്ലി പറയുന്നു. ഇത്രയും നാള്‍ നീണ്ട ജയില്‍ വാസം അനുഭവിച്ചവരെ വിട്ടയ്‌ക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രി ,അഭ്യന്തര മന്ത്രി എന്നിവര്‍ക്കു കത്തയച്ചു കാത്തിരിക്കുകയാണ്‌ ഈ മാതാവ്‌.
ജൂഡിനപ്പോലെ ശ്രീലങ്കയിലെ ജയിലില്‍ കഴിയുകയായിരുന്ന പൊന്നാനി മരക്കടവ്‌ പട്ടാണി അഷ്‌റഫും ഇന്നലെ ലില്ലിയോടൊപ്പം എത്തി. 14 വര്‍ഷത്തിനിടെ കിട്ടിയ രണ്ടാമത്തെ പരോളിനിറങ്ങിയതാണ്‌ ആന്റണി ജൂഡിനെപ്പോലെ അഷ്‌റഫും മയക്കുമരുന്നു ലോബിയുടെ ഇരായാകുകയായിരുന്നു. സിംഗപ്പൂരില്‍ ജോലി ശരിയാക്കിതരാമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ കിട്ടിയത്‌ മയക്കുമരുന്നു കാരിയറുടെ പണി. ശ്രീലങ്കയില്‍ വെച്ചു പിടിയിലായി. തുടര്‍ന്നു തന്റെ നിരപരാധിത്വം അഷ്‌റഫ്‌ വാദിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ കുറ്റം ഏറ്റെടുത്താല്‍ വിട്ടയക്കാമെന്നായി. അങ്ങനെ ചെയ്യാത്ത ബലാല്‍സംഗ കുറ്റത്തിനു അഷ്‌റഫ്‌ തടവ്‌ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.
തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായി 31 ഇന്ത്യാക്കാരെയാണ്‌ ശ്രീലങ്ക ഇന്ത്യയ്‌ക്കു കൈമാറിയിട്ടുള്ളത്‌.ഇതില്‍# ഒന്‍പതു പേര്‍ തിരുവനന്തപുരം പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നു. ശ്രീലങ്കയില്‍ ജയിലില്‍ ആയിരുന്ന മറ്റു രാജ്യക്കാരും ഇപ്പോള്‍ നാട്ടിലേക്കു അയച്ചിട്ടുണ്ട്‌.ഇതില്‍ പാക്കിസ്ഥാന്‍കാര്‍ നാലുമാസത്തിനുള്ളില്‍ ജയില്‍ മോചിതരായി. .കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ആണ്‌ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്‌. 59കാരനായ അഷ്‌റഫ്‌ കുടുംബാഗങ്ങലെ ഒരു നോക്കു കണ്ടു 10നു വീണ്ടും ജയിലിലേക്കു മടങ്ങും. 

വ്യാജരേഖ ചമച്ച്‌ തട്ടിപ്പ്‌ ,പോലീസ്‌ സഹായത്തോട പ്രതി മുങ്ങിയതായി പരാതി


കൊച്ചി

മറ്റൊരാളുടെ സ്ഥലം തന്റെ പേരിലുള്ളതാണെന്നു വ്യാജരേഖയുണ്ടാക്കി നിരവധിപേരെ തട്ടിച്ചു മുങ്ങിയ പ്രതിയെ പോലീസ്‌ സഹായിക്കുയാണെന്നു ആരോപണം. 
ഒന്‍പതു പേരില്‍ നിന്നായി സ്ഥലം വാഗ്‌ദാനം ചെയ്‌തു 37.4 ലക്ഷം രൂപ തട്ടിച്ചെടുത്ത പോണേക്കര നൈസ്‌ കമ്പനിക്കു സമീപം കോവില്‍പറമ്പില്‍ പാപ്പു മകന്‍ കെ..പി സുജാതനാണ്‌ പോലീസ്‌ സഹായത്തോടെ മുങ്ങിയിരിക്കുന്നത്‌. ഇയാള്‍ ചെന്നൈയിലുണ്ടെന്നു വിവരം ലഭിച്ചിട്ടും പോലീസ്‌ ഇതുവരെ ഇയാളെ പിടികൂടാനുള്ള യാതൊരു ശ്രമവും നടത്തിയില്ലെന്നു തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
പോണേക്കര, പാടിവട്ടം ,എളമക്കര എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്‌ തട്ടിപ്പിനിരയായത്‌.
കോട്ടുവള്ളി കാളിപ്പറമ്പില്‍ അബ്‌ദുള്ള ഹാജിയുടെ മകള്‍ ഖദീജയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്‌ തന്റെ പേരിലുള്ളതെന്നവകാശപ്പെട്ട്‌ സുജാതന്‍ തട്ടിപ്പ്‌ നടത്തിയത്‌. ചേറ്റുവ,കോട്ടുവള്ളി, എന്നിവടങ്ങളിലുള്ള ഖദീജയുടെ സ്ഥലം കാണിച്ചായിരുന്നു തട്ടിപ്പ്‌. ഒരു വീട്‌ എന്ന സ്വപ്‌നം കണ്ടുകൊണ്ട്‌ ബാങ്കില്‍ നിന്നും ലോണ്‍ എടുത്തും കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റു ആറു ലക്ഷം രൂപവരെ ചിലര്‍ സുജാതനു നല്‍കിയിരുന്നു. ഈ തുകയില്‍ ഒരു നല്ല ഭാഗം ഇയാള്‍ മകള്‍ ഹീരയ്‌ക്ക്‌ മാല്യങ്കര എസ്‌എന്‍എം ഹൈസ്‌കൂളില്‍ അധ്യാപിക ജോലിക്കായി നല്‍കിയതായി തട്ടിപ്പിനിരായവര്‍ പറഞ്ഞു. ബാക്കി തുക ഉപോഗിച്ചു പാലക്കാട്‌ മകന്റെ പേരില്‍ ഭൂമി വാങ്ങുകയും ചെയ്‌തു. 
പണവും ഭൂമിയും നഷ്‌ടമായെന്നു വ്യക്തമായതോടെ വഞ്ചിക്കപ്പെട്ട ഒന്‍പതു പേരും കളമശേരി പോലീസ്‌ സ്റ്റേഷനില്‍ 2013 നവംബറില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ എം.ബി ലത്തീഫ്‌ സുജാതനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ഒരുമാസത്തിനകം തുക തിരികെ നല്‍കാമെന്നു സുജാതനും ഭാര്യ ചിന്നയും സത്യവാങ്‌മൂലത്തില്‍ ഉറപ്പും നല്‍കി. എന്നാല്‍ പറഞ്ഞകാലാവധി കഴിഞ്ഞിട്ടും പണം മടക്കി നല്‍കിയില്ല. തുടര്‍ന്നു തട്ടിപ്പിനിരയായവര്‍ കോടതിയെ സമീപിക്കുകയും കോടതി തുക തിരികെ നല്‍കാന്‍ പോലീസിനോടു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 
എന്നാല്‍ പൊലീസ്‌ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കളമശേരി പോലീസ്‌ സ്റ്റേഷനില്‍ ഉണ്ടായിരുന്ന കേസ്‌ ഫയല്‍ പുതുതായി നിര്‍മ്മിച്ച എളമക്കര സ്റ്റേഷനിലേക്കു മാറ്റിയതാണ്‌ കാരണമായി പറയുന്നതെന്ന്‌ സംരക്ഷണ സമിതി കണ്‍വീനര്‍ അലക്‌സ്‌ തെരുവില്‍പ്പറമ്പ്‌, ചെയര്‍മാന്‍ കുമ്പളം രവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇരട്ടകള്‍ മാര്‍ക്കിലും ഒന്നിച്ച്‌




ഇരട്ടകള്‍ കൂട്ടുകാരോടൊപ്പം സന്തോഷം പങ്കിടുന്നു 

ഗൗരിയും ലക്ഷിമയും പ്രിന്‍സിപ്പല്‍ ഡോ.ലീലാമ്മ    തോമസിനോടൊപ്പം.


കൊച്ചി
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ ഇരട്ടകളെപോലെ മറ്റൊരു അപൂര്‍വ നേട്ടത്തിനു ഇടപ്പള്ളി കാംപെയ്‌ന്‍ സ്‌കൂളിലെ ഗൗരി പിഷാരടി, ലക്ഷ്‌മി പിഷാരടി ഇരട്ടകള്‍ ഒന്നുചേര്‍ന്നു. സിബിഎസ്‌ഇ സയന്‍സ്‌ പ്ലസ്‌ ടു പരീക്ഷയില്‍ ഈ ഇരട്ടകള്‍ മാര്‍ക്കിന്റെ കാര്യത്തിലും ഒന്നുചേര്‍ന്നു. ഇരുവര്‍ക്കും 94.8ശതമാനം മാര്‍ക്ക്‌ . ഫിസിക്‌സില്‍ 95,കെമിസ്‌ട്രിക്ക്‌ 95 ബയോളജിക്ക്‌ 94 അല്‍പ്പം വ്യത്യാസം വന്നത്‌ മാത്‌സിനും ഇംഗ്ലീഷിനും മാത്രം. എന്നാല്‍ മൊത്തം മാര്‍ക്കിന്റെ കാര്യത്തില്‍ ഇരുവരും അത്‌ അഡ്‌ജസ്റ്റുചെയ്‌തു.
സ്‌ക്വയര്‍ ഡീല്‍ മാനേജര്‍ കെ.മധു,പ്രേമ ദമ്പതിമാരുടെ മക്കളാണ്‌ ഗൗരിയും ലക്ഷ്‌മിയും ഇരുവര്‍ക്കും മെഡിസിനു ചേരാനും ന്യൂറോളജി അല്ലെങ്കില്‍ കാര്‍ഡിയോളജി എടുക്കാനുമാണ്‌ താല്‍പ്പര്യം .
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ലീലാമ്മ തോമസ്‌ ഇരുവരെയും അഭിനന്ദിച്ചു. 63 ഡിസ്റ്റിന്‍ക്ഷനും 50 ഫസ്റ്റ്‌ ക്ലാസും അടക്കം സയന്‍സില്‍ 100ശതമാനം വിജയം നേടാനും സ്‌കൂളിനായി. 86.2ശതമാനം മാര്‍ക്ക്‌ നേടിയ ലക്ഷിമി മാധവ്‌ ആണ്‌ കോമേഴ്‌സില്‍ ഒന്നാമത്‌.

കേരളത്തെ തോല്‍പ്പിച്ച്‌ഛത്തീസ്‌ഗഢ്‌ കീരിടം നിലനിര്‍ത്തി




ദേശീയ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പെണ്‍കുട്ടികളുടെ ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച്‌ഛത്തീസ്‌ഗഢ്‌ കീരിടം നിലനിര്‍ത്തി. 79-66 എന്ന സ്‌കോറിനായിരുന്നു കേരളത്തിന്റെ തോല്‍വി. കഴിഞ്ഞ തവണ ഒഡീഷയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും കേരളം ഛത്തീസ്‌ഗഢിനോട്‌ ഫൈനലില്‍ തോറ്റിരുന്നു.ആണ്‍കുട്ടികളുടെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഡല്‍ഹിയെ 83-71ന്‌ തോല്‍പ്പിച്ച്‌ പഞ്ചാബ്‌ കീരിടം നേടി.
കാലിന്‌ ഗുരുതര പരുക്കേറ്റതിനാല്‍ രാജ്യാന്തര താരവും ക്യാപ്‌റ്റനുമായ പൂജമോളെ പുറത്തിരുത്തിയാണ്‌ കേരളം ഇന്നലെയും കളത്തിലിറങ്ങിയത്‌. ആദ്യ ക്വാര്‍ട്ടറില്‍ 22-17ന്‌ ലീഡ്‌ നേടിയ കേരളം മികച്ച കളിയാണ്‌ പുറത്തെടുത്തത്‌. രണ്ടാം ക്വാര്‍ട്ടറില്‍ 35-36ന്‌ ഒപ്പത്തിനൊപ്പം നിന്നെങ്കിലും മൂന്നാം ക്വാര്‍ട്ടറോടെ ഛത്തീസ്‌ഗഢ്‌ 56-45ന്‌ ലീഡ്‌ നേടി വന്‍ മുന്നേറ്റം നടത്തി. അവസാന ക്വാര്‍ട്ടറില്‍ ആതിഥേയര്‍ തിരിച്ചു വരവിനായി കോപ്പ്‌ കൂട്ടിയെങ്കിലും വിജയം നേടാനായില്ല. മൂന്നാം ക്വാര്‍ട്ടറിനിടെ മികച്ച ഫോമിലുണ്ടായിരുന്ന ഹിലാരിയോസ്‌ എലിസബത്ത്‌ അഞ്ചു ഫൗളുകള്‍ വരുത്തി പുറത്തായതും കേരളത്തിന്‌ തിരിച്ചടിയായി. മികച്ച പ്രതിരോധവും കൃത്യതയാര്‍ന്ന സ്‌കോറിംഗുമാണ്‌ ഛത്തീസ്‌ഗഢിന്റെ വിജയത്തിന്‌ വഴിയൊരുക്കിയത്‌. ഛത്തീസ്‌ഗഢ്‌ താരങ്ങള്‍ പത്തിലേറെ തവണ ത്രീ പോയിന്റ്‌ ഷോട്ട്‌ ബാസ്‌ക്കറ്റിലാക്കിയപ്പോള്‍ കേരളത്തിന്‌ ഒരു തവണ പോലും ലക്ഷ്യം കാണാനായില്ല. ഫ്രീ ത്രോകള്‍ പോയിന്റാക്കുന്നതിലും കേരളം നിരവധി പിഴവുകള്‍ വരുത്തി. 17 പോയിന്റുകള്‍ നേടിയ ആരതി വിമലാണ്‌ കേരളത്തിന്റെ ടോപ്പ്‌ സ്‌കോറര്‍. എലിസബത്ത്‌ ഹിലാരിയോസ്‌ 14ഉം ഐശ്വര്യ, വിനയ ജോസഫ്‌ എന്നിവര്‍ 13 വീതം പോയിന്റുകളും നേടി. ഛത്തീസ്‌ഗഢിനായി ദേശീയ താരം ശരണ്‍ജീത്‌ കൗര്‍ 28 പോയിന്റുകളും റിയാ വര്‍മ്മ 24 പോയിന്റുകളും സ്വന്തമാക്കി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്‌നാടിനാണ്‌ വെങ്കലം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉത്തര്‍പ്രദേശ്‌ മുന്നാം സ്ഥാനം നേടി.