2010, നവംബർ 10, ബുധനാഴ്‌ച

സ്വകാര്യബസിനു വീണ്ടും വിറളിപിടിച്ചു,ബൈക്ക്‌ യാത്രക്കാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു



http://nerumnerium.blogspot.com,


ഗരത്തില്‍ സ്വകാര്യ ബസിനു വീണ്ടും ഹാലിളക്കം.അമിത വേഗതിയില്‍ പാഞ്ഞ ബസ്‌ ഇന്നലെ ബൈക്ക്‌ ഇടിച്ചു വീഴ്‌ത്തി. ബൈക്ക്‌ യാത്രക്കാരായ സഹോദരങ്ങള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. രോക്ഷാകുലരായ നാട്ടുകാര്‍ ബസ്‌ തല്ലിതകര്‍ത്തു.
പട്ടാമ്പി സ്വദേശികളായ ഇല്ലിക്കാട്ടുതൊടി, പള്ളിപ്പുറം അബ്ദുള്‍ ബഷീര്‍ (33), ഇയാളുടെ സഹോദരന്‍ അബ്ദുള്‍ അസീസ്‌ (26) എന്നിവര്‍ക്കാണു പരിക്കേറ്റത്‌. ഇരുവരും മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കാലിലൂടെ ബസ്‌ കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ അസീസ്‌ തീവ്രപരിചരണ വിഭാഗത്തിലാണ്‌. ഇന്നലെ രാവിലെ 10.30 തോടെ സരിത തിയറ്ററിനുസമീപത്തായിരുന്നു സംഭവം. രോഷാകുലരായ നാട്ടുകാര്‍ ബസ്‌ അടിച്ചു തകര്‍ത്തു.
കുമ്പളത്തേക്കു പോകുകയായിരുന്ന കെഎല്‍ 7 എഎ 2520 സുധ എന്ന ബസാണ്‌ ബൈക്ക്‌ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചത്‌. ബസ്‌ അമിത വേഗത്തിലായിരുന്നുവെന്നു യാത്രക്കാരും നാട്ടുകാരും പറഞ്ഞു. പാലാരിവട്ടത്തു വച്ച്‌ കെഎസ്‌ആര്‍ടിസി ബസി}െയും കച്ചേരിപടിയില്‍ വച്ചു കാറി}െയും ഈ ബസ്‌ ഇടിച്ചിരുന്നതായും യാത്രക്കാര്‍ പറഞ്ഞു. മുന്‍പില്‍ പോകുകയായിരുന്ന ബൈക്കി}െ ഇടിച്ചു വീഴ്‌ത്തിയ ശേഷം 50 മീറ്ററോളം വലിച്ചു കൊു പോയി. ബസ്‌നിര്‍ത്തി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. ബസിന്റെ ചില്ലും, സീറ്റുമെല്ലാം നാട്ടുകാര്‍ തകര്‍ത്തു. സംഭവം നടന്ന്‌ 20 മി}ുറ്റോളം കഴിഞ്ഞാണു പൊലീസ്‌ സ്ഥലത്തെത്തിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. അപകടത്തെ തുടര്‍ന്നു വന്‍ ഗതാഗത കുരുക്കും നഗരത്തില്‍ രൂപപ്പെട്ടു.



എറണാകുളം - പെരുമ്പടപ്പ്‌ - കുമ്പളങ്ങി റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസ്‌ ആണ്‌ അപകടം വരുത്തിയത്‌. ബസ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തുവെങ്കിലും ജീവനക്കാരെ പൊലീസ്‌ സംരക്ഷിക്കുന്നതായി പരാതി ഉയര്‍ന്നു. പൊലീസിന്റെ മൂക്കിനു താഴെ നിന്നും ഓടി രക്ഷപ്പെട്ട ജീവനക്കാരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ബസുകളുടെ മരണപ്പാച്ചില്‍ രു ജീവന്‍ എടുത്തിരുന്നു.
18 പേര്‍ക്ക്‌ പരുക്കേറ്റു രുപേരുടെ നില ഗുരുതരമാ.ി തുടരുന്നു. ട്രാഫിക്‌ പൊലീസിന്റെ മുന്നില്‍ വച്ചായിരുന്നു ബസുകളുടെ മരണപ്പാച്ചില്‍ വീട്ടമ്മയുടെ ജീവന്‍ അപഹരിച്ചത്‌.
ചൊവ്വാഴ്‌ച രണ്‌
ു ു മണിയോടെ മാമംഗലത്തു വെച്ചായിരുന്നു ആദ്യ അപകടം. അമിതവേഗതയില്‍ പരസ്‌പരം മത്സര വേഗതയില്‍ മത്സരഓട്ടം നടത്തി പാഞ്ഞ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആലുവ-എറണാകുളം റൂട്ടില്‍ ഓടുന്ന മദി}, ഇമ്മാ}ുവല്‍ എന്നീ ബസുകളാണു കൂട്ടിയിടിച്ചത്‌.ഇതില്‍ ഇമ്മാനുവല്‍ ബസില്‍ യാത്രചെയ്‌തിരുന്ന ആലുവ തായിക്കാട്ടുകര പുത്തന്‍നികര്‍ത്തില്‍ സുഹ്‌റ അബ്ദുള്‍ ഖാദിര്‍ (56)ആണ്‌ മരണമടഞ്ഞത്‌. പരുക്കേറ്റ ശ്രീദേവി സുനില്‍ (25),ജയ പ്രകാശന്‍ (43) എന്നിവരുടെ നില ഗുരതരമാണ്‌
ചൊവ്വാഴ്‌ച വൈകിട്ട്‌ 6.10ഓടുകൂടി വൈറ്റില വെല്‍കെയര്‍ ആശുപത്രിക്കു സമീപമായിരുന്നു സ്വകാര്യ ബസിന്റെ അമിതവേഗത മറ്റൊരു ജീവന്‍ അപഹരിച്ചത്‌. ഏകദേശം 40 വയസു തോന്നിക്കുന്നയാളെ ബസ്‌ ഇടിച്ച വീഴ്‌ത്തി കടന്നു കളഞ്ഞിരുന്നു.ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിച്ച ഇയാളുടെ മൃതദേഹം ജ}റല്‍ ആശുപത്രി മോര്‍ച്ചറിയല്‍ സൂക്ഷിച്ചിരിക്കുകയാണ്‌.അപകടം ഉണ്ടാക്കിയ ബസിനെക്കുറിച്ചു യാതൊരു വിവരവും ഇല്ലെന്നു ഇടപ്പള്ളി ട്രാഫിക്‌ പൊലീസ്‌ പറയുന്നു. മരിച്ചയാളെക്കുറിച്ചും പൊലീസി}ു വിവരം ഒന്നും ലഭിച്ചിട്ടില്ല.

നഗരത്തിലെ ബസുകളുടെ അമിതവേഗതയും ട്രാഫിക്‌ ലംഘ}വും പൊലീസ്‌ നിയന്ത്രിക്കാത്തതാണ്‌ അടിക്കടി ബസുകള്‍ അപകടം ഉണ്ടാക്കുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സര ഓട്ടം മൂലം ജീവന്‍ പണയം വെച്ചാണ്‌ ഇരു ചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ജീവന്‍ പണയം വെച്ചാണു റോഡിലൂടെ സഞ്ചരിക്കുന്നത്‌.

2010, നവംബർ 9, ചൊവ്വാഴ്ച

കോണ്‍ഗ്രസില്‍ അടിപിടി തമ്മിലടി



32 വര്‍ഷത്തെ എല്‍ഡിഎഫ്‌ ഭരണം അവസാ}ിപ്പിച്ചുകൊണ്ടു വന്ന കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ്‌ ഭരണം തുടങ്ങുന്നതനു മുന്‍പു തന്നെ കല്ലുകടി. അടുത്ത കാലത്തായി നിര്‍ജീവമായിരുന്ന ഗ്രൂപ്പ്‌ വഴക്കിനു കൊച്ചി നഗരസഭയിലെ മേയര്‍ ആയി ടോണി ചമ്മണിയെ പ്രഖ്യാപിച്ചതിലൂടെ സജീവമാക്കിയിരിക്കുന്നു.
യുഡിഎഫിനു മുന്‍തൂക്കം ലഭിച്ചാല്‍ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പ്രതിപക്ഷനേതാവ്‌ എ.ബി സാബു 29ാം ഡിവിഷനില്‍ 14 വോട്ടിനു പരാജയപ്പെട്ടതോടെയാണു ഗ്രൂപ്പു വഴക്കിനു തുടക്കം. തന്നെ എന്‍.വേണുഗോപാല്‍ തോല്‍പ്പിച്ചതാണെന്നാരോപണവുമായി എ.ബി സാബു രംഗത്തെത്തി. അറിയപ്പെടുന്ന ഐ ഗ്രൂപ്പുകാരനായ വേണുഗോപാലിനെതിരായ കരു}ീക്കങ്ങള്‍ ഇതോടെ സജീവമായി. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്നു കരുതുന്ന എ ഗ്രൂപ്പും ഇതോടെ തങ്ങളുടെ പ്രതിനിധിയായ ടോണി ചമ്മിണിയെ മേയര്‍ സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചു.
ടി.ജെ വിനോദ്‌ തുടക്കത്തില്‍ തന്നെ പിന്‍വാങ്ങിയതോടെ ഐ ഗ്രൂപ്പില്‍ നിന്നും ലിനോ ജേക്കബും എന്‍.വേണുഗോപാലുമാണ്‌ മേയര്‍ സ്ഥാനത്തേക്കു രംഗത്തേക്കു വന്നത്‌.ഇതോട തുടക്കത്തില്‍ പോരാട്ടത്തിനു തയാറാകാതിരുന്ന എ ഗ്രൂപ്പ്‌ ടോണി ചമ്മിണിയെ മുന്നില്‍ നിര്‍ത്തി പോരാട്ടത്തിനു ഒരുങ്ങിയതോടെ എന്‍.വേണുഗോപാലിന്റെ നില പരുങ്ങലിലായി. ഒടുവില്‍ 39 കോണ്‍ഗ്രസുകാരായ കൗണ്‍സിലര്‍മാരില്‍ 26പേരുടെ പിന്തുണയോടെ ടോണി ചമ്മിണി മേയര്‍ സ്ഥാനത്തേക്കു നീങ്ങി.
വയലാര്‍ രവി പക്ഷത്തുള്ള എ.ബി സാബു പക്ഷത്തിന്റെയും വേണുഗോപാലി}െല എതിര്‍ക്കുന്ന ഐ ഗ്രൂപ്പൂകാരുടെയും പിന്തുണ ടോണി ചമ്മിണിക്കു ലഭിച്ചു. കോണ്‍ഗ്രസ്‌ എസിലും ഡിഐസിയിലും പിന്നെ വീണ്ടുും കോണ്‍ഗ്രസിലും ചേക്കേറിയ പാരമ്പര്യവും വേണുഗോപാലിനു വിലങ്ങുതടിയായി.
അതേസമയം വേണുഗോപാലിനു പകരം ലിനോ ജേക്കബിനെ മുന്നില്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ ടോണി ചമ്മിണിക്കു ഇത്രയെളുപ്പം ജയിക്കാന്‍ കഴിയുമായിരുന്നില്ല. പലതവണ നിയമസഭയിലേക്കു സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ വിലങ്ങുതടിയായ സ്വന്തം പ്രതിഛായ തന്നെ ഇത്തവണയും ലിനോ ജേക്കബിനെ പിന്നിലേക്കു വലിച്ചതു എ ഗ്രൂപ്പിനു അനുകൂലഘടകമായി.
എന്‍ .വേണുഗോപാലിനു തിരിച്ചടികിട്ടിയതോടെ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയില്‍ പുതിയ പ്രശ്‌}ങ്ങള്‍ ഉടലെടുക്കുകയാണ്‌.ജാതി,മത,വോട്ടു സമവാക്യങ്ങളാണ്‌ ടോണി ചമ്മിണിയെ തെരഞ്ഞെടുത്തതിനു പിന്നിലെന്നാണു വേണുഗോപാല്‍ പക്ഷം പറയുന്നത്‌. എന്നാല്‍ സമുദായ - ഗ്രൂപ്പുകളികള്‍ക്കു ഇത്തവണ തുടക്കമിട്ടത്‌ എന്‍.വേണുഗോപാലാണെന്നാണ്‌ മറുപക്ഷവും കുറ്റപ്പെടുത്തുന്നു.
നിലവിലെ വ്യവസ്ഥ പ്രകാരം അഞ്ചുവര്‍ഷകാലാവധിയും ടോണി ചമ്മിണി തന്നെ മേയര്‍ സ്ഥാനത്തു തുടരും.എന്നാല്‍ രാജി ഭീഷണി വേണുഗോപാല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ മേയര്‍ സ്ഥാനം പങ്കിട്ടുനല്‍കികൊണ്ട്‌ ഒരു ഒത്തു തീര്‍പ്പിനും കെപിസിസി ശ്രമം നടത്തിയേക്കും. കെ.കരുണാകരന്റെ ഭരണകാലത്ത്‌ വലം കൈ ആയിരുന്ന എന്‍.വേണുഗോപാലി}ു ഈ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയും ഉണ്ട്‌.
അതേസമയം ടോണി ചമ്മിണിയെ തെരഞ്ഞടുത്തതോടെ എ വിഭാഗം കൂടുതല്‍ ശക്തമായി.പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിനു മുന്‍പ്‌ എ വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.യോഗത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കളായ എ.സി ജോസ്‌,ഡോമനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ എന്നിവര്‍ ചര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കി.39 കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാരില്‍ 24 പേര്‍ എ വിഭാഗക്കാരായിരുന്നു.കേന്ദ്ര മന്ത്രി കെ.വി തോമസും അവസാന നിമിഷം ടോണി ചമ്മിണിക്കുവേണ്ടി നിലകൊണ്ടതും സവിശേഷതയായി.
എന്‍.വേണുഗോപാലി}ോടുള്ള വിദ്വേഷം മൂലം എ.ബി സാബുവും ടോണി ചമ്മിണിയെ പിന്തുണച്ചു.കഴിഞ്ഞ ദിവസം ലിനോ ജേക്കബും എന്‍.വേണുഗോപാലും തമ്മിലായിരുന്നു മേയര്‍ സ്ഥാ}ത്തി}ു വേി പോരാടിയിരുന്നത്‌.അവസാനം പൊതു ശത്രുവിനെതിരെ ഇരുവരും ഒരുമിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈപ്പിടിയില്‍ നിന്നും വഴുതിയിരുന്നു.വോട്ടിനു ഇട്ടാല്‍ തോല്‍വി ഉറപ്പായിരുന്ന ഏ വിഭാഗം തുടക്കം മുതല്‍ വോട്ടെടുപ്പ്‌ വേണ്ട എന്ന നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.ഇതിനു വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍ നിന്നും ലഭിച്ചില്ല.എന്തായാലും അപ്രതീക്ഷിത മുന്നേറ്റമാണ്‌ എ വിഭാഗം നടത്തിയിരിക്കുന്നത്‌.
കോണ്‍ഗ്രസില്‍ മാത്രമല്ല യുഡിഎഫിലും മേയര്‍ ,ഡപ്യുട്ടി മേയര്‍ സ്ഥാ}ത്തേക്കുള്ള സ്ഥാ}ാര്‍ഥികളെ നിശ്ചിച്ചതു അപസ്വരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. ഡപ്യുട്ടി മേയര്‍ സ്ഥാനത്തേക്കു ഭദ്രാ സതീഷിനെ ഏകകണ്‌ഠമായിട്ടാണു തെരഞ്ഞെടുത്തതെങ്കിലും യുഡിഎഫിലെ പ്രധാ} ഘടക കക്ഷിയായ മുസ്ലിം ലീഗ്‌ ആദ്യം തന്നെ ഡപ്യുട്ടി മേയര്‍ സ്ഥാനത്തിനു അവകാശം ഉന്നയിച്ചിരുന്നു.കലൂര്‍ }ോര്‍ത്തില്‍ നന്നും ജയിച്ച പാത്തുക്കുട്ടി അഷ്‌റഫിനെ ഡപ്യുട്ടി മേയറായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മുസ്ലിംലീഗിന്റെ ആവശ്യം കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പരിഗണിക്കുകകൂടി ചെയ്‌തില്ല .

2010, നവംബർ 3, ബുധനാഴ്‌ച

ഇടപ്പിള്ളി പാലം പണി ഇഴഞ്ഞു തുടങ്ങി



വര്‍ഷങ്ങളായി പാതിവഴിയില്‍ കിടക്കുന്ന ഇടപ്പള്ളി റെയ്‌ല്‍വെ മേല്‍പ്പാലത്തിന്റെ പണികള്‍ വീണ്ടും തുടങ്ങി.http://kochivaartha.blogspot.com
ദേശീയ പാത 17ല്‍ ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ പണികളാണു ആരംഭിച്ചിരിക്കുന്നത്‌.2008 ഒക്‌റ്റോബറില്‍ പൂര്‍ത്തിയാകേംണ്ടിയിരുന്ന മേല്‍പാലത്തിന്റെ പണി ആദ്യ കരാറുകാരന്‍ വീഴ്‌ചയെ തുടര്‍ന്നാണു ഒരുപതിറ്റാിലേറെ നീണ്ടുപോയത്‌.
നിലവിലുള്ള കരാര്‍ കാലാവധിക്കു ശേഷം ഒരു വര്‍ഷം കൂടി നല്‍കിയിട്ടും ആദ്യ കരാറുകാരനു പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇതേതുടര്‍ന്നു റീ ടെന്‍ഡര്‍ വിളിച്ചാണു പണി പുനരാരംഭിച്ചത്‌.13 പിയര്‍ ക്യാപ്പുകളാണു പൂര്‍ത്തിയാകാനുള്ളത്‌.ഇതില്‍ ഒന്‍പതെണ്ണത്തിന്റെ നിര്‍മാണമാണു അദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്‌.മഴ തുടരുന്നതും ഉദ്ദേശിച്ച രീതിയില്‍ പണി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.സ്‌പാ}ുകളുടെ നിര്‍മാണം ആരംഭിച്ചുവെങ്കിലും മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം പണികള്‍ക്കു തടസമായി.
ഒരുവര്‍ഷത്തിനകം തന്നെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണു കരാര്‍ ഏറ്റെടുത്തിരിക്കുന്ന ചെറിയാന്‍ വര്‍ക്കി കണ്‍സ്‌ട്രെക്‌്‌ഷന്‍സിന്റെ പ്രതി}ിധികള്‍ പറഞ്ഞു. 21.75 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ചെറിയാന്‍ വര്‍ക്കി കണ്‍സ്‌ട്രെക്‌്‌ഷന്‍സ്‌ കരാര്‍ ഏറ്റെടുത്തിരിക്കന്നത്‌.12 കോടിയുടെ പ്രവര്‍ത്തനം മുന്‍കരാറുകാര്‍ ഇതിനകം പാലത്തില്‍ നടത്തിയിട്ടുണ്ട്‌്‌
നിര്‍മാണത്തിലെ അപാകത മൂലം ആദ്യ കരാറുകാരായ കൊല്ലം കായിക്കര കണ്‍സ്‌ട്രക്‌്‌ഷന്‍സിനെ ഒഴിവാക്കേണ്ടി വന്നു.പിന്നീടു വീണ്ടും ടെന്‍ഡര്‍ വിളിച്ചെങ്കിലും ആദ്യ ടെന്‍ഡര്‍ കേന്ദ്രം അ}ുമതി }ല്‍കിയില്ല. പിന്നീട്‌ കേന്ദ്രത്തിന്റെ }ിര്‍ദേശം അ}ുസരിച്ച്‌ വീും ടെന്‍ഡര്‍ വിളിച്ചതില്‍ നിന്നാണു ചെറിയാന്‍ വര്‍ക്കി കണ്‍സ്‌ട്രക്‌്‌ഷന്‍സിെന തെരഞ്ഞെടുത്തത്‌.

2007 ല്‍ പൂര്‍ത്തിയാകേണ്ട്‌ിയിരുന്ന പാലം അടുത്തിടെയാണു റീ ടെണ്ടര്‍ ്‌. റെയ്‌ല്‍വെ നിര്‍മിക്കേനിയിരുന്ന 45 മീറ്റര്‍ പാലം പൂര്‍ത്തിയായിട്ടു അഞ്ചുവര്‍ഷത്തോളമായി,ബാക്കിയുള്ള 1.75 മീറ്റര്‍ ഭാഗമാണു ഇനിയും പൂര്‍ത്തിയാക്കനുള്ളത്‌.2005 ഓഗസ്റ്റില്‍ പാലത്തിനു തറക്കല്ലിടുമ്പോള്‍ എസ്റ്റിമേറ്റ്‌ 17 കോടിയായിരുന്നു .ഇന്ന്‌ അത്‌ 25 കോടി കഴിഞ്ഞു. 2004ല്‍ 10 കോടിയോളം മുടക്കിയാണ്‌ പാലത്തിനു സ്ഥലമെടുത്തത്‌. നിരവധി കോടികളാണു സര്‍ക്കാരിനു പണി നീണ്ടു പോയതു കൊണ്ടു നഷ്ടം സംഭവിച്ചിരിക്കുന്നത്‌.
ദേശീയ പാത 17ലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണമായ ഇടപ്പള്ളി റെയ്‌ല്‍വേ ഗേറ്റ്‌ നിരന്തരം ദുരിതങ്ങളാണു ഇതുവഴിയുള്ള ആയിരക്കണക്കിനു യാത്രക്കാര്‍ക്കു നല്‍കുന്നത്‌. അത്യാസന്ന നിലയിലുള്ള രോഗികളുമായി അമൃത ആശുപത്രിയിലേക്കു വരുന്ന ആംബുലന്‍സുകളും ഗേറ്റില്‍ കുടുങ്ങുന്നതു പതിവ്‌ കാഴ്‌ചയാണ്‌. നിരവധി തവണ കേന്ദ്ര റെയ്‌ല്‍വെ മന്ത്രിമാര്‍ക്കു നിവേദനം നല്‍കിയിട്ടും പാലം പണി നീണ്ടു പോകുകയായിരുന്നു.നീണ്ടനാളത്തെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണു പാലം പണി ആരംഭിച്ചിരിക്കുന്നത്‌.


ഫോര്‍ത്കൊചിയുടെ തീരം ഇടയുന്നു


ഫോര്‍ട്ട്‌ കൊച്ചിയുടെ തീരം ഇടിയുന്നതില്‍ ആശങ്കhttp://kochivaartha.blogspot.com

വല്ലാര്‍പാടം കണ്ടെയ്‌}ര്‍ ടെര്‍മിനല്‍ മദര്‍ഷിപ്പ്‌ വരുന്നതിനായി ആഴം കൂട്ടുന്നതിനെ തുടര്‍ന്ന്‌ ഫോര്‍ട്ട്‌ കൊച്ചിയിലും പരിസരത്തും ഉണ്ടാകുന്ന തീരമിടിയല്‍ സംബന്ധിച്ച്‌ പഠനം നടത്തുന്നതി}ായുള്ള വിദഗ്‌ധ സംഘം വീണ്ടും കൊച്ചിയില്‍ എത്തി.
ചെന്നൈ ,ഐഐടിയിലെ ശാസ്‌ത്രജ്ഞന്മാരായ ഡോ.രാജ്‌ ,പ്രൊഫ സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. രണ്ടാം തവണയായിണു പഠനത്തിനായുള്ള സംഘം കൊച്ചിയില്‍ എത്തുന്നത്‌. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു.
കപ്പല്‍ചാലില്‍ 1.5 നോട്ടിക്കല്‍ മൈല്‍ അകലെ രൂപപ്പെട്ട മണല്‍തിട്ടയും കൂടാതെ തീരത്ത്‌ ഉണ്ടാാകുന്ന മണല്‍ തിട്ടയും സംഘം പരിശോധിക്കുകയുണ്ടായി. കൊച്ചിന്‍ പോര്‍ട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു.