2012, ഡിസംബർ 17, തിങ്കളാഴ്‌ച
ലോട്ടറി അടിക്കുന്നത് സര്‍ക്കരിന് കീശ ചോരുന്നത് ജനത്തിന്
ലോട്ടറി വില്‍പനയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് 2500 കോടിയിലേറെ രൂപയാണ് ഒഴുകിയെത്തുന്നത്. ഏജന്റുമാക്കും വില്‌പനക്കാര്‍ക്കും 32ശതമാനത്തോളം രൂപ കമ്മീഷനായി നല്‍കിയതിനു ശേഷമാണ് ഇത്രയേറെ തുക സര്‍ക്കാരിനു ലഭിക്കുന്നത്. ചില്ലറ വില്‍പന നടത്തുന്ന ലോട്ടറിക്കാര്‍ക്കു ദിവസേന 300-400 രൂപയോളമാണ് ലഭിക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ദിവസേന 500 രൂപയിലേറെ നേടുന്ന വില്‍പനക്കാരുമുണ്‌ട്. ഒരു വര്‍ഷം 800 കോടിയോളം രൂപയാണ് ഏജന്റുമാര്‍ക്കു മാത്രം കമ്മീഷനായി നല്‍കുന്നത്. ഇതിനു പുറമെ കമ്മീഷനായും ഏജന്റിനു പണം ലഭിക്കുന്നുണ്‌ട്. 100 രൂപയുടെ ക്രിസ്‌മസ് ബംബര്‍ വില്‍ക്കുമ്പോള്‍ വിറ്റയാള്‍ക്ക് കൈതൊടാതെ 30 രൂപയാണ് പോക്കറ്റില്‍ വീഴുന്നത്. ടിക്കറ്റ് വാങ്ങിയവനാകട്ടെ 100 രൂപയും പോയി.വില്‍പനക്കാര്‍ക്കു കമ്മീഷന്‍ കൂടുതല്‍ നല്‍കി ടിക്കറ്റ് വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജനങ്ങളെ സ്വപ്‌നലോകത്തിലേക്കാണ് തള്ളിവിടുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)