2013, ഫെബ്രുവരി 6, ബുധനാഴ്‌ച
ഷെയിം....ഷെയിം ... ഇന്ത്യ
കൊച്ചിയില്‍ നടന്ന പ്രദര്‍ശന ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ക്ലീനായി
2-4നു
പാലസ്‌തീനോടു തോറ്റു. പാലസ്‌്‌തീന്‍കാര്‍ക്കു ദയ തോന്നിയതിനാലാണ് കൂടുതല്‍
ഗോളുകള്‍ വര്‍ഷിക്കാതിരുന്നത്.
ചരിത്രം എടുത്താല്‍ 1888ല്‍ തന്നെ ഇന്ത്യയില്‍ ആദ്യത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റും (ഡ്യൂറന്റ് കപ്പ് ) അഞ്ചു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും ആരംഭിച്ചു.ബ്രസീലില്‍ പോലു ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത് പിന്നെയും വളരേ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം പക്ഷേ പറഞ്ഞിട്ടെന്തുകാര്യം. ഇന്ത്യ ഇന്നു ശ്രീലങ്കയോടു പോലും തോലല്‍ക്കും.
ആരാണ് ഇതിനുത്തരവാദി...... ഫിഫ കോടികളാണ് ഇന്ത്യയില്‍ കളി വളര്‍ത്താനും പ്രചരിപ്പിക്കാനും വേണ്ടി ചെലവിടുന്നത്.ഈ തുക എവിടെ പോകുന്നു......ഒരു നല്ല ടീമിനേ പോയിട്ട് നല്ല ഒരു ലീഗ് ടൂര്‍ണമെന്റ് ഷെഡ്യുള്‍ അനുസരിച്ചു നടത്താന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
വര്‍ഷങ്ങളായി ഫുട്‌ബോളിനെ കൊന്നു തിന്നുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തിരിക്കുന്നവരാണ് ഇതിനുത്തരവാദികള്‍. ഫുട്‌ബോളിനെ നന്നാക്കുന്നതിലേറെ ക്രിക്കറ്റിനെ കുറ്റം പറയലാണ് ഇവരുടെ പതിവ് പരിപാടി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ കോടികള്‍ മുടക്കി കളിക്കു അനുയോജ്യമാക്കിയെടുത്ത കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം തിണ്ണ മിടുക്കില്‍ പിടിച്ചു വാങ്ങിയാണ് ഇപ്പോള്‍ ഈ മത്സരം നടത്തിയത്.ഇനി സന്തോഷ് ട്രോഫികൂടി കഴിഞ്ഞു മാത്രമെ സ്ഥലം വിടുകയുള്ളു.അപ്പോഴേക്കും സ്‌റ്റേഡിയത്തിന്റെ സ്ഥിതി എന്താവുമെന്ന ആശങ്കയിലാണ് കെസിഎ. . അതേപോലെ കായിക സ്‌നേഹികളും.
കെസിഎ സ്‌റ്റേഡിയം ഏറ്റെടുക്കുന്നതിനു മുന്‍പ് പല തവണ ദേശീയ ലീഗ് ഫുട്‌ബോളും സന്തോഷ്‌് ട്രോഫി മത്സരങ്ങളും നടത്തിയിട്ടുണ്ട് ഫ്‌ളഡ്‌ലിറ്റ് പോകട്ടെ ഒരു ടോയിലറ്റ് വൃത്തിയായി സൂക്ഷിക്കാന്‍ പോലും ശ്രമിച്ചു കണ്ടിട്ടില്ല, ഇപ്പോള്‍ ഇത് ഫുട്‌ബോള്‍ സ്‌റ്റേഡിയം മാത്രമാണെന്നും ്ര്രകിക്കറ്റ് സ്‌റ്റേഡിയം അല്ലെന്നുമാണ് അവകാശവാദം.
ഒരു രാജ്യാന്തര താരത്തിനെപ്പോലും നല്‍കാന്‍ കഴിയാത്തവരാണ് കെഎഫ്‌എ. കഴിഞ്ഞ 40 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തും അല്ലാതെയും കെഎഫ്‌എയുടെ ചുക്കാന്‍ പിടിക്കുന്ന കെഎംഐ മേത്തര്‍ക്കു തന്നെയാണ് ഈ ദയനീയ അവസ്ഥയുടെ കാരണം. മേത്തരും അദ്ദേഹത്തിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരു സാര്‍ത്ഥവാഹക സംഘം ഇന്ത്യന്‍ ഫുട്‌ബോളിനെപ്പോലും ഹൈജാക്ക് ചെയ്‌തിരിക്കുന്നു.ഇതിനെ എതിര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കു പോലും കഴിയില്ല.അത്ര ശക്തമാണീ നീരാളിപ്പിടുത്തം.
ഇതില്‍ നിന്നും മോചനം നേടിയില്ലെങ്കില്‍ നാം ഇനിയും ദയനീയമായി തോല്‍ക്കും.
കൊച്ചിയില്‍ നടന്ന പ്രദര്‍ശന ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ ക്ലീനായി
ഫുട്‌ബോളിനെ 40വര്‍ഷമായി കൊണ്ടു നടക്കുന്ന താപ്പനകള്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)