2014, മാർച്ച് 31, തിങ്കളാഴ്‌ച

ട്രാഫിക്‌ വാര്‍ഡന്‍ പത്മിനി അപകടനില തരണം ചെയ്‌തു


കൊച്ചി: അമിതമായി ഉറക്കഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ട്രാഫിക്‌ വാര്‍ഡന്‍ പത്മിനി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം ട്രാഫിക്‌ വാര്‍ഡന്‍ പത്മിനിയെ വിവാഹം വാഗ്‌ദാനം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കോട്ടയം സ്വദേശിയായ ദീപനെ കണെ്‌ടത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പനങ്ങാട്‌ എസ്‌ഐ എം.ബി.ശ്രീകുമാര്‍ പറഞ്ഞു. രണ്‌ടു ദിവസം മുന്‍പ്‌ ഉറക്കഗുളിക അമിതമായി കഴിച്ചതിനെത്തുടര്‍ന്നാണു പത്മിനിയെ ആശുപത്രിയിലെത്തിച്ചത്‌.

കൊച്ചിയില്‍ ബസില്‍ നിന്നും വീണു അന്യസംസ്ഥാന തൊഴിലാളി മരിച്ചു



കൊച്ചി: എറണാകുളം നഗരത്തില്‍ ബസില്‍ നിന്നും വീണു തമിഴ്‌നാട്‌ സ്വദേശി ബാലുചാമി മരിച്ചു. പുലര്‍ച്ചെ 6.45-നായിരുന്നു അപകടം. ആലുവയില്‍ നിന്നും ചെല്ലാനത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്‌ മേനക ബസ്‌ സ്‌റ്റോപിലെത്തിയപ്പോള്‍ പുറത്തേയ്‌ക്കു ഇറങ്ങുന്നതിനിടെയാണു തമിഴ്‌നാട്‌ സ്വദേശി ബാലുചാമി (60) താഴേക്കു വീണത്‌. തുടര്‍ന്ന്‌്‌ എറണാകുളം ജനറലാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറലാശുപത്രി മോര്‍ച്ചറിയില്‍. ബസ്‌ സിറ്റി ട്രാഫിക്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

പൊന്നരയന്‍ തീയേറ്ററിലേക്ക്‌



കൊച്ചി
പിതാവിന്റെ കഥ മകന്‍ സിനിമയാക്കുന്നു. ജീബിന്‍ എടവനക്കാട്‌ എന്ന സംവിധായകനാണ്‌ തന്റെ പിതാവിന്റെ കഥ സിനിമയാക്കിയത്‌. ഇന്‍ഫോമീഡിയയുടെ ബാനറില്‍ 75ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ചിത്രം ഏപ്രില്‍ നാലിനു കേരളത്തിലെ 17ഓളം തീയേറ്ററുകളിലെത്തും..എടവനക്കാടും പരിസരങ്ങളിലുമായിട്ടാണ്‌ ചി്ര്രതീകരണം പൂര്‍ത്തിയാക്കിയത്‌. 
അരയസമുദായക്കാരനായ ജീബിന്റെ പിതാവ്‌ ആണ്‌ പ്രധാന കഥാപാത്രം. ഈ കഥാപാത്രത്തിനു മകന്‍ നല്‍കിയ പേര്‌ രാഘവന്‍ എന്നാണ്‌. സൂര്യ ടിവിയിലെ രസികരാജ ഫെയിം ബാബു ജോസ്‌ ആണ്‌ രാഘവനായി വേഷമിടുന്നത്‌.. അപ്പന്റെയും അമ്മയുടേയും ദുരിത ജീവിതമാണ്‌ മകന്‍ ജിബിന്‍ എടവനക്കാട്‌ സിനിമയാക്കുന്നത്‌. 
ഉള്‍ക്കടലില്‍ ചിത്രീകരിച്ച സാഹസിക രംഗങ്ങള്‍ ചിത്രത്തിനു കരുത്തു നല്‍കുമമെന്നു നിര്‍മ്മാതാക്കളായ സിബു ജോര്‍ജ്‌ ,ദീപന്‍ എടവനക്കാട്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിബീന്‍ എടവനക്കാട്‌ തന്നെയാണ്‌ സിനിമയുടെ സംവിധാനവും സംഗീതരചനയും നിര്‍വഹിച്ചിരിക്കുന്നത്‌. ക്യാമറ കുട്ടന്‍ ആലപ്പുഴ, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ ജെയിംസ്‌ പാറേക്കാട്ടില്‍, ആലാപനം യേശുദാസ്‌, ചിത്ര, വിജയ്‌ യേശുദാസ്‌.എന്നിവരുടേതാണ്‌. 
ബാബു ജോസഫ്‌, ജാഫര്‍ ഇടുക്കി, രാജശേഖരന്‍ ,വിഷ്‌ണു, ശ്രീനി ഞാറക്കല്‍, ഷാനൂപ്‌ മനേച്ചേരി, ജയിംസ്‌ പാറേക്കാട്ടില്‍, ലിയനാ രാജ്‌, ശാന്തകുമാരി, ദീപിക ,അനു നായര്‍, സുജി, റാണി സര്‍ദാര്‍ എന്നിവര്‍ അഭിനയിക്കുന്നു.






2014, മാർച്ച് 26, ബുധനാഴ്‌ച

ഇന്നസെന്റിന്‌ കുടം, ക്രിസ്‌റ്റിയ്‌ക്ക്‌ ടെലിവിഷന്‍


 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു. ചാലക്കുടി മണ്ഡലത്തിലെ ഇടതു സ്വതന്ത്രനായ നടന്‍ ഇന്നസെന്റിന്റെ ചിഹ്നം കുടമാണ്‌. പത്തനംതിട്ട മണ്ഡലത്തിലെ ഇടത്‌ സ്വതന്ത്രന്‍ പീലിപ്പോസ്‌ തോമസിന്‌ ഓട്ടോറിക്ഷ ചിഹ്നമായി ലഭിച്ചു. പൊന്നാനിയിലെ എല്‍ഡിഎഫ്‌ സ്വതന്ത്രനായ അബ്‌ദു റഹ്മാന്‍ കപ്പും സോസറും അടയാളത്തില്‍ വോട്ട്‌ തേടും. 


പാലക്കാട്‌ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥിയും സോഷ്യലിസ്റ്റ്‌ ജനതാ- ഡമോക്രാറ്റിക്‌ നേതാവുമായ എം.പി.വീരേന്ദ്രകുമാറിന്‌ മോതിരം ചിഹ്നമായി അനുവദിച്ചു. ഇടുക്കിയിലെ എല്‍ഡിഎഫ്‌ സ്വതന്ത്രന്‍ ജോയ്‌സ്‌ ജോര്‍ജിന്‌ ബാറ്ററിയും ടോര്‍ച്ചുമാണ്‌ ചിഹ്നമായി അനുവദിച്ചിരിക്കുന്നത്‌. എറണാകുളത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്‌ടസ്‌ ടെലിവിഷന്‍ ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. എറണാകുളത്ത്‌ 16 സ്ഥാനാര്‍ഥികളാണ്‌ മത്സരിക്കുന്നത്‌. തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത്‌. ഇരുപതു സ്ഥാനാര്‍ഥികളാണ്‌ തലസ്ഥാനത്ത്‌ ജനവിധി തേടുന്നത്‌. ഒമ്പതുപേര്‍ മത്സരിക്കുന്ന മാവേലിക്കര മണ്‌ഡലത്തിലാണ്‌ ഏറ്റവും കുറവ്‌ സ്ഥാനാര്‍ഥികള്‍. 

മാരിവില്ലെ ....മാഞ്ഞുപോകയോ







തീരദേശ നിയമം കാറ്റില്‍ പറത്തി പണിത ആലുവയിലെ മഴവില്‍ റസ്റ്റോറന്റിന്റെ കാര്യത്തില്‍ അങ്ങനെ ഒടുവില്‍ നീതിപീഠം ജയിച്ചു. ഒപ്പം പരിസ്ഥിതി സ്‌നേഹികളും ..
തീരദേശത്ത്‌ ഇതിനേക്കാള്‍ ഭീകരമായി തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി കെട്ടിടങ്ങള്‍ വേമ്പനാട്‌ കായലിന്റെ തീരത്തും എറണാകുളം നഗരത്തില്‍ കായലിനോടു ചേര്‍ന്നും കാണാനാകും. ഇനിയും ഭീകരമായ പല കെട്ടിട സമുച്ചയങ്ങളും വരുവാന്‍ പോകുന്നു. ബോള്‍ഗാട്ടിയില്‍ വരാന്‍ പോകുന്ന യൂസഫലിയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ്‌ ഇതിലൊന്ന്‌. ഈ നിയമം യൂസഫലിക്കു ബാധകമാകില്ല.

യൂസഫലിക്കു തീറെഴുതി കൊടുത്തിരിക്കുന്ന ഭൂമി ബോള്‍ഗാട്ടി ദ്വീപില്‍ അല്ലഎന്നതാണ്‌ വാസതവം. പോര്‍ട്ട്‌ ട്രസ്‌റ്റ്‌ മണ്ണിട്ട്‌ ഉയര്‍ത്തിയ ഭൂമിയിലാണ്‌ ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ വരുവാന്‍ പോകുന്നത്‌. അതും പോര്‍ട്ടിന്റെ ഉപയോഗത്തിനല്ലാതെ മറ്റാര്‍ക്കു നല്‍കരുതെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭൂമിയില്‍...അതായത്‌ പച്ചയായ പരിസ്ഥിതി ലംഘനം. എന്നാല്‍ കോടതി യൂസഫലിയുടെ കാര്യത്തില്‍ പച്ചക്കൊടി കാട്ടുന്നത്‌ എന്തുകൊണ്ട്‌ എന്തുകൊണ്ട്‌...
കാരണം ആലുവയിലെ മഴവില്‍ റസ്റ്റോറന്റ്‌ നിര്‍മ്മിച്ചത്‌്‌ സംസ്ഥാന സര്‍ക്കാരും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന്‌. ഇതുപോളിച്ചാല്‍ നാളെ അതിനേക്കാള്‍ വലുത്‌ ഒന്നു നിര്‍മ്മീക്കാനുള്ള വകുപ്പും കിട്ടും.
എന്നാല്‍ ബോള്‍ഗാട്ടിയില്‍ വരുവാന്‍ പോകുന്ന കെട്ടിടത്തിനു പിന്നില്‍ യൂസഫലിയുടെ പച്ച പണമാണ്‌. ഇതു തൊടാന്‍ അച്യുതാനന്ദന്‍ മുതല്‍ സോണിയാഗാന്ധിവരെ ആരും ധൈര്യപ്പെടില്ല. അതാണ്‌ ഈ പണത്തിന്റെ കരുത്ത്‌്‌
പാവപ്പെട്ട തീരദേശവാസികള്‍ക്ക്‌ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനോ പഴയ കെട്ടിടം പുതുക്കി പണിയുന്നതിനും അനുവാദം ഇല്ലാതിരിക്കുമ്പോള്‍ യൂസഫലി മുതലാളിക്ക്‌ അതൊന്നും ബാധകമല്ല.
ഇതാണോ നീതി... പ്ലീസ്‌ തല്‍ക്കാലം ചൂലെങ്കിലും എടുക്കൂ..
ഇനി മറ്റൊരു സത്യം പണ്ട്‌ ബ്രിസ്റ്റോ സായിപ്പ്‌ കടലില്‍ നിന്നും മണ്ണ്‌ കോരിയെടുത്ത്‌ ഒരു ദ്വീപ്‌ തന്നെ കൊച്ചിക്കാര്‍ക്ക്‌ ഉണ്ടാക്കി കൊടുത്തു. ഒരു മനോഹരമായ തുറമുഖവും. കൊച്ചിയുടെ അഭിമാനമായി മാറിയ ഐലന്റില്‍ മനോഹരമായ ഒരു റെയില്‍വെ സ്‌റ്റേഷനും സായിപ്പ്‌ പണം നാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കാതെ ഇവിടെ തന്നെ നിര്‍മ്മിച്ചു. എറണാകുളത്തുകാരുടെ ആദ്യത്തെ വിമാനത്താവളവും ഇവിടെ വന്നു. ഇന്നും നേവല്‍ബേസില്‍ ഒരു ഇരുനില കെട്ടിടവും ഇല്ല. അതുകൊണ്ട്‌ എന്താ...കാറ്റും വെളിച്ചവും ശുദ്ധവായുവും സമൃദ്ധം... അതേപോലെ നല്ല റോഡും... ഇതു കേരളത്തില്‍ പെടുന്ന പ്രദേശമാണോ ഐലന്റില്‍ എത്തുന്ന ആരും ഒന്നു സംശയിക്കും. പരിസ്ഥിതി ഇങ്ങനെയും സംരക്ഷിക്കാം എന്നു നേവല്‍ബേസ്‌ കണ്ട്‌ പഠിക്കട്ടെ...
മഴവി്‌ല്‍ റസ്റ്റോറന്റ്‌ പോളിക്കുമ്പോള്‍ തൊട്ടുമുന്നില്‍ നോക്കൂ പെരിയാറിന്റെ മരണമണി മുഴക്കി എത്രയോ ഫ്‌ളാറ്റുകളാണ്‌ ഉയര്‍ന്നു വന്നിരിക്കുന്നത്‌.
ഒരു നദി മരിക്കുമ്പോള്‍ ഒരു സംസ്‌കാരവും ഇല്ലാതാകുന്നു.
 


ഏറെ പ്രതിീക്ഷയോടെ എത്തിയ അരികപ്പല്‍ ഇതോടെ മുങ്ങും


വൈറ്റില മൊബിലിറ്റി ഹബ്‌ രണ്ടാം ഘട്ടം അനിശ്ചിതത്വത്തില്‍


2014, മാർച്ച് 24, തിങ്കളാഴ്‌ച

ഷക്കീറ വീണ്ടും വരുന്നു


2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ്‌ ഫുട്‌ബോളില്‍ വക്കാ...വക്കാ... എന്ന ഔദ്യോഗികഗാനത്താല്‍ ലോകം മുഴുവന്‍ ഇളക്കിമറിച്ച കൊളംബിയന്‍ പോപ്‌ ഗായിക ഷക്കീര വീണ്‌ടുമെത്തുന്നു. ഷക്കീര ആലപിക്കുന്ന ലാ... ലാ... ലാ... എന്ന ഗാനം ലോകകപ്പിന്റെ രണ്‌ടാം ഔദ്യോഗിക ഗാനമായി ഉള്‍പ്പെടുത്തും. ഷക്കീരയുടെ ഡെയര്‍ എന്ന പുതിയ ഗാനത്തിന്റെ വരികള്‍ മാറ്റങ്ങള്‍ വരുത്തിയാണ്‌ ലാ... ലാ... ലാ... എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. പുതിയ ഗാനത്തിന്റെ വീഡിയോ ട്രാക്കില്‍ ഷക്കീര- സ്‌പാനിഷ്‌ ഫുട്‌ബോളര്‍ ജെറാഡ്‌ പികെ ദമ്പതികളുടെ മകന്‍ മിലാനും എത്തുന്നുണ്‌ട്‌.

ഇതൊരു ആസ്വാദ്യകരമായ ബ്രസീലിയന്‍ ട്രാക്കാണ്‌. ഇതിലെ വരികള്‍ സ്വയം ചിട്ടപ്പെടുത്തി ലോകകപ്പിനുവേണ്‌ടി മാറ്റിയതാണ്‌-പുതിയ ഗാനത്തെക്കുറിച്ച്‌ ഷക്കീര പറഞ്ഞു.

2014 ബ്രസീല്‍ ലോകകപ്പ്‌ ഗാനം കൊഴുപ്പിക്കുക സാക്ഷാല്‍ ജെന്നിഫര്‍ ലോപ്പസ്‌, പിറ്റ്‌ബുള്‍, ക്ലൗഡിയ ലീറ്റ്‌ എന്നിവര്‍ ചേര്‍ന്നാണ്‌. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വീ ആര്‍ വണ്‍ (ഓലെ... ഓല...) ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ പിറ്റ്‌ബുള്ളാണ്‌. ജൂണ്‍ 12നു സാവോ പോളോ ആരീനയിലാണ്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഔദ്യോഗിക ഉദ്‌ഘാടനം. സോണി മ്യൂസിക്‌ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ ഗാനമൊരുക്കുന്നത്‌. 1994 മുതല്‍ ഫിഫ ലോകകപ്പ്‌ ഗാനങ്ങള്‍ പുറത്തിറക്കുന്നതും സോണി മ്യൂസിക്കാണ്‌. 1966 ഇംഗ്ലണ്‌ട്‌ ലോകകപ്പു മുതലാണ്‌ ഔദ്യോഗിക ഗാനം ഫിഫ ഉപയോഗിച്ചു തുടങ്ങിയത്‌.

1998 ലോകകപ്പില്‍ ഇറങ്ങിയ റിക്കി മാര്‍ട്ടിന്റെ ഗോ... ഗോ... ഗോ.. ആണ്‌ ഇതുവരെ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട ഔദ്യോഗിക ഗാനം. 2010 ലോകകപ്പിലെ ഷക്കീരയുടെ വക്കാ... വക്കായ്‌ക്കാണു രണ്‌ടാം സ്ഥാനം. യുട്യൂബില്‍ 60 കോടിയില്‍പരം പ്രാവശ്യം വക്കാ... വക്കാ... ഗാനം ആളുകള്‍ കണ്‌ടു.

ഒരു ജീവന്‍ കൊണ്ടു സഭ സ്വന്തമാക്കിയത്‌






2014, മാർച്ച് 11, ചൊവ്വാഴ്ച

നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട്‌്‌്‌ അധികൃതരുടെ തട്ടിപ്പ്‌


നഗരത്തിലെ ഫ്‌ളാറ്റുകള്‍ക്ക്‌ അനധികൃതമായി വെള്ളം എത്തിക്കുന്നതിനു വേണ്ടി പൊതുജനങ്ങള്‍ക്കുള്ള കുടിവെള്ള പൈപ്പിനകത്ത്‌ ചാക്കില്‍ മരച്ചീളുകള്‍ നിറച്ചു കുത്തിക്കയറ്റിയത്‌്‌്‌ കഴിഞ്ഞദിവസം കണ്ടെത്തി. സംശയം തോന്നി ജനങ്ങള്‍ വാട്ടര്‍ അഥോറിറ്റി ഓവര്‍സിയര്‍ വിനോദിനെക്കൊണ്ട്‌ പൈപ്പ്‌ മുറിച്ചു നോക്കിയപ്പോഴാണ്‌ ഈ വഴിമുടക്കി കണ്ടുകിട്ടിയത്‌. നഗരത്തില്‍ ലക്ഷങ്ങളാണ്‌ അനധികൃത വെള്ളം വിതരണത്തിലൂടെ ഉദ്യോഗസ്ഥന്മാര്‍ പോക്കറ്റിലാക്കുന്നത്‌.

 

ഓവര്‍സിയര്‍ വിനോദ്‌ ചാനലുകളുടെ മുന്നില്‍ അമ്പരന്നു നില്‍ക്കുന്നു 

2014, മാർച്ച് 10, തിങ്കളാഴ്‌ച

ജില്ലാ കലക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത വില്ലേജ്‌ ജീവനക്കാരന്‍ തൂങ്ങിമരിച്ചു



കൊച്ചി
ഡ്യൂട്ടി സമയത്ത്‌ സിനിമ കണ്ടതിനു ജില്ലാ കലക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത കുമ്പളങ്ങി വില്ലേജ്‌ ഓഫീസിലെ വില്ലേജ്‌മാന്‍ തൂങ്ങിമരിച്ചു.
കുമ്പളങ്ങി വാട്ടര്‍ടാങ്കിനു പടിഞ്ഞാറുവശം ഗോപാലന്റെ മകന്‍ കെ.കെ കൃഷ്‌ണ്‌ന്‍ (53)ആണ്‌ തുങ്ങിമരിച്ചത്‌.
ഞായറാഴ്‌ചയാണ്‌ വില്ലേജ്‌ ഓഫീസര്‍ അടക്കം മൂന്നുപേരെ ഡ്യുട്ടി സമയത്ത്‌ സിനിമ കണ്ടതിനു ജില്ലാ കലക്‌ടര്‍ രാജമാണിക്യം സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
സസ്‌പെന്‍ഡ്‌ ചെയ്‌ത വാര്‍ത്ത അറിഞ്ഞ മുതല്‍ കൃഷ്‌ണന്‍ മനോവിഷമത്തിലായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പറഞ്ഞു. ഞായറാഴ്‌ച സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ജോലിചെയ്യുമ്പോഴായിരുന്നു സംഭവം. തിരഞ്ഞെടുപ്പു സംബന്ധമായ വിവരങ്ങള്‍ തയ്യാറാക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നു മരിച്ച കൃഷ്‌ണന്‍ തിരഞ്ഞെടുപ്പ്‌ ഡ്യുട്ടിയ്‌ക്കായി കുമ്പളങ്ങി വില്ലേജ്‌ ഓഫീസര്‍ ഗോപാലകൃഷ്‌ണ കമ്മത്ത്‌ അടക്കം മൂന്നു പേരെയായിരുന്നു ഞായറാഴ്‌ച ഡ്യുട്ടിയ്‌ക്ക്‌ നിയോഗിച്ചിരുന്നത്‌.
വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്‌ ഓഫീസില്‍ എത്തിയ ജീവനക്കാര്‍ ലാപ്‌ ടോപ്പില്‍ സിനിമ കണ്ടിരിക്കുമ്പോള്‍ ഫോര്‍ട്ട്‌ കൊച്ചി സബ്‌ കളക്‌ടര്‍ സ്വാഗത്‌ ഭണ്ഡാരി രണ്‍വീന്ദര്‍ ചന്ദിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. ു മൂന്നുപേരും ചേര്‍ന്നു ലാപ്‌ ടോപില്‍ പെന്‍ഡ്രൈവ്‌ കുത്തിക്കൊണ്ട്‌ സിനിമ കാണുകയായിരുന്നു.സംഭവം തൊണ്ടിയോടെ പിടിച്ച ഫോര്‍ട്ട്‌ കൊച്ചി സബ്‌ കലക്‌ടറിന്റെ ചുമതല വഹിക്കുന്ന ആര്‍ഡിഒ സ്വാഗത്‌ ഭണ്ഡാരി ഇക്കാര്യം സബ്‌ കലക്‌ടര്‍ക്ക്‌ ഉടനടി റിപ്പോര്‍ട്ട്‌ ചെയ്‌തു. തുടര്‍ന്നു ഞായറാഴ്‌ച വൈകിട്ടോടുകൂടി വില്ലേജ്‌ ഓഫീസര്‍ അടക്കം മൂന്നുപേരെ ജില്ലാ കലക്‌ടര്‍ സസ്‌പെന്‌ഡ്‌ ചെയ്‌തു.
തുടര്‍ന്നു വീട്ടിലെത്തിയ കൃഷ്‌ണന്‍ മനോനില തെറ്റിയനിലയിലായിരുന്നു. രാത്രി പത്തരയ്‌ക്കും പുലര്‍ച്ചെ രണ്ടരയ്‌ക്കും ഇടയ്‌ക്കായിരുന്നു തൂങ്ങിമരിച്ചതെന്നു കരുതുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. മരിച്ച കൃഷ്‌ണന്‌ ഭാര്യയും രണ്ട്‌ പെണ്‍കുട്ടികളുമുണ്ട്‌.
പള്ളുരുത്തി സിഐയുടെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌. 

അമൃതാനന്ദമയി മഠത്തിനെ സംബന്ധിച്ച വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കും


കൊച്ചി
അമൃതാനന്ദമയി മഠത്തിലെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്‌വെലിന്റെ ആത്മകഥ സംബന്ധിച്ച വാര്‍ത്ത സംപ്രേഷണം ചെയ്‌ത ഇന്ത്യാവിഷന്‍,റി്‌പപോര്‍്‌ട്ടര്‍ ,മീഡിയ വണ്‍ എന്നീ മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയും മാധ്യമം ,തേജ്‌ എന്നീ പത്രങ്ങള്‍ക്കെതിരെയും കേസ്‌ എടുക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു.
അമൃതാന്ദമയി മഠത്തില്‍ നടന്നതായി പറയുന്ന സംഭവങ്ങളുടെ അടിസ്ഥാന്തതില്‍ മതവികാരം വൃണപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കോടതി ഉത്തരവ്‌. അതേസമയം ഗെയില്‍ ട്രെഡ്‌വെലിന്റെ ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്‌ത കൈരളി ചാനലിനെതിരെ ഇപ്പോള്‍ നടപടി ഇല്ല. ചാനലിനെതിരെ മഠത്തിലെ ഉന്നതര്‍ നേരത്തെ വക്കീല്‍ നോട്ടീസ്‌ അയച്ചിരുന്നു.
അമൃതാനന്ദമയി മഠത്തില്‍ വെച്ച്‌ താന്‍ ബലാല്‍സംഗത്തിനു വിധേയയായെന്നും മഠത്തില്‍ വന്‍ തോതില്‍ സാമ്പത്തിക തട്ടിപ്പ്‌ നടക്കുന്നുണ്ടെന്നും ഗെയില്‍ എഴുതി വിശുദ്ധ നരകം എന്ന ആത്മകഥയില്‍ വ്യക്തമാക്കിയിരുന്നു. മതനിന്ദയുടെ പേരില്‍ ഇനി ഈ പുസ്‌തകം കോടതി നിരോധിക്കുമോ എന്നു വ്യക്തമല്ല. 

2014, മാർച്ച് 9, ഞായറാഴ്‌ച

സമരം ചെയ്‌ത ട്രാഫിക്‌ വാര്‍ഡന്മാരെ എഎസ്‌ഐ ചീത്തവിളിച്ചു പുറത്താക്കി


കൊച്ചി
ദിവസവേതനം 500 രൂപയായി വര്‍ധിപ്പിക്കുക, യൂണിഫോമിന്റെ നിറം മാറ്റാനുള്ള തീരുമാനം മരവിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കൊച്ചി നഗരത്തിലെ ട്രാഫിക്‌ വാര്‍ഡന്മാര്‍ പണിമുടക്കി.
സമരത്തിന്റെ ഭാഗമായി എറണാകുളം ട്രാഫിക്‌ പോലീസ്‌ സ്റ്റേഷന്‍ വളപ്പില്‍ ഒത്തുചേര്‍ന്ന വാര്‍ഡന്മാരെ എഎസ്‌ഐ ചീത്തപറഞ്ഞു ഓടിച്ചു.
വെയിലും മഴയുമേറ്റു ജോലി ചെയ്‌താലും ഉദ്യോഗസ്ഥന്മാരുടെ ചീത്തവിളിയും തുഛമായ വേതനവും മാത്രമാണ്‌ തങ്ങള്‍ക്കു ലഭിക്കുന്നതെന്നു ട്രാഫിക്‌ വാര്‍ഡന്മാര്‍ പറയുന്നു.
വെറും 300 രൂപ ദിവസവേതനത്തില്‍ 172 വാര്‍ഡന്മാരാണ്‌ നഗരത്തില്‍ ട്രാഫിക്‌ നിയന്ത്രണം നടത്തുന്നത്‌. കഴിഞ്ഞ നാലുവര്‍ഷമായിട്ടും വാര്‍ഡന്മാരുടെ വേതനം വര്‍ധിപ്പിക്കാനോ ആനുകൂല്യങ്ങള്‍ ഒന്നുപോലും നല്‍കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല നിലവില്‍ ഇവരുടെ ധരിച്ചിരിക്കുന്ന യൂണിഫോമിന്റെ നിറം മാറ്റുവാന്‍ കമ്മീഷണര്‍ തീരുമാനിക്കുകയും ചെയ്‌തു. നിലവലില്‍ തന്നെ നിരവധി ഭീഷണികള്‍ തങ്ങള്‍ നേരിടുന്നുണ്ടെന്നും യൂണിഫോമിന്റെ നിറം കൂടി മാറ്റി ,സെക്യുരിറ്റിക്കാരുടെ നിറമുള്ള യൂണിഫോം ഇട്ടുനിന്നാല്‍ പൊതുജനം തങ്ങളെ അനുസരിക്കില്ലെന്നാണ്‌ വാര്‍ഡന്മാരുടെ പരാതി.
ഒരു യൂണിഫോം തുണി വാങ്ങി തയിച്ചുവരുമ്പോള്‍ 2000 രൂപ കവിയും. അതായാത്‌ ഏഴ്‌ മാസത്തെ വേതനം വേണ്ടിവരും പുതിയ ഒരു യൂണിഫോം വാങ്ങുവാന്‍ . യൂണിഫോം ധരിച്ചിട്ടുപോലും വനിതാ ട്രാഫിക്‌ വാര്‍ഡനെ നടുറോഡില്‍ വെച്ചു അടുത്തിടെ കയ്യേറ്റം ചെയ്‌തിരുന്നു. ഇക്കാര്യത്തില്‍ പോലീസ്‌ മേധാവികള്‍ പ്രതിക്കു അനുകൂലമായി നിലപാട്‌ സ്വീകരിച്ചത്‌ വിവാധമായിരുന്നു. ഇതിന്റെ പകപോക്കലായിട്ടായിരുന്നു ട്രാഫിക്‌ വര്‍ഡന്മാരുടെ യൂണിഫോം മാറ്റത്തിനു ഉത്തരവിട്ടത്‌. 

അമൃതാന്ദമയിയുടെ ്‌ അവിഹിതബന്ധം നേരില്‍ കണ്ടെതായി പീപ്പിള്‍ ടിവിയില്‍ ഗെയില്‍



കൊച്ചി
അമൃതാനന്ദമയിക്ക്‌ പ്രമുഖ ശിഷ്യരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന്‌ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്‌വെല്‍ . പീപ്പിള്‍സ്‌ ടിവിക്കുവേണ്ടി ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിലാണ്‌ ഞെട്ടിക്കുന്ന ആരോപണം പുറത്തുവന്നിരിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ചിരുന്ന ബാലു എന്ന ശിഷ്യനെ കൂടാതെ റാവു എന്ന ശിഷ്യനുമായും ബന്ധമുണ്ടായിരുന്നു എന്നാണ്‌ ഗെയില്‍ ട്രെഡ്‌വെല്‍ അഭിമുഖത്തില്‍ പറയുന്നത്‌.
വിശുദ്ധ നരകം എന്ന ഗെയിലിന്റെ ആത്മകഥയുമായി ബന്ധപ്പെട്ട്‌ വിവാദം ഉണ്ടായതിനെ തുടര്‍ന്ന്‌ അമേരിക്കയില്‍ വെച്ചാണ്‌ ബ്രിട്ടാസ്‌ ഗെയിലുമായി അഭിമുഖം നടത്തിയത്‌. എന്‌#ാല്‍ ഗെയില്‍ ട്രെഡ്‌വെലിന്റെ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും തരത്തില്‍ ശരിയാണെന്ന്‌ സമര്‍ത്ഥിക്കുന്നില്ലെന്നും ഇതൊരു ഇന്റര്‍വ്യു മാത്രമാണെന്നും ബ്രിട്ടാസ്‌ വ്യക്തമാക്കുന്നുണ്ട്‌.
അമൃതാനന്ദമയി മഠത്തില്‍ വന്‍ സാമ്പതതിക തട്ടിപ്പും അനാശാസ്യവും നടക്കുന്നുണ്ടെന്ന്‌ ഗെയില്‍ പുസ്‌തകത്തില്‍ പറയുന്നു. അതേസമംയ ഇത്തരം അനാശാസ്യ കാര്യങ്ങള്‍ മഠത്തില്‍ നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും 20 വര്‍ഷക്കാലം ഗെയില്‍ മഠതതില്‍ താമസിച്ചതെന്തിനാണെന്ന്‌ മലയാളി ഹൗസ്‌ ഫെയിം രാഹുല്‍ ഈശ്വറിനപ്പോലുള്ളവര്‍ ചോദിക്കുന്നു.
ഇക്കാര്യത്തില്‍ ഗെയില്‍ പറയുന്ന മറുപടി അക്കാലത്ത്‌ തനിക്ക്‌ രക്ഷപെടാന്‍ സാധ്യമായിരുന്നില്ലെന്നാണ്‌ .അതുകൊണ്ടാണ്‌ മഠത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ടത്‌ . രക്ഷപ്പെട്ടശേഷം പിന്നീട്‌ അമേരിക്കയില്‍ വച്ച്‌ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചെന്ന്‌ ഗെയില്‍ പറയുന്നു.അത്‌ തലയുര്‍ത്തിപ്പിടിച്ച്‌ അവര്‍ക്കുമുന്നിലൂടെ പുറത്തുകട്‌കകാനാണെന്ന്‌ ഗെയില്‍ വ്യക്തമാക്കുന്നു.
നേരത്തെ പുസ്‌തകത്തില്‍ പറഞ്ഞതു പോലെ മഠത്തിലെ സെക്കന്റ്‌ കമാന്റ്‌ അമൃതാന്ദ സ്വരൂപാന്ദ തന്നെ ബലാല്‍സംഗം ചെയ്‌തതായി ഗെയില്‍ അഭിമുഖത്തിലും പറഞ്ഞു. അനുഭവിച്ചതും കേട്ടതും കണ്‌തുമായ കാര്യങ്ങളെല്ലാം സത്യമായാണ്‌ പുസ്‌തക്ത്‌തില്‍ അവതരിപ്പിച്ചതെന്ന്‌ ഗെയില്‍ ബ്രിട്ടാസിനോടു പറയുന്നുണ്ട്‌.
അതേസമയം ജോണ്‍ ബ്രിട്ടാസ്‌ ഗെയില്‍ ട്രെഡ്‌ വെലുമായി നടത്തിയ അഭിമുഖം പീപ്പിള്‍സ്‌ ചാനലിലൂടെ സംപ്രേഷണം ചെയ്‌തത്‌ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന്‌ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി.
ധീവരസമുദായത്തില്‍ നിന്നും വന്ന അമൃതാന്ദമയി ഈ സമുദായത്തിനു നിരവധി സഹായങ്ങള്‍ ചെയ്യുന്നുണ്ട്‌. അതുകൊണ്ടു തന്നെ ഇവര്‍ക്കിടെ പാര്‍ട്ടിക്കെതിരെ അമര്‍ഷമുണ്ടായാല്‍ അത്‌ പാര്‍ട്ടിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന്‌ ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
അലപ്പുഴയില്‍ സി.ബി ചന്ദ്രബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ അഭിപ്രായം ഉയര്‍ന്നുവന്നത്‌. കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ്‌ ഐസക്ക്‌ ,എളമരം കരീം എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

തിരഞ്ഞെടുപ്പ്‌ ചുമരെഴുത്തിനെതിരെ റെസിഡന്‍സ്‌ അസോസിയേഷനുകള്‍



കൊച്ചി
ഏത്‌ പാര്‍ട്ടി ആയാലും ചുമരെഴുത്ത്‌ വേണ്ടെന്ന്‌ റെസിഡന്‍സ്‌ അസോസിയേഷന്‍. തിരഞ്ഞെടുപ്പിനു ശേഷം മനോഹരമായി വൈറ്റ്‌ വാഷ്‌ ചെയ്‌തു തരാമെന്നു സുന്ദര വാഗ്‌ദാനങ്ങളൊക്കെ നല്‍കും . തുടര്‍ന്നു സുന്ദരമായ മതിലുകള്‍ എഴുതി കുളമാക്കും . ഇലക്ഷന്‍ കഴിയുന്നതോടെ വാഗ്‌ദാനം നല്‍കിയവര്‍ മുങ്ങും. രാഷ്‌ട്രീയക്കാരും അവരുടെ സില്‍ബന്ധികളും ഇതു പതിവായതോടെയാണ്‌ നാട്ടുകാരുടെ ഈ തീരുമാനം.
രാഷ്‌ട്രീയക്കാര്‍ ആയതിനാല്‍ മുഷിപ്പിക്കാനും കഴിയില്ല. ഇതെല്ലാം കണക്കുകൂട്ടിയാണ്‌ ഇടപ്പള്ളി വെട്ടിക്കുന്നു ഭാഗത്തെ റെസിഡന്‍സ്‌ അസോസിയേഷന്‍ ഒറ്റക്കെട്ടായി ഈ തൂരുമാനം എടുത്തത്‌.ഇനി ആര്‍ക്കും പരാതി വേണ്ട.
കളമശേരി മുനിസിപ്പാലിറ്റിയില്‍പ്പെട്ട വെട്ടിക്കുന്നിലെ സ്വതന്ത്ര റെസിഡന്‍സ്‌ അസോസിയേഷന്റേതാണീ തീരുമാനം.
തീരുമാനം മാത്രമല്ല, മതിലുകളിലെല്ലാം ഒരേ നിറത്തിലുള്ള ചായം പൂശി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കൂടി ചെയ്‌തിരിക്കുയാണ്‌. .ഇളം നീലയും കടും നീലയുമാണ്‌ മതിലുകളില്‍ അടിച്ചിരിക്കുന്ന നിറങ്ങള്‍.
തിരഞ്ഞെടുപ്പ്‌ വരുന്നതു മുന്‍കൂട്ടി കണ്ട്‌ കഴിഞ്ഞ ഡിസംബറില്‍ തന്നെ മതിലില്‍ നിറം പൂശുന്ന ജോലികള്‍ തുടങ്ങി. ഏതാനും വോളണ്ടിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു മതിലിനു നിറം പൂശല്‍. പൂശാനുള്ള സാധന സാമിഗ്രികള്‍ മാത്രം ഓരോ വീട്ടുകാരും നല്‍കിയാല്‍ മതി. കൂലി ഫ്രീ.
അസോസിയേഷനില്‍പ്പെട്ട 30 ഓളം വീട്ടുകാര്‍ ഇതില്‍ പങ്കാളികളായതായി സ്വതന്ത്ര റെസിഡന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ നിക്‌സണ്‍ പറഞ്ഞു.
അസോസിയേഷന്‍ നിറം പൂശി നല്‍കിയെങ്കിലും വ്യക്തി സ്വാതന്ത്ര്യം തടയില്ല. അത്ര ആവേശമാണെങ്കില്‍ എതിരില്ല. അതെല്ലാം ഓരോ വ്യക്തികളുടേയും ഇഷ്‌ടം എന്നു നികസ്‌ണ്‍. എന്തായാലും ക്ലീനായ മതിലുകള്‍ കേവലം ഏപ്രില്‍ 10നു അവസാനിക്കുന്ന തിരഞ്ഞെടുപ്പ്‌ ആവേശത്തിനുവേണ്ടി നശിപ്പിക്കേണ്ട എന്നാണ്‌ റെസിഡന്‍സ്‌ അസോസിയേഷന്റെ ഉറച്ച തീരുമാനം. 

2014, മാർച്ച് 3, തിങ്കളാഴ്‌ച

അമ്മയുടെ ഗൂണ്ടകള്‍ ജനനേന്ദ്രിയത്തില്‍ തൊഴിച്ചു




അമൃത ആശുപത്രിയിലെ ഗൂണ്ടകള്‍ മര്‍്‌ദ്ദിച്ച യുവാവിനു നീതി നഷ്ടപ്പെടുന്നു


മാതാ അമൃതാന്ദമയി മഠത്തിന്റെ കീഴിലുള്ള ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ടു ആശുപത്രിയിലെ ഗൂണ്ടകള്‍ മര്‍ദ്ദിച്ച യുവാവിനു നീതി നഷ്ടമാകുന്നു.അമൃതാന്ദമയി മഠത്തിനു പിന്നിലുള്ള അധോലോക സംഘം ഇനിയും ആക്രമിച്ചേക്കുമെന്ന ഭീതിയിലാണ്‌ ഈ ചെറുപ്പക്കാരനും കുടുംബവും. അമൃതാന്ദമയി മഠത്തിനെതിരെ പരാതി പറയാന്‍ പോലും വയ്യാത്ത നിലയിലാണ്‌ ഈ യുവാവ്‌ .പീഢനത്തിനിരയായതായി പോലീസില്‍ പരാതിപ്പെട്ടിട്ടും ഇക്കാര്യം പ്രസിദ്ധീകരിക്കാന്‍ സത്യം തുറന്നുപറയാന്‍ മടിയില്ലെന്നു അടിച്ചുവിടുന്ന മുത്തശ്ശി പത്രങ്ങള്‍ പോലും മടിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഈ ചെറുപ്പക്കാരനും കുടുംബവും നേരിടുന്ന ദുരിതം.

സമരത്തിനു നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഈ യുവാവിനെ ആശുപത്രി നിയമിച്ച ഗൂണ്ടാ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയത്തില്‍ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു.
ആലുവ അശോകപുരം സ്വദേശി ലിസു മൈക്കിളിനാണ്‌ ഈ ദുരനുഭവം. മാത്രാ അമൃതാന്ദമയി മഠത്തിലെ മു്‌ന്‍ ശിഷ്യ നടത്തിയ വെളിച്ചപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ്‌ ഈ യുവാവ്‌ താന്‍ അനുഭവിച്ചതും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളേക്കുറിച്ചും പറയാന്‍ ധൈര്യം കാട്ടിയത്‌. ഇന്ന്‌ എറണാകുളം പ്രസ്‌ ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്‌.
2011ലായിരുന്നു സംഭവം. രാവിലെ മുതല്‍ ആരംഭിച്ച മര്‍ദ്ദനം ജനനേന്ദ്രിയങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ നടത്തിയതെന്നും തുടര്‍ന്നു അബോധാവസ്ഥയിലായെന്നും ലിസു പറഞ്ഞു. സഹപ്രവര്‍ത്തകരായ നഴ്‌സിങ്ങ്‌ വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന്‌ ലിസുവിനെ കാണാതായെന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്ന തന്നെ അമൃത ആശുപത്രിയിലെ മോര്‍ച്ചറിയുടെ സമീപത്തു കിടന്ന ആംബുലന്‍സിലേക്കു മാറ്റുകയും ചെയ്‌തു. ചികിത്സയ്‌ക്കായി ഒരു ഡോക്ടറും നഴ്‌സും അതിലുണ്ടായിരുന്നു. തുടര്‍ന്നു രാത്രി എട്ടുമണിയോടെ പോലീസ്‌ വരുകയും ഗൂണ്ടകള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന്‌ ലിസു ഓര്‍മ്മിക്കുന്നു.
മൊഴിയെടുത്ത ശേഷം ചേരാനല്ലുര്‍ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. ഈ കേസുമായി മുന്നോട്ടുപോകുന്ന തനിക്ക്‌ ജീവനു ഭീഷണിയുണ്ടെന്നും കുടംബത്തെ മുഴുവനും ഭീതിയിലാഴ്‌ത്തിയിരിക്കുകയാണെന്നും ലിസു പറഞ്ഞു.