2014, ഏപ്രിൽ 26, ശനിയാഴ്‌ച

ഗാമണ്‍ ഇന്ത്യ പ്രതിനിധി നാടകീയ രംഗങ്ങള്‍ സൃഷ്‌ടിച്ചു


കൊച്ചി
മട്ടാഞ്ചേരി ബിഒടി പാലത്തിന്റെ നിര്‍മ്മാതാക്കളായ ഗാമണ്‍ ഇന്ത്യയുടെ പ്രതിനിധി എറണാകുളം പ്രസ്‌ക്ലബില്‍ നാടകീയരംഗങ്ങള്‍ സൃഷ്‌ടിച്ചു.
ഇന്നു വൈകിട്ട്‌ അഞ്ച്‌ മണിയോടെ മട്ടാഞ്ചേരി പാലത്തില്‍ ഗാമണ്‍ ഇന്ത്യയുടെ ടോള്‍ പിരിവ്‌ അവസാനിപ്പിക്കുമെന്നു ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇന്നലെ രാവിലെ എറണാകുളം പ്രസ്‌ ക്ലബില്‍ ഗാമണ്‍ ഇന്ത്യ വാര്‍ത്താ സമ്മേളനം വെച്ചിരുന്നു. സ്റ്റീവ്‌ എന്നയാളാണ്‌ ഗാമണ്‍ ഇന്ത്യയ്‌ക്കു വേണ്ടി പത്രസമ്മേളനം ബുക്ക്‌ ചെയ്‌തത്‌.
ഗാമണ്‍ ഇന്ത്യയുടെ പ്രതീകരണത്തിനുവേണ്ടി കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ എത്തിയ കമ്പനി പ്രതിനിധിയായ വിനോദ്‌ ബാറക്ക്‌ നാടകീയ രംഗങ്ങള്‍ സൃഷ്‌ടിക്കുയായിരുന്നു കയ്യീല്‍ പത്രക്കുറിപ്പുമായി എത്തിയ വിനോദ്‌ ഒരു നിമിഷം ടിവി ചാനലുകള്‍ക്കു മുന്നില്‍ പകച്ചു. തുടര്‍ന്നു പത്രസമ്മേളനം നടത്തുകയില്ലെന്നും തന്റെ ചിത്രം എടുക്കുന്നതില്‍ നിന്നും ചാനലുകളെ വിലക്കുകയും ചെയ്‌ത ശേഷം ഇറങ്ങിപ്പോക്ക്‌ നടത്തുകയും ചെയ്‌തു. ആദ്യം പത്രക്കുറിപ്പ്‌ നല്‍കുമെന്നായിരുന്നു മറുപടി .പിന്നെ മുംബൈയില്‍ നിന്നുള്ള ഓഫീസില്‍ നിന്നും അനുമതി കിട്ടിയട്ടില്ലെന്നാണ്‌ പകച്ചു നിന്ന വിനോദ്‌ ബാറക്കിന്റെ മറുപടി. താഴെ കാറില്‍ കയറി ഇരുന്ന വിനോദ്‌ ഇക്കാര്യം പറയുന്നതിനു കമ്പനിയുടെ അഭിഭാഷകന്‍ പ്രകാശ്‌ പി.ജോര്‍ജിനെ ചുമതലപ്പെടുത്തിയതായി തുടര്‍ന്നു അറിയിച്ചു.എന്നാല്‍ പ്രകാശ്‌ പി.ജോര്‍ജിന്റെ മൊബൈലും അദ്ദേഹത്തിന്റെ നോര്‍ത്ത്‌ റെയില്‍വെ സ്റ്റേഷനിലെ ഓഫീസിലെ ലാന്‍ഡ്‌ ഫോണും നിമിഷങ്ങള്‍ക്കുള്ളില്‍ നിശബ്‌ദമായി.
ഗാമണ്‍ ഇന്ത്യയുടെ മറൈന്‍ഡ്രൈവിലെ ഓഫീസിലും ഫോണ്‍ നിശബ്‌ദമായി.
30 കോടി രൂപ മാത്രം ചെലവില്‍ നിര്‍മ്മിച്ച ബിഒടി പാലത്തില്‍ നിന്നും കണക്കു പറയുന്നതു മാത്രം 43.94 കോടി രൂപ പിരിച്ചുവെന്നാണ്‌. എന്നാല്‍ ഇപ്പോഴും നഷ്‌ടമാണെന്ന ഗാമണ്‍ ഇന്ത്യയുടെ വാദം സര്‍ക്കാരില്‍ നിന്നും നഷ്‌ടപരിഹാരം സ്വന്തമാക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കുന്നു. ഇതിനു പിന്നില്‍ രാഷ്‌ടീയ രംഗത്തെ ഉന്നതരുടെ പങ്കും സംശയിക്കുന്നു. 

മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയ്യാര്‍: ഉമ്മന്‍ ചാണ്ടി



കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയാറാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എം.ഇ.എസ്‌ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പ്രഖ്യപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യാസക്തി കുറയാതെ മദ്യനിരോധം സാധ്യമാകില്ലെന്നും സംസ്ഥാനത്ത്‌ പുതിയ ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തില്‍ നിന്ന്‌ ലഭിക്കുന്നതിന്‍െറ ഇരട്ടിയാണ്‌ സമൂഹത്തിന്‌ അതിന്‍െറ തിക്ത ഫലത്തിലുടെ നഷ്ടമാകുന്നത്‌. മദ്യാസക്തി കുറക്കാതെ മദ്യനിരോധനത്തിലേക്ക്‌ പോകാനാവില്ല. അത്‌ കൂടുതല്‍ ഗുരുതരമായ ഭവിഷ്യത്ത്‌ സൃഷ്ടിക്കും. മദ്യത്തിന്‍െറ ലഭ്യത കുറക്കുക എന്നതാണ്‌ സര്‍ക്കാറിന്‍െറ ലക്ഷ്യം. ബോധവത്‌കരണത്തോടൊപ്പം ഘട്ടം ഘട്ടമായി മദ്യ നിരോധനം ഉണ്ടാക്കുകയാണ്‌ വേണ്ടത്‌. നാടുനീളെ മദ്യം ഒഴുക്കിയിട്ട്‌ മദ്യനിരോധനം പറഞ്ഞിട്ട്‌ കാര്യമില്ല. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി ഒരു ബിവറേജസ്‌ ഔട്ട്‌ലെറ്റുകളും തുടങ്ങിയിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ ഇനി പുതുതായി ത്രീസ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫൈവ്‌സ്‌റ്റാര്‍ ബാറുകള്‍ അല്ലാതെ ഇനി ഒരു ബാറും അനുവദിക്കില്ല. ഫൈവ്‌സ്‌റ്റാര്‍ ബാറുകള്‍ക്ക്‌ അംഗീകാരം കൊടുക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാര്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാട്‌ പൂര്‍ണമായി വ്യക്തമാക്കികഴിഞ്ഞുവെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അറിവിലൂടെ മാത്രമേ സമൂഹത്തിന്‌ പുരോഗതി കൈവരിക്കാനാകൂ. സൗജന്യങ്ങള്‍കൊണ്ടു മാത്രം ഒരിക്കലും ഒരു സമൂഹമോ സമുദായമോ ശാശ്വത പുരോഗതി നേടിയിട്ടില്ല. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ അത്‌ കൈവരിക്കാനാവൂ. 50 വര്‍ഷം മുമ്പ്‌ അത്‌ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ എം.ഇ.എസിന്‌ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. എം.ഇ.എസ്‌ പ്രസിഡന്‍റ്‌ ഡോ.പി.എ. ഫസല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ. ബാബു, ജസ്‌റ്റിസ്‌ സി.കെ. അബ്ദുല്‍ റഹീം, കൊച്ചി മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക്‌ പ്രസന്‍േറഷന്‍, ടി എം സക്കീര്‍ ഹുസൈന്‍, വി എസ്‌ സെയ്‌തുമുഹമ്മദ്‌, എം എം അഷ്‌റഫ്‌, അഡ്വ. സി കെ ആരിഫ്‌, വി മൊയ്‌തുട്ടി, കെ എം ഖാലിദ്‌, അഡ്വ. അബു മൊയ്‌തീന്‍, കെ എസ്‌ അബ്‌ദുല്‍ കരീം, പ്രൊഫസര്‍ പി ഒ ജെ ലബ്ബ, ടി പി ഇമ്പിച്ചഹമ്മദ്‌, എ എം അബൂബക്കര്‍, എം അലി, പുന്നല ശ്രീകുമാര്‍, സി ടി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. എം ഇ എസ്‌ എറണാകുളം ജില്ലാ കമ്മിറ്റി മറൈന്‍ഡ്രൈവില്‍ ഒരുക്കിയ അഖിലേന്ത്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഇന്ന്‌ സമാപിക്കും. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌, നയതന്ത്ര വിദഗ്‌ധന്‍ ടി പി ശ്രീനിവാസന്‍ എന്നിവര്‍ ഇന്ന്‌ വിവിധ സെഷനുകളില്‍ പ്രസംഗിക്കും. 

ബിഒടി പാലത്തിലെ ടോള്‍ പിരിവ്‌ നിര്‍ത്തില്ലെന്ന്‌ ഗാമണ്‍



കൊച്ചി
മട്ടാഞ്ചേരി ബിഒടി പാലത്തിലെ ടോള്‍ പിരിവ്‌ നിര്‍ത്തില്ലെന്ന്‌ ഗാമണ്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട്‌ കൊച്ചിന്‍ ബ്രിഡ്‌ജസ്‌ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ കമ്പനി ലിമിറ്റഡ്‌ (സിബിഐസിഎല്‍ ) വാര്‍ത്താകുറിപ്പ്‌ പുറത്തിറക്കി.
ജിസിഡിഎയെയും കേരള സര്‍ക്കാരിനെയും കുറിപ്പില്‍ വിമര്‍ശിച്ചു. കരാര്‍ ലംഘിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാണിച്ചതായും വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
1999 ഒക്‌ടോബര്‍ 27നു പദ്ധതി സംബന്ധിച്ചു കരാറാകുകയും ബിഒടി വ്യവസ്ഥയില്‍ പണി ആരംഭിക്കുന്നതിനു ഗാമണ്‍ ഇന്ത്യയെ ചുമതലപ്പെടുത്തിക്കൊണ്ട്‌ 2001 ജനുവരി ആറിനു കരാര്‍ ഉണ്ടാക്കുകയും ചെയ്‌തു. ജിസിഡിഎ,ഗാമണ്‍ ഇന്ത്യ,കേരള സര്‍ക്കാര്‍ ,കൊച്ചിന്‍ ബ്രിഡ്‌ജ്‌സ്‌ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ കമ്പനി എന്നിവയുടെ പ്രതിനിധികളാണ്‌ ഇടക്കാല കരാറില്‍ ഒപ്പുവെച്ചത്‌. പ്രതീക്ഷിച്ചതിനും നേരത്തെ 2001 ഓഗസ്റ്റ്‌18നു പൂര്‍ത്തിയാക്കിയ പാലം ഓഗസ്റ്റ്‌ 20നു ഉദ്‌ഘാടനം നടത്തി.13 വര്‍ഷവും ഒന്‍പതു മാസവും ടോള്‍ പിരിവ്‌ നടത്താനുള്ള അധികാരം ഗാമണ്‍ ഇന്ത്യ തുടര്‍ന്നു സിബിഐസിഎലിനു വിട്ടുകൊടുത്തു. ഇതനുസരിച്ച്‌ ഓരോ വര്‍ഷവും ടോള്‍ നിരക്കും പാസിന്റെ നിരക്കും കൂട്ടുവാനുള്ള അധികാരവും സിബിഐസിഎല്ലിനു കൈമാറി. എന്നാല്‍ പിന്നീട്‌ 2005 ജനുവരി 24നു കേരള സര്‍ക്കാര്‍ ടോള്‍ നിരക്ക്‌ വര്‍ധിപ്പിക്കാനുള്ള അധികാരം റദ്ദാക്കി.പകരം ആറു വര്‍ഷത്തേക്ക്‌ വര്‍ഷം 1.54 കോടി രൂപ വീതം നിശ്ചിത തുക നല്‍കാമെന്നു സമ്മതിക്കുകയായിരുന്നു.എന്നാല്‍ മൂന്നുവര്‍ഷത്തോളം ഈ തുക ലഭിക്കാതിരുന്നതിനാല്‍ കോടതി 2008 ജനുവരിയില്‍ ആര്‍ബിട്രേഷനെ ചുമതലപ്പെടുത്തുകയായിരുന്നു.ആര്‍ബിട്രേഷന്‍ നിശ്ചിയിച്ചതു പ്രകാരം 2011 സെപ്‌തംബറില്‍ ടോള്‍ പിരിവ്‌ തുടരുവാനുള്ള അധികാരം സിബിഐസിഎലിനാണെന്നു വ്യക്തമാക്കുകയും ചെയ്‌തു.ആര്‍ബിട്രേഷന്റെ ഈ ഉത്തരവ്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു സിബിഐസിഎല്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു അടുത്ത ചൊവ്വാഴ്‌ച വിചാരണയ്‌ക്കു വെച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ ജിസിഡിഎയുടെ ടോള്‍ പിരിവ്‌ നിര്‍ത്താനുള്ള തീരുമാനമെന്നും സിബിഐസിഎല്‍ ആരോപിച്ചു.  

കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ ചിരിക്കൂട്ടത്തിനു ഇന്നു മൂന്നാം വാര്‍ഷികം ഇന്ന്‌



കൊച്ചി
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ചിരിക്കൂട്ടായ്‌മ ആയ കൊച്ചിന്‍ ലാഫ്‌റ്റര്‍ യോഗയുടെ മൂന്നാമത്‌ വാര്‍ഷികവും കുടുംബ സംഗമ പരിപാടികളും ഇന്ന്‌
രണ്ട്‌ സെഷനുകളിലായി സ്റ്റെല്ല മേരീസ്‌ എന്ന നൗകയിലാണ്‌ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.
ഈ കൂട്ടായ്‌മയുടെ സ്ഥാപകനായ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി കേക്ക്‌ മുറിച്ച്‌ വാര്‍ഷിക യോഗം ഉദ്‌ഘാടനം ചെയ്യും. 2011ല്‍ നാലു പേരുമായിട്ടായിരുന്നു കൊച്ചിന്‍ ലാഫ്‌റ്റര്‍ യോഗയുടെ തുടക്കം. മാളയില്‍ നിന്നും എത്തിയ ട്രെയ്‌നറുമായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി തുടക്കമിട്ട ഈ ചിരിക്കൂട്ടായ്‌മയ്‌ക്കു ഇന്ന്‌ സമൂഹത്തിലെ വിവിധ തട്ടുകളില്‍ നിന്നും വിവിധ പ്രായത്തില്‍പ്പെട്ട ,പര്‍ദ അണിഞ്ഞ സ്‌ത്രികള്‍ അടക്കം നൂറിലേറെപ്പേരുണ്ട്‌.
നെഹ്‌റു സ്റ്റേഡിയത്തിലെ സ്ഥിരം ജോഗിങ്ങ്‌ കാര്‍ക്കു ഇവര്‍ ആദ്യം അത്ഭുതവും പിന്നെ തമാശയുമായിരുന്നു. തുടക്കത്തില്‍ ഈ ചിരിക്കൂട്ടായ്‌മക്കെതിരെ പ്രതിഷേധക്കാരും തുടക്കത്തില്‍ ഉണ്ടായിരുന്നു. കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി മാടിവിളിച്ചാണ്‌ പലരേയും ഇതിലേക്കു അടുപ്പിച്ചത്‌. വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും ഈ കൂട്ടായ്‌മയെക്കുറിച്ചു കേട്ടറിഞ്ഞതോടെയാണ്‌ ജനങ്ങള്‍ ചിരിയുടെ ഔഷധഗുണത്തെക്കുറിച്ചു ബോധവാന്മാരായത്‌. ഇതോടെ സ്റ്റേഡിയത്തിനു ചുറ്റും നടക്കാന്‍ വന്ന പലരും ഇതില്‍ ചേര്‍ന്നു തുടങ്ങി.
ബ്രീത്തിങ്ങ്‌ എക്‌സര്‍സൈസ്‌ ആണ്‌ ഇതിലെ മുഖ്യ ഇനം. അതേപോലെ പല തരം ചിരികളും സയലന്റ്‌ ചിരി മുതല്‍ പൂരത്തിന്റെ അമിട്ടു പൊട്ടുന്നതുപോലുള്ള ചിരിയും ഒരു മണിക്കൂര്‍ നീളുന്ന ഈ യോഗയില്‍ വരുന്നു. ചാര്‍ലി ചാപ്ലിന്‍ ചിരി,വണ്‍മീറ്റര്‍ ചിരി, നമസ്‌തേ ചിരി, വില്ലന്‍ ചിരി,ഡമരു ചിരി, ചാമ്പ്യന്‍ ലാഫ്‌, ചെന്നായ്‌ ലാഫ്‌, ഗുരു ലാഫ്‌, ഹിപ്പ്‌ ലാഫ്‌, സ്വിമ്മിങ്ങ്‌ ലാഫ്‌, ലയണ്‍ ലാഫ്‌,രാജസ്ഥാന്‍ മാര്‍ബിള്‍ ലാഫ്‌,ജപ്പാന്‍ ലാഫ്‌,സിംഗപ്പൂര്‍ ലാഫ്‌ എന്നിങ്ങനെ വിവിധ തരം ചിരികള്‍ക്കു കൂട്ടായി ഡീപ്‌ ബ്രീത്ത്‌, കരാട്ടെ,ഷോള്‍ഡര്‍ എക്‌സര്‍സൈസ്‌,നെക്ക്‌ എക്‌സര്‍സൈസ്‌ തുടങ്ങിയ നിരവധി വ്യായമമുറകളും ഒരുമണിക്കൂര്‍ നിളം വരുന്ന ഈ യോഗ ക്ലാസില്‍ വരുന്നു.
ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെ രാജ്യാന്തര സ്റ്റേഡിയത്തിലെ ഹെലിപാഡില്‍ ട്രെയ്‌നര്‍ പി.ആര്‍ നായര്‍ യോഗ ക്ലാസുകളും നടത്തുന്നു. കൊച്ചിന്‍ ലാഫ്‌റ്റര്‍ യോഗയുടെ ലോഗോ പ്രകാശനവും ലാഫ്‌റ്റര്‍ യോഗയുടെതായി പ്രത്യേകം ഡിസൈന്‍ ചെയ്‌തിട്ടുള്ള ടീ ഷര്‍ട്ടും ഇന്നലെ എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലാഫ്‌റ്റര്‍ യോഗ പ്രസിഡന്റ്‌ ബേബി കൊട്ടാരത്തില്‍ പുറത്തിറക്കി.

2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

വിലക്കിന്‌ തുടക്കമിട്ടത്‌ ഫെഫ്‌കയും അമ്മയും -വിനയന്‍


കൊച്ചി
മലയാള സിനിമ കണ്ട മഹാനായ നടന്‍ തിലകനെ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയ ഫെഫ്‌കയും അമ്മയുമാണ്‌ ഇപ്പോള്‍ ഒരു സൂപ്പര്‍ താര ചിത്രത്തിനു എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ വിലക്ക്‌ ഏര്‍പ്പെടുത്തിയതിനെതിരെ മലയാള സിനിമ സ്‌തംഭിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതെന്ന്‌ സംവിധായകന്‍ വിനയന്‍.
തിലകന്‍ എന്ന നടന്‍ മരിച്ചെന്നും അദ്ദേഹം അഭിനയിക്കുന്ന ചിത്രത്തില്‍ സഹകരിക്കില്ലെന്നും ഫെഫ്‌കയുടെ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ പ്രതീകരിക്കാന്‍ സുകുമാര്‍ അഴിക്കേട്‌ അല്ലാതെ മറ്റൊരു സാംസ്‌കാരിക നേതാവും മുന്നോട്ടുവന്നില്ലെന്നും വിനയന്‍ പറഞ്ഞു. മരിക്കുന്നതുവരെ താനൊരു കമ്യൂണിസ്റ്റാണെന്നു അഭിമാനിച്ചിരുന്ന തിലകനുവേണ്ടി ഒരു കമ്യുണിസ്റ്റുകാരനും ഉണ്ടായില്ല. ഇപ്പോള്‍ ഇന്നസെന്റിനെ ചുമന്നുകൊണ്ടു നടക്കുന്നു. വീടിന്റെ ഗേറ്റ്‌ കടന്നുവരുന്ന ആരോടും പ്രതിഫലതുക വാങ്ങുന്നയാളാണ്‌ ഇന്നസെന്റ്‌.
കഴിഞ്ഞ അഞ്ചുവര്‍ഷമായി തന്നെ വിലക്കിയിരിക്കുന്ന ഫെഫ്‌കയും അമ്മയും തന്റെ കൂടെ സഹകരിച്ചതിനു നിരവധി കലാകാരന്മാരെ വിലക്കിയിട്ടുണ്ട്‌. അമ്മ സെക്രട്ടറി ഇന്നസെന്റ്‌ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു ഷമ്മി തിലകന്‍ പോലും പ്രതിഫല തുക മടക്കി നല്‍കി തന്റെ പുതിയ ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാനില്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞു പോയതായും വിനയന്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്‌ വിലക്കിയതാണ്‌ ഫാസിസം എന്നു പറയുന്നവര്‍ കഴിഞ്ഞകാലങ്ങളിലേക്കു തിരിഞ്ഞുനോക്കണം. വിനയന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ വിലക്കില്ലെ എന്നു തന്റേടത്തോടെ പറഞ്ഞ സംഘടനയാണ്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ . ലിബര്‍ട്ടി ബഷീര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പറയുന്ന ഇന്നസെന്റിനോട്‌ നിങ്ങളുടെ സെക്രട്ടറി മോഹന്‍ലാലിന്റെ ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്നു പറയാന്‍ ബഷീറിനും അവകാശമുണ്ടെന്നു വിനയന്‍ പറഞ്ഞു.
ഡ്രാക്കുള എന്ന തന്റെ ചിത്രത്തിന്റെ ഫൈനല്‍ മിക്‌സിംഗ്‌ ചെന്നൈയിലെ പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ അതു വിലക്കിയത്‌ ബി.ഉണ്ണികൃഷ്‌ണനാണെന്ന്‌ വിനയന്‍ ആരോപിച്ചു.
സിനിമ രംഗത്തെ ഫാസിസ്റ്റുകളായ ഇന്നസെന്റും ഉണ്ണികൃഷ്‌ണനും വിലക്കുവന്നപ്പോള്‍ വേവലാതി കൊള്ളുകയാണ്‌. ഇവരുടെ തനിനിറം ജനങ്ങളെ അറിയിക്കണം എന്നു വിതരണക്കാരും ടെക്‌നീഷ്യന്മാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ പ്രതീകരിക്കേണ്ടിവന്നതെന്നു വിനയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാറ്റലൈറ്റ്‌ അവകാശം അടക്കം നിരവധി പ്രധാന പ്രശ്‌നങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍
നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായ സുരേഷ്‌ കുമാറിനു ഇപ്പോള്‍ വലുത്‌ ഉണ്ണികൃഷ്‌ണന്റെയും മോഹന്‍ലാലിന്റെയും പ്രശ്‌നങ്ങളാണ്‌.മിസ്റ്റര്‍ ഫ്രോഡിനു വേണ്ടി ഇറങ്ങിത്തിരിച്ചതിന്റെ രഹസ്യ അജണ്ട സൂപ്പര്‍ താരങ്ങളോടുള്ള വിധേയത്വം ആണെന്നു വിനയന്‍ കുറ്റപ്പെടുത്തി.
അമ്മയുടേയും ഫെഫ്‌കയുടേയും കാലം കഴിഞ്ഞുവെന്നും പുതിയ താരനിരയും പുതിയ ടെക്‌നീഷ്യന്മാരും അവസരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണെന്നും വിനയന്‍ ഓര്‍മ്മിപ്പിച്ചു. 

കൊച്ചി നഗരസഭ ജിസിഡിഎയെ പ്രതികാരദാഹവുമായി വേട്ടയാടുന്നു


കൊച്ചി
ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റി (ജിസിഡിഎ ) നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളോട്‌ പ്രതികാരദാഹവുമായി വേട്ടയാടുന്ന സമീപനത്തില്‍ നിന്നും കൊച്ചി നഗരസഭ പിന്മാറണമെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍. അംബേദ്‌കര്‍ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും കിന്‍കോ ജെട്ടി നിര്‍മ്മാണത്തിനും കൊച്ചി നഗരസഭ പാരവെക്കുകയാണെന്നു ജിസിഡിഎ .
പൊതുമേഖലാ സ്ഥാപനങ്ങളോട്‌ കൊച്ചി നഗരസഭയുടെ സമീപനം പുനഃപരിശോധനയ്‌ക്കു വിധേയമാക്കണമെന്ന്‌ എന്‍.വേണുഗോപാല്‍ അഭ്യര്‍ത്ഥിച്ചു. മേയറുടെ ഭാഗത്തു നിന്നും അറിവ്‌ കുറവോ , ഈഗോയോ ആയിരിക്കാം എന്നും അദ്ദേഹം പറഞ്ഞു
കൊച്ചിന്‍ കോര്‍പ്പറേഷന്റെ നടപടികള്‍മൂലം ജിസിഡിഎയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുപോകുന്നതിനു കാരണമായിരിക്കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.
കിന്‍കോ ജെട്ടിയില്‍ വാക്ക്‌ വേയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട്‌ കിന്‍കോ കൊച്ചി നഗരസഭയുടെ മുന്നില്‍ സമര്‍പ്പിച്ച പ്ലാന്‍ ഒന്നരവര്‍ഷമായി.എന്നാല്‍ ബോട്ട്‌ ജെട്ടി അവിടെ പാടില്ല എന്നാണ്‌ നഗരസഭയുടെ വാദം.കൊച്ചിന്‍ കോര്‍പ്പറേഷന്റെ ടൗണ്‍ പ്ലാനിംഗ്‌ കമ്മിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ്‌ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.
ബോട്ട്‌ ജെട്ടി ഏങ്ങനെയാണ്‌ എംജി റോഡില്‍ പണിയുന്നതെന്നു എന്‍.വേണുഗോപല്‍ ചോദിച്ചു.
ബോട്ട്‌ ജെട്ടി പണികഴിഞ്ഞാല്‍ മാത്രമെ ജിസിഡിഎയുടെ വാക്ക്‌ വേ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ നഗരസഭയുടെ ഈ നടപടി കാരണം പണി തടസപ്പെട്ടു നില്‍ക്കുകയാണ്‌.
അതേപോലെ അംബേദ്‌കര്‍ സ്റ്റേഡിയിത്തില്‍ കഴിഞ്ഞ ഒരുവര്‍ഷം മുന്‍പ്‌ കെഎഫ്‌എയുമായി ചേര്‍ന്നു ഒരു കരാര്‍ ഉണ്ടാക്കി.ആ കരാര്‍ പ്രകാരം 120 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയും വരുന്ന ഗ്രൗണ്ട്‌ ഉണ്ടാക്കണമെങ്കില്‍ നിലവിലെ നാശോത്മുഖമായ ഗാലറി പൊളിച്ചു നീക്കേണ്ടിവരും. ഗാലറിയുടെ അടിയില്‍ 32 കടക്കാരുണ്ട്‌. ഇവരെ പുനഃരധിവസിപ്പിക്കേണ്ടിവരും. അതേപോലെ ലോക ജൂനിയര്‍ ലോകകപ്പിന്റെ വേദിയ്‌ക്കു വേണ്ടി മത്സരിക്കുന്ന കൊച്ചിയുടെ നെഹ്‌രു സ്റ്റേഡിയം കഴിഞ്ഞാല്‍ എടുത്തു പറയേണ്ട ഗ്രൗണ്ടാണ്‌ അംബേദകര്‍ സ്റ്റേഡിയം.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച പ്ലാന്‍ നല്‍കിയപ്പോള്‍ ഉടമസ്ഥ അവകാശം ,രേഖ ,സത്യവാങ്‌മൂലം എന്നിങ്ങനെ ഒരു സ്വകാര്യമുതലാളിയോട്‌ ആവശ്യപ്പെടുന്നതുപോലെ ജിസിഡിഎയോട്‌ ചോദിച്ചിരിക്കുന്നുവെന്നു വേണുഗോപാല്‍ പറഞ്ഞു.


അതേസമയം ജിസിഡിഎ ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയായി വരുന്നതായും വേണുഗോപാല്‍ പറഞ്ഞു. ബണ്ട്‌ റോഡിന്റെ പണി ഏകദേശം പൂര്‍ത്തിയായി. ഏതാണ്ട്‌ 600 മീറ്റര്‍ വരുന്ന ഭൂമി ശാസ്‌ത്രി നഗറില്‍ നിന്നും വള്ളോന്‍ റോഡുവരെയുള്ള പണികള്‍ അവസാനഘട്ടത്തിലാണ്‌. ഡ്രെയ്‌നേജ്‌ സംവിധാനവും കലുങ്കിന്റെ പണികളും പൂര്‍ത്തിയായി. ഒരുമാസത്തിനകം പൂര്‍ത്തിയാക്കും.
മറ്റൊരു പദ്ധതി സൗത്ത്‌ മേല്‍പ്പാലത്തിന്റെ കിഴക്കേകവാടത്തില്‍ നിന്നും കടവന്ത്ര ഭാഗത്തേക്കു കയറുവാനുള്ള റോഡിലേക്കു കയറുവാന്‍ ഒരു കാല്‍നടപാത മാത്രമെയുള്ളു. അതിനുപരിഹാരമായി കടവന്ത്ര മാര്‍ക്കറ്റിനോടു ചേര്‍ന്ന്‌ വീതി കൂടിയ ഒരു പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ ഒരാഴ്‌ചയായി ആരംഭിച്ചു. ആറുമാസത്തിനുള്ളില്‍ ആ പാലം കിഴക്കേ കവാടത്തില്‍ നിന്നും മികടവന്ത്രയിലേക്കുള്ള പ്രധാന പാതയായി മാറുമെന്നു എന്‍.വേണുഗോപാല്‍ പറഞ്ഞു.
രാജേന്ദ്രമൈതാനത്തെ ലേസര്‍ ഷോയുടെ പണിക്ക്‌# ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും പൗരപ്രമുഖന്മാരില്‍ നിന്നും എതിര്‍പ്പും ആശങ്കകളും ഉണ്ടായിരുന്നു. കാര്യങ്ങള്‍ അവര്‍ക്ക്‌ ബോധ്യപ്പെട്ടതോടുകൂടി അവരെല്ലാം ഇപ്പോള്‍ സമ്മതിച്ചതായും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. ഇടതു യുവജന സംഘടനകളുമായും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായും എന്‍.വേണുഗോപാല്‍ പറഞ്ഞു.
32 ദിവസങ്ങള്‍ക്കു മുന്‍പ്‌ കോര്‍പ്പറേഷന്‍ ഇതുസംബന്ധിച്ചു പ്ലാന്‍ വേണമെന്നു പറഞ്ഞു. മേല്‍ക്കൂരയില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒന്നര അടി ഉയരമുള്ള ഒരു തൂണ്‍ മാത്രമാണ്‌ അവിടെ ഉള്ളത്‌. അവിടെ വേറെ ഒരു നിര്‍മ്മാണവും നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കൊച്ചി നഗരസഭ പണി നിര്‍ത്തിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട്‌ നോട്ടീസ്‌ നല്‍കിയതായും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇനി പണി എല്ലാം കഴിഞ്ഞു.ഇനി ലേസര്‍ മെഷീന്‍ ഘടിപ്പിക്കേണ്ട പണി മാത്രമെ നടക്കാനുള്ളു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷനു റോളില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ജിസിഡിഎ കോര്‍പ്പറേഷനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന മറൈന്‍ഡ്രൈവില്‍ നിന്നും രണ്ട്‌ റോഡുകള്‍ കടന്നുവരുന്ന സ്‌കൈവാക്കിന്റെ കാര്യം ചക്കുളത്തി പോരില്‍ സംശയകരമായി. പിഡബ്ലുഡിയില്‍ നിന്നും മറ്റു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അനുവാദം കിട്ടിയാലും മേയര്‍ ടോണി ചമ്മിണി ഒപ്പുവെക്കില്ല.

ബിഒടി പാലത്തിലെ ടോള്‍ കൊള്ളയടി 27നു വൈകിട്ട്‌ അഞ്ചിനു അവസാനിക്കും


പശ്ചിമകൊച്ചിയിലെ ജനങ്ങളുടെ നിരന്തര പ്രക്ഷോഭങ്ങളുടെ വേദിയായ തൊപ്പുംപടി ബിഒടി പാലത്തിലെ വിവാദ ടോള്‍ പിരിവ്‌ 27നു വൈകിട്ട്‌ അഞ്ചുമണിക്ക്‌ അവസാനിപ്പിക്കുമെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അറിയിച്ചു.
കരാറുകാരായ ഗാമണ്‍ ഇന്ത്യയുടേയും സര്‍ക്കാരിന്റെ പ്രതിനിധികളും ജിസിഡിഎയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ നിര്‍മ്മാണ കാലാവധി കഴിഞ്ഞിട്ടും 13 വര്‍ഷവും ഒന്‍പത്‌ മാസവും എന്ന കാലാവധിയില്‍ ടോള്‍ പിരിച്ച്‌ ഗാമണ്‍ ഇന്ത്യ ഒഴിയണം എന്നതാണ്‌ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ 2000 ജൂലൈ 27നു പാലത്തില്‍ ടോള്‍ പിരിക്കുന്നതിനുള്ള സജ്ജീകരണത്തോടു കൂടി പാലം പണി പൂര്‍ത്തിയാക്കി. 15-9-2001ലാണ്‌ ടോളിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്‌. നിലനില്‍ക്കുന്ന നിയമം അനുസരിച്ച്‌ ഏതെങ്കിലും ഒരു ടോള്‍ പിരിവ്‌ നടക്കണമെന്നുണ്ടെങ്കില്‍ നിയമത്തിലെ 24-#ാമത്തെ വകുപ്പ്‌ അനുസരിച്ച്‌ വിജ്ഞാപനം നടത്തണമെന്നും ,ആ വിജ്ഞാപനം എത്രകാലത്തേക്കാണ്‌ അത്രയും നാള്‍ ടോള്‍ പിരിക്കാമെന്നുള്ളതാണ്‌. മട്ടാഞ്ചേരി ബിഒടി പാലത്തെ സംബന്ധിച്ചിടത്തോളം 13 വര്‍ഷവും ഒന്‍പതു മാസവും എന്ന വിജ്ഞാപനം കരാര്‍ അനുസരിച്ച്‌ 27-7-2000ല്‍ ആരംഭിച്ച്‌ 27-4-2014ല്‍ അവസാനിക്കുന്ന കാലാവധിയാണ്‌.
ടോളിന്റെ സാമ്പത്തിക ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട്‌ ജിസിഡിഎയ്‌ക്ക്‌ തുടക്കം മുതല്‍ ഇന്നുവരെയുള്ള എല്ലാ കണക്കുകളും ,ഹൈക്കോടതിയുടെ ഇടപെടല്‍ വരുന്നതുവരെ മാസത്തില്‍ ഒരിക്കലും 2009ല്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന്‌ എല്ലാ ദിവസത്തേയും കണക്കുകള്‍ ജിസിഡിഎ സ്വീകരിച്ചിട്ടുണ്ട്‌. ജിസിഡിഎയുടെ ഓഫീസില്‍ സമര്‍പ്പിക്കുന്നുണ്ട്‌.
ഗാമണ്‍ ഇന്ത്യയും ജിസിഡിഎയും തമ്മില്‍ ഒരു കരാര്‍ അല്ലാതെ ഒരു സംയുക്ത അക്കൗണ്ട്‌ ഓപ്പറേഷന്‍ ബാങ്കില്‍ തുടങ്ങണമെന്ന ആവശ്യം ജിസിഡിഎയുടെ നിയമഉപദേശം മുഖേന അത്‌ ആവശ്യമില്ലാത്ത സാമ്പത്തിക ബാധ്യതയ്‌ക്കു ഉത്തരം പറയേണ്ടിവരും ഏന്നതുകൊണ്ട്‌ ഒരു അക്കൗണ്ട്‌ സംയുക്തമായി ഓപ്പണ്‍ ചെയ്‌തിട്ടില്ല. എന്നാല്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയറുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ എല്ലാ സമയത്തും ടോളിന്റെ നിരന്തരമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ജിസിഡിഎ നിയമിച്ചിട്ടുണ്ട്‌.
ഇന്നലെ വരെ 2009 വരെ തന്നിരിക്കുന്ന മാസങ്ങളിലുള്ള കണക്കും മാര്‍ച്ച്‌ 31 വരെയുള്ള ദിവസേനയുള്ള കണക്കുകളും നോക്കിയാല്‍ 43 കോടി94 ലക്ഷം രൂപ ലഭിച്ചതിന്റെ കണക്കും ജിസിഡിഎ നല്‍കുന്ന ടിക്കറ്റിന്റെ കൗണ്ടറിന്റെ കണക്കുകളും ജിസിഡിഎയുടെ ഓഫീസില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്‌.
കരാര്‍ അനുസരിച്ച്‌ സാമ്പത്തിക ക്രമീകരണങ്ങളെ സംബന്ധിച്ച്‌ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ആ തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷനു വിടണം എന്നതായിരുന്നു തീരുമാനം. ഹൈക്കോടതില്‍ ഗാമണ്‍ ഇന്ത്യ 2009ല്‍ സമര്‍പ്പിച്ച സാമ്പത്തിക തര്‍ക്കവിഷയങ്ങള്‍ സംബന്ധിച്ച്‌ ഹൈക്കോടതി ആര്‍ബിട്രേഷന്‍ വഴി മൂന്നംഗ ആര്‍ബിട്രേഷന്‍ 2013 മാര്‍ച്ചില്‍ 16,17,18 ദിവസങ്ങളില്‍ കൂടാന്‍ തീരുമാനിച്ചിരുന്നു. അതിനുശേഷം ആര്‍ബിട്രേഷന്‍ ഇതുവരെ കൂടിയിട്ടില്ല.
സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈക്കോടതിയിലേക്കു പോയതിനു പിന്നില്‍ 2001ലെ യുഡിഎഫ്‌ ഗവണ്മന്റ്‌,അന്ന്‌ ജനങ്ങളില്‍ നിന്നും കൂട്ടായ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ഒരു സബ്‌ കമ്മിറ്റിയെ നിയമിച്ചിരുന്നു. മന്ത്രിസഭ സബ്‌ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ വെച്ച്‌ മള്‍ട്ടിപ്പില്‍ പാസ്‌ എന്നുപറയുന്ന ഒരു പാസ്‌ കൊണ്ടുവന്നു.എന്നാല്‍ ജനങ്ങള്‍ക്ക്‌ അത്‌ താങ്ങാന്‍ പറ്റാത്തതുകൊണ്ട്‌ അന്ന്‌ ഒന്നര കോടി രൂപവെച്ച്‌ ഒരുവര്‍ഷവും ആറുവര്‍ഷത്തേക്കു കാലാവധി നീട്ടുകയും ചെയ്യുന്നതിനുള്ള മന്ത്രി സഭ തീരുമാനം 2000-03ല്‍ ഉണ്ടായി. എന്നാല്‍ ആ മന്ത്രി സഭ തീരുമാനം പല കാരണങ്ങള്‍ കൊണ്ട്‌ നീട്ടിക്കൊണ്ടു പോകുകയും പിന്നീടു വന്ന മന്ത്രി സഭ ക്യാബിനറ്റില്‍ വെച്ചുതന്നെ ആ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്‌തു.
അതുകൊണ്ടു തന്നെ നിലനില്‍ക്കുന്ന ജിസിഡിഎയുമായുള്ള കരാര്‍ ആണ്‌ ഇതിനകത്തെ അന്തിമമായ വാക്ക്‌.
27വരെ മാത്രമെ ഈ പാലത്തില്‍ ടോള്‍ പിരിക്കാന്‍ പാടുള്ളു. അനധികൃത ടോള്‍ പിരിവ്‌ ഒരു കാരണവശാലും ജിസിഡിഎയ്‌ക്കു അനുവദിക്കാനാവില്ല. അതുകൊണ്ടു തന്നെ 27നു വൈകുന്നേരം അഞ്ച്‌മണിക്ക്‌ ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കൊച്ചിയിലെ ജനങ്ങള്‍ക്ക്‌ സ്വതന്ത്രമായി സാമ്പത്തിക ബാധ്യത ഇല്ലാത സഞ്ചരിക്കാനുള്ള സൗകര്യവും ജിസിഡിഎ തുറന്നുകൊടുക്കും.
കൊച്ചിയിലേക്കുള്ള യാത്രയില്‍ യുപി പാലം കഴിഞ്ഞ്‌ മട്ടാഞ്ചേരിയിലേക്കു പോരുന്ന വഴിക്ക്‌ കഴിഞ്ഞ 18വര്‍ഷക്കാലമായി നാഷണല്‍ ഹൈവെയുടെ പേരില്‍ ഒരു ടോള്‍ പിരിവ്‌ നടക്കുന്നുണ്ട്‌. 14 വര്‍ഷത്തില്‍ കൂടുതല്‍ ടോള്‍ പിരിക്കരുത്‌ എന്ന നിലനില്‍ക്കുന്ന നിയമങ്ങളെ ലംഘിച്ചുകൊണ്ട്‌ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ യുപി പാലത്തിലെ ടോള്‍ പിരിവ്‌ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ജിസിഡിഎ ചെയര്‍മാനും പൊതുപ്രവര്‍ത്തകന്‍ എന്നിനിലയിലും എന്‍.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആ ടോള്‍ പിരിവ്‌ എറണാകുളത്തെ ജനങ്ങളോ സാമൂഹ്യസംഘടനകളോ രാഷ്‌ട്രീയ സംഘടനകളോ കണ്ടില്ല എന്ന ഒരു ധാരണയാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌.
അനധികൃതമായ യുപി പാലത്തിലെ ടോള്‍ പിരിവ്‌ അവസാനിപ്പിക്കണം
ജില്ലാ കോടതിയില്‍ നിന്നും ജിസിഡിഎയ്‌ക്കു ഒരു സമന്‍സ്‌ വന്നിട്ടുണ്ട്‌. 30നു കോടതിയില്‍ ഹാജരാകുകയും അഡ്വക്കേറ്റ്‌സിന്റെ കൗണ്‍സില്‍ ടോള്‍ പിരവിനെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളുടെ പേരില്‍ ഒരു കാരണവശാലും വിട്ടുവീഴ്‌ചക്കു തയ്യാറല്ലെന്ന തീരുമാനം കോടതിയെ അറിയിക്കും. ഹൈക്കോടതിയില്‍ ഒരു നോട്ടീസ്‌ കൊടുത്തിട്ടുള്ളതായി അറിയുന്നു. അതിനും ആവശ്യമായ അഭിഷകരെ നിയമിച്ചിട്ടുണ്ട്‌.
ഒരു കോടതിക്കും അനധികൃതമായ ടോള്‍പിരിവിനു അനുമതി കൊടുക്കാനുള്ള അവകാശം ഇല്ല.
ഗവണ്മന്റ്‌ ആര്‍ബിട്രേഷന്റെ മുന്നില്‍ ഒരു സബ്‌ കമ്മിറ്റി രൂപീകരിച്ചു . ഈ സബ്‌ കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ ആര്‍ബിട്രേഷന്റെ തുടര്‍ന്നുള്ള സിറ്റിംഗ്‌ മാറ്റിവെച്ചാല്‍ കൊള്ളമെന്നുള്ള അഭിപ്രായം ആര്‍ബിട്രേഷനോടു പറഞ്ഞതിനെ തുടര്‍ന്നാണ്‌ ആര്‍ബിട്രേഷന കഴിഞ്ഞ ഒരുവര്‍ഷമായി കൂടാതിരിക്കുന്നത്‌. ഗാമണ്‍ ഇന്ത്യയുടെ സീനിയറായ അഭിഭാഷകന്‍ ബറുച്യ ചെയര്‍മാനായ ആര്‍ബിട്രേഷനില്‍ കെ.ടി തോമസ്‌, നാരായണ സ്വാമി, കൃഷ്‌ണമൂര്‍ത്തി എന്നിവരാണ്‌ ഉള്‍പ്പെടുന്നത്‌.
ആര്‍ബിട്രേഷന്‍ നിലനില്‍ക്കുന്ന കാലത്തോളം സര്‍ക്കാരിനു മറ്റൊരു തീരുമാനവും ഇക്കാര്യത്തില്‍ എടുക്കനാവില്ല.
കഴിഞ്ഞ ഒരുവര്‍ഷമായി ടോള്‍ പിരിവ്‌ വളരെ കുറഞ്ഞു. 1,20,000 രൂപവരെ ലഭിച്ചുകൊണ്ടിരുന്ന ടോള്‍ പിന്നീട്‌ കഴിഞ്ഞ ഒരുവര്‍ഷക്കാലമായി 70,000-80,000 രൂപവരെയായി കുറഞ്ഞിട്ടുണ്ട്‌. സ്വകാര്യ ഏജന്‍സിക്കു ടോള്‍ പിരിവ്‌ നടത്തുന്നത്‌ റോഡ്‌ ഫണ്ട്‌ ആക്‌ട്‌ അനുസരിച്ചാണ്‌ ടോള്‍ പിരിവ്‌ നടത്തിവന്നിരുന്നത്‌
ടോള്‍ പിരിവ്‌ നിര്‍ത്തുന്നതിന്റെ ഭാഗമായി ചേരുന്നയോഗത്തില്‍ പള്ളുരുത്തി എംഎല്‍എ ഡോമനിക്‌ പ്രസന്റേഷന്‍, പശ്ചിമകൊച്ചിയിലെ കൗണ്‍സിലര്‍മാര്‍, സാമൂഹ്യസേവന സംഘടനകള്‍, രാഷ്‌ട്രീയപ്രവര്‍ത്തകര്‍,വ്യാപാരി വ്യവസായി സംഘടനകള്‍, റെസിഡന്‍സ്‌ അസോസിയേഷനുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ടോള്‍ പിരിവ്‌ നിര്‍ത്തിയതായുള്ള ഫ്‌ളക്‌സ്‌ സ്ഥാപിക്കുമെന്നും എന്‍.വേണുഗോപാല്‍ പറഞ്ഞു. 

2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഇടപ്പള്ളി പള്ളി വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ 25 മുതല്‍ മെയ്‌ 15വരെ


കൊച്ചി
ചരിത്ര പ്രസിദ്ധമായ ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഫൊറോന ദേവാലയത്തിലെ വിശുദ്ധ ഗീവര്‍ഗ്ഗീസ്‌ സഹദായുടെ തിരുനാള്‍ ഈ മാസം 25 മുതല്‍ മെയ്‌ 15വരെ ആചരിക്കും.
25നു വൈകിട്ട്‌ 5.30നു തിരുനാളിനു കൊടികയറും പള്ളി വികാരി റവ.ഫാ.സെബാസ്റ്റ്യന്‍ വാഴപ്പിള്ളി മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്നു ഓരോ ദിവസവും സാല്‍വേ ലദീഞ്ഞ്‌, നൊവേന,വാഴ്‌വ്‌, വിശുദ്ധ കുര്‍ബാന തുടങ്ങിയവ നടത്തപ്പെടും. മെയ്‌ ഒന്നിനു രാവിലെ 10നു തിരുസ്വരൂപത്തില്‍ സ്വര്‍ണാഭരണം അണിയിക്കല്‍ വൈകിട്ട്‌ 4.30നു ആഘോഷമായ തിരുസ്വരൂപം എഴുന്നുള്ളിക്കല്‍ ചടങ്ങുനടക്കും. മാര്‍ ജോസഫ്‌ പുത്തന്‍ വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ മെയ്‌ 3.4 തിയതികളില്‍ ആഘോഷപൂര്‍വം നടക്കും. മെയ്‌ മൂന്നിനു വേസ്‌പര ദിനമായിരിക്കും. സഭയിലെ വൈദിക ശ്രേഷ്‌ഠര്‍ ഓരോ ദിവസത്തെയും പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
മെയ്‌ 10.11 തീയതികളില്‍ എട്ടാമിടം ഫാ.മാത്യു വട്ടക്കുഴിയുടെ കാര്‍മ്മകത്വത്തില്‍ നടക്കും. മെയ്‌ 15നു കൊടിയറങ്ങും.
25 ദിവസം നീളുന്ന പെരുന്നാളിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു ഭക്തജനങ്ങളാണ്‌ എത്തിച്ചേരുക.
കോഴിയാണ്‌ ഇവിടത്തെ പ്രധാന നേര്‍ച്ച. സര്‍പ്പ ശല്യത്തില്‍ നിന്നും മാറാ രോഗങ്ങളില്‍ നിന്നും തങ്ങളെ രക്ഷിച്ചു പരിപാലിക്കുന്ന വിശുദ്ധ ഗീവര്‍ഗീസിനു വിശ്വാസികള്‍ കോഴികളെ നേര്‍ച്ചയായി നല്‍കുന്നു. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ആള്‍രൂപങ്ങളും പാമ്പ്‌,മുട്ട എന്നിവയും വിവിധ മതസ്ഥര്‍ വിശുദ്ധനു നേര്‍ച്ചയായി സമര്‍പ്പിച്ചുവരുന്നു.
വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ പട്ടണപ്രദക്ഷിണം, വ്യാപാരമേള എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനങ്ങളില്‍ പ്രസിദ്ധമായ നേര്‍ച്ച കോഴി പാചകം ചെയ്യുന്നതിനായി സെന്റ്‌ ജോര്‍ജ്‌ സ്‌കൂളില്‍ വിശാലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അഞ്ചുമന അമ്പലത്തിന്റെ പരിസരങ്ങളില്‍ ഒഴിച്ച്‌ ബാക്കി സ്ഥലങ്ങളില്‍ നേര്‍ച്ച കോഴി പാചകത്തിനു പോലീസ്‌ അനുമതി നല്‍കിയിട്ടുണ്ട്‌.മെട്രോ റെയില്‍ പണി നടക്കുന്നതിനാല്‍ വാഹന തിരക്ക്‌ ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോലീസ്‌ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. ഏപ്രില്‍ 25, മെയ്‌1,2,11 ദിനങ്ങളില്‍ തിരുക്കര്‍മ്മങ്ങളുടെ തല്‍സമയ സംപ്രേഷണം ഇടപ്പള്ളിചര്‍ച്ച്‌ഡോട്ട്‌ഒആര്‍ജി,ലൈവ്‌ഓണ്‍എയര്‍ഡോട്ട്‌ഇന്‍ എന്നീ വെബ്‌സൈറ്റുകളില്‍ ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ സെബാസ്റ്റ്യന്‍ വാഴപ്പിള്ളി, കൈക്കാരന്മാരായ മാര്‍ട്ടിന്‍ ഞാണയ്‌ക്കല്‍, ആന്റണി പരവര, പ്രസുദേന്തി തോമസ്‌ അമ്പാട്ട്‌ എന്നിവര്‍ പങ്കെടുത്തു. 

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന്‌ ട്രാഫിക്‌ വാര്‍ഡന്‍ പത്മിനി


കൊച്ചി
കണ്ണീരും കയ്യുമായി ട്രാഫിക്‌ വാര്‍ഡന്‍ പത്മിനി വീണ്ടും വാര്‍ത്താ സമ്മേളനത്തിനെത്തി.
താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന വാദം വ്യാജമാണെന്നു ട്രാഫിക്‌ വാര്‍ഡന്‍ പത്മിനി. ശ്വാസതടസം, സന്ധിവേദന തുടങ്ങിയ നിരവധി രോഗങ്ങളില്‍ വലയുന്ന താന്‍ ഗുളിക കഴിക്കുന്നതു പതിവാണെന്നും സംഭവം നടന്ന ദിവസം മാനസിക സംഘര്‍ഷം അധികം ആയതിനാല്‍ പതിവില്ലാത്തതില്‍ ഇരട്ടിയോളം ഗുളിക കഴിച്ചതാണ്‌ ആശുപത്രിവരെ എത്തിച്ചതെന്നും പത്മിനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആറ്‌ ഗുളികകള്‍ കഴിക്കുന്നതിനു പകരം 12ഓളം ഗുളികള്‍ കഴിച്ചു.ഇതോടെ അവശനിലയിലായ താന്‍ മകളെ വിളിച്ചുവരുത്തിയാണ്‌ ആശുപത്രിയിലേക്കു പോയത്‌. തുടര്‍ന്നു മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരുന്നു. ആത്മഹത്യ ചെയ്യണമായിരുന്നുവെങ്കില്‍ ഫാനില്‍ തൂങ്ങി ആത്മഹത്യചെയ്യാമായിരുന്നുവെന്നും പത്മിനി പറഞ്ഞു.
പത്മിനിയെ കതൃക്കടവില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ കാര്‍ യാത്രക്കാരനായ വിനോഷ്‌ വര്‍ഗീസ്‌ എന്ന കോണ്‍ഗ്രസ്‌ നേതാവ്‌ തല്ലിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളെക്കുറിച്ചു അന്വേഷണം നടത്തുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ തന്നോട്‌ കേസുമതിയാക്കി അടങ്ങിയൊതുങ്ങി കഴിയാന്‍ ഉപദേശിച്ചതാണ്‌ സമനില തെറ്റിച്ചതെന്നു പത്മിനി പറഞ്ഞു.
തന്റെ കേസിലെ ഒന്നാം സാക്ഷി ദീപു പിന്മാറിയതും ബന്ധുക്കളും സുഹൃത്തുക്കളും ഒറ്റപ്പെടുത്തിയതുമാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നു പത്മിനി കൂട്ടിച്ചേര്‍ത്തു. പ്രണയനൈരാശ്യവും മകളെ പോലും കാണുവാന്‍ സാധിക്കാതെ വന്നതും തന്റെ മാനസിക നിലയെ താളം തെറ്റിച്ചുവെന്നു പത്മിനി പറഞ്ഞു.ആത്മഹത്യ വാര്‍ത്ത വന്നതോടെ പത്മിനിയെ വിവാഹം കഴിച്ചു പോയ മകളും ഇതുവരെ തന്നെ സഹായിച്ചിരുന്ന മഹിളാ സംഘടനകളും കൈവിട്ടിരിക്കുകയാണെന്നു പത്മിനി പറഞ്ഞു. 

പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ്‌ നീക്കം ജനങ്ങള്‍ തടഞ്ഞു




കൊച്ചി

പൊന്നുരുന്നി മേല്‍പ്പാലത്തില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതേ തുടര്‍ന്നു ടോള്‍ പിരിക്കാനുള്ള നീക്കം റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തി. 
പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തിവെച്ചിരുന്ന ടോള്‍ പിരിവ്‌ രണ്ടു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ്‌ അറിയിച്ചിരുന്നതെങ്കിലും ടോള്‍ പിരിവ്‌ നടന്നിരുന്നില്ല. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജ്‌സ്‌ കോര്‍പ്പറേഷന്‍ പുനരാംരംഭിക്കുകയായിരുന്നു. ടോള്‍ പിരിക്കുന്നതറിഞ്ഞ്‌ നാട്ടുകാരും ഡിവൈഎഫ്‌ഐ , എവൈഎഫ്‌ഐ പ്രതിഷേധവുമായി എത്തുകയായിരുന്നു പ്രതിഷേധം കണക്കിലെടുത്ത്‌ ശക്തമായ പോലീസ്‌ സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ടോളിലേക്കു ഇടിച്ചു കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ്‌ തടഞ്ഞു പോലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ ഉന്തും തള്ളും ഉണ്ടായി. ബിജെപി ,യുവ മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ടോള്‍ പിരിക്കുന്നത്‌ തടഞ്ഞു .തുടര്‍ന്നു റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജ്‌സ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി ചര്‍ച്ച നടത്തിയ ശേഷം ടോള്‍ പിരിക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ന്നു പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. 
25 കോടി രൂപയ്‌ക്കാണ്‌ റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ പൊന്നുരുന്നി മേല്‍പ്പാലം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.ഈ തുക 15 വര്‍ഷം കൊണ്ടു പിരിച്ചെടുക്കാനാണ്‌ റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്റെ തീരുമാനം. എന്നാല്‍ പാലം നിര്‍മ്മാണം ജനറം പദ്ധതിയില്‍പ്പെടുത്തിയിരിക്കുന്തിനാല്‍ കേന്ദ്‌സഹായമായി അഞ്ച്‌ കോടി രൂപയും റെയില്‍വെ വിഹിതമായി 10 കോടി രൂപയും ലഭിക്കുമെന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.അതിനാല്‍ ടോള്‍ പിരിവ്‌ ജനങ്ങളെ ചൂഷണം ചെയ്യുന്നതാണെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു
ടോള്‍ പിരിക്കാന്‍ ആദ്യം നീക്കം വന്നപ്പോള്‍ മേയറുടെ ചേംബറില്‍ മേയറും എംഎല്‍എയും ചേര്‍ന്നു നടത്തിയ യോഗത്തില്‍ ബാക്കി വരുന്ന അഞ്ച്‌ കോടി രൂപയുടെ കാര്യത്തില്‍ സര്‍ക്കാരുമായി സംസാരിച്ച ശേഷം കൊച്ചിന്‍ കോര്‍പ്പറേഷന്റെ കൗണ്‍സില്‍ ഇക്കാര്യം തീരുമാനിക്കുമെന്നാണ്‌# അറിയിച്ചിരുന്നത്‌.
കൊര്‍പ്പറേഷന്‍ കൗണ്‍സില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ടോള്‍ പിരിക്കേണ്ട എന്നു തീരുമാനിച്ചിരുന്നു. 
ഈ സാഹചര്യത്തിലാണ്‌ വീണ്ടും ടോള്‍ പിരിക്കാനുള്ള നീക്കം. ജനറം പദ്ധതിയില്‍പെടുത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നും തുക വാങ്ങുന്നതിനു കെ.വി തോമസ്‌ എംപിയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വാങ്ങുന്ന കാര്യത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എയും കാണിച്ച വീഴ്‌ചയ്‌ക്കു ജനങ്ങള്‍ കപ്പം കൊടുക്കില്ലെന്നു സമരക്കാര്‍ പറഞ്ഞു
അഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട്‌ ടോള്‍ പിരിവ്‌ കൊടുക്കേണ്ട ഗതികേടിലാണ്‌ കൊച്ചി നഗര വാസികള്‍. എന്നാല്‍ ഈ തുക ഒന്നും ലഭ്യമായിട്ടില്ലെന്നും പൂര്‍ണമായി ലോണ്‍ എടുത്താണ്‌ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ്‌ റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്‌.ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്‌തശേഷമാണ്‌ ടോള്‍ പിരിവ്‌ പുനഃരാംരംഭിക്കാന്‍ തീരുമാനിച്ചതെന്നും റോഡ്‌സ്‌ ആന്റ്‌ ബ്രിഡ്‌ജസ്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 

2014, ഏപ്രിൽ 21, തിങ്കളാഴ്‌ച

വീട്‌ പുതുക്കി പണിയുന്നവര്‍ക്ക്‌ കെഎസ്‌ഇബിയുടെ ഇരുട്ടടി വരുന്നു


കൊച്ചി
ഗാര്‍ഹിക ഉപഭോക്താക്കളെ വട്ടം ചുറ്റിച്ചുകൊണ്ട്‌ കെഎസ്‌ഇബി വീട്‌ പുതുക്കിപണിയുന്നവരെ നിലവിലുള്ള കണ്‌ക്‌ഷനില്‍ നിന്നും മാറ്റി കണ്‍സ്‌ട്രക്‌ഷന്‍ തലത്തില്‍ 7എയില്‍ പെടുത്തിക്കൊണ്ടുള്ള ഉത്തരവ്‌ പുറത്തിറക്കി. ഇതോടെ പഴയ വൈദ്യുതി കണക്‌ഷന്‍ നമ്പര്‍ മാറ്റി പുതിയ തലത്തിലാക്കും. ഇതോടെ പഴയ സിഡി,ഒവൈസി എന്നിവ റദ്ദാക്കി പുതിയ സ്ലാബിലേക്കു മാറ്റും. നിലവില്‍ ഗാര്‍ഹിക ഉപഭോക്താവ്‌ നല്‍കുന്ന തുകയുടെ മൂന്നിരട്ടി ഇതോടെ നല്‍കേണ്ടിവരുമെന്നും വീടുപണി പൂര്‍ത്തിയായാല്‍ വീണ്ടും ഗാര്‍ഹിക സ്‌ലാബിലേക്കു മാറുന്നതിനു വീണ്ടും രേഖളെല്ലാം ഹാജരാക്കേണ്ടി വരുമെന്നും കേരള ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്റ്‌ സൂപ്രവൈസേഴ്‌സ്‌ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത്‌ യാതൊരു യോഗ്യതയും ഇല്ലാത്ത അനധികൃത വയറിങ്ങ്‌ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ കെഎസ്‌ഇബി സ്വീകരിച്ചിരിക്കുന്നതെന്നും കെഇഡബ്ല്യുഎസ്‌എ ആരോപിച്ചു. ലൈസന്‍സിങ്ങ ബോര്‍ഡിന്റെ പരീക്ഷ പാസായ അരലക്ഷത്തോളം പേരെ ഒഴിവാക്കിയാണ്‌ വ്യാജ ഇലക്‌ട്രിക്കല്‍ തൊഴിലാളികള്‍ ഈ മേഖലയില്‍ കടന്നുകൂടിയിരിക്കുന്നത്‌.
അതേപോലെ എട്ടാം ക്ലാസ്‌ മാത്രം വിദ്യാഭ്യാസമുള്ള മസ്‌ദൂര്‍ തസ്‌തികയില്‍ കയറിയവര്‍ ലൈന്‍മാന്‍, ഓവര്‍സിയര്‍, സബ്‌ എഞ്ചിനയര്‍ വരെയാകുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നുണ്ടെന്നു കേരള ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്റ്‌ സൂപ്രവൈസേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു.
ഇതിനെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന്‌ കേരള ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്റ്‌ സൂപ്രവൈസേഴ്‌സ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ വി.എസ്‌ സജീവന്‍, ജനറല്‍ സെക്രട്ടറി പി.തമ്പാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സപ്ലൈകോ സ്‌കൂള്‍ ചന്ത ആരംഭിച്ചു


കൊച്ചി
അധ്യായന വര്‍ഷത്തോടനുബന്ധിച്ച്‌ സപ്ലൈകോ സ്‌കൂള്‍ വിപണനമേളകള്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ചു. ജൂണ്‍ 15 വരെ നീണ്ടു നില്‍ക്കും.
മൂന്നു തലങ്ങളിലായിട്ടാണ്‌ വിപണനമേളകള്‍ ആരംഭിക്കുന്നത്‌. എറണാകുളത്ത്‌ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം, തിരുവനന്തപുരം പുത്തരികണ്ടം മൈതാനം, കോഴിക്കോട്‌ സിറ്റി ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരം,കോട്ടയം സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ പരിസരം എന്നീ നാല്‌ കേന്ദ്രങ്ങളില്‍ പ്രത്യേക സ്‌കൂള്‍ വിപണനമേളകള്‍ ഒരുക്കിയിട്ടുണ്ട്‌. മറ്റ്‌ 10 ജില്ലാ കേന്ദ്രങ്ങളില്‍ സപ്ലൈകോയുടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളോടനുബന്ധിച്ചാണ്‌ വിപണനമേള. ഇതുകൂടാതെ എല്ലാ സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളും സ്‌കൂള്‍ ചന്തകളായി കൂടി പ്രവര്‍ത്തിക്കും.
വിദ്യാര്‍ഥികള്‍ക്കാവശ്യമുള്ള നോട്ടുബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍,കുടകള്‍,പേന,പെന്‍സില്‍ തുടങ്ങിയ എല്ലാത്തര പഠനോപകരണങ്ങളും സ്‌കൂള്‍ ചന്തയില്‍ ലഭ്യമാണ്‌. പൊതുവിപണിയേക്കാള്‍ 20 ശതമാനം വരെ വിലക്കുറവിലാണ്‌ ഇവ ലഭ്യമാക്കുന്നത്‌. സ്‌കൂള്‍ ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം എറണാകളം രാജ്യാന്തര സ്റ്റേഡിയത്തില്‍ സപ്ലൈകോ മാനേജിംഗ്‌ ഡയറക്‌ടര്‍ ജി.ലക്ഷ്‌മണ്‍ നിര്‍വഹിച്ചു

ഫെഡറല്‍ ബാങ്കിന്റെ സ്‌കൂളുകളിലെ കംപ്യട്ടര്‍ ലാബ്‌ പദ്ധതി ആരംഭിച്ചു




കൊച്ചി

ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായിസ്‌ക്കൂളുകളില്‍ കംപ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും
ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി സ്‌ക്കൂളുകളില്‍ കംപ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്ന പുതിയ സംരംഭത്തിന്‌ തുടക്കമിട്ടു. തുടക്കത്തില്‍ കേരളത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ച്‌ വരും വര്‍ഷങ്ങളില്‍ ഒരു മെഗാ പദ്ധതിയായി മാറ്റുകയാണ്‌ ലക്ഷ്യം.

അഞ്ചു പ്രീ ഓണ്‍ഡ്‌ കംപ്യൂട്ടറുകളും അവ സ്ഥാപിക്കാനുള്ള ചെലവും ഒരു വര്‍ഷത്തേക്കുള്ള വാര്‍ഷിക സംരക്ഷണ കരാറിന്റെ ചെലവും ഇതിന്‍ കീഴില്‍ ഫെഡറല്‍ ബാങ്ക്‌ ലഭ്യമാക്കും. ഓരോ കംപ്യൂട്ടറിനും 4500 രൂപ വീതമെന്ന നിലയില്‍ ആകെ 22,500 രൂപയാവും ഓരോ സ്‌ക്കൂളിനും വേണ്ടി ബാങ്ക്‌ വകയിരുത്തുക. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന്‌ ആരംഭിച്ചു കഴിഞ്ഞ ഈ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 200 സ്‌ക്കൂളുകളിലായി ആയിരത്തോളം കംപ്യൂട്ടറുകള്‍ സ്ഥാപിക്കാനാണു ബാങ്ക്‌ ഉദ്ദേശിക്കുന്നത്‌. നിലവില്‍ കേരളത്തിലാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതു പിന്നീടു വ്യാപിപ്പിക്കും.
ഗ്രാമീണ മേഖലകളിലായുള്ള ആയിരക്കണക്കിനു സ്‌ക്കൂളുകളിലും ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളിലും എത്തിച്ചേരാനാവുമെന്നാണു ബാങ്കു പ്രതീക്ഷിക്കുന്നത്‌. രാജ്യത്തിന്റെ പിന്നോക്ക മേഖലകളിലുള്ള ലക്ഷക്കണക്കിനു പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഭാവി മാറ്റിയെഴുതാന്‍ ബാങ്കിനാവുമെന്നാണു കരുതുന്നതെന്ന്‌ ബാങ്കിന്റെ ഹൂമന്‍ റിസോഴ്‌സസ്‌ വിഭാഗം മേധാവിയും ജനറല്‍ മാനേജറുമായ തമ്പി കുര്യന്‍ ചൂണ്ടിക്കാട്ടി.
ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റുകള്‍ ,ആംബുലന്‍സുകള്‍ സംഭാവന നല്‍കല്‍ ,സര്‍ക്കാര്‍ ആശുപത്രികളില്‍ മെഡിക്കല്‍ വാര്‍ഡുകള്‍ സ്ഥാപിക്കല്‍തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി നടത്തി വരുന്നുണ്ട്‌. ഒരു കോടി രൂപയാണ്‌ ഈ വര്‍ഷം സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി മാറ്റിവെച്ചിരിക്കുന്നത്‌.
ഹോര്‍മിസ്‌ മെമ്മോറില്‍ ട്രസ്റ്റ്‌ വഴി പ്രൊഫണല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. കൂടാതെ വിദ്യാര്‍ത്ഥികളില്‍ ബാങ്കിംഗ്‌ അവബോധം വളര്‍ത്താന്‍ ലക്‌ചറുകളും ഡിബേറ്റുകളും നടത്തിവരുന്നു.
കൊച്ചി ഫെഡറല്‍ ടവറില്‍ ഇന്നലെ നടന്ന ചടങ്ങില്‍ വിവിധ സ്‌കൂളുകളുടെ പ്രതിനിധികള്‍, ജനസേവ ശിശുഭവന്‍ പ്രസിഡന്റ്‌ ജോസ്‌ മാവേലി എന്നിവര്‍ക്ക്‌ തമ്പികുര്യന്‍, ബാങ്കിന്റെ സീനിയര്‍ ഓഫീഷ്യല്‍ രാജു ഹോര്‍മിസ്‌ എന്നിവര്‍ കംപ്യൂട്ടര്‍ ലാബുകളുടെ നിര്‍മ്മാണത്തിനും മറ്റുമായുള്ള തുക കൈമാറി.

2014, ഏപ്രിൽ 15, ചൊവ്വാഴ്ച

മനോരമയുടെ മുതലക്കണ്ണീര്‍







മനോരമ വനിതയുടെ ഏപ്രില്‍ 15-ാം ലക്കത്തില്‍ പ്രൊഫ.ടി.ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യയെക്കുറിച്ചുള്ള കണ്ണീരില്‍ ചാലിച്ചെടുത്ത കദനകഥ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി.
മനോരമ കുറച്ചു മാസം മുന്‍പ്‌ പ്രൊഫസറിനു അനുകൂലമായ കോടതി വിധി വന്ന സാഹചര്യത്തില്‍ ഏങ്കിലും അദ്ദേഹത്തിനു അനുകൂലമായി മനോരമ എഴുതിയിരുന്നുവെങ്കില്‍ സലോമിയുടെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു. ഇതുവരെ പ്രൊഫ.ജോസഫിനു അനുകൂലമായി ഒരു വാര്‍ത്തപോലും മനോരമ കൊടുത്തിട്ടില്ല. വളരെ പൈശാചികമായി മുസ്ലിം തീവ്രവാദികള്‍ പ്രൊഫസറിന്റെ കൈ വെട്ടിയെടുത്ത സംഭവം പോലും മനോരമ വളരെ ലാഘവത്തോടെയാണ്‌ കൈകാര്യം ചെയ്‌തത്‌. കാര്യമായ പ്രാധാന്യം ഒരിക്കലും കൊടുക്കരുതെന്നു മനോരമ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതേപോലെ കൈവെട്ടിയ മതതീവ്രവാദികളെക്കുറിച്ച്‌ ഇതുവരെ ഒരുവരി പോലും എഴുതിയിട്ടില്ല.
പോട്ടെ, മതതീവ്രവാദികളാണ്‌ ഈ പൈശാചിക കൃത്യം നിര്‍വഹിച്ചതെന്നുപോലും ഇതുവരെ മനോരമ പറഞ്ഞിട്ടില്ല ഇപ്പോഴും മനോരമ എഴുതുന്നത്‌ അക്രമികള്‍ എന്നാണ്‌ . ഇതു വേണമെങ്കില്‍ ഇനി മാവോയിസ്‌റ്റുകള്‍ എന്നാക്കി മാറ്റിയേക്കാം.
കുറ്റബോധം തരിപോലും ഇല്ലാതെയാണ്‌ സലോമയുടെ ശവം പോലും മനോരമ വിറ്റുകാശാക്കുന്നത്‌.
മറ്റൊരു രസകരമായ സത്യം .. സലോമി മരിച്ചതിനു കാരണം കടുത്ത തലവേദന ആയിരുന്നുവെന്നും വനിതാ ലേഖിക കണ്ടെത്തിയിരിക്കുന്നു.
പണ്ട്‌ ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടു പ്രമുഖ ശാസ്‌ത്രജ്ഞനായ നമ്പിനാരായണന്‍ മാലി സുന്ദരികളുമായി രാസലീലകള്‍ നടത്തിയ കഥകള്‍ ആഴ്‌ചകളോളം ഏഴുതി വായനക്കാരെ ഇക്കിളി കൊള്ളിച്ചതാണീ മനോരമ.
ഇനിയും പാവം പ്രൊഫസറെ വേട്ടയാടുന്ന വെള്ളയടിച്ച ശവക്കല്ലറകളായി മാറിയിരിക്കുന്ന സഭയും മനോരമയും തമ്മില്‍ എന്താണ്‌ വ്യത്യാസം.
മറ്റൊരു ജാതിക്കാരനായിരുന്നുവെങ്കില്‍ പ്രൊഫസര്‍ക്ക്‌ ഈ ഗതി വരുമായിരുന്നുവോ... അദ്ദേഹം മുസ്ലിം ആയിരുന്നുവെങ്കില്‍ ഗള്‍ഫില്‍ നിന്നു പണം ഒഴുകിയെത്തുമായിരുന്നു. ഹിന്ദു ആയിരുന്നുവെങ്കില്‍ ആര്‍എസ്‌എസിന്റെയും വിശ്വഹിന്ദു പരിക്ഷത്തിന്റേയും സഹായം തീര്‍ച്ചയായും പ്രൊഫസറിനു ലഭിക്കുമായിരുന്നു. . പ്രൊഫസര്‍ ക്രിസ്‌ത്യാനി ആയിപ്പോയി. . മതതീവ്രവാദികള്‍ അദ്ദേഹത്തിന്റെ കൈവെട്ടി.തിരുസഭ അവന്റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ടു കുത്തി.
സര്‍പ്പങ്ങളേ അണലി സ്‌്‌ന്തതികളേ ,നരകശിക്ഷയില്‍ നി്‌ന്നും നിങ്ങള്‍ എങ്ങനെ രക്ഷപ്പെടും . .. നിഷ്‌കളങ്കനായ ആബേലിന്റെ രക്തം മുതല്‍ ,വിശുദ്ധ സ്ഥലത്തിന്നും ബലിപീഠത്തിന്നും മധ്യേ നിങ്ങള്‍ വധിച്ചവനും ബെറോഖ്യോയുടെ പുത്രനായ സെഖത്യായുടെ രക്തംവരെ ,ഭൂമിയില്‍ നിങ്ങള്‍ ചീന്തിക്കപ്പെട്ടിട്ടുള്ള എല്ലാ നീതിമാന്മാരുടേയും രക്തം നിങ്ങളുടെ മേല്‍ വന്നുചേരും.
(മത്തായി 23 30-36).

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

നീര ചെത്തിയിറക്കാന്‍ ആദ്യ സംഘം എത്തി



സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു കൊച്ചിയില്‍ കടമ്പകള്‍ ഏറെ








കൊച്ചി
സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ കൊച്ചി ടീമിനു ഔദ്യോഗികമായി സ്വന്തം ഗ്രൗണ്ട്‌ എന്നുപറയാന്‍ ഒന്നുമില്ല. ഈ നിലയില്‍ വരുന്ന സെപ്‌തംബര്‍ മുതല്‍ നവംബര്‍ വരെ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ ഫുട്‌ബോളിനു വേദിയൊരുക്കുന്നതിനു കൊച്ചി നന്നേ പാടുപെടും. ആകെയുള്ള കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മാത്രമെ ഇപ്പോള്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനു എടുത്തു കാണിക്കാനുള്ളു. പിന്നെ പറയാനുള്ളത്‌ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ സ്റ്റാന്‍ഡിനടുത്ത അംബേദകര്‍ സ്റ്റേഡിയം മാത്രം. അംബേദകര്‍ സ്റ്റേഡിയം ആകട്ടെ തീര്‍ത്തും പരിതാപകരമായ നിലയിലാണ്‌. അടുത്തെങ്ങും ഒരു പ്രധാന മത്സരത്തിനു വേദിയൊരുക്കാന്‍ അംബേദ്‌കര്‍ സ്റ്റേഡിയത്തിനു കഴിഞ്ഞിട്ടില്ല. തൊണ്ണൂറുകളില്‍ നടന്ന ചോയിസ്‌ കപ്പ്‌ ക്രിക്കറ്റ്‌ , സെന്‍ട്രല്‍ എക്‌സൈസ്‌ ആതിഥേയത്വം ഒരുക്കിയ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ എന്നിവ ഒഴിച്ചാല്‍ അംബേദകര്‍ സ്റ്റേഡിയത്തില്‍ പ്രധാന മത്സരങ്ങളൊന്നും 2000നുശേഷം എത്തിനോക്കിയിട്ടില്ല.
കാരണമായത്‌ മറ്റൊന്നുമല്ല സ്റ്റേഡിയം താരനിശകള്‍ക്കും എംആര്‍എഫിന്റെ മോട്ടോ ക്രോസിനും വേദിയാക്കിയതോടെയാണ്‌. ഈ പരുക്കില്‍ നിന്നും ഇതുവരെ ഈ സ്റ്റേഡിയത്തിനു മോചനം ലഭിച്ചിട്ടില്ല. മോട്ടോക്രോസ്‌ നടത്തിയതോടെ കുന്നും കുളവും സൃഷ്‌ടിക്കാനായി സ്റ്റേഡിയം ഉഴുതുമറിച്ചു. എംആര്‍എഫില്‍ നിന്നും ഇതിനു നഷ്‌ടപരിഹാരം സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്‌ക്കു വാങ്ങുന്നതിനും കഴിഞ്ഞില്ല.
ഇന്നത്തെ നിലയില്‍ മത്സരം രാജ്യാന്തര നിലവാരത്തിലാക്കുന്നതിനായി ഗ്രൗണ്ട്‌ മൊത്തം മാറ്റേണ്ടിവരും. ടര്‍ഫ്‌ വിരിക്കുന്നതിനു മുന്‍പായി ഗ്രൗണ്ടില്‍ ലക്ഷക്കണക്കിനു രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ നടത്തേണ്ടി വരുക. ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാലിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ്‌ ഈ സ്റ്റേഡിയവും അതോടൊപ്പം ഒരു ഷോപ്പിംഗ്‌ സമുച്ചയവും ഇവിടെ നിര്‍മ്മിക്കുക എന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കത്തിന്റെ ഫലമായി ജിസിഡിഎ തയ്യാറാക്കിയ ഈ പദ്ധതിക്കു കൊച്ചി നഗരസഭ തന്നെ പാരവെച്ചു. ഇതോടെ ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ നിലവില്‍ വെട്ടിച്ചുരുക്കി. സ്റ്റേഡിയത്തിന്റെ പകിട്ടും കുറക്കാനും ജിസിഡിഎ തീരുമാനിച്ചിരിക്കുകയാണ്‌. ആദ്യഘട്ടമായി സ്റ്റേഡിയത്തനു പുറത്തെ കടകള്‍ ഒഴിപ്പിക്കാനുള്ള നടപടികളിലാണ്‌.
രാജ്യാന്തര നിലവാരമുള്ള താരങ്ങള്‍ കളിക്കുന്നതിനായി രാജ്യാന്തര നിലവാരമുള്ള ടര്‍ഫ്‌ വിരിക്കേണ്ടിവരും.
അടുത്തിടെ കൊച്ചിയില്‍ എത്തിയ ഫിഫ സംഘം കലൂരിലെ കായിക കേരളത്തിന്റെ അഭിമാനം എന്നവകാശപ്പെടുന്ന കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം പോലും ഫുട്‌ബോള്‍ മത്സരത്തിനു വേണ്ട നിലവാരം ഇല്ലാത്തതാണെന്നു വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ സച്ചിന്‍ തെണ്ടൂല്‍ക്കറിന്റ കൊച്ചി ടീമിനു ആതിഥേയത്വം വഹിക്കുന്നതിനു മുന്‍പ്‌ കലൂര്‍ സ്റ്റേഡിയം മുതല്‍ നന്നാക്കേണ്ടിവരും.
കലൂരിലെ സ്റ്റേഡിയം ഫുട്‌ബോളിനും ക്രിക്കറ്റിനും ഒട്ടും യോജിക്കാത്ത നിലയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. കാരണം സ്റ്റേഡിയം സംബന്ധിച്ചു ആദ്യകാലഘട്ടത്തിലെ വിഭാവനയില്‍ വന്ന പിശകാണ്‌. ്‌ മള്‍ട്ടി പര്‍പ്പസ്‌ സ്റ്റേഡിയം എന്ന വിഭാവനയോടെയായിരുന്നു തുടക്കം. ക്രിക്കറ്റിനും ഫുട്‌ബോളിനും പുറമെ അത്‌ലറ്റിക്‌സിനുവേണ്ട സിന്തറ്റിക്‌ ട്രാക്ക്‌ കൂടി ആദ്യഘട്ടത്തില്‍ സ്റ്റേഡിയത്തില്‍ ഇടുവാന്‍ പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ ഈ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചു. കോടികള്‍ മുടക്കി സ്റ്റേഡിയം നിര്‍മ്മിച്ചു കുളം തോണ്ടിയ ജിസിഡിഎ യെ ഒടുവില്‍ രക്ഷിച്ചത്‌ ഏകദിന ക്രിക്കറ്റ്‌ മത്സരങ്ങളായിരുന്നു. സ്റ്റേഡിയത്തിന്റെ ചുമതല ഇതോടെ കെസിഎയ്‌ക്കു കൈമാറേണ്ടിയും വന്നു. എന്നാല്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും വിട്ടില്ല. കെസിഎയോടൊപ്പം കെഎഫ്‌എയും ഇവിടെ ഓഫീസ്‌ സ്ഥാപിച്ചിരിക്കുകയാണ്‌. സ്റ്റേഡിയത്തിനു വേണ്ടി രണ്ടുകൂട്ടരും പിടിമുറുക്കിയതോടെ വീണ്ടും താളം തെറ്റിയ നിലയിലാണ്‌ കലൂര്‍ സ്റ്റേഡിയം.
ഇപ്പോള്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിനു വിരുന്നൊരുക്കണമെങ്കില്‍ സ്റ്റേഡിയത്തിന്റെ കെട്ടും മട്ടും മാറ്റേണ്ടിവരും. നിലവില്‍ ക്രിക്കറ്റിനു യോജിച്ച പുല്‍ത്തകിടിയാണ്‌ വിരിച്ചിരിക്കുന്നത്‌. ഫുട്‌ബോളിനു ഈ പുല്‍ത്തകിടി ഒട്ടും യോജിച്ചതല്ല. കട്ടികൂടിയ പുല്‍ത്തകിടിയാണ്‌ ഫുട്‌ബോളിനു വേണ്ടത്‌. നിലവില്‍ കെഎഫ്‌എയ്‌ക്കു പുതിയ പുല്‍ത്തകിടി വിരിക്കാനുള്ള സാമ്പത്തിക ചുറ്റുപാട്‌ ഇല്ല. അതേപോലെ ഫുട്‌ബോള്‍ മൈതാനവും ഗാലറിയും തമ്മിലുള്ള ദൂരവും പ്രശ്‌നമാണ്‌. ടെലിവിഷന്‍ സംപ്രേഷണത്തെയും ഇതു ബാധിക്കും.
പരിശീലനത്തിനുവേണ്ട ഗ്രൗണ്ടുകളുടെ അപര്യാപ്‌തതയാണ്‌ മറ്റൊന്ന്‌. ഫാക്‌ടിന്റെ ഫുട്‌ബോള്‍ സ്റ്റേഡിയം ഇപ്പോള്‍ ഉപയോഗയോഗ്യമല്ലാതായിരിക്കുന്നു. ചുരുങ്ങിയത്‌ മൂന്നു ഗ്രൗണ്ടുകളെങ്കിലും പരിശീലനത്തിനായി വേണ്ടിവരും. നിലവില്‍ ഇതും കൊച്ചിയ്‌ക്കു മറികടക്കാനാകാത്ത കടമ്പകളായി നില്‍ക്കുന്നു.

വിഎസിനു മറവിരോഗമെന്ന്‌, നിലവാരമില്ലാത്ത ബാറുകള്‍ അനുവദിച്ചത്‌ മുന്‍ സര്‍ക്കാര്‍- മന്ത്രി കെ.ബാബു





കൊച്ചി: സംസ്ഥാനത്തെ നിലവാരമില്ലാത്ത 418 ബാറുകളുടെ പട്ടിക തയാറാക്കിയത്‌ വി.എസ്‌.അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ.ബാബു.
നിലവാരം ഇല്ലാത്ത 418 ബാറുകള്‍ക്കു അനുമതികൊടുത്തത്‌ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി ഇല്ലാതെയാണെന്നു വിഎസ്‌ കഴിഞ്ഞിദിവസം ആരോപിച്ചിരുന്നു..

ഇപ്പോഴും സ്റ്റാര്‍പദവി നല്‍കുന്ന കാര്യം ടൂറിസം വകുപ്പാണ്‌ .അതില്‍ മാറ്റമില്ലെന്നും എക്‌സൈസ്‌ വകുപ്പിനു ഇതുമായി ഒരു ബന്ധവും ഇല്ലെന്നും കെ. ബാബു വിഎസിനുള്ള മറുപടിയായി പറഞ്ഞു
കഴിഞ്ഞ കുറെ നാളുകളായി വിഎസിനു പല കാര്യങ്ങളും മറന്നു പോകുന്ന പ്രശ്‌നം ഉണ്ട്‌.അതുകൊണ്ട്‌ മറവിയുടെ ഭാഗമായിട്ടാണ്‌ വിഎസിന്റെ ആരോപണത്തെ കാണുന്നതെന്നും കെ.ബാബു പറഞ്ഞു.
അതേപോലെ 418 ഹോട്ടലുകളുടെ ലിസ്റ്റ്‌ തയ്യാറാക്കിയതും ഈ ഗവണ്മന്റ്‌ അല്ല. കഴിഞ്ഞ ഗവണ്‌മന്റിന്റെ എക്‌സൈസ്‌ കമ്മീഷണര്‍ സുബ്ബയ്യ ആയിരുന്നു ലിസറ്റ്‌ കൊടുത്തത്‌. അതിനകത്ത്‌ ഈ ഗവണ്മന്റിനു യാതൊരു ബന്ധവുമില്ലെന്നു കെ. ബാബു കൂട്ടിച്ചേര്‍ത്തു.അന്ന്‌ ഈ 418 ബാറുകളുടെ ലിസ്റ്റ്‌ എക്‌സൈസ്‌ കമ്മീഷണര്‍ കൊടുത്തപ്പോള്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി ആലോചിച്ചിരുന്നുവോ എന്ന കാര്യത്തില്‍ വിഎസിന്റെ മറുപടി ആവശ്യമാണെന്നും അതില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടിട്ടുണ്ടോ എന്നകാര്യം വിഎസ്‌ വ്യക്തമാക്കണമെന്നും കെ.ബാബു ആവശ്യപ്പെട്ടു.
1953 മുതല്‍ ബാര്‍ ലൈസന്‍സുകള്‍ അതാത്‌ വര്‍ഷത്തെ അബ്‌കാരി നയങ്ങളുടെ ഭാഗമായിട്ട്‌ പുതുക്കി നല്‍കിവരുന്നുണ്ട്‌. ഓരോ സര്‍ക്കാരും തുടരുന്ന കീഴ്‌വഴക്കം മാത്രമാണ ്‌ഇതെന്നും കെബാബു കൂട്ടിച്ചേര്‍ത്തു.
പിന്നെ,തന്റെ സ്വന്തക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ, തന്റെ അറിവില്‍ ബാറുകള്‍ ഒന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. തന്റെ അറിവില്‍ മുന്‍ സിപിഎം നേതാവും മന്ത്രിയുമായ ടി.കെ രാമകൃഷ്‌ണന്റെ മകനാണ്‌ ബാര്‍ ഉള്ളത്‌. മരിച്ചുപോയവരെ ഇതിലേക്കു വലിച്ചിഴക്കുന്നത്‌ ഭംഗിയല്ലെങ്കിലും ആക്ഷേപം ഉന്നയിക്കുമ്പോള്‍ ഇക്കാര്യവും ചൂണ്ടിക്കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ ആക്ഷേപം പറയുന്ന ബാറുകളില്‍ ചിലത്‌ ഇടതുപക്ഷക്കാരുടെ ബന്ധുക്കളുടേതാണെന്നും അദ്ദേഹം ആരോപിച്ചു.
പതിനൊന്നു ഹോട്ടലുകള്‍ക്ക്‌ പുതിയ ബാര്‍ ലൈസന്‍സ്‌ കൊടുക്കാന്‍ എക്‌സൈസ്‌ വകുപ്പ്‌ പ്ലാന്‌ ചെയ്യതായി വിഎസ്‌ നടതതിയ ആരോപണവും മന്ത്രി തള്ളിക്കളഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയതായി ഒരു ബാറിനു പോലും ലൈസന്‍സ്‌ നല്‍കിയിയിട്ടില്ലെന്നും യുഡിഎഫിന്റെ ആയിരം ദിവസത്തെ ഭരണത്തിനിടെ പുതിയതായി ഒരു ബിവറേജ്‌ ഔട്ട്‌ലെര്‌റുകള്‍ പോലും തുടങ്ങിയിട്ടില്ലെന്നും ികെ.ബാബു കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ്‌ രാമചന്ദ്രന്റെ സമഗ്രമായ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം മാത്രം ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്നാണ്‌ മന്ത്രിസഭയുടെ തീരുമാനമെന്നു അദ്ദേഹം പറഞ്ഞു.വിഎസ്‌ പറഞ്ഞ പതിനൊന്നു ഹോട്ടലുകള്‍ ഏതൊക്കെയാണെന്നും ഈ ലിസ്റ്റ്‌ എവിടെ നിന്നുംകിട്ടിയെന്നു വ്യക്തമാക്കണമെന്നും കെ.ബാബു ആവശ്യപ്പെട്ടു.
സുപ്രിംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ എട്ടു ബാറുകളെക്കുറിച്ചു പറഞ്ഞതിലും തെറ്റുപറ്റിയെന്നു കെ.ബാബു പറഞ്ഞു. ബാര്‍ ഹോട്ടലുകളാണ്‌ സത്യവാങ്‌മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്‌,അല്ലാതെ സര്‍ക്കാര്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രിം കോടതി കേരള സര്‌ക്കാരിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ട്‌ ഈ എട്ടുഹോട്ടലുകളുടേയും ലൈസന്‍സ്‌ റദ്ദാക്കി.ഈ ഹോട്ടലുകളുടെ ബാറുകളും , ലൈസന്‍സ്‌ റദ്ദാക്കിയ 418 ബാറുകളുടെ കൂട്ടത്തിലുണ്ടെന്നും കെ.ബാബു ചൂണ്ടിക്കാട്ടി.
അടച്ചുപൂട്ടിയ ബാര്‍ ഹോട്ടലുകളിലെ തൊഴിലാളികള്‍ക്ക്‌ സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന വിഎസിന്റെ വാദം ബാലിശമാണെന്നും കെ.ബാബു പറഞ്ഞു. ഈ തൊഴിലാളികള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള തൊഴിലാളികള്‍ അല്ല. സര്‍ക്കാരിനു നേരിട്ടു ഇതില്‍ യാതൊരു ബാധ്യതയും ഇല്ല. ബിവറേജ്‌ കോര്‍പ്പറേഷന്‍ ആണെങ്കില്‍ സക്കാരിനു നേരിട്ടു ബാധ്യത വരുമായിരുന്നു. ഹോട്ടലുടമകള്‍ക്കാണ്‌ ബാധ്യത. അതേ സമയം തൊഴിലാളികളുടെ പ്രശ്‌നം ഗൗരവമുള്ളതാണെന്നും കെ.ബാബു പറഞ്ഞു.

ബാറുകളുടെ ലൈസന്‍സ്‌ പുതുക്കി നല്‍കുന്ന വിഷയം ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ മദ്യ നയം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന 21-ാം തീയതി നിശ്ചയിച്ചിരിക്കുന്ന കെപിസിസി എക്‌സിക്യൂട്ടീവ്‌ യോഗത്തെക്കുറിച്ച്‌ തന്നെ അറിയിച്ചിട്ടില്ല. വിവരം തന്നെ അറിയിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും കെ.ബാബു പറഞ്ഞു..ലൈസന്‍സ്‌ പുതുക്കി നല്‍കാത്ത ഹോട്ടലുകളില്‍ നിലവാരമുള്ളത്‌ ഉണ്ടെന്നും , അതേപോലെ പുതുക്കി നല്‍കിയതില്‍ നിലവാരം ഇല്ലാത്തതും ഉണ്ടെന്ന കാര്യവും മന്ത്രി സമ്മതിച്ചു, ഇതില്‍ ഒരു നയം ആവിഷ്‌കരിക്കാന്‍ തിരഞ്ഞെടുപ്പ്‌ ചട്ടം നിലവില്‍ വന്നതോടെ സമയം കിട്ടിയില്ലെന്നു കെ.ബാബു പറഞ്ഞു.
21നു നടക്കുന്ന കെപിസിസി യോഗം ആയിരിക്കും 418 ബാറുകള്‍ക്കു ലൈസന്‍സ്‌ പുതുക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട്‌, സുപ്രിംകോടതി വിധി,സര്‍ക്കാര്‍ കീഴ്‌വഴക്കങ്ങള്‍ ,യുഡിഎഫിന്റെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടേയും മദ്യനയം തുടങ്ങിയവ ഈ യോഗത്തില്‍ ചര്‍ച്ചാവിഷയം ആയിരിക്കുമെന്നും പ്രായോഗികമായ തീരുമാനം ഈ യോഗത്തില്‍ ഉണ്ടാകുമെന്നും മന്ത്രി കെ.ബാബു ഉറപ്പ്‌ നല്‍കി. 

2014, ഏപ്രിൽ 9, ബുധനാഴ്‌ച

ലുലു മാളിനെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ ചില്ലറ വ്യാപാര സംരക്ഷണ സമിതി


കേരളം ഇന്ന്‌ ബൂത്തിലേക്ക്‌



ഒരു മാസം നീണ്‌ട ചൂടേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ആവേശകരമായ കൊട്ടിക്കലാശം. ഇന്ന്‌ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം കേരളം നാളെ വിധിയെഴുതും. മുന്നണികളുടെ ഘടനയില്‍ തന്നെ മാറ്റംവരുത്തിയ രാഷ്‌ട്രീയ നീക്കങ്ങള്‍ക്കുവരെ സാക്ഷ്യം വഹിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനുശേഷം വോട്ടെടുപ്പിലേക്കു നീങ്ങുമ്പോള്‍ ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

തങ്ങള്‍ പ്രതീക്ഷി ക്കുന്ന മോദി തരംഗത്തിന്റെ ബല ത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നു ബിജെപിയും ഉറപ്പിക്കുന്നു. ഇന്നലെ വൈകുന്നേരം ആറിനു പരസ്യ പ്രചാരണം അവസാനിച്ചു. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലെയും പ്രമുഖ കേന്ദ്രങ്ങളില്‍ മുന്നണികളും ബിജെപിയും ആവേശകരമായ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണത്തിന്‌ അവസാനം കുറിച്ചു. ഇതോടനുബന്ധിച്ചു ചില സ്ഥലങ്ങളില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്‌ടായി. പെരിന്തല്‍മണ്ണ, കായംകുളം, വൈക്കം, അങ്കമാലി, കണ്ണൂര്‍, പാലക്കാട്‌, കരുനാഗപ്പള്ളി, തിരുവനന്തപുരത്തു വിഴിഞ്ഞം, വെള്ളറട, ഉദിയന്‍കുളങ്ങര എന്നിവിടങ്ങളിലാണ്‌ കൊട്ടിക്കലാശം ചെറിയ സംഘര്‍ഷത്തിലേക്ക്‌ വളര്‍ന്നത്‌.

ബിജെപിക്കുവേണ്‌ടി ഇന്നലെ കാസര്‍ഗോട്ട്‌ നരേന്ദ്ര മോഡിയും തിരുവനന്തപുരത്ത്‌ എല്‍.കെ. അഡ്വാനിയും പ്രചാരണത്തിനെത്തി. പ്രതിരോധമന്ത്രി എ.കെ. ആന്റണി ഇന്നലെ തിരുവനന്തപുരം ജില്ലയിലായിരുന്നു പ്രചാരണം നടത്തിയത്‌. പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനും തിരുവനന്തപുരം ജില്ലയിലായിരുന്നു അവസാനദിനം പ്രചാരണത്തിനിറങ്ങിയത്‌.

സംസ്ഥാനത്തെ പകുതിയോളം മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ്‌ അവസാനദിനം വരെ അരങ്ങേറിയത്‌. ജാതി, സമുദായ അടിസ്ഥാനത്തിലുള്ള അടിയൊഴുക്കുകള്‍ പല മണ്ഡലങ്ങളിലും നിര്‍ണായകമായി മാറുന്ന സ്ഥിതിയാണുള്ളത്‌. തെക്കന്‍ കേരളത്തില്‍ ആര്‍എസ്‌പിയുടെ മുന്നണിമാറ്റം പ്രധാന രാഷ്‌ട്രീയ വിഷയമായി ചര്‍ച്ച ചെയ്യപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്‌ടായേക്കാം. കൊല്ലത്ത്‌ എം.എ. ബേബിയും എന്‍.കെ. പ്രേമചന്ദ്രനും തമ്മിലുള്ള പോര്‌ ഇരുകൂട്ടര്‍ക്കും നിര്‍ണായകമായി. തിരുവനന്തപുരത്ത്‌ ജാതീയമായ വോട്ട്‌ ധ്രുവീകരണത്തിനു ള്ള സാധ്യതകളും തെളിഞ്ഞു. കസ്‌തൂരിരംഗന്‍ പ്രശ്‌നം മലയോരമേഖലകളില്‍ പ്രധാന തെരഞ്ഞെടുപ്പു വിഷയമായപ്പോള്‍, ഇടുക്കിയില്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ നേതാവിനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തിറക്കുകയും ചെയ്‌തു.

പത്തനംതിട്ടയിലാകട്ടെ ആറ ന്മുള വിമാനത്താവളം ആദ്യന്തം തെരഞ്ഞെടുപ്പു വിഷയമായി നിറഞ്ഞു നിന്നു. മലബാറിലെ മണ്ഡലങ്ങളില്‍ ഇടതുമുന്നണിയം സം ബന്ധിച്ച്‌ അഭിമാനപ്പോരാട്ടമാണ്‌. വടകര, കണ്ണൂര്‍ മണ്ഡലങ്ങള്‍ ഇക്കുറി തിരിച്ചുപിടിക്കുക എന്നത്‌ അവര്‍ക്കു നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്‌. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ മത്സരിക്കുന്ന കാസര്‍ഗോഡ്‌, കോഴിക്കോട്‌ മണ്ഡലങ്ങളും സിപിഎമ്മിനെ സംബന്ധിച്ച്‌ പ്രസ്റ്റീജ്‌ മണ്ഡ ലങ്ങള്‍ തന്നെ. ടി.പി വധം ഇവിടെയെല്ലാം സജീവചര്‍ച്ചയായിരുന്നു.

ആര്‍എസ്‌പിയുടെ മുന്നണിമാറ്റം എല്‍ഡിഎഫിനു കനത്ത തിരിച്ചടിയായെങ്കില്‍ കെ.ആര്‍. ഗൗരിയമ്മയെയും സിഎംപിയുടെ ഒരു വിഭാഗത്തെയും ഒപ്പംകൂട്ടി അവര്‍ യുഡിഎഫിനോടു കണക്കുതീര്‍ത്തു. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടും ടി.പി കേസും വിലക്കയറ്റവും സോളാര്‍ കേസുമെല്ലാം മാറിമാറി കടന്നുവന്ന പ്രചാരണരംഗത്ത്‌ ഒടുവില്‍ ദേശീയ രാഷ്‌ട്രീയമാണു കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത്‌. 

ബിജെപി ഉയര്‍ത്തുന്ന ഭീഷണി എടുത്തുകാട്ടി അവര്‍ക്കു ബദലായ കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍, മൂന്നാം ബദല്‍ ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണിയും വോട്ടു ചോദിച്ചു. ഏതായാലും ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതികരണം തെരഞ്ഞെടുപ്പു ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ്‌ അവസാന ദിനങ്ങള്‍ നല്‍കുന്ന സൂചന. ഇവരുടെ പിന്തുണ എത്രമാത്രം പിടിച്ചുപറ്റാന്‍ സാധിച്ചു എന്നത്‌ ഇരുമുന്നണികളെ സംബന്ധിച്ചും നിര്‍ണായകമായിരിക്കും.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ യുഡിഎഫ്‌ മേല്‍ക്കൈ നേടിയിരുന്നു. എന്നാല്‍, അവസാന ദിനങ്ങളില്‍ ഇടതുമുന്നണി കുറെയൊക്കെ മുന്നേറ്റം നടത്തി. പല മണ്ഡലങ്ങളിലും അവസാനഘട്ടത്തില്‍ കടുത്ത പോരാട്ടം വളര്‍ത്തിക്കൊണ്‌ടുവരാന്‍ അവര്‍ക്കു സാധിച്ചു. എങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടാനാകുമെന്ന ആത്മവിശ്വാസമാണ്‌ യുഡിഎഫ്‌ നേതാക്കള്‍ ഇപ്പോഴും പ്രകടിപ്പിക്കുന്നത്‌.

ഇടുക്കിയിലെ ഇടതുമുന്നണി സ്വതന്ത്രന്‍ ജോയ്‌സ്‌ ജോര്‍ജിനെതിരേയുള്ള ഭൂമി തട്ടിപ്പ്‌ ആരോപണം, പിണറായി വിജയന്റെ പരനാറി പ്രയോഗം, കിര്‍മാണി മനോജ്‌ വടകരയിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി എ.എന്‍. ഷംസീറിനെ ഫോണില്‍ വിളിച്ചെന്ന കെ.കെ. രമയുടെ ആരോപണം, സലിംരാജിനെതിരെയുള്ള കോടതി പരാമര്‍ശങ്ങള്‍ എന്നിവയും പ്രചാരണരംഗത്തു സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു. 

മുന്നണിയെയും പാര്‍ട്ടിയെയും ഒറ്റക്കെട്ടായി നിര്‍ത്താന്‍ കഴിഞ്ഞതു യുഡിഎഫിനു തുടക്കത്തില്‍ തന്നെ നേട്ടമായി. വി.എസ്‌. അച്യുതാനന്ദന്‍ പാര്‍ട്ടി ലൈനിലേക്കു മാറിയതോടെ കാര്യമായ സംഘടനാ പ്രശ്‌നങ്ങളില്ലാതെ ഇടതുമുന്നണിക്കു തെരഞ്ഞെടുപ്പു രംഗത്തു നിലകൊള്ളാന്‍ സാധിച്ചു. മൊത്തം 269 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്‌. 2.42 കോടി വോട്ടര്‍മാര്‍ ഇവരുടെ വിധിയെഴുതും. 












2014, ഏപ്രിൽ 8, ചൊവ്വാഴ്ച

സിപിഎം പാളിച്ചകള്‍ മറച്ചുപിടിക്കാന്‍ വ്യക്തികളെ ആക്ഷേപിക്കുന്നു- തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍





കൊച്ചി
സിപിഎം സ്വന്തം പാളിച്ചകള്‍ മറച്ചുപിടിക്കാന്‍ വ്യക്തികളെ ആക്ഷേപിക്കുന്നുവെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണ്‍.
ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്‌ ദേശിയതലത്തില്‍ ഒരു പ്രകടനപത്രിക പോലും ഇല്ല. . തിരഞ്ഞെടുപ്പിനുശേഷം ചെയ്യാന്‍ പോകുന്ന നടപടി എന്തെല്ലാമാണെന്നു സുതാര്യമായി ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കാന്‍ കഴിയാത്ത ഒരു ദയനീയ രാഷ്‌ട്രീയ സ്ഥിതി ഇന്ത്യന്‍ ഇടതുപക്ഷത്തിനും കേരളത്തിലെ എല്‍ഡിഎഫിനും ഉണ്ടായിരിക്കുന്നു. ആ ഒരു ദുര്‍ബലമായ നിലയില്‍ നിന്നും ഈ തിരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥഅവരുടെ ആത്മവിശ്വാസത്തിനു ഇളക്കം തട്ടിയിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ഈ തിരഞ്ഞെടുപ്പില്‍ അവര്‍ വ്യക്തികഗതമായ ആക്ഷേപങ്ങളും വ്യക്തിഹത്യനടത്തുന്ന ഭാഷാശൈലിയും പ്രയോഗിക്കാന്‍ ഇടയാക്കിയതിനു കാരണമെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എറണാകുളം പ്രസ്‌ക്ലബിന്റെ നിലപാട്‌ 2014 -ല്‍ പങ്കെടുത്തുകൊണ്ടു പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിന്റെ ഫലം ജനാധിപത്യത്തിനു ഗുണകരാമയ വിധത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടില്‍ നിന്നും വിഎസ്‌ അച്യുതനന്ദന്‍ വ്യത്യസ്‌തനായിരുന്നു എന്നതാണ്‌ വിഎസിനെ ജനകീയനാക്കിമാറ്റിയത്‌. പാര്‍ട്ടി എടുക്കുന്ന നിലപാടിനേക്കാള്‍ ജനം അംഗീകരിച്ചത്‌. വ്യത്യസ്‌തമായ നിലപാടുകള്‍ അദ്ദേഹം എടുത്തതുകൊണ്ടാണ്‌. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അദ്ദേഹം പിന്നീട്‌ എടുത്ത നടപടികള്‍ അദ്ദേഹത്തിന്റ വിശ്വാസ്യത തന്നെ സ്വയം കൊണ്ടുപോയി കളഞ്ഞു. അദ്ദേഹം ഇപ്പോള്‍ മറ്റു സിപിഎം നേതാക്കളില്‍ നിന്നും ഒട്ടും വ്യത്യസ്‌തനല്ല. ഇതാണ്‌ വിഎസ്‌ അച്യുതാന്ദനു സംഭവിച്ചിരിക്കുന്ന പരിതാപകരമായ അവസ്ഥയെന്നും തിരുവഞ്ചുര്‍ പറഞ്ഞു.
വിഎസിന്റെ നിലപാട്‌ മാറ്റം കൊണ്ട്‌ മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയിലെ അസംതൃപ്‌തരായവര്‍ക്കുള്ള ഇടത്താവളം ഇല്ലാതായെന്നും ഇപ്പോള്‍ രണ്ടും തുല്യമാണെന്നു വന്നതോടുകൂടി ഒരു ആശ്വാസത്തിനുവേണ്ടി അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക്‌ ഇനി കൂട്ടത്തോടെ മാറേണ്ടിവരും. അവര്‍ക്കു വേറെ ക്യാമ്പിലേക്കു പോകേണ്ടിവരും. പണ്ട്‌ അങ്ങനെ അല്ല ഔദ്യോഗിക നേതൃത്വവുമായി തെറ്റിയാലും വിഎസ്‌ എന്ന ശിഖരത്തില്‍ കയറി ഇരിക്കാമായിരുന്നു. ഇന്ന്‌ ആ ശിഖരം ഇല്ലാതായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
പാര്‍ട്ടി പറഞ്ഞതെല്ലാം ഇപ്പോള്‍ വിഎസ്‌ അംഗീകരിച്ചുവെങ്കില്‍ എന്തുകൊണ്ട്‌ സിബിഐ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം നല്‍കിയ കത്ത്‌ പിന്‍വലിക്കാത്തതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
പാര്‍ട്ടി അടിസ്ഥാനത്തില്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച്‌ പിന്നീട്‌ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി കൊലപാതകികളെ കണ്ടെത്തുക എന്നത്‌ നിയമ വ്യവസ്ഥയെ തന്നെ അവഹേളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരന്‍ വധക്കേസില്‍ 72പേര്‍ക്കെതിരെ ചാര്‍ജ്‌ ഷിറ്റ്‌ വന്നിട്ടും അവസാനം 12 പേരെ മാത്രം ശിക്ഷിച്ചതിനെ തിരുവഞ്ചൂര്‍ ന്യായീകരിച്ചു. ജയകൃഷ്‌ണന്‍ മാഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒറ്റയാളിനെപ്പോലും ശിക്ഷിക്കാന്‍ കഴിയാതെ പോയതും 55 ഓളം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരിലെ പലഭാഗങ്ങളിലുമായി നടന്നിട്ടും ഒറ്റയാളിനെപ്പോലും ശിക്ഷിക്കാതിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആദ്യമായി ഗൂഢാലചോന നടത്തിയതിനു വരെ ശിക്ഷ നല്‍കിയതായും തിരുവഞ്ചൂര്‍ അവകാശപ്പെട്ടു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനെതിരായ ജനങ്ങളുടെ നിശബ്‌ദപ്രതീകരണം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. രമേശ്‌ ചെന്നിത്തലയും ഫയാസുമായുള്ള ഫോട്ടോ പുറത്തുവിട്ടതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്കിന്റെ ആയിരുന്നുവോ എന്ന ചോദ്യത്തില്‍ നിന്നും തിരുവഞ്ചൂര്‍ ഒഴിഞ്ഞുമാറി.
കോണ്‍ഗ്രസ്‌ ഈ തിരഞ്ഞെടുപ്പിനെരാഷ്‌ടീയമായിട്ടാണ്‌ കാണുന്നത്‌.എന്നാല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന സിപിഎം അത്‌ വേറെ രീതിയിലാണ്‌ കാണുന്നത്‌. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ രാഷ്‌ടീയമായ ഫലം തന്നെ ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ്‌ എന്നുപറഞ്ഞാല്‍ എതിര്‍പാര്‍ട്ടിയില്‍പ്പെട്ടയാളെ ചെളിവാരി എറിയുന്നതല്ലെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.
ഇടതുപക്ഷമുന്നണി ഇപ്പോള്‍ കമ്യൂണിസ്റ്റ്‌ മുന്നണി മാത്രമായി നില്‍ക്കുകയാണ്‌. അഞ്ച്‌ സ്വതന്ത്രന്മാര്‍ക്ക്‌ സീറ്റ്‌ കൊടുത്തിട്ടും കൂടെ ഉണ്ടായിരുന്ന കക്ഷികള്‍ക്ക്‌ ഒരു സീറ്റ്‌ പോലും കൊടുത്തില്ല.കോണ്‍ഗ്രസിന്റെ കുറ്റം കൊണ്ട്‌ ഈ ഐക്യജനാധിപത്യമുന്നണിയില്‍ നിന്നും ആര്‍ക്കും പടിയിറങ്ങേണ്ടി വന്നിട്ടില്ല. പിന്നെ നിങ്ങള്‍ ഇവിടെ ഇരുന്നേ മതിയാകൂ എന്നുപറഞ്ഞു ആരെയും ബലംപ്രയോഗിച്ചു കൂടെ നിര്‍ത്തുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമോ എന്ന ചോദ്യം തിരുവഞ്ചൂര്‍ തള്ളിക്കളഞ്ഞു. 

2014, ഏപ്രിൽ 6, ഞായറാഴ്‌ച

െേക.വി തോമസിന്റെ ചിഹ്നത്തിനു മാത്രം മികവ്‌ തെരഞ്ഞെടുപ്പ്‌ ജോലികള്‍ നിര്‍ത്തിവെച്ചു ചിഹ്നത്തിനു മാത്രം മികവ്‌ തെരഞ്ഞെടുപ്പ്‌ ജോലികള്‍ നിര്‍ത്തിവെച്ചു



കൊച്ചി
എറണാകുളം മണ്ഡലത്തിലെ വോട്ടിംഗ്‌ മെഷീനില്‍ എല്‍ഡിഎപ്‌ സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ ചിഹ്നം വ്യക്തമായില്ലെന്നു പരാതിയെ തുടര്‍ന്നു വിവിധ കേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പു സംബന്ധമായ ജോലികള്‍ തടസപ്പെട്ടു. വോട്ടിംഗ്‌ യന്ത്രത്തിലെ ക്രമീകരണ ജോലികളാണ്‌ തടസപ്പെട്ടത്‌.
വോട്ടിംഗ്‌ യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്നതിലെ അപാകതകള്‍ എല്‍ഡിഎഫ്‌ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ്‌ ജോലികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്‌. വോട്ടിംഗ്‌ യന്ത്‌ത്തില്‍ പതിക്കുന്ന ബാലറ്റില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ കെ.വി തോമസിന്റെ ചിഹ്നം വളരെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുന്ന വിധം ആയിരുന്നു പ്രിന്റിംഗ്‌ നടത്തിയിരുന്നത്‌. മറ്റു തൊട്ടടുത്ത സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളെല്ലാം തന്നെ മങ്ങിയ നിലയിലും. .
ഇത്‌ വളരെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണെന്നു എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്നു എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ജോലികള്‍ നിര്‍ത്തിവെച്ചു. ഇലക്ഷന്‍ നിരീക്ഷകര്‍ എത്തി ചര്‍ച്ച നടത്തിയ ശേഷം ഒരുമണിയോടെയാണ്‌ ജോലികള്‍ പുനരാരംഭിക്കാനായത്‌.

കോണ്‍ഗ്രസ്‌ തകരും, ബിജെപിക്കു നേട്ടം ഉണ്ടാക്കാനും കഴിയില്ല- പ്രകാശ്‌ കാരാട്ട്‌



കൊച്ചി
കോണ്‍ഗ്രസ്‌ തകരുകയും ബിജെപിക്ക്‌ കാര്യമായ നേട്ടം ഉണ്ടാക്കാനും കഴിയില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കോണ്‍ഗ്രസിനു ഇത്തവണ 100 സീറ്റ്‌ പോലും ലഭിക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. കോണ്‍ഗ്രസിന്റെ പരാജയം ബിജെപിക്കു ഗുണം ചെയ്യില്ല. നരേന്ദ്ര മോദി നടപ്പിലക്കിയ സ്ഥിരത ഇല്ലാത്ത ഗുജറാത്ത്‌ മോഡല്‍ വികസനം വന്നാല്‍ രാജ്യത്ത്‌ മഹാദുരന്തം സംഭവിക്കുമെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച നിലപാട്‌ 2014 -ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മന്ത്രി എ.കെ ആന്റണിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ആന്റണി ഏത്‌ ലോകത്താണ്‌ ജീവിക്കുന്നതെന്നും അദ്ദേത്തിന്റെ വകുപ്പ്‌ അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പുറകില്‍ അല്ലെന്നും കാരാട്ട്‌ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു സര്‍വനാശമാണ്‌ വരാനിരിക്കുന്നത്‌ എന്നിട്ടും ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നു പറയാന്‍ എ.കെ ആന്റണിക്കുമാത്രമെ കഴിയൂ.കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിനു ഇനി പ്രസക്തിയില്ല. ദുര്‍ഭരണം മൂലം ജനം തോല്‍പ്പിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

. കോണ്‍ഗസ്‌ ഇതര ബിജെപി ഇതര സര്‍ക്കാരായിരിക്കും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുകയെന്നുംപ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രാദേശികവും മതനിരപേക്ഷകരുമായ 11 പാര്‍ട്ടികളുമായി ഇടതു പാര്‍ട്ടികള്‍ ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പിനു ശേഷം ഈ പാര്‍ട്ടികള്‍ക്കിടയില്‍ മുന്‍തൂക്കം ലഭിക്കുന്ന പാര്‍ട്ടിയുടെ നേതാവ്‌ ആയിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന്‌ പ്രകാശ്‌ കരാട്ട്‌ സൂചിപ്പിച്ചു.
മൂന്നാം മുന്നണി എന്നു ഈ സഖ്യത്തിനെ സിപിഎം വിശേഷിപ്പിച്ചിട്ടില്ലെന്നും ഇതു മാധ്യമ സൃഷ്‌ടിയാണെന്നും കാരാട്ട്‌ പറഞ്ഞു..മതനിരപേക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന ആന്‍ണിയുടെ പ്രസ്‌താവന പ്രകാശ്‌ കാരാട്ടും തള്ളിക്കളഞ്ഞു. പാടെ തരിപ്പണമാകുന്ന കോണ്‍ഗ്രസിനു എങ്ങനെ മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിയുമെന്നു അദ്ദേഹം ചോദിച്ചു.
1996ല്‍ ദേവഗൗഡ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 35 സീറ്റാണ്‌ സിപിഎമ്മിനുണ്ടായിരുന്നത്‌ .എന്നിട്ടും മറ്റു കക്ഷികളോടെന്ന പോലെ ഇടതുകക്ഷികളോടും സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ചോദിച്ചിരുന്നു. എന്നിട്ടും അധികാരത്തിനു വേണ്ടി മുന്നില്‍ വരാതെ പിന്തുണ നല്‍കുന്ന നിലപാടാണ്‌ ഇടതു പാര്‍ട്ടികള്‍ സ്വീകരിച്ചതെന്നും കാരാട്ട്‌ സൂചിപ്പിച്ചു.

ഇത്തവണ തിരഞ്ഞെടുപ്പു പത്രിക ഇറക്കാന്‍ പോലും ബിജെപിയ്‌ക്കു ഇത്തവണ കഴിഞ്ഞിട്ടില്ല. രാജ്യം ആദ്യഘട്ട തിരിഞ്ഞെടുപ്പിനു ഇറങ്ങുന്ന ഏഴാം തീയതിയാണ്‌ മാനിഫെസ്റ്റോ പുറത്തിറക്കുമെന്നു പറയുന്നത്‌. 2009ല്‍ പുറത്തിറക്കിയ പത്രികയില്‍ അയോധ്യയില്‍ ക്ഷേത്രം പണിയുമെന്നായിരുന്നു പറഞ്ഞിരുന്നത്‌. അയോധ്യയ്‌ക്കു ശേഷം കാശി എന്നായിരുന്നു .കാശി ഉള്‍പ്പെട്ട വാരണാസിയിലാണ്‌ ഇപ്പോള്‍ മോദി മത്സരിക്കുന്നത്‌. എന്നാല്‍ ഇത്തവണ ബിജെപിയുടെ പ്രകടന പത്രികയില്‍ എന്തായിരിക്കുമെന്നു ആര്‍ക്കും അറിയില്ല.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്‌മയുടെ കാര്യത്തിലാണ്‌ വികസനം ഉണ്ടായതെന്ന്‌പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. വിലക്കയറ്റവും തൊഴില്‍ ഇല്ലായ്‌മയും കൂടി സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കി. കേരളത്തില്‍ നിന്നും എട്ടുമന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്നു.അതൊരു വലിയ പ്രാതിനിധ്യം തന്നെയാണ്‌.എന്നിട്ടും ഏന്ത്‌ നേട്ടമാണ്‌ ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

േേമാദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തിനും കേന്ദ്രമന്ത്രി - രവിശങ്കര്‍ പ്രസാദ്‌



കൊച്ചി
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന്‌
ബിജെപി രാജ്യസഭാ ഉപധ്യാക്ഷനും പാട്‌ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.കേരളത്തിനെ പരിഗണിക്കുന്ന കാര്യത്തില്‍ വാജ്‌പെയ്‌ സര്‍ക്കാരിന്റെ മാതൃക മോദി സര്‍ക്കാര്‍ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിളക്കമാര്‍ന്ന വിജയത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‌ത്തു ഇന്ത്യന്‍ പ്രതിരോധ രംഗത്തെ ഏറ്റവും ദയനീയ അവസ്ഥായിലാക്കിയത്‌ എ.കെ ആന്റണിയുടെ കാലത്താണെന്നും രവിശങ്കര്‍ പ്രസാദ്‌ കൂട്ടിച്ചേര്‍ത്തു. നിര്‍ണായ ഘട്ടങ്ങളില്‍ നിന്നും തന്റെ ശക്തമായ തീരുമാനങ്ങള്‍ പെട്ടെന്നു എടുക്കാന്‍ ആന്റണി തയ്യാറായിട്ടില്ലെന്നും ഇത്‌ രാജ്യസുരക്ഷയ്‌ക്ക്‌ വീഴ്‌ച ഉണ്ടാക്കിയെന്നും രവിശങ്കര്‍ പ്രസാദ്‌ ആരോപിച്ചു.
എറണാകുളം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
എ.കെ ആന്‍ണിയുടെ കാലത്താണ്‌ ഏറ്റവും കൂടുതല്‍ പ്രതിരോധ വീഴ്‌ചകള്‍ സംഭവിച്ചതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി 500 ഓളം തവണ ഇന്ത്യയുടെ അതിര്‍ത്തി ചൈനയും പാക്കിസ്ഥാനും ലംഘിച്ചു.
ഇന്ത്യയുടെ ആയുധശേഖരത്തിലും യുദ്ധസാമിഗ്രികളുടെ കാര്യത്തിലും 70 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്‌. സൈനികര്‍ക്കു ഉപയോഗിക്കാന്‍ കഴിയുന്നതരം ഒരു പിസ്റ്റോള്‍ പോലും ഇന്ത്യ സ്വന്തമായി ഉണ്ടാക്കുന്നില്ല.
?സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി നടന്ന ഭരണമായിരുന്നു മന്‍മോഹന്‍ സിംഗ്‌ സക്കാരിന്റേതെന്ന്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. അഴിമതി ബാധിക്കാത്ത ഒരു മേഖലയും രാജത്ത്‌ ഉണ്ടയിട്ടില്ലെന്നും വന്‍ അഴിമതികളില്‍ പോലും സത്യസന്ധമായ അന്വേഷണം യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ കാലത്ത്‌ 60 കോടി രൂപയുടെ ബോഫോഴ്‌സ്‌ കോഴയായിരുന്നു വലുത്‌.എന്നാല്‍ ഇന്ന്‌ 2000 കോടി രൂപയ്‌ക്കു മുകളിലാണ്‌ എല്ലാ അഴിമതികളും. അഴിമതി ഇന്നു ലക്ഷക്കണക്കിനു കോടിരൂപയാണ്‌.
അഭ്യന്തര വകുപ്പ്‌ തീവ്രവാദികളോട്‌ മൃദസമീപനമാണ്‌ കാണിക്കുന്നത്‌. എട്ടുമാസം മുന്‍പു തന്നെ അദ്വാനിയുടെ യോഗത്തിനു നേരെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ആക്രമണം പ്രവചിച്ചിരുന്നുവെങ്കിലും വേണ്ട നടപടി എടുക്കാനായില്ല. ഏഴുപേര്‍ക്കു കൊല്ലപ്പെടുകയും 18ഓളം പേര്‍ക്കു പരിക്കേല്‍ക്കുയുമുണ്ടായെന്നും രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.രാജ്യരക്ഷയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ മാനിഫെസ്റ്റോ വളരെ വിശാലമാണ്‌ ഇത്‌ പുതിയ ഇന്ത്യയെ സമ്മാനക്കുമെന്നും ബിജെപി കുടുംബവാഴ്‌ചയെ പ്രോത്സഹിപ്പക്കുന്നില്ലെന്നും അ#്‌ദേഹം പറഞ്ഞു
കേരളത്തില്‍ ബിജെപി വോട്ട്‌ ശതമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ കേരളത്തില്‍ താമര വിരയുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം അദ്ദേഹം നല്‍കിയില്ല. 

ആം ആദ്‌മി പാര്‍ട്ടി എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്‌ പ്രകടന പത്രിക പുറത്തിറക്കി






കൊച്ചി
ആം ആദ്‌മി പാര്‍ട്ടി എറണാകുളം ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ്‌ പ്രകടന പത്രിക പുറത്തിറക്കി. നിയോജക മണ്ഡലത്തില്‍ കുടിവെള്ളത്തിന്റെ വിതരണത്തിനും ലഭ്യതയും മെച്ചപ്പെടുത്തും എല്ലാവര്‍ക്കും വെള്ളം ഉറപ്പാക്കും ,നഗരത്തിനു അകത്തും പുറത്തും ഗതാഗത സൗകര്യം മെച്ചപ്പെടുത്തും , എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസത്തിനുള്ള തുല്യ അവസരം സൃഷ്‌ടിക്കും .സാധാരണക്കാരില്‍ നിന്നും ഉരിത്തിരിഞ്ഞ ഏതാനും ആവ്‌ശ്യങ്ങളടങ്ങുന്നതാണ്‌ പ്രകടന പത്രികയെന്ന്‌ എറണാകുളം ലോകസഭാ മണ്ഡലം ഏഎപി സ്ഥാനാര്‍ഥി അനിതാ പ്രതാപ്‌ പറഞ്ഞു. അഴിമതി ഇല്ലാതാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രകടന പത്രികയില്‍ ഉണ്ട്‌. ക്കുന്ന അവസരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും അനിത പ്രതാപ്‌ പറഞ്ഞു.