2010, ഡിസംബർ 14, ചൊവ്വാഴ്ച

ആകാശ നീലിമയില്‍ മറയാത്ത ഓര്‍മകള്‍









ആകാശനീലിമയില്‍ ഓര്‍മകള്‍ നല്‍കി രാഹുല്‍ നായര്‍ മറഞ്ഞു. ഹൈദരാബാദിലെ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഉണ്ടായ അപകടം കൊച്ചിക്കും ഞെട്ടലാണു സമ്മാനിച്ചത്‌. രണ്ടുവര്‍ഷം മുന്‍പ്‌ കൊച്ചിയിലെത്തിയ സാഗര്‍ പവന്‍ ടീമിലെ രണ്ടു മലയാളികളില്‍ ഒരാളായിരുന്നു അപകടത്തില്‍ മരിച്ച ലഫ്‌റ്റനന്റ്‌ കമാന്‍ഡര്‍ രാഹുല്‍നായര്‍.
2008 ഡിസംബര്‍ അഞ്ചിനു നാവികദിനത്തോടു ബന്ധപ്പെട്ടു ദക്ഷിണനാവികസേന കമാന്‍ഡ്‌ അവതരിപ്പിച്ച വ്യോമാഭ്യാസ പ്രകടനത്തില്‍ നിറഞ്ഞുനിന്നതു എട്ടംഗ ടീമിലുണ്ടായിരുന്ന രണ്ടു മലയാളികളായ സീനിയര്‍ കമാന്‍ഡര്‍ ജെ.ജെ ജോസും ലഫ്‌റ്റന്റ്‌ കമാന്‍ഡര്‍ രാഹുല്‍ നായരും .അന്നത്തെ പ്രകടനത്തിനു ശേഷം കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരുമായി അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരു്‌ന്നു രാഹുലും ജോസും വിടപറഞ്ഞത്‌. അന്നു തിരിച്ച സംഘത്തില്‍ നിന്നും തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജെ.ജെ ജോസ്‌ പിന്നീട്‌ പിന്മാറി.
. രാഹുല്‍ മാന്നാനത്തുകാരനാണെങ്കിലും പിതാവിനൊപ്പം സ്‌കൂള്‍ ജിവിതകാലം മുതല്‍ ഡല്‍ഹിയിലായിരുന്നു സ്ഥിരതാമസം. ഒരു എന്‍ഡിഎ പ്രൊഡക്‌റ്റ്‌. . രാഹുലിന്റെ ഭാര്യ ലക്ഷ്‌മി. ഏക മകന്‍ നാലു വയസുകാരന്‍ രോഹന്‍.മൂന്നു നാലു വര്‍ഷമായി ജോസും രാഹുലും ഒരേടീമിലായിരുന്നു . ടീമിലെ സീനിയര്‍ അംഗമായിരു ജോസ്‌ രംഗത്തു നിന്നും പിന്നീടു പിന്മാറി.
ആകാശനീലിമയില്‍ വിസ്‌മയം സൃഷ്ടിക്കുന്ന തിരക്കില്‍ രണ്ടുപേര്‍ക്കും ബന്ധുക്കളോടുപോലും സംസാരിക്കാന്‍ സമയം കിട്ടാാത്ത ദുഖമാണു പങ്കിട്ടത്‌. രാഹുലിന്റെ ജേഷ്‌ഠന്‍ അജിത്‌ ഏറണാകുളത്തു മറൈന്‍ഡ്രൈവില്‍ ഒരു ഫ്‌ളാറ്റിലാണു താമസം. പിതാവിന്റെ സഹോദരന്‍ തേവരയിലും താമസം. പക്ഷെ,തെട്ടടുടുത്തെിയിട്ടും വീട്ടുകാരെയും ബന്ധുക്കളെയും കാണാനായില്ലെന്നും രാഹുല്‍ പരാതിപ്പെട്ടിരുന്നു. .ഡല്‍ഹിയലെ മയൂര്‍ വിഹാറിലാണു രാഹുലിന്റെ കുടുംബാംഗങ്ങള്‍. പക്ഷെ രാഹുല്‍ അവിടെയും അതിഥിയുടെ റോളിലായിരുന്നു. .ഗോവയിലെ ഹാന്‍സയിലെ ഡബോളിനിിലെ നേവല്‍ എയര്‍ സ്റ്റേഷനിലായിരുന്നു താമസം.
ഇന്ത്യയില്‍ ഗോവ,പൂനെ. ചെന്നൈ ,വിശാഖപട്ടണം എിവടങ്ങളിലാണു പതിവായി സാഗര്‍ പവന്‍ ടീം എയര്‍ഷോ പതിവായി കാണിച്ചിരുന്നത്‌.ഇതില്‍ കൊച്ചിയിലെ കാലവസ്ഥ എയര്‍ഷോയ്‌ക്കു വളരെ യോജിച്ചതായിരു ടീമംഗങ്ങള്‍. ഇതേപോലെ പച്ചപ്പും മറ്റ്‌ ഒരിടത്തും കാണാന്‍ കഴിയില്ലെ കാര്യത്തില്‍ ജോസിന്റെയും രാഹുലിന്റെയും അഭിപ്രായത്തോടു ടീമിന്റെ ലീഡര്‍ കമാന്‍ഡര്‍ പൂനെയില്‍ നിുള്ള സത്യന്‍ വാര്‍ത്തക്കിനും പൂര്‍ണയോജിപ്പായിരു്‌നു.
ഡിസംബറിലെ കാര്‍മേഘങ്ങളില്ലാത്ത തെളിഞ്ഞ ആന്തരീക്ഷമായിരു്‌ന്നതും കൊച്ചിയിലെ പ്രകട}ത്തിനു അനുകൂലഘടകമായി .അഞ്ചുകിലോമീറ്റര്‍ വരെ ദൃശ്യങ്ങള്‍ വ്യക്തായിക്കാണുവാനായാല്‍ മാത്രമെ അപകടരഹിതമായി അഭ്യാസങ്ങള്‍ നടത്താനാകൂ. അതേപോലെ മേഘങ്ങള്‍ രണ്ടു കിലോമീറ്റര്‍ എങ്കിലും അകലെയായിരിക്കണം .ടീമംഗങ്ങള്‍ പരസ്‌പരം കണ്ടുുകൊണ്ടാണു വളഞ്ഞും തിരിഞ്ഞും തലകീഴായി മറിഞ്ഞും ഒിന്നിനുമീതേ ഒന്നായി അടുത്തുവരുന്നതും അകന്നുമാറുന്നതും.ഇന്ത്യയില്‍ എയര്‍ഷോയ്‌ക്കു അനുകൂലമായ കാലാവസ്ഥ നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നീളും.2003ല്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി കൊച്ചിയിലായിരുന്ന നാവികസേനാ പൈലറ്റുമാരുടെ എയര്‍ഷോയ്‌ക്കു തുടക്കം.അ്‌ സാഗര്‍കിര എപേരിലായിരുു. 2001ല്‍ ഇതിനുള്ള തുടക്കം ആരംഭിച്ചിരുന്നു കൊച്ചിയിലെ അരങ്ങേറ്റത്തില്‍ മൂ്‌ന്നു വിമാനങ്ങള്‍ മാത്രമായിരുന്നു.ഇ്‌ന്ന്‌ അത്‌ 16 അംഗടീമായി ഉയര്‍ിന്നിരിക്കുന്നു. ഇതിനകം 70ലേറെ ഷോകള്‍ നടത്തിക്കഴിഞ്ഞു.്‌ പാന്തേഴ്‌സ്‌ എറിയപ്പെടുന്ന സ്‌ക്വാഡ്രന്‍ 303 ടീമാണു ഇപ്പോള്‍ സാഗര്‍ പവന്‍ ടീമിനെ നയിക്കുത്‌.
സാഗര്‍ പവന്‍ ടീമിന്റെ വ്യോമാഭ്യാസ പ്രകടനം ശരാശരി 17 മിനിറ്റാണ്‌. കൂടിയാല്‍ 20 മിനിറ്റുവരെ . പ്രധാനമായും നാലു വിമനങ്ങള്‍ ചേര്‍ുന്നള്ള `ഡയമണ്ട്‌ എന്നു വിളിക്കു ഫോര്‍മേഷനാണു ചെയ്യുന്നത്‌. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ വൈ ആകൃതിയില്‍ ``യാങ്കി എുവിളിക്കു മറ്റൊരു ഫോര്‍മേഷനാണു രൂന്നാമത്തേത്‌. ടാങ്കോ,സ്റ്റാര്‍ ബഴ്‌സ്റ്റ്‌,എിവയാണു മറ്റു ഫോര്‍മേഷനുകള്‍.അമേരിക്കന്‍ നേവി കഴിഞ്ഞാല്‍ സിക്‌സ്‌ സ്‌ട്രിങ്‌ എയറോബാറ്റിക്‌ ടീമുള്ള ഏകനാവികസേനയാണു ഇന്ത്യയുടേത്‌.നാലു ടീമുകള്‍ ഇന്ത്യന്‍ നേവിക്കുണ്ട്‌.
എയര്‍ഫോഴ്‌സിനും എയര്‍ഷോ ടീമുണ്ട്‌ സൂര്യകിരണ്‍ എന്നുപേരിട്ടിരിക്കു ടീം നടത്തു വ്യോമാഭ്യാസ പ്രകടനത്തനു ഒന്‍പതു എയര്‍ക്രാഫ്‌റ്റുകള്‍ ഉപയോഗിച്ചുവരുന്നു. കൂടുതല്‍ വിമാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ടീമംഗങ്ങള്‍ക്കു അടുത്ത ഘട്ടത്തിലേക്കു കടക്കാന്‍ കൂടുതല്‍ ഗ്യാപ്പ്‌ കിട്ടുും.മുംബൈ,വിശാഖപട്ടണം,ചെന്നൈ, കൊല്‍ക്കത്ത,ഡബോളിന്‍ (ഗോവ),പൂനഎിവടങ്ങള്‍ക്കു പുറമെ അടുത്തിടെ ബീഗംപേട്ടില്‍ വരെ ഏയര്‍ഷോ ചെയ്‌തുകഴിഞ്ഞു.
.പനാജിയിലെ ഇന്റര്‍നാഷ}ല്‍ ഫിലിംഫെസ്‌റ്റിവല്‍ , മുംബൈയിലെ വേള്‍ഡ്‌ മിലിറ്ററി ഗെയിംസ്‌ എിവയിലും സാഗര്‍ പവന്‍ കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വിസ്‌മയക്കാഴ്‌ചകള്‍ ഒരുക്കിയിരുു.വിമാനം പറത്തുതിലെ പരിചയസമ്പത്താണു എയ്‌റോബാറ്റിക്‌സിലെ നിര്‍ണായ ഘടകം.വിമാനത്തിന്റെ ഉയര്‍ച്ചയിലും താഴ്‌ചയിലും ഭൂഗുരുത്വം അഞ്ചിരട്ടിയോളം ഒറ്റയടിക്കു നേരിടേണ്ടിവരും . ഇതും തരണം ചെയ്യാനുള്ള ശാരീരികമായ കരുത്തും ആര്‍ജിക്കേിവരും.കര്‍ശനമായ പരിശീലനവും ശാരീരിക-മാ}സിക ഫിറ്റ്‌നസ്‌ കടമ്പയും കടന്നാല്‍ മാത്രമെ വ്യോമാഭ്യാസത്തിനുള്ള കോക്ക്‌പിറ്റില്‍ ഇടംലഭിക്കുകയുള്ളു.
കിരണ്‍ മാര്‍ക്ക്‌ -2 വിമാനം ആയിരുന്ന രണ്ടു
ുവര്‍ഷം മുന്‍പ്‌ കൊച്ചിയിലെത്തിയപ്പോല്‍ നേവി ആഭ്യാസ പ്രകടനത്തിനു ഉപയോഗിച്ചിരുന്നത്‌.എാല്‍ അടുത്തിടെ ഈ വിമാനങ്ങള്‍ മാറ്റി ഏറ്റവും ആധുനിക വിമാനമായ മിഗ്‌ -29 കെയിലേക്കു മാറി മണിക്കൂറില്‍200 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വേഗതവരെ അഭ്യാസത്തിനിടെ ഈ വിമാനങ്ങള്‍ക്കു കൈവരിക്കാനാകും. മൂന്നു ഡോര്‍ണിയറുകളും ഒരു ചേതക്‌ ഹെലികോപ്‌റ്ററും കൂടി ഉള്‍പ്പെടുതാണു സാഗര്‍ പവന്‍ ടീം.
ഇന്ത്യന്‍ നാവികസേനയുടെ കരുത്തും അര്‍പ്പണബോധവും വ്യക്തമാക്കുകയും പൊതുജനങ്ങളെ നാവികസേനയുമായി കൂടുതല്‍ അടുപ്പിക്കുകയും നാവിക സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുകയുമാണു വ്യോമാഭ്യസപ്രകടനത്തിലൂടെ ലക്ഷ്യമാക്കുതെും രാഹുല്‍ ആവേശത്തോടെ കൊച്ചിയില്‍ വെച്ചു വിശദീകരിച്ചിരുു. അധികം വൈകാതെ വിദേശത്തും ചെയ്യാന്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു രാഹുല്‍ കൊച്ചിയില്‍ നിന്നും തിരിച്ചത്‌.


1